അടുത്ത സമയത്തിൽ നാം എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കുവാൻ നാം ചിന്തിക്കുവാൻ തുടങ്ങുമ്പോൾ അവിടെ ഒരു ചോദ്യം ഉണ്ടാകുന്നു.അപ്പോൾ അതിനുത്തരം കിട്ടാതെ നമുക്ക്പ്രവർത്തിച്ചു തുടങ്ങുവാൻ കഴിയുകയില്ല.എന്നാൽ മിക്കപ്പോഴും ഈ ചിന്ത വന്നില്ലെങ്കിൽ ഉത്തരം അവിടെ ,നമുക്ക് മുന്നിൽത്തന്നെ ഉണ്ട്.കാരണം ശ്രദ്ധ ചിന്തകളിലേക്ക് നഷ്ടപ്പെടുന്നില്ല.ഇന്ദ്രിയങ്ങളിലൂടെ പൂർണമായ സത്യാവസ്ഥ കാണാൻ അനുഭവിക്കാൻ കഴിയുന്നു.അവിടത്തെ സാഹചര്യത്തിനനുസരിച്ചു നമുക്ക് വേഗം പ്രവര്ത്തിച്ച് തുടങ്ങുവാൻ കഴിയുകയും ചെയ്യുന്നു.
Wednesday, April 8, 2015
Saturday, April 4, 2015
കോപം വന്നു കഴിഞ്ഞാൽ നാം എന്തെങ്കിലും തക്ര്ത്തശേഷം ഒന്നുകിൽ പശ്ചാത്തപിക്കുകയോ,ഇനി കൊപിക്കില്ലെന്നു ശപഥം ചെയ്യുകയോ അല്ലെങ്കിൽ ന്യായീകരനങ്ങൽ കാണ്ടെത്തുകയോ ചെയ്യുന്നു.അങ്ങനെ ആ ജാള്യതയിൽനിന്നും കുറ്റ ബോധത്തിൽനിന്നും നാം വേഗം ഓടിയൊളിക്കുന്നു.ആശ്വാസമാകുന്നു.ആ അഹംകാരം സംരക്ഷിക്കപ്പെടുന്നു.അപ്പോൾ ബോധത്തിലേക്ക് യതാര്ധത്തിലുള്ള കുഴപ്പം ആലേഖനം ചെയ്യപ്പെടുന്നില്ല..നാം ശ്രദ്ധിക്കുന്നില്ല.എങ്കിലല്ലേ ബോധത്തിൽ കയറു.ബോധത്തിൽ കയറിയാൽ രക്ഷപെട്ടു.പിന്നീട് ഉപബോധ മനസ്സിനാൽ കോപം നിയന്ത്രിക്കപ്പെടും....അതിനായി ആദ്യം ചെയ്യേണ്ടത്.മേൽ പറഞ്ഞ രീതിയിൽ രക്ഷപെടാതെ അനുകൂലമോ പ്രതികൂലമോ ഒരു വാദഗതികളും കൊണ്ടുവരാതെ സ്വന്തം കോപത്തെ നിരീക്ഷിക്കുക എന്നതാണ്.അതിനെ മുഴുവൻ നിരീക്ഷണത്തൊടെ വരാനനുവദിക്കുക.ആദ്യമാദ്യം കോപം വന്നുകഴിഞ്ഞു ഓർത്ത് നാം നിരീക്ഷിക്കും,ക്രമേണ കൊപിച്ച്ച്ചുകൊണ്ടിരിക്കുംപോൾ നാം ബോധാവാനാകുന്നു,പിന്നെ പിന്നെ കോപം തുടങ്ങുമ്പോൾതന്നെ നാമറിയും " ദേ ഞാൻ കോപിക്കാൻ പോകുന്നു."അപ്പോഴതിനെ വേണ്ടിടത്ത് വേണ്ടപോലെ പ്രയോഗിക്കുവാൻ നമുക്ക് കഴിയുന്നു.അപ്പോൾ നാംഈ സാഹചര്യത്തിലെ കോപത്തിന്റെ ഗുണ ദോഷങ്ങളെ അറിയുന്നു.വേണ്ടവിധം പ്രയോഗിക്കുന്നു.അപ്പോൾ ജീവിതം ലളിതവും വിജയപ്രദ വും ആകുന്നു.
Thursday, April 2, 2015
അവരവരുടെ വിജയ പരാജയങ്ങൾ ,ഉയര്ച്ച താഴ്ചകൾ നിശ്ചയിക്കുന്ന തിനു നാം എപ്പോഴും ഉപയോഗിക്കുന്ന മാനദണ്ഡം മറ്റുള്ളവരുംമയിട്ടുള്ള താരതമ്യമാണ്.പക്ഷെ ഇത് മിക്കപ്പോഴും വികലമായ ആശയങ്ങളാണ് നൽകുന്നത് .കാരണം അവരുടെ വിജയങ്ങൾ വ്യത്യസ്തങ്ങളായ അവരുടെ സാഹചര്യങ്ങളുമായും ,നമ്മുടെ വിജയങ്ങൾ നമ്മുടെ സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.അതിനാൽ താരതമ്യം വേണമെന്ന് നിർബന്ധമാണെങ്കിൽ നാം നമ്മുടെ സാഹചര്യത്തെ എത്രമാത്രം ശ്രേയസ്കരമായി ഉപയോഗിച്ചു എന്ന് മാത്രം വിലയിരുത്തുന്നത് ഗുണകരമാണ്.അല്ലെങ്കിൽ നമ്മുടെ താരതമ്യങ്ങൾ മിക്കപ്പോഴും നമ്മുടെ ദുഖത്തിലും അതിലൂടെ ഊർജൻഷ്ടവും തുടർന്ന് പരാജയത്തിലും കലാശിച്ചേക്കാം .
Wednesday, April 1, 2015
പ്രപഞ്ചത്തിൽ നിന്നുമാണ് നമ്മിലേക്ക് ഊര്ജം പ്രവഹിച്ച്ച്ചുകൊണ്ടിരിക്കുന്നത് .നാം ചിന്തകളുടെ ലോകത്ത് ചുറ്റിത്തിരിയുംപോൾ ആ ഊർജ ലഭ്യതക്ക്, കുറവ് വരുന്നു.അതിനാൽ --------------നല്ലതും, ചീത്തയുമായ----------------ചിന്തകളെ കുറയ്ക്കുകയാണ് പ്രധാന മാർഗം .ചിന്തകളെ അത്യാവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുക. അതിനെന്താണ് വഴി?..ലക്ഷ്യങ്ങളും പദ്ധതികളും തയാറാക്കിക്കഴിഞ്ഞാൽ പിന്നെ ചിന്തിച്ചു സമയം കളയാതെ സദാ കർമ്മനിരതാനാകുക എന്നതാണ് .അത് എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും തുടർച്ചയായി ,വിട്ടുകൊടുക്കാതെ ഉറച്ചുനിന്നു ചെയ്യുക.നാം എത്രയും കൂടുതൽ കര്മ്മനിരതനാകുന്നുവോ അത്രയും കൂടുതൽ ഊർജം നമ്മിലേക്ക് വന്നു നിറയുന്നത് കണ്ടു നാം അത്ഭുതപ്പെടും .ഉപയോഗിക്കുംതോറും അത് കൂടി കൂടി വരും.അത് ശരീരത്തിനെയും മനസ്സിനെയും യുവത്വമുള്ളതാക്കി നിലനിറുത്തുന്നു .അപ്പോൾ നാം ആ കര്മ്മസിദ്ധിയെ പ്രാപിക്കുന്നു.അതായത് നമ്മുടെ അറിവും ആ കർമ്മത്തിലെ നിപുണതയും വർധിക്കുമ്പോൾ ആ മേഖലയിൽ നമ്മെ വെല്ലാൻ മറ്റൊരാളില്ല എന്ന് പോലും എത്തിച്ചേരന്നെക്കാം .കാരണം ആ ജോലി നമുക്ക് എളുപ്പമാണ്.അത് നമ്മുടെ സ്വധർമ്മമായിക്കഴിഞ്ഞു.അത് സദാ നമുക്ക് സന്തോഷവും സംതൃപ്തിയും വിജയവും നൽകുന്നു .---------------------------Bhagavad geetha--------------------------------------------------------------------------------------------------
സ്വേ സ്വേ കര്‍മണ്യഭിരതഃ സംസിദ്ധിം ലഭതേ നരഃ സ്വകര്‍മനിരതഃ സിദ്ധിം യഥാ വിന്ദതി തച്ഛൃണു (45) --------------------------------------------------------------------------------------------------------------------------------------------------അവനവന്റെ കര്‍മ്മത്തില്‍ നിഷ്ഠയുള്ള മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു. സ്വകര്‍മ്മത്തില്‍ നിരതനായവന്‍ സിദ്ധിയെ പ്രാപിക്കുന്നതെങ്ങനെയെന്നു കേട്ടാലും. ----------------------------------------------------------------------------------------------------യതഃ പ്രവൃത്തിര്‍ഭൂതാനാം യേന സര്‍വ്വമിദം തതം സ്വകര്‍മണാ തമഭ്യര്‍ച്യ സിദ്ധിം വിന്ദതി മാനവഃ (46) -----------------------------------------------------------------------------------------------------------------യാതൊന്നില്‍നിന്ന് സകലപ്രാണികളുടെയും പ്രവൃത്തിയുണ്ടാ കുന്നുവോ, യാതൊന്നിനാല്‍ ഈ വിശ്വമഖിലം വ്യാപ്തമായിരിക്കുന്നുവോ, ആ ഈശ്വരനെ അവനവന്റെ കര്‍മ്മം കൊണ്ട് ആരാധിച്ച് മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു. ----------------------------------------------------------------------------------------------------------------------------------------- ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്സ്വനുഷ്ഠിതാത് സ്വഭാവനിയതം കര്‍മ കുര്‍വ്വന്നാപ്നോതി കില്ബിഷം (47)------------------------------------------------------------------------------------------------------------------------------------------------------------------------------------- അന്യരുടെ ധര്‍മ്മം നല്ല പോലെ അനുഷ്ഠിക്കുന്നതിലും ശ്രേഷ്ഠം ഗുണങ്ങളില്ലാതെയാണെങ്കിലും ചെയ്യപ്പെടുന്ന സ്വധര്‍മ്മമാകുന്നു. സ്വഭാവാനുസൃതമായ കര്‍മ്മം ചെയ്യുന്നവന്‍ പാപം അടയുന്നില്ല.------------------------------------------------------------------------------------------------------------------------------------------------------------------------ ------------സഹജം കര്‍മ കൌന്തേയ സദോഷമപി ന ത്യജേത് സര്‍വ്വാരംഭാഃ ഹി ദോഷേണ ധൂമേനാഗ്നിരിവാവൃതാഃ (48)------------------------------------------------------------------------------------------------------------------------------------------ ഹേ കൗന്തേയ, ദോഷമുള്ളതാണെങ്കിലും സ്വധര്‍മ്മത്തെ ഉപേക്ഷിക്കരുത്. തീ പുക കൊണ്ടെന്ന പോലെ എല്ലാ കര്‍മ്മങ്ങളും ദോഷങ്ങളാല്‍ ആവൃതമാണ്.
Welcome to blog-Life success---http://sreedharmbc.blogspot.in/

Subscribe to:
Posts (Atom)

.jpg)
.jpg)