Thursday, April 2, 2015

അവരവരുടെ വിജയ പരാജയങ്ങൾ ,ഉയര്ച്ച താഴ്ചകൾ നിശ്ചയിക്കുന്ന തിനു നാം എപ്പോഴും ഉപയോഗിക്കുന്ന മാനദണ്ഡം മറ്റുള്ളവരുംമയിട്ടുള്ള താരതമ്യമാണ്‌.പക്ഷെ ഇത് മിക്കപ്പോഴും വികലമായ ആശയങ്ങളാണ് നൽകുന്നത് .കാരണം അവരുടെ വിജയങ്ങൾ വ്യത്യസ്തങ്ങളായ അവരുടെ സാഹചര്യങ്ങളുമായും ,നമ്മുടെ വിജയങ്ങൾ നമ്മുടെ സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.അതിനാൽ താരതമ്യം വേണമെന്ന് നിർബന്ധമാണെങ്കിൽ നാം നമ്മുടെ സാഹചര്യത്തെ എത്രമാത്രം ശ്രേയസ്കരമായി ഉപയോഗിച്ചു എന്ന് മാത്രം വിലയിരുത്തുന്നത് ഗുണകരമാണ്.അല്ലെങ്കിൽ നമ്മുടെ താരതമ്യങ്ങൾ മിക്കപ്പോഴും നമ്മുടെ ദുഖത്തിലും അതിലൂടെ ഊർജൻഷ്ടവും തുടർന്ന് പരാജയത്തിലും കലാശിച്ചേക്കാം .

No comments:

Post a Comment