(13 ) പ്രായോഗിക സന്യാസ ടിപ്സ് 2014 ..............വ്യത്യസ്ത ലോകങ്ങളുടെ സ്വാധിനത്തിൽ പ്പെട്ടു നാം ജീവിക്കുന്ന അവസ്ഥയില്നിന്നും ഉള്ള മോചനമാണ് സത്യത്തിൽ ബോധോദയവും സന്യാസവും.അതായത് നാം ഒരു പെണ്‍കുട്ടിയെ,ഭാര്യയെ ,സുഹൃത്തിനെ സ്നേഹിക്കുന്നുവെങ്കിൽ അയാളെ ക്കുറി ച്ചാലൊചിക്കുമ്പൊൾതന്നെ നമ്മുടെയുള്ളിൽ അതുമായി ബന്ധപ്പെട്ട ഹോർമോണുകൾ പ്രവര്ത്തിക്കുകയും,ആ വ്യക്തിയുമായി ബന്ധപ്പെട്ടുള്ള സങ്കല്പ്പങ്ങളിലൂടെ നാം ഉണ്ടാക്കിയ ഒരു മാനസീകമായ കള്ളത്തരമായ ലോകം ഉണ്ടാകുന്നു.അപ്പോൾ മുതൽ നാം അപ്പോഴുള്ള യഥാർത്ഥ ലോകത്തിനും വ്യക്തികള്ക്കും വിരുദ്ധമായി അവർക്ക്മേൽ വെളുത്ത സ്ക്രീനിലെ സിനിമാ പ്രദര്ശനം പോലെ പ്രക്ഷെപിച്ചു,അതിൽ ജീവിച്ചു തുടങ്ങുന്നു. അതുവരെയുള്ള യഥാർത്ഥ ലോകം മറയ്ക്കപ്പെടുന്നു. അത് കാണാൻ കഴിയില്ല.ആ വ്യക്തിയോടും നമ്മളുണ്ടാക്കിയ സങ്കൽപ്പങ്ങളോടും ചേർന്ന് ഉള്ളതാണ് നമ്മുടെ ജീവിതം എന്ന് നാം തെറ്റിദ്ധരിക്കുന്നു.ചിലർക്ക് വ്യക്തികലാനെങ്കിൽ ചിലർക്ക് സ്ഥാനമാനങ്ങളാ ണ്,മറ്റുചിലർക്ക് പണവും ആഡംബരജീവിതവും.ഇതൊക്കെ ആവശ്യത്തിനു നല്ലതാണ്,എന്നാൽ കുഴപ്പം ഇവിടെയാകുന്നു. "ആ ജീവിതമില്ലെങ്കിൽ നാമില്ല" എന്ന് കരുതുന്നു.ആ ഹൊർമൊണ്ക ളുമായി അത്രക്കും 'അഡിക്ഷൻ' ഉണ്ടായിക്കഴിഞ്ഞു.നാം അവരുടെ,അവയുടെ ലോകത്തിന്റെ പിടിയിലായിക്കഴിഞ്ഞു.(പെണ്‍കുട്ടി,ഭാര്യ,സുഹൃത്ത് ,പണം,സ്ഥാനം,ആഡംബരം,അധികാരം)കൂടെ അവരില്ലതെയായാൽ നാം മരിച്ചു പോകുമെന്ന് കരുതുന്നു.അപ്പോൾ നമ്മെ സ്നേഹിക്കുന്ന മറ്റുള്ളവരെ കാണാനുള്ള "ബോധം" മറക്കപ്പെട്ടു.അതാണ് വിരഹദു ഖത്തി നും ആത്മഹത്യക്ക് മുള്ള കാരണങ്ങൾ .ഇതാണ് അവിഹിത ബന്ധ കൊലപാതകങ്ങളുടെയും ലൗ ജിഹാദിലെയും, വര്ധിച്ച്ചു വരുന്ന ഡിവോഴ്സുകളുടെയും കാരണം.അതാണ് നമ്മുടെ കുട്ടികൾ മയക്കുമരുന്നിലേക്ക് പോകാൻ കാരണം.അവരുടെ പലസാഹച്ചര്യത്ത്തിലും നമ്മെ നോക്കാൻ അവര്ക്ക് കഴിയില്ലല്ലോ.അപ്പോൾ നമ്മുടെ സങ്കല്പങ്ങൾ തകരുന്നു.മറ്റുള്ളവർ തെറ്റുകാരല്ല .സങ്കല്പങ്ങൾ കള്ളങ്ങളാണ്.അവ ഉണ്ടാക്കിയ നാം ആണ് തെറ്റുകാർ.അതിനു ബോധപരമായ വിദ്യാഭ്യാസം നൽകുക എന്ന ഒരു പോം വഴിമാത്രമെയുള്ളൂ .പ്രായോഗികമായി ഒരുവന സന്യാസിയാകുംപോൾ ,'അതായത്ബോധം' ഉയരുമ്പോൾ നാം നമ്മിലെ ഈ രാസമാറ്റ ങ്ങളും ഹോർമോണ്‍ വ്യതിയാനങ്ങളും "നമ്മുടെ ലോകത്തിന്റെ" മാറ്റവും തുടക്കത്തിലെ തിരിച്ചറിയുന്നു.യഥാര്ത ലോകത്തിൽ ഉറ ച്ചു നിൽക്കുമ്പോൾ മോഹങ്ങളോ മോഹഭാങ്ങങ്ങളോ ഉണ്ടാകുന്നില്ല. കാരണം ആ വർത്തമാനകാലത്തിൽ നാം ഒരേയൊരു യഥാര്ത ലോകം മാത്രമേ കാണു .അവിടെ എന്റെയും നിങ്ങളുടെയും ലോകം ഒന്നാകുന്നു.കാരണം നമ്മൾ രണ്ടു കൂട്ടരും രണ്ടു സ്വന്തം സങ്കല്പങ്ങൾ മെനയുന്നില്ല .അതിനാൽ എന്നെ ഞാൻ പറയാതെതന്നെ നിങ്ങള്ക്ക് മനസ്സിലാകുന്നു.വഴക്കുകൾ ഉണ്ടാകുന്നില്ല.എനിക്കു നിങ്ങളെയും.അവിടെ ഭാഷ പോലും ആവശ്യം വരുന്നില്ല.ബോധതലത്തിൽ നാം ഒന്നാണ്സ.നാം പരസ്പരം വര്ധിച്ച് സ്നേഹത്തോടെ,സന്തോഷത്തോടെ ഗാധമായി പുണർന്നുകൊണ്ടിരിക്കുന്നു . സങ്കല്പങ്ങൾ ഉണ്ടാക്കുകയും അത് നേടിയെടുത്ത ശേഷം മാത്രം സന്തോഷിക്കുകയും ചെയ്യുന്ന ബുദ്ധിമുട്ടുള്ള മനസ്സിന്റെ പ്രക്രിയ വിട്ടു പോകുകയും അങ്ങനെ ചിന്തകൾ അവസാനിച്ചു സ്വാഭാവികമായി മറ്റാരെയും കൂടാതെ നാം സന്തോഷവാനാകുകയും ചെയ്യുന്നു. സങ്കല്പ്പലോകങ്ങലെല്ലാം ഉപക്ഷിക്കപ്പെട്ടിരിക്കുന്നു."സംയക്കായി ന്യസിച്ചു "നാം സന്യാസിയായിക്കഴിഞ്ഞിരിക്കുന്നു.ലോകങ്ങൾ പോകുമ്പോൾ അതിനോടൊപ്പം എല്ലാ ദുഖവും പോയിക്കഴിഞ്ഞിരിക്കുന്നു.ലക്‌ഷ്യം തുടക്കത്തിൽ തന്നെ പൂർത്തിയാകുന്നു .അതിന്റെ ആനന്ദവും ഓരോ നിമിഷത്തിലും ലഭിച്ചു കൊണ്ടിരിക്കുന്നു..sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/