Sunday, August 31, 2014

(15 ) പ്രായോഗിക സന്യാസ ടിപ്സ് 2014 ..............ആത്മീയപരമായ പൂർണത ,ബോധ പ്രാപ്തി, അതിനായി നിയൊഗമുണ്ടെങ്കിലെ, പ്രത്യേക അവതാരങ്ങൾക്കുമാത്രമേ ലഭിക്കുകയുള്ളൂ എന്നും അത് ഇനിയും പലജന്മങ്ങൾ കൊണ്ടേ നേടാൻ കഴിയു എന്നുംഉള്ള മണ്ടത്തരം ആരാണ് പ്രചരിപ്പിക്കുന്നത് ?.ഈജന്മം ശ്രമിക്കാൻ കഴിയില്ലെങ്കിൽ ,ഇങ്ങനെ എല്ലാജന്മവും നാം വിചാരിക്കുമല്ലോ.അപ്പോള്പിന്നെ ഏതു ജന്മത്തിലാണ് നാം ശ്രമിക്കുവാൻ പോകുന്നത്?ഒരിക്കലും ശ്രമിക്കുവാൻ പോകുന്നില്ല.മേൽ പറഞ്ഞ പ്രസ്താവന മനുഷ്യന്റെ 'ഉദ്ദേശിച്ചത് നേടിയെടുക്കാനുള്ള കഴിവിനെയാണ്' നഷ്ടപ്പെടുത്തുന്നത്.മനുഷ്യന്റെ ആത്മീയയാത്രയിലെ ആത്മവിശ്വാസത്തെ കെടുത്തിക്കളയും.എന്നാൽ "കഠിനമായ പുരുഷ പ്രയത്നം വിധിയെ മാറ്റിമറിക്കും" എന്ന് ഗീതയിൽ കൃഷ്ണൻ പറയുന്നു.ബുദ്ധൻ പറയുന്നു അത് "ഇപ്പോൾ,ഇവിടെയാണ്‌".ഉപനിഷത്തിൽ ഒരിടത്തും പറയുന്നില്ല അത് അവതാരങ്ങല്ക്കെ കഴിയു എന്ന് .ശ്രമമുള്ള എല്ലാവർക്കും കഴിയുമെന്നാണ് സർ വ ഉപനിഷത്തുകളും പറയുന്നത് .ഇപ്പോഴുള്ള മനുഷ്യജന്മം ഒരുപാട് ജന്മങ്ങൾക്ക് ശേഷമാകാം ,അതുകൊണ്ട് അത്രയ്ക്ക് വിലപ്പെട്ടതാണെന്നു പറയുന്നുണ്ടാകാം അത്രമാത്രം.അതിനാൽ ജാതിയോ മതമോ രാജ്യമോ ഒന്നും അതിനൊരു തടസമല്ലതന്നെ.നമുക്ക് ഏതൊരു പ്രവര്ത്തി ചെയ്യുമ്പോഴും ധ്യാനിക്കാൻ കഴിയും.ഏ തൊരു പ്രവര്ത്തിചെയ്യുംപോഴും ധ്യാനാത്മകമായി ചെയ്‌താൽ അത്, അത്ഭുതകരമായ ഫലം കണ്ടെത്തുന്നു.വർത്തമാനത്തിൽ ബോധപൂർവ്വം നിലനിന്നുകൊണ്ട് എന്ത് ചെയ്താലും അത് ധ്യാനമാകുന്നു.അപ്പോൾ എല്ലാ പ്രവര്ത്തികളും മോക്ഷത്തിലേക്കുള്ള വാതില്പ്പടികലായി മാറുന്നു.നാം പരമാനന്ദ ത്തിലെക്കടുക്കുന്നു.ജീവിതം കൂടുതൽ മനോഹരമായി ആസ്വദിക്കുവാൻ തുടങ്ങുന്നു.അതിനാൽ ഈ അവകാശം സകല മനുഷ്യര്ക്കും ഉള്ളതാണെന്ന് തിരിച്ചറിയുംപോൾ ത്തന്നെ ആ ഈശ്വരന്റെ, ധ്യാനത്തിന്റെ ആഹ്ലാദം അനുഭവിച്ചുതുടങ്ങുന്നതാണ് .യഥാർത്ഥ സന്യാസവും.sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

Friday, August 29, 2014

(14 ) പ്രായോഗിക സന്യാസ ടിപ്സ് 2014 ..............ആത്മീയതയിൽ ഏവർക്കും ആദ്യം സംഭവിക്കുന്ന അബദ്ധം അതിനെ ബുദ്ധികൊണ്ടും ചിന്തകൾ കൊണ്ടും 'മനസ്സി-ലാക്കുവാൻ' മാത്രം ശ്രമിക്കുന്നു എന്നുള്ളതാണ്.അതിനെ 'അനുഭവിക്കുവാനുള്ള' അവസരം അപ്പോൾ നഷ്ടപ്പെടുന്നു.ലോകത്ത് മറ്റുള്ള കാര്യങ്ങളെല്ലാം ആദ്യം പറഞ്ഞ രീതിയിൽ നമുക്ക് അറിയാൻ കഴിയും.എന്നാൽ ആത്മീയതയിൽ മാത്രം അപ്പോൾ ഭൂതകാലത്തിൽ മനസ്സിലാക്കിവച്ചിരിക്കുന്ന കാര്യങ്ങൾ വെച്ച് ആ അനുഭവത്തെ ഊഹിക്കാൻ മാത്രമേ കഴിയു.ഊഹം അനുഭവമല്ല .പക്ഷെ ആത്മീയത നിലനില്ക്കുന്നത് വർത്തമാനത്തിന്റെ ആനന്ദത്തിലാണ്.അതാണിവിടത്തെ പ്രശ്നവും. ഊഹങ്ങൾ കൂടുതൽ ഊഹങ്ങളിലെക്കുമാത്രം നയിക്കുന്നു.ഇടയിൽ ചില വാക്ചാതുരിയുള്ള ഗുരുക്കന്മാരെന്നു പറയുന്നവരുടെ വാക്കുകൾ പാവം അന്വേഷകനെ അധികമായി സ്വാധീനിക്കുന്നു.കാരണം അയാൾ ആത്മീയതയെക്കുരിച്ചു നാം പഠിച്ചു വച്ചിരിക്കുന്ന ഈഗോയുടെ ആത്മീയ പാഠങ്ങളെ തൃപ്തിപ്പെടുത്തുന്നു എന്നതാണ്.നാം ഹിന്ദു വാണെ ങ്കിൽ അതിനനുസരിച്ചു സംസാരിക്കുന്നു.ബോധത്തിനെ അതിനനുസരിച്ചുള്ള അനുഭവങ്ങൾ ഉണ്ടാവുന്നതായി സങ്കൽപ്പിക്കാൻ നിർബന്ധിക്കുന്നു .അപ്പോൾ ഈഗോയുടെ 'ആത്മീയ സങ്കൽപ്പങ്ങളുടെ 'ബഹുല്യത്താൽ അടിയിലുള്ള ബോധത്തിന്റെ വിളി കേൾക്കാതെ പോകുന്നു. അല്പകാലം കഴിയുമ്പോൾ ഇനിയും അനുഭവങ്ങൾ തുടങ്ങിയിട്ടില്ല,തന്റെ ഇത്രയും കാലത്തെ ശ്രമങ്ങൾ പരാജയപ്പെടുന്നു ,സമയം നഷ്ടമാകുന്നു എന്ന് തിരിച്ചറിയുന്ന, അന്വേഷിച്ചു മടുത്ത അന്വേഷകൻ അതംഗീകരിക്കുവാൻ കഴിയാതെ എളുപ്പത്തിൽ തങ്ങള് വായിച്ചു സാങ്കല്പ്പിച്ചറി ഞ്ഞതാണ് ,ഊഹിച്ച റി ഞ്ഞതാണ് ആത്മീയത,ദെയിവം എന്നങ്ങു തീർചപ്പെടുത്തും.കൂട്ടത്തിൽ ആ വാചകമടിക്കുന്ന ഗുരുവിനെയും ഗുരുവായി അവരോധിക്കും.പിന്നീടുള്ള എല്ലാ വാദ പ്രതിവാദങ്ങളും
പ്രവർത്തനങ്ങളും ആ ആശയങ്ങൾക്കും വിശ്വാസങ്ങൾ ക്കനുസരിചായിരിക്കും.അവർക്ക് തങ്ങളുടെ, വായിച്ചറിഞ്ഞ അറിവിന്റെ ഖനികൾ കൊണ്ട് മറ്റുള്ളവരെ പറ്റി ക്കാനെളു പ്പമായിരിക്കും പക്ഷെ ഉള്ളിൽ അനുഭവത്തിന്റെ കാര്യത്തിൽ പൂർണ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്.അവർക്ക്ഗ്രന്ഥങ്ങളുടെ സഹായമില്ലാതെ ഒന്നും പറയുവാൻ കഴിയില്ല.ഉപബൊധമനസ്സിലെ ഉറപ്പില്ലായ്മയാനതിനു കാരണം.അതെ, ആ മനുഷ്യൻ ഏതൊക്കെയോ ആശയങ്ങളുടെ വിശ്വാസത്തിന്റെ, അന്ധവിശ്വാസിയായ അടിമയായിക്കഴിഞ്ഞു.സ്വതന്ത്രനല്ല.പരിപൂർണമായി എല്ലാ അടിമത്തത്തിൽനിന്നും സ്വതന്ത്രനാകുവാനാണ് 'മോക്ഷം' എന്ന വാക്ക് കൊണ്ട് ഋഷിമാർ ഉദ്ദേശിക്കുന്നത്.സന്യാസവും ഒരർഥ ത്തിൽ അതുതന്നെയാണ്.ഏറ്റവും വലിയ അടിമത്തം തങ്ങളുടെതന്നെ ആശയങ്ങളോടുള്ള അടിമത്തമാണെന്നു ഈ പാവപ്പെട്ടവർ അറിയുന്നില്ല.ഒരുവൻ സ്വയം അവന്റെ ബോധത്തെ ഉയർത്തുമ്പോൾ , സ്വന്തം വിശ്വാസങ്ങളെ അടിമത്തങ്ങളായി തിരിച്ചറിഞ്ഞ്, അവയിൽനിന്നു സ്വതന്ത്രനാകുന്നു .അതുകൊണ്ട് അവനു അവയെ എല്ലാം സന്തോഷത്തോടെതന്നെ ഉപേക്ഷിക്കുവാൻ കഴിയുന്നു .അതായത് ഒരു 'സന്യാസി' ആകുന്നു .യാതാർഥത്തിൽ 'ആത്മീയത' അനുഭവിക്കുന്നവനാകുന്നു,ജീവിതം കളയാതെതന്നെ .സദാ സ്വതന്ത്രനാകുന്നു,ആനന്ദവാനാകുന്നു .sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

Wednesday, August 27, 2014



(13 ) പ്രായോഗിക സന്യാസ ടിപ്സ് 2014 ..............വ്യത്യസ്ത ലോകങ്ങളുടെ സ്വാധിനത്തിൽ പ്പെട്ടു നാം ജീവിക്കുന്ന അവസ്ഥയില്നിന്നും ഉള്ള മോചനമാണ് സത്യത്തിൽ ബോധോദയവും സന്യാസവും.അതായത് നാം ഒരു പെണ്‍കുട്ടിയെ,ഭാര്യയെ ,സുഹൃത്തിനെ സ്നേഹിക്കുന്നുവെങ്കിൽ അയാളെ ക്കുറി ച്ചാലൊചിക്കുമ്പൊൾതന്നെ നമ്മുടെയുള്ളിൽ അതുമായി ബന്ധപ്പെട്ട ഹോർമോണുകൾ പ്രവര്ത്തിക്കുകയും,ആ വ്യക്തിയുമായി ബന്ധപ്പെട്ടുള്ള സങ്കല്പ്പങ്ങളിലൂടെ നാം ഉണ്ടാക്കിയ ഒരു മാനസീകമായ കള്ളത്തരമായ ലോകം ഉണ്ടാകുന്നു.അപ്പോൾ മുതൽ നാം അപ്പോഴുള്ള യഥാർത്ഥ ലോകത്തിനും വ്യക്തികള്ക്കും വിരുദ്ധമായി അവർക്ക്മേൽ വെളുത്ത സ്ക്രീനിലെ സിനിമാ പ്രദര്ശനം പോലെ പ്രക്ഷെപിച്ചു,അതിൽ ജീവിച്ചു തുടങ്ങുന്നു. അതുവരെയുള്ള യഥാർത്ഥ ലോകം മറയ്ക്കപ്പെടുന്നു. അത് കാണാൻ കഴിയില്ല.ആ വ്യക്തിയോടും നമ്മളുണ്ടാക്കിയ സങ്കൽപ്പങ്ങളോടും ചേർന്ന് ഉള്ളതാണ് നമ്മുടെ ജീവിതം എന്ന് നാം തെറ്റിദ്ധരിക്കുന്നു.ചിലർക്ക് വ്യക്തികലാനെങ്കിൽ ചിലർക്ക് സ്ഥാനമാനങ്ങളാ ണ്,മറ്റുചിലർക്ക് പണവും ആഡംബരജീവിതവും.ഇതൊക്കെ ആവശ്യത്തിനു നല്ലതാണ്,എന്നാൽ കുഴപ്പം ഇവിടെയാകുന്നു. "ആ ജീവിതമില്ലെങ്കിൽ നാമില്ല" എന്ന് കരുതുന്നു.ആ ഹൊർമൊണ്ക ളുമായി അത്രക്കും 'അഡിക്ഷൻ' ഉണ്ടായിക്കഴിഞ്ഞു.നാം അവരുടെ,അവയുടെ ലോകത്തിന്റെ പിടിയിലായിക്കഴിഞ്ഞു.(പെണ്‍കുട്ടി,ഭാര്യ,സുഹൃത്ത്‌ ,പണം,സ്ഥാനം,ആഡംബരം,അധികാരം)കൂടെ അവരില്ലതെയായാൽ നാം മരിച്ചു പോകുമെന്ന് കരുതുന്നു.അപ്പോൾ നമ്മെ സ്നേഹിക്കുന്ന മറ്റുള്ളവരെ കാണാനുള്ള "ബോധം" മറക്കപ്പെട്ടു.അതാണ്‌ വിരഹദു ഖത്തി നും ആത്മഹത്യക്ക് മുള്ള കാരണങ്ങൾ .ഇതാണ് അവിഹിത ബന്ധ കൊലപാതകങ്ങളുടെയും ലൗ ജിഹാദിലെയും, വര്ധിച്ച്ചു വരുന്ന ഡിവോഴ്സുകളുടെയും കാരണം.അതാണ്‌ നമ്മുടെ കുട്ടികൾ മയക്കുമരുന്നിലേക്ക് പോകാൻ കാരണം.അവരുടെ പലസാഹച്ചര്യത്ത്തിലും നമ്മെ നോക്കാൻ അവര്ക്ക് കഴിയില്ലല്ലോ.അപ്പോൾ നമ്മുടെ സങ്കല്പങ്ങൾ തകരുന്നു.മറ്റുള്ളവർ തെറ്റുകാരല്ല .സങ്കല്പങ്ങൾ കള്ളങ്ങളാണ്.അവ ഉണ്ടാക്കിയ നാം ആണ് തെറ്റുകാർ.അതിനു ബോധപരമായ വിദ്യാഭ്യാസം നൽകുക എന്ന ഒരു പോം വഴിമാത്രമെയുള്ളൂ .പ്രായോഗികമായി ഒരുവന സന്യാസിയാകുംപോൾ ,'അതായത്ബോധം' ഉയരുമ്പോൾ നാം നമ്മിലെ ഈ രാസമാറ്റ ങ്ങളും ഹോർമോണ്‍ വ്യതിയാനങ്ങളും "നമ്മുടെ ലോകത്തിന്റെ" മാറ്റവും തുടക്കത്തിലെ തിരിച്ചറിയുന്നു.യഥാര്ത ലോകത്തിൽ ഉറ ച്ചു നിൽക്കുമ്പോൾ മോഹങ്ങളോ മോഹഭാങ്ങങ്ങളോ ഉണ്ടാകുന്നില്ല. കാരണം ആ വർത്തമാനകാലത്തിൽ നാം ഒരേയൊരു യഥാര്ത ലോകം മാത്രമേ കാണു .അവിടെ എന്റെയും നിങ്ങളുടെയും ലോകം ഒന്നാകുന്നു.കാരണം നമ്മൾ രണ്ടു കൂട്ടരും രണ്ടു സ്വന്തം സങ്കല്പങ്ങൾ മെനയുന്നില്ല .അതിനാൽ എന്നെ ഞാൻ പറയാതെതന്നെ നിങ്ങള്ക്ക് മനസ്സിലാകുന്നു.വഴക്കുകൾ ഉണ്ടാകുന്നില്ല.എനിക്കു നിങ്ങളെയും.അവിടെ ഭാഷ പോലും ആവശ്യം വരുന്നില്ല.ബോധതലത്തിൽ നാം ഒന്നാണ്സ.നാം പരസ്പരം വര്ധിച്ച് സ്നേഹത്തോടെ,സന്തോഷത്തോടെ ഗാധമായി പുണർന്നുകൊണ്ടിരിക്കുന്നു . സങ്കല്പങ്ങൾ ഉണ്ടാക്കുകയും അത് നേടിയെടുത്ത ശേഷം മാത്രം സന്തോഷിക്കുകയും ചെയ്യുന്ന ബുദ്ധിമുട്ടുള്ള മനസ്സിന്റെ പ്രക്രിയ വിട്ടു പോകുകയും അങ്ങനെ ചിന്തകൾ അവസാനിച്ചു സ്വാഭാവികമായി മറ്റാരെയും കൂടാതെ നാം സന്തോഷവാനാകുകയും ചെയ്യുന്നു. സങ്കല്പ്പലോകങ്ങലെല്ലാം ഉപക്ഷിക്കപ്പെട്ടിരിക്കുന്നു."സംയക്കായി ന്യസിച്ചു "നാം സന്യാസിയായിക്കഴിഞ്ഞിരിക്കുന്നു.ലോകങ്ങൾ പോകുമ്പോൾ അതിനോടൊപ്പം എല്ലാ ദുഖവും പോയിക്കഴിഞ്ഞിരിക്കുന്നു.ലക്‌ഷ്യം തുടക്കത്തിൽ തന്നെ പൂർത്തിയാകുന്നു .അതിന്റെ ആനന്ദവും ഓരോ നിമിഷത്തിലും ലഭിച്ചു കൊണ്ടിരിക്കുന്നു..sree

pls likeprmt

https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks

https://www.facebook.com/groups/806243926077220/

Tuesday, August 26, 2014

(12 ) സന്യാസ ടിപ്സ് 2014 ...............ഈശ്വരാന്വേഷണത്തിനു ഒരു യോഗ്യതയും ആവശ്യമില്ല.ഒരു ബുക്കും കാണാതെ പഠിക്കേണ്ട ,ആ അന്വേഷിക്കാനുള്ള ത്രിൽ മാത്രമാണ് വേണ്ടത്.അപ്പോൾ ഒഴിവാക്കേണ്ടത് പുസ്തകങ്ങള കാണിച്ചു ഭയപ്പെടുത്തുന്ന അനുഭവമില്ലാത്ത ആത്മീയ വാദികളെ മാത്രമാണ്.അവർ നമ്മെ ഭയപ്പെടുത്തുന്നു സന്യാസം ജീവിതത്തിന്റെ തിരസ്കരനമാനെന്നും മറ്റും പറഞ്ഞ് .ഒരുതരത്തിൽ ബോധപരമായി ഉയരുമ്പോൾ താനേ അനായാസേന സംഭവിക്കുന്ന ഒന്നാണ് സന്യാസവും,അതുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിൽ ഉണ്ടാകുന്ന വിരക്തിയും. എന്നാൽ ആ വിരക്തിയും മാറി ശുധബോധമാകുംപോൾ അയാൾ ഒന്നിനെയും തള്ളുന്നുമില്ല ,സ്വീകരിക്കുന്നുമില്ല.അവർ തങ്ങളുടെ ബോധം പറയുമ്പോലെ ജീവിക്കുന്നു.അയാളുടെ ശ രീരത്തിൽ നല്ലതും ചീത്തയും വേര്തിരിക്കാൻ ഒരു വ്യക്തിത്വമോ,ചിന്തകളോ,മനസ്സോ ഇല്ലതന്നെ.അതിന്റെ ആവശ്യവുമില്ല.കാരണം അയാളുടെ ചിന്തകള് പരമാത്മായിന്റെതാണ്.അതിനാൽ സ്വന്തം മനസ്സിനെ,ചിന്തകളെ,വ്യക്തിത്വത്തെ ഇല്ലായ്മചെയ്യാതെയുള്ള എല്ലാ സന്യാസനാടക ങ്ങളും തികച്ചും ഉപരിപ്ലവമാനെന്നുറപ്പാണ് .സത്യവിസ്ഫോടണം സംഭവിക്കുവാനായി എല്ലാം ഉപേക്ഷിച്ചാൽ കാര്യങ്ങൾ കൂടുതൽ കുഴഞ്ഞു മറിയുകയെ ഉള്ളു. ഉപേക്ഷിക്കുമ്പോൾ അതുമായി അകമേ മാനസീകമായി ഉറച്ച ബന്ധം സ്ഥാപിക്കുന്നു.ആദ്യം അത് സംഭവിക്കാൻ ചെയ്യേണ്ടത് സത്യലോകത്തെക്ക് പ്രവേശിക്കുകയാണ്. കഴിവതും സത്യം മാത്രം പറയുകയും ചിന്തിക്കുകയും ചെയ്യുക.അപ്പോൾ നാം കാണുന്നതും അനുഭവിക്കുന്നതും സത്യങ്ങളായിരിക്കും .ആ സമയത്ത് അതനുഭവിക്കുവാൻ ഒരു ഗ്രന്ഥത്തിന്റെയും ആവശ്യമില്ല.ഒരു ഗുരുവിന്റെയും ആവശ്യമില്ല.ഗ്രന്ധങ്ങളെ തങ്ങളുടെ അനുഭവത്തെ മനസ്സിലാക്കികൊടുക്കുവാൻ വേണ്ടി അത്യാവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുകയല്ലേ വേണ്ടത്.സ്ഥാപിക്കുവാൻ വേണ്ടി അവയെ ദുരുപയോഗം ചെയ്യുമ്പോൾ അവയുടെ ജീവൻ നഷ്ടപ്പെടുന്നു.ജീവിതത്തിൽ സ്വന്തം അനുഭവമില്ലെങ്കിൽ മാത്രമാണ് നാം ഗ്രന്ഥങ്ങള ഉപയോഗിക്കാറു .ഒരു ഭക്ഷണത്തിന്റെ റെസിപ്പിയുടെ ബുക്ക് നാം എടുക്കുന്നത് അമ്മ അടുത്ത് ഇല്ലാത്തപ്പോഴായിരിക്കും.സ്വന്തം വാക്കുകൾക്ക് അനുഭവങ്ങളുടെ സത്യത്തിന്റെ ആധികാരികത ഇല്ലാതിരിക്കുംപോൾ മാത്രമാണ് ഗ്രന്ഥങ്ങളെ ഇത്തരം ഊന്നുവടികളാക്കി ഉപയോഗിക്കേണ്ടി വരുന്നത് .അതിനാൽ യഥാര്ത സന്യാസം അറിയേണ്ടത് ഉദ്ധരണികൾ വളരെ കുറച്ചു , കാര്യം മനസ്സിലാക്കിക്കുവാൻ മാത്രം ഉപയോഗിക്കുന്ന ഗുരുമുഖത്തുനിന്നോ,അങ്ങനെയുള്ള പുസ്തകങ്ങൾ നൽകുന്ന സ്വന്തം ബോധത്തിന്റെ വര്ധനവിലൂടെയോ,അങ്ങനെയുള്ളവരുമായുള്ള സത്സംഗത്തിലൂടെയോ ആണ്.അപ്പോൾ എല്ലാം അനായാസേന സംഭവിക്കുന്നു.നാം ആനന്ദത്തോടെ വെറും കാഴ്ചക്കാരനായി നോക്കി നില്ക്കുകയെ വേണ്ടു.sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

Saturday, August 23, 2014

(11 ) സന്യാസ ടിപ്സ് 2014 ...'യുധമുഖത്തു'നിന്നു അര്ജുനൻ ചോദിച്ചതുകൊണ്ടു കൃഷ്ണൻ യുദ്ധം ചെയ്യാൻ പറഞ്ഞു എന്നേയുള്ളു.ഗീതൊപദേശം ചന്തയിലായിരുന്നു നടന്നതെങ്കിൽ അദ്ദേഹം ലാഭ നഷ്ടങ്ങളെക്കുറിച്ചു വേണ്ടതിലധികം ചിന്തിക്കാതെ (ബിസിനസ് ) കച്ചവടം ചെയ്യാൻ അര്ജുനനോട് പറഞ്ഞേനെ.അതൊരു ഡ്രയിനെജു പണി ക്കിടയിലാനെങ്കിൽ ആ ജോലി വിഷമമില്ലാതെ ചെയ്യുവാൻ പറഞ്ഞേനെ.അതായത് അപ്പപ്പോൾ വന്നുചെരുന്നവയെ ഞാൻ എന്ന ഭാവം(അഹം ) ഇല്ലാതെ,വ്യക്തിത്വമില്ലാതെ , ബോധമുപയോഗിച്ചു നോക്കിക്കാണുമ്പോൾ മനുഷ്യനെ ഇപ്പോഴും മഥിക്കുന്ന സംശയം മാറുകയും തന്റെ അപ്പോഴത്തെ ധർമ്മം,കര്മ്മം അറിയാൻ കഴിയുമെന്നും അതാണ്‌ ചെയ്യെണ്ടതുമെന്നും കൃഷ്ണൻ പറയുന്നു.ഒരു യഥാർത്ഥ സന്യാസിയുടെ ആന്തരീക ഭാവമാണ് ,ആ ടെക്നിക്കാണ് കൃഷ്ണൻ ഇവിടെ പറയുന്നത്(ബാഹ്യമായി ജീവിതം ഉപേക്ഷിച്ചവരെ വിടുക ).കൃഷ്ണനെ മനസിലാക്കാൻ ശ്രമിക്കുകയല്ലേ വേണ്ടത്?അല്ലാതെ അദ്ദേഹത്തെ 'യുദ്ധ പ്രേരകനെന്നും' മറ്റും വിമർശിച്ചാൽ 1000 കണക്കിന് വര്ഷം മുൻപ് എല്ലാം നേടി സമാധിയായ കൃഷ്ണൻ എന്ന ആ സന്യാസയോഗിക്കൊന്നും നഷ്ടപ്പെടാനില്ല. നഷ്ടം നമുക്കാണ്.നിരാസ്ക്തമായ ഭാവം ആണ് സത്യത്തില്‍ മോക്ഷം .ആ നിരാസക്ത ഭാവം അതായതു കൃഷ്ണൻ പറയുന്ന ലാഭ -നഷ്ട,നല്ലതുംചീത്തയും എന്ന ,തെറ്റും ശരിയും എന്ന ,പുണ്യവും പാപവും എന്ന വ്യത്യാസങ്ങളില്ലാതെ,ചിന്തകളില്ലാതെ ബോധമുപയോഗിച്ചു 'മധ്യമത്തിൽ' അഥവാ -100 അല്ലാത്ത ,+100 അല്ലാത്ത പൂജ്യത്തിൽ ,എല്ലാ കര്മബന്ധങ്ങളും 'ന്യസിക്കപ്പെടുന്ന' പൂർണത്തിൽ നിൽക്കുംപോളെ ഈ ഭാവം കയ്‍വരികയുള്ളൂ. അതാണ്‌ യഥാർത്ഥ സന്യാസം .ചിന്തകളിലൂടെ അതു കാണാതെ പഠിക്കാനുള്ള തല്ല ,അനുഭവിക്കുവാനുള്ളതാണ് .സെൻബുദ്ധി സത്തിലെ കുങ്ങ്ഫു ധ്യാന മുറകൾ,സെൻ ആർച്ച റി എന്നിവ ബുദ്ധന്റെ ആശയങ്ങൾ ബോധവര്ധനവിനായുള്ളവയായിരുന്നെന്നും അതിനായി യുദ്ധങ്ങളുടെ പരിശിലനത്തെ പോലും അനുകൂലിക്കുന്നുവെന്നും തെളിയിക്കുന്നു.യോഗി ആനന്ദവാനാണ്‌ .ആനന്ദം സുഖമല്ല.സുഖം ദുഖത്തിന്റെ അഭാവത്തിൽ വരുന്നതാണ്.സുഖത്തിനു ഒരു കാരണമുണ്ടാവും.എന്നാൽ ആനന്ദം നമ്മുടെ സ്തായീഭാവമാണ് .അതിനാൽ അത് കാരണമില്ലാതെ ഉണ്ടാകുന്നതാണ് .അത് ദുഖമായി മാറുന്നില്ല.എന്നാൽ സുഖം ഭാവിയിൽ ദുഖമാകുവാൻ പോകുകയാണ്.സുഖം സ്വാര്തതയാണ്.ആനന്ദം പങ്കുവെക്കലാണ് .സന്യാസം അറിയാത്തവർക്ക് അത്രമാത്രം ദുഷ്കരം ആണ്.അറിയുന്നവർക്ക് ഏറ്റവും എളുപ്പ വും അതുതന്നെയാണ്.sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

(10 ) സന്യാസ ടിപ്സ് 2014 ... യോഗവും സന്യാസവും പുറമേ രണ്ടായി കാണപ്പെടുന്നുവെങ്കിലും അകമേ അവ നാണയത്തിന്റെ രണ്ടു വശങ്ങളാണ് . ലോകത്ത് അറിയപ്പെടാത്തവരും അറിയപ്പെട്ടിട്ടുള്ളവരും ആയ എല്ലാ സന്യാസിമാരും യോഗികൾ ആകുന്നു.അല്ലെങ്കിൽ എല്ലാ യോഗികളും സന്യാസിമാരാകുന്നു.ഒരാളിൽ ആന്തരീകമായിട്ടാനു 'സന്യാസം സംഭവിക്കേണ്ടത്‌,അപ്പോൾ അയാളിൽ യോഗം സംഭവിക്കും.സന്യാസത്തെക്കുറി ച്ചുല്ല 'ചിന്തകൾ' അനുഭവങ്ങളിൽ നിന്നും നമ്മെ അകറ്റുന്നു.ഒരാൾ ചിന്തിക്കാൻ തുടങ്ങുമ്പോൾ ഇവിടെ ഈ വര്ത്തമാന കാല സത്യത്തിൽ നിന്നും ചിന്തകളിലേക്ക്,സങ്കല്പ്പങ്ങളിലേക്ക് യാത്ര ചെയ്യുന്നു.അപ്പോൾ ശ്രദ്ധയില്ലാതെ വർത്തമാനത്തിന്റെ അനുഭവങ്ങളാകുന്ന പാല് തിളച്ചു തൂവും.ചിന്തകൾ വെറും ചിന്തകളാണ്.അതുകൊണ്ടാണ് തത്വചിന്തകർ എന്ന വർഗം ഒരു ഗുണവുമില്ലാതെ തുടരുന്നത്.അവിടെയാണ് ചിന്തകളെക്കാൾ ബോധത്തിന് പ്രാധാന്യം നൽകുന്ന ശാസ്ത്രജ്ഞന്മാർ ഗുണകരമാകുന്നത്.നമുക്ക് കൂടുതൽ വേണ്ടത് ശാസ്ത്രജ്ഞന്മാർ ആണ്.ചിന്തകരല്ല.ആത്മീയതയെക്കുറിച്ചു പുസ്തകങ്ങൾ വായിച്ചശേഷം ഒരുപാട്ചിന്തിക്കുന്നതാണ് കുഴപ്പവും.യോഗം എന്നുദ്ദേശിക്കുന്നത് ബാഹ്യമായ ആസനങ്ങളെയല്ല .യോഗാസനങ്ങളല്ല യോഗം .അവയുടെ ഫലമായി അയാളിൽ സംഭവിക്കുന്ന ആന്തരീകമായ രണ്ടായിനില്ക്കുന്ന ബോധത്തിന്റെ,ദ്വയ്തത്തിന്റെ ആ മഹത്തായ ഒന്നുചേരലിനെയാണ്(അദ്വയിതം) 'യോഗം' എന്ന് വിളിക്കുന്നത്‌.യോഗാസനങ്ങൾ അവസാനം 'യോഗം' സംഭവിക്കാൻ വേണ്ടിയാകുന്നു.അത് ഒരു യഥാര്ത സന്യാസിക്കും സംഭവിക്കും.അല്ലെങ്കിൽ ഒരു യഥാര്ത യോഗം സംഭവിക്കുന്നയാൾക്ക് വിരക്തി,'സന്യാസം' താനേ സംഭവിക്കും.
ഒരു ലൊകവീക്ഷണത്തിൽ നിന്ന് മാത്രമേ സത്യം സംസാരിക്കാൻ കഴിയു.യേശുവിനെ,ബുദ്ധനെ,ലാഒത്സു വിനെ ,ഒരു സൂഫിയെ നാം ഒരു സന്യാസിയായി കാണുമോ ,യോഗിയായി കാണുമോ?അവിടെ ആ വ്യത്യാസം ഇല്ല. ലോകത്തെങ്ങുമുള്ള ആദ്ധ്യാത്മികമായി ഉന്നതിയിലെത്തിയവരുടെ ഒരു മാർഗത്തിലും ഇങ്ങനെയുള്ള പലവിധത്തിലുള്ള വ്യത്യാസങ്ങൾ പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കുന്നില്ല.ഇവിടെ സന്യാസിമാര്ക്കുപോലും നൂറുകണക്കിന് വ്യത്യാസം പറയുന്നു.ഹംസൻ,പരമഹംസൻ അങ്ങനെയങ്ങനെ.........അതായത് വിദ്യാഭ്യാസം 10 വരെ എന്ന് പറ യെണ്ട ത്തിനു പകരം ,1 സ്റ്റാ ,2 സ്റ്റാ ,3,4,5,6,7,8,9,10 ആം സ്റ്റാ.ഇങ്ങനെ പറഞ്ഞാൽ വിദ്യാർഥി അപ്പോൾ ഭയക്കുന്നു.ഈ ഭയമാണ് ഇന്ത്യയിൽ കള്ള ഗുരുക്കന്മാർ ദുരുപയോഗം ചെയ്യുന്നതും.പക്ഷെ അങ്ങനെ ഭയക്കാതിരുന്നാൽ ,അതിനു വലിയ പ്രാധാന്യം കൊടുക്കാതിരുന്നാൽ അത് ഒരുതരത്തിൽ ഗുണകരവുമാണ് .ജനിമൃതികളില്‍ നിന്ന് ഉള്ള മോചനം,അതുതന്നെയാണ് എല്ലാത്തിന്റെയും പരമമായ ലക്‌ഷ്യം .അതിലേക്കുള്ള പടികളാണ് എല്ലാം.എല്ലാത്തിനെയും ഒന്നായി കാണുമ്പോൾ (അദ്വയിതം )എല്ലാ കണ്ഫ്യൂഷനും അവസാനിക്കും.എന്നാൽ എല്ലാ മതങ്ങളെയും പലതായി കാണുമ്പോൾ(ദ്വയിതം ) പ്രശ്നങ്ങളും ചർച്ചകളും തുടങ്ങുകയെ ഉള്ളു.ഒരിക്കലും അവസാനിക്കാതെ നീണ്ടു പോകുന്ന ചിന്തകൾ.ചർച്ചകൾ.അതിനാൽ ആത്മീയതയിൽ സാധ്യമായ എല്ലാ ടെക്നോളജിയും ഉപയോഗിച്ച് മറ്റെല്ലാ മെഖലയിലുമെന്ന പോലെ ലോകത്തുള്ള വളര്ച്ച മനസ്സിലാക്കിക്കൊണ്ട് പഠിക്കേണ്ടത് അത്യാവശ്യമാണ്.ആത്മീയത എന്ന് പറയുമ്പോൾ ഒരു പഴയ 'കളർ' എന്തിനാണ്.യഥാര്ത ആത്മീയത ഒരേസമയം പഴയതും ,പുതിയതും ആണ് .വിപ്ലവകരം ആണ്.sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

Friday, August 22, 2014

(9) -----സന്യാസ ടിപ്സ് 2014 ....................................സന്യസിക്കുവാൻ വേണ്ട ഗുണം ഒരുവനുള്ള സത്യസന്ധതയോടുള്ള അഭിനിവേശമാണ്. അത് വർധി ക്കുംതോറും സത്യം സ്വയം കൂടുതൽ വെളിവാകുന്നു.ഒരു ഉദാ:-നാം ടിവിയിലും മറ്റും ഭൂമിയും സൗരയുധവും മറ്റും കാണുമ്പോൾ അത് വെറും ചിത്രങ്ങളായെ തൊന്നാറു ള്ളൂ .നാം അതിൽ വസിക്കുന്നുവെങ്കിലും അതിനെക്കുരിച്ച് മിക്കപ്പോഴും ബോധവാന്മാരല്ല.എന്നാൽ നാം സത്യസന്ധരാണെങ്കിൽ, സദാ അനുഭവിക്കൂ ,നാം വസിക്കുന്നത് ഈ വലിയഗ്രഹത്ത്തിൽ,ഭൂമിയിലാണ്.നമ്മോടൊപ്പം നക്ഷത്രങ്ങളും ഉപഗ്രഹങ്ങളും,ചന്ദ്രനും ഒക്കെയുള്ള വലിയ പ്രപഞ്ചത്തിൽ വളരെ ചെറിയവരായി നാം ഇവിടെയിരിക്കുന്നു.അത് തുടര്ച്ചയായി അനുഭവിക്കാൻ ശ്രമിച്ചു നോക്കു .അങ്ങനെ നോക്കുമ്പോൾ നമ്മുടെ ബോധമണ്ഡലം വികസിക്കുന്നു.വ്യക്തിത്വം അഥവാ ഈഗോ ചെറുതാവുന്നു .ശരീരബൊധത്തിലുപരിയായി ബോധം വികസിക്കുന്നു.അതോടൊപ്പം യഥാർത്ഥ ജനന മരണ കാരണങ്ങളെ അന്വേഷിക്കാനുള്ള താത്പര്യം പോലും ഉണ്ടാകുന്നു.അങ്ങനെ ക്രമേണ ആ ആനന്ദസ്വരൂപനും സത്യസന്ധതയിലൂടെ സ്വയം വെളിവാക്കപ്പെടുന്നു.sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

Thursday, August 21, 2014

--( 8 )- സന്യാസ ടിപ്സ് 2014 ......... പ്രായോഗികമായി പ്രപന്ച്ചത്തോടൊപ്പം ചരിക്കുന്നവൻ ജീവിതവിജയം സ്വന്തമാക്കുന്നു.അവൻ സന്യാസിയാകുന്നു.ആശയങ്ങള സ്രിഷ്ടിച്ചുകൊണ്ടിരിക്കുന്നവന്സന്യാസിയാകുവാൻ കഴിയില്ല.കാരണം ഭൂതകാലത്തിൽ മാത്രം സൃഷ്ടിക്കപ്പെടുന്ന ആശയങ്ങൾ വര്ത്തമാനകാലത്ത്തിലെ സാഹചര്യങ്ങളുമായി യോജിക്കാതെ വരുമ്പോൾ അയാൾ ദുഖിതനാകുന്നുഎ പ്പോഴും കണക്കുകൂട്ടലുകൾ തെറ്റി ക്കൊണ്ടിരിക്കുന്നു.സന്യാസി ഒരു ആശയവും ഇല്ലാത്തവനാണ്.ഒരു തെരഞ്ഞെടുപ്പുകളും ഇല്ലാത്തവനാണ്.അതിനാൽ അടുത്ത നിമിഷത്തെ ഭാവിയുമായി അവനു നിക്ഷ്പ്രയാസം ലയിച്ചു ചേരാൻ കഴിയും.എപ്പോഴും സന്യാസി ആനന്ദവാനാകുന്നത് അതുകൊണ്ടാണ്.അവൻ പ്രപഞ്ചത്തിന്റെ തീരുമാനങ്ങളുമായി ആനന്ദപൂർവം ,സംതൃപ്തിയോടെ യോജിച്ചു പോകുന്നു.അത് ഒരുപക്ഷെ തന്റെ മരണമാണെ ങ്കിൽകൂടി . അപ്രകാരമാണ് അവസാനം യേശു കുരിശിൽ കിടന്നു പറഞ്ഞത്,"കർത്താവേ ,എല്ലാം നിന്റെ ഇഷ്ടം പോലെ നടക്കട്ടെ"എന്ന്.അവിടെ അദ്ദേഹം തന്റെ സൃഷ്ടാവുമായി ലയിച്ചുചേർന്നു .എന്നാൽ വ്യക്തിത്വത്തിന്റെ ആശയങ്ങളുള്ളവന് അതിനു കഴിയില്ലല്ലോ.അതിനാലവൻ എപ്പോഴും ദുഖിതനായിരിക്കും.സന്യാസിയാകട്ടെ തന്റെ മരണം പോലും ആനന്ദകരമായ ഒരു അഘോഷമാക്കുന്നതു ഇങ്ങനെയാണ്.sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

Wednesday, August 20, 2014



(7 ) സന്യാസ ടിപ്സ് 2014 .........മുക്തിക്കുള്ള ആഗ്രഹം ചെറുതായിട്ടെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ ആ നിയന്ത്രണം പൂര്ണമല്ല. മുക്തിക്കുള്ള ഇചയും 100% ആഗ്രഹംതന്നെ .അതിനൊരു പ്രത്യേക പരിഗണനയും ഉപനിഷത്തിൽ ഋഷി നല്കുന്നില്ല.ഏറ്റവും വലിയ ആഗ്രഹം അതുതന്നെയാണ്.തെളിവ് അടിയിൽ കേനോപനിഷത്ത് . സന്യാസഫലമായി അയാളിൽ അദ്വയിതം മാറി രണ്ടും ഒന്നായി 'യോഗം'ചെയ്യുംപോൾ,ശിവശക്തി 'സംയോഗം' നടക്കുമ്പോൾ,പ്രകൃതിയും പുരുഷനും 'യോഗം'ചെയ്യുംപോൾ ആ സന്യാസി ഒരു 'യോഗി'യാകുന്നു.sree

pls likeprmt

https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks

https://www.facebook.com/groups/806243926077220/

(6 ) സന്യാസ ടിപ്സ് 2014 .........ഈ പ്രപഞ്ചത്തിൽ ഒരു വ്യവസ്തയുമില്ലാതിരിക്കുന്ന ഒന്നുണ്ടെങ്കിൽ അത് കാലമാണ്.അത് എപ്പോഴും വ്യവസ്ഥകളെ തെറ്റിക്കുകയാണ് ചെയ്യുന്നത്.കാരണം അത് അനുനിമിഷം മാറ്റത്തിൽ അതിഷ്ടിതമത്രേ .നമ്മുടെ അനുഭവങ്ങളുടെ ഭൂതകാലത്തിലൂടെ അറിവുകള കൂട്ടി വെക്കുന്ന മനസ്സാണ് വ്യവസ്ഥകൾ എന്ന മണ്ടത്തരം ഉണ്ടാക്കുന്നത്‌.ഭൂതകാലത്തിൽനിന്നുള്ള എന്ത് വ്യവസ്ഥയും നാളെ തെറ്റു വാൻ പോകുകയാണ്.വർത്തമാനത്തിൽ വ്യവസ്തയുണ്ടാക്കുവാനും സാധ്യമല്ല.
ഒരു ഉപനിഷത്തിൽ പോലും സമൂഹവും അതിന്റെ വ്യവസ്ഥകളും പറയുന്ന രീതിയിൽ,അവയുടെ വ്യവസ്ഥകളെ അടിസ്ഥാനപ്പെടുത്തി നന്മചെയ്യണ മെന്നു പറയുന്നില്ല.ബോധം ഉപയോഗിച്ച് അന്വേഷിക്കാനും അനുഭവിക്കുവാനും പ്രവർത്തിക്കുവാനും മാത്രമാണ് ഗുരു ശിഷ്യനോട് അതിലോക്കെയും പറയുന്നത്.ആ പാതയിൽ ചില നിർദ്ദേശങ്ങൾ മാത്രം കൊടുക്കുന്നു.അത്രമാത്രം. ശരിയും തെറ്റും വിവേചിക്കുകയാണ് ക്ഷീര നീര വിവേചനം. ഉപനിഷത്തിലൊക്കെയും അതിന്റെ അളവുകോൽ ബോധമാണ്.സമൂഹത്തിന്റെ വ്യവസ്ഥകൾ അല്ലെന്നു കാണാം. "സമ്യക്കായ ന്യാസം' എങ്ങനെയാണ് നാം ചെയ്യുവാൻ പോകുന്നത്? എന്തിനെയെങ്കിലും ഒഴിവാക്കുമ്പോൾ നാം അതിനെ ഒഴിവാക്കണമെന്ന ചിന്തയുടെ അടിമയായിക്കഴിഞ്ഞു.കര്മ്മ ബന്ധം തുടങ്ങി.അപ്പോൾ ഭൗതികമായ പരിത്യാഗമല്ല സന്യാസം.ഹിമാലയത്തിലിരിക്കുന്ന ചിലർ അവിടെചെന്നവരോട് ഇലക്ഷന്റെ റിസൽട്ട് ചോദിച്ചുവത്രേ.അവര്കിവിടെ എന്ത് നടക്കുന്നുവേന്നറിയണം .(എല്ലാരുമല്ല )അവർ ഈ മനസ്സും കൊണ്ടാണ് അവിടെ പോയിട്ടുള്ളത്.എന്ത് ഫലം?അനുനിമിഷം വിശ്രമമില്ലാതെ ഭ്രാന്തമായി ചിന്തകളെ ഉത്പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന മനസ്സാണ് ഉപേക്ഷിക്കേണ്ടത്."നിങ്ങൾ നിങ്ങളുടെ മനസ്സിനെ ഉപേക്ഷിച്ചാൽ എല്ലാം ഉപേക്ഷിച്ചു കഴിഞ്ഞു.അത് സന്യാസമായിക്കഴിഞ്ഞു "എന്ന് ലളിതമായി രാമണ മാഹര്ഷി പറഞ്ഞതും അതുകൊണ്ടാണ്.sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

....( 5 )..... സന്യാസ ടിപ്സ്2014 ..നാം മുൻകൂട്ടി ചിന്തിക്കുന്നതല്ല നമ്മുടെ സ്വധർമ്മം .യുദ്ധക്കളത്തിൽ വധിക്കപ്പെടുവാൻ പോകുന്ന ഭീഷ്മർ കൃഷ്ണനോട് ചോദിച്ചു ഞാൻ സ്വ ധര്മം സംരക്ഷിച്ചിട്ടും എന്തിനിത് തരുന്നു?കൃഷ്ണൻ"ധര്മ്മം എന്നാൽ ജീവിതമെന്നുതന്നെയാനർത്ധം.ജീവിതമാകട്ടെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നതും ആണ്.അങ്ങയുടെ ധര്മ്മ പാലനം ഇന്ന് യുദ്ധത്തിൽ കലാശിച്ചിരിക്കുന്നു . സ്വധർമ്മം മുന്കൂട്ടി നിശ്ചയിക്കുവാൻ സാധ്യമല്ല.അത് വര്ത്തമാന കാലത്തിലാണ്.അതിനെതിരായി.അതിനാൽ അങ്ങെക്കീഗതിവരുന്നു.അതിനാൽ സ്വധർമ്മം എന്ന് അങ്ങ് വിചാരിക്കുന്നത് സ്വധര്മ്മമാകാൻ തരമില്ലതന്നെ".അവിടെയാണ് കുഴപ്പം.കൃഷ്ണൻ താൻ എടുത്ത ശപഥം പോലും മറന്ന് തെര്ചക്രം അടിക്കാനിറ ങ്ങി .അങ്ങനെ ഒരാള് തന്റെ ശപഥങ്ങൾ പോലും ബോധത്തിന്റെ അറിവിനാൽ വേണ്ടിവന്നാൽ തെറ്റിക്കാൻ അപ്പോല്പ്പിന്നെ .അയാൾ വർത്തമാനത്തിലെ തന്റെ ബോധത്തിനാണ് ഭൂതത്തിൽ ഉണ്ടാക്കിയ വ്യവസ്ഥകളേ ക്കാൾ പ്രാധാന്യം കൊടുക്കുന്നത്. അപ്പപ്പോളുള്ള ഗുണകരമായ തീരുമാനങ്ങൽ ബോധത്ത്തിനനുസരിച്ചു നടത്തി പോകുന്നു.ക്ഷീര നീര വിവേചനം ഉള്ള ക്ഷീര സ്വീകര്‍ത്താവായ ഹംസം തന്നെ ആണ് സംന്യാസി.കര്മ്മ ബന്ധങ്ങൾ ഉണ്ടാക്കുന്നവയെന്നും അല്ലാതുല്ലവായു മെന്നാണ് ആ ക്ഷീര നീര വിവേചനം.അല്ലാതെ മറ്റുള്ളവരുടെ നന്മതിന്മകളല്ല .അതൊരിക്കലും തിന്മക്കെതിരായ നമയെത്രഞ്ഞെടുക്കുന്ന ആശയമല്ല തന്നെ ,ക്ടോപനിഷത്ത്തിലെ വാക്യം ചുവടെ ചേർക്കുന്നു.sree.
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

Tuesday, August 19, 2014

(4 ) സന്യാസ ടിപ്സ്2014 ... കൃഷ്ണൻ ഭൗതികമായി ഒന്നും ഉപേക്ഷിക്കാത്ത ഊർധ്വകാമനായ സന്യാസിയാണ്, ബുദ്ധൻ അവസാനം അത് ലഭിക്കാൻ ഭൗതികമായിഒന്നും ഉപേക്ഷിക്കെണ്ടിയിരുന്നില്ല എന്ന് പറഞ്ഞിരുന്നു.ശ്രി രാമനു ബോധപ്രപ്തിനല്കിയ വസിഷ്ടൻ ഗ്രിഹസ്തനായിരുന്നു.ഭൗതികമായിഒന്നും ഉപേക്ഷിച്ചിരുന്നില്ല.ശ്രിരാമനും ഗ്രിഹസ്തനായിരുന്നു.ഭൗതികമായിഒന്നും ഉപേക്ഷിച്ചിരുന്നില്ല.ഇവിടെ നമ്മുടെ വീട്ടിൽജീവിചുകൊന്ദു തന്റെ കര്മങ്ങളെ കൂടുതൽ മനോഹരമായി ചെയ്യാൻ കഴിയുന്ന,ചെയ്യേണ്ട ഒന്നാണ് സന്യാസം എന്നാണു ഇതൊക്കെ വ്യക്തമായി, ശങ്കക്കിടയില്ലാതെ തെളിയിക്കുന്നത്.അതെ,അത് മാനസീകമായി മാത്രം ബന്ധങ്ങളെ ഉപേക്ഷിക്കലാണ്.ബോധപൂർവം കര്മബന്ധങ്ങളെയും അവയുടെ ഫലങ്ങളെ യും ഉപേക്ഷിക്കലാണ്.മനസ്സിനെയും ചിന്തകളെയും ഉപേക്ഷിക്കലാണ് .അതൊരു പരിശിലനമാണ്.ആ 'രീതി ' പഠിക്കണമെന്നുമാത്രമെയുള്ളൂ .എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു തോന്നുന്നത് ഈഗോയ്ക്കാണ്. ചെയ്‌താൽ പോര നമ്മുടെ മനസ്സിലെ സന്യാസിയുടെ രൂപത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ അന്വേഷിക്കുംപോളേ സൃഷ്ടാവ് വെളിവാകു എന്നത് കരുതുന്നു.നമ്മുടെ ഇഗോയിലും താഴെയായി കാണുന്നു.ആനമണ്ടത്തരം.കാരണം സൃഷ്ടാവ് നമ്മുടെ സങ്കല്പ്പങ്ങളേ ക്കാളും വലിയവനായതിനാൽ അവൻ നമ്മുടെ സങ്കല്പ്പങ്ങളെ ഗൗ നിക്കുന്നില്ല.നമ്മൾ അവന്റെ സങ്കല്പ്പങ്ങളെ യത്രേ അറിയാൻ ശ്രമിക്കേണ്ടത്. അവന്റെ സങ്കൽപ്പങ്ങൾ മറ്റൊന്നുമല്ല,നമ്മുടെ ഇപ്പോഴത്തെ ഈ ജീവിതം തന്നെയാണ്.ഇതിനെ അറിഞ്ഞാൽ അവന്റെ സങ്കല്പ്പത്തെ അറിഞ്ഞുകഴിഞ്ഞു.ആ വാതിൽ ഇവിടെയാണ്‌.ഈ ജീവിതത്തിൽ.ഇതിനെ നിഷേധിക്കുന്ന എല്ലാം വഴിതെറ്റലാണ്. ഇവിടെയാണ്‌ ,ഇവിടെത്തന്നെയാണ് ആ അനന്ത ബോധാനന്ദം കുടികൊള്ളുന്നത്,ആ സ്നേഹസ്വരൂപൻ മറഞ്ഞിരിക്കുന്നത്.sree.
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

സന്യാസ ടിപ്സ് 2014 (3)...അനന്തതയെ അറിയുവാൻ എപ്പോഴും ഒരു ധയിരിയം ആവശ്യമുണ്ട്.കാരണം അവിടെ പരിമിതമായത്തിന്റെ (വ്യക്തിത്വത്തിന്റെ)മരണം സംഭവിക്കുന്നു.അറിഞ്ഞവയെ അടിസ്ഥാനമാക്കി സൃഷ്ടാവിനെ അന്വേഷിച്ചാൽ ഒരിക്കലും കണ്ടെത്തുവാൻ പോകുന്നില്ല.കാരണം നമ്മുടെ അറിവ് പരിമിതമാണ്.ആ പരിമിതത്ത്തിനു അനന്തതയെ ഉൾക്കൊള്ളാൻ കഴിയില്ല.അത് മനസ്സിലായിക്കഴിഞ്ഞാൽ ആദ്യത്തെ എറ്റവും വലിയ പ്രതിസന്ധി, ഞാൻ ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് അറിഞ്ഞവയെ അടിസ്ഥാനമാക്കി യാണ് എന്ന് തിരിച്ചറിയാൻ മറന്നു പോകുന്നു എന്നതാണ്.അതായത്"ഞാൻ ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് അറിഞ്ഞവയെ അടിസ്ഥാനമാക്കിയല്ല" എന്ന് ചിന്തിച്ചാൽ അതുതന്നെ അറിഞ്ഞവയെ അടിസ്ഥാനമാക്കി യുള്ള ചിന്തയാകുന്നു .അതിനെ പോലും ഒഴിവാക്കണം . ആ ഒഴിവാക്കണം എന്ന ചിന്തയും ഒഴിവാക്കി വർത്തമാനത്തിൽ തുടരുമ്പോൾ അവിടെ പിന്ന ബോധം മാത്രം അവശേഷിക്കുന്നു, ഒരുവൻ സ്വയം ആ ആനന്ദ സത്യത്തെ അനുഭവിക്കുന്നു.sree.
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

Sunday, August 17, 2014

ആത്മീയപരമായ ഉയർച്ചക്ക്ഭൗതിക സംഗം വിടണം എന്നതോന്നൽ ഒരു ഭൗ തിക സംഗമാണ് (ബന്ധനമാണ് ).അല്ലെ?അതു വിടുമ്പോൾ നാം ആത്മീയതയിൽ കൂടുതൽ ഉയരുന്നു.സത്യത്തോട് കൂടുതൽ അടുക്കുന്നു.കാരണം അതൊരു ആശയമാകുന്നു.ആശയങ്ങൾ എ പ്പോഴും ഭൂതകാലത്തെ അടിസ്ഥാനമാക്കി ആയിരിക്കും ഉണ്ടാക്കുന്നത്‌.എങ്ങനെയാണ് ആശയങ്ങൾ ഭാവികാലത്ത്തിൽ ഊന്നി ഉണ്ടാക്കുവാൻ കഴിയുക? കഴിയില്ല.അനുഭവങ്ങള വെച്ചാണ് നാം ഉണ്ടാക്കുന്നത്‌.പക്ഷെ ജീവിതം എന്നാൽ വർത്തമാനത്തിൽ സംഭവിക്കുന്ന മാറ്റം എന്ന് തന്നെയാണ് അർത്ഥം .അപ്പോൾ നാം ഭൂതകാലത്തിൽ ഉണ്ടാക്കുന്ന ആശയങ്ങൾ എല്ലാം വർത്തമാനത്തിൽ കളവാകുവാകു ന്നു .ഭാവികാലത്തിലും.അപ്പോൾ വർത്തമാനത്തിലും ഭാവിയിലുമാകട്ടെ ആശയങ്ങൾ ഉണ്ടാക്കുവാൻ കഴിയുകയുമില്ല.അതിനാൽ നാം അനുകൂലമായോ പ്രതികൂലമായോ ഉണ്ടാക്കുന്ന ആശയങ്ങൾ സത്യത്തിൽ അഥവാ വര്ത്തമാനത്ത്തിലെ ധ്യാനാവസ്തയിൽനിന്നും വ്യതിചലിപ്പിക്കുന്നു .ആശയങ്ങൾ സൃഷ്ടിക്കുന്നത് അവയുടെ അടിമകളെയാണ്. ആശയങ്ങൾ കള്ളങ്ങളായതിനാൽ ആശയങ്ങളാൽ നയിക്കപ്പെടുന്നവൻ കള്ളനാകുന്നു.അവനെങ്ങനെ സത്യസന്ധനാകും.അവൻ തീവ്രവാദിയാണ് .അതിനാലാണ് ബുദ്ധൻ ആശയങ്ങൾ നല്കാതിരുന്നത്.കൃഷ്ണൻ പ്രതിജ്ഞാകൾക്കെതിരായി നിലകൊണ്ടത്.സമൂഹത്തിന്റെ ആശയങ്ങളെ പലപ്പോഴും തൃണ വത്ഗനിച്ചത്. സുഭദ്രാഹരണം നടത്തിയത്.അമ്മാവനെ കൊന്നത്, 'അശ്വധാമാ മഹത' : പറയിപ്പിച്ചത്. അഭിമന്യുവിനെ ക്രൂരമായി കൊന്നപ്പോൾ സ്വന്തം പ്രതിജ്ഞക്ക് പുല്ലുവില കൊടുത്തു തെര്ച്ചക്രമെടുത്ത് അടിക്കാൻ ചാടിയിറ ങ്ങിയത്.അതെ,ഒരു സത്യവാൻ ഒരിക്കലും പ്രതിജ്ഞ ചെയ്യില്ല.മറ്റുള്ളവർക്ക് അനാവശ്യമായ വാക്കുകൾ നൽകില്ല .കാരണം അവനെ സംബന്ധിച്ച് വാക്കുകൾ ഓരോന്നും അത്രക്കും വിലപ്പെട്ടതും സത്യസന്ധവു മായിരിക്കും.അങ്ങനെയുള്ളവർ മാത്രമേ കര്മാബന്ധങ്ങൾ അനുനിമിഷം അറുത്തുമാറ്റി വർത്തമാനത്തിൽ ചരിക്കുന്ന കൃഷ്ണനെപോലെ ആനന്ദവാന്മാരാകുന്നതു .sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

പരീക്ഷണ ങ്ങളി ലൂടെ യെ സത്യം വെളിവാകു .സയൻസിൽ പരീക്ഷണ വസ്തുക്കൾ എ പ്പോഴും പുറത്തായിരിക്കും.എന്നാൽ ആത്മീയതയിൽ ആ അന്വേഷനവസ്തു താൻ തന്നെയാണ് .പുറത്തുള്ള അന്വേഷണ വസ്തുക്കളെ പോലെതന്നെ , സ്വയം മൂന്നാമതൊരു വസ്തുവായിക്കണ്ട്‌ അതിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിലൂടെ തന്നെയാണ് ആത്മീയത ആരംഭിക്കുന്നത്.അങ്ങനെ കണ്ടെത്തുന്ന സത്യങ്ങളാകട്ടെ പുറം ലോകത്തെക്ക് കൊണ്ടുവരുമ്പോൾ അസത്യങ്ങളായി പോകുകയും ചെയ്യും.അതിനാൽ അത് ഓരോരുത്തരും പ്രത്യേകം അനുഭവിക്കെണ്ടതാകുന്നു .സയൻസിൽ ഒരാൾ സത്യം കണ്ടെത്തിയാൽ അത് എല്ലാര്ക്കുംകാണാം , അനുഭവിക്കാം.പക്ഷെ ആത്മീയതയിൽ ഒരാള് അത് കണ്ടെത്തുമ്പോൾ മറ്റൊരാൾക്ക് അത് ശരിയാണോ എന്നറിയാൻ അവനവന്റെ ഉള്ളിലേക്ക് സ്വയം അന്വേഷിക്കേണ്ടിവരും.അതുതന്നെയാണ് സത്യം അനുഭവിക്കുന്ന വർ നേരിടുന്ന വെല്ലുവിളികളും.അതിനാലാണ് യേശു ക്രൂരമായി കൊല ചെയ്യപ്പെട്ടത്.അതിനാലാണ് മൻസൂറിന്റെ കണ്ണുകള ചൂഴ്ന്നെടുത്ത്‌, കൊല ചെയ്യപ്പെട്ടത്.അതിനാൽ പുറത്തേക്കും, അറിവുകളിലെക്കും ,മനസ്സിലേക്കും പോകുന്നതിനു പകരം സ്വയം ഉള്ളിലെ ബോധത്തിലേക്ക്‌ നീങ്ങുന്ന ഒരുവൻ മാത്രമേ ആ ആനന്ദ ഖനി കണ്ടെത്തുകയുള്ളൂ .sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

Saturday, August 16, 2014

ഇത്രയും വല്യമ ഹാഭാരതയുധം നടന്നിട്ടും അതുകൊണ്ടാണ് കൃഷ്ണന്റെ ദേഹത്ത് ഒരു അമ്പ്പോ ലും കൊള്ളാ തിരുന്നത്.അവന്റെ പടയെ ദുര്യോധനനും,തന്നെത്തന്നെ അര്ജുനനും നല്കി.മാധ്യമമാര്ഗം.അവൻ യുദ്ധം ചെയ്യുകയും ചെയ്തു എന്നാൽ ഫലങ്ങളെ അനുഭവിക്കെണ്ടിയും വന്നില്ല.അവൻ മധ്യത്തിലെ നിലനില്പ്പിലൂടെ എല്ലാ കര്മഫലങ്ങളെയും ന്യസിച്ചിരിക്കുന്നു .അതാണ്‌ യഥാർത്ഥ സന്യാസവും.
pls likeprmt
pls likeprmt
https://www.facebook.com/groups/806243926077220/
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks

Friday, August 15, 2014



സന്യാസത്തിലൂടെ നാം അര്ഥം വെയ്ക്കേണ്ടത് ഇപ്പോഴത്തെ ജീവിതം ഇതിലും മനോഹരമായി ജീവിക്കുവാനുള്ള ഒരു അവസരം എന്നതാണ്. അതൊരു കഴിവിന്റെ ഉയര്ച്ചയാകണം ,അതൊരു മനുഷ്യന്റെ വികാസമാകണം ,അതൊരു ജീവിതത്തിന്റെ പുഷ്പിക്കലാകണം. ആതൊരു ജന്മത്തിന്റെ പൂർണതയായിരിക്കണം .അതൊരു ആനന്ദത്തിന്റെ ,ബോധത്തിന്റെ നിറഞ്ഞു കവിയലായിരിക്കണം .വേണ്ടേ ? അല്ലാതെ ആർക്കും ,അവനവനുപോലും ഒരു ഗുണവും ലഭിക്കാതെ ഗിരിശ്രിന്ഗങ്ങളിൽ എല്ലാവരെയും വിട്ട്, അതേ പഴയ കുഴപ്പക്കാരനായ മനസ്സോടെ, ഭ്രാന്തമായി, അലഞ്ഞുതിരിഞ്ഞാൽ അതിനെ 'ഭ്രാന്ത് 'എന്നു തന്നെയല്ലാതെ എന്ത് വിളിക്കും? സന്യാസം സംഭവിക്കേണ്ടത്‌ മനസ്സിലാണ് .'സംയക്കായി ന്യസിക്കുക ' ,അതാണ്‌ 'സന്യാസം'.നാം നമ്മുടെ മനസ്സ് ഉപേക്ഷിക്കുമ്പോൾ എല്ലാംതന്നെ ഉപേക്ഷിച്ചു കഴിഞ്ഞു.'സംയക്കായി ന്യസിക്കുന്നവനായി ക്കഴിഞ്ഞു.വ്യക്തിത്വം ഉപേക്ഷിക്കുമ്പോൾ എല്ലാം തന്നെ ഉപേക്ഷിച്ചു കഴിഞ്ഞു.അതെ.അത് സംഭവിക്കേണ്ടത്‌ ഉള്ളിലാണ്.എങ്കിൽ മാത്രമേ ആ ആനന്ദരൂപി വെളിവാകുകയുള്ളൂ .അത് വീട്ടിൽ താമസിച്ചുകൊണ്ട്,സ്വന്തം കർമങ്ങൾ കൂടുതൽ മനോഹരമായി ചെയ്തുകൊണ്ട് , ആനന്ദത്തോടെ, സ്വയം പരിശ്രമത്തിലൂടെ നേടിയെടുക്കാൻ ഏവർക്കും കഴിയും.ആ മനസ്സിനെ,അഹത്തിനെ,ഈഗോയെ മടിയില്ലാതെ സ്വയം കായ് വിടാൻ,നശിപ്പിക്കാൻ ആത്മാർഥമായി തയാറുണ്ടോ? എന്നതാണ് ഇവിടെ പ്രധാന ചോദ്യം.അപ്പോൾ മാത്രമേ അത്ഭുതങ്ങൾ തുടങ്ങുകയുള്ളൂ.

pls likeprmt

https://www.facebook.com/pages/Thapovan-spiritual-research-and-meditation-

centre/520513041382625?ref=hl

https://www.facebook.com/groups/806243926077220/

Wednesday, August 13, 2014

പൊതുവെ പലർക്കും 'ജീവിത നിലവാരം' എന്നത് , നമ്മളില്‍ കടന്നുവരുന്ന സംവേദന പ്രതികരണ തലത്തിലും , വീണ്ടും വെളിവ് എന്നു പറയുന്ന filtering ഉം അടക്കം എല്ലാത്തിന്റെയും ആകെ തുകയാണ് ? . ഈ ഫില്ട്ടരിംഗ് ചെയ്യുന്നത് സ്വന്തം മനസ്സാണ്.അവനാകട്ടെ അയാളുടെ മാത്രം ഇന്ദ്രിയങ്ങളിലൂടെ വരുന്ന പരിമിതമായ അറിവുകളാൽ സ്രിഷ്ടിക്കപ്പെട്ടവനാണ്.അവൻ എങ്ങനെ നിക്ഷ്പക്ഷനാകും? അവന്റെ കുഴപ്പമല്ല.അവനതാകാനെ കഴിയു.അവനെക്കുറി ച്ചുമാത്രമേ അറിയുകയുള്ളു. അതാണിവിടെ കുഴപ്പവും.ആ ഫില്ട്ടരിംഗ് ചെയ്യുവാൻ മനസ്സ് യോഗ്യനല്ല.അതുകൊണ്ടാണ് "നിലവാരത്തിനു" പല അർത്ഥതലങ്ങൾ വരുന്നത്. കോണകമുടുത്ത രമണ മഹാര്ഷിയെ ചെലപ്പോൾ ആരെങ്കിലും നിലവാരമില്ലാത്ത്തവൻ എന്ന് വിളിച്ചാൽ അത്ഭുതപ്പെടേണ്ട.മനസ്സിന് കാര്യങ്ങളെ പൊതുവായി കാണാൻ കഴിയില്ല.കാരണം അവൻ ആശരീരത്തിന്റെയും അതിലൂടെ മാത്രം ലഭിച്ച ആശയങ്ങളുടെയും മാത്രം മനസ്സാണ്. പ്രപഞ്ചത്തിന്റെയല്ല .ഈ ഫിൽട്ടരിംഗ് പോതുവായതല്ല.ഇതിനെ സ്വാര്തത എന്നും പറയാം.നിങ്ങളെ കുറ്റം പറയുന്നില്ല.നിങ്ങള്ക്കുള്ളത് പോലെ ലോകം മുഴുവൻ വിശ്വസിക്കുന്നു.ഏവരും ഈ ഫില്ട്ടരിങ്ങിൽ ജീ വിക്കുന്നു .അതുകൊണ്ടാണ് സത്യം പലര്ക്കും പലതായി തോന്നുന്നത്.അതുകൊണ്ടാണ് അവൻ ചെയ്യുന്ന പല കണ്ടുപിടുത്തങ്ങളും (വ്യക്തിപരമായും,സമൂഹപരമായും)അവനുതന്നെ നാശമായി വരുന്നത്.അതുകൊണ്ടാണ് മഹാ യുദ്ധങ്ങൾ ഉണ്ടാകുന്നത്.വീട്ടിൽപോ ലും.അതുകൊണ്ടാണ് കുരിശുകൾ എപ്പോഴും സത്യം പറയുന്നവർക്കായി തയാറാക്കപ്പെടുന്നത്.അതുകൊണ്ടാണ് മനുഷ്യന് ഉറക്കം നഷ്ടപെടുന്നത്.ആനന്ദിക്കാൻ എ പ്പോഴും എന്തെങ്കിലും കാരണം വേണ്ടിവരുന്നത്.
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl
https://www.facebook.com/groups/806243926077220/

Monday, August 11, 2014

മനുഷ്യൻ അടിസ്ഥാനപരമായി ഒരു മൃഗമാകുന്നു .എന്നാൽ അവന്റെ മാത്രം ബോധം ഉയര്ന്നതാണ് .അവനു മാത്രമേ ബോധോദയം നേടി സൃഷ്ടാവിനെ അറിയാൻ കഴിയു.മനുഷ്യനുമാത്രം രണ്ടു 'ഓപ്ഷൻ' ഉണ്ട്. ഒന്നുകിൽ അവന്റെ ബോധം നഷ്ടപ്പെട്ട്താഴേക്കു താഴ്ന്ന് അവന് പൂർണമായും അബോധ മൃഗമായി മരിക്കാം.അല്ലെങ്കിൽ ,അവനിലെ ബോധത്തെ ഉയർത്തി അനന്തതയിൽ ലയിച്ചു ചേരാം. അത് നമ്മുടെ തീരുമാനം. അടിച്ചമാര്ത്തുന്നവർക്കുമുന്നിൽ അവർ പുറമേ വലിയ മാന്യരാനെങ്കിലും അകമേ അവർ ക്ക് ഏതു പ്രായത്തിലുള്ള സ്ത്രീകളെ യും സെക്സിനുള്ള ഉപകരണമായിട്ടെ ആദ്യംകാണാൻ കഴിയു.മ്മുടെ ഗൂഗിൾ എടുത്തു സേർച്ച്‌ ചെയ്‌താൽ ,റിയൽ മദർ പോണ്‍ ,സിസ്റർ പോണ്‍ ,ചയില്ഡു പോണ്‍ ,ഫാദർ പോണ്‍ അങ്ങനെ നീളു ന്നു മനുഷ്യന്റെ അടിയിലെ അബോധങ്ങളുടെ യാതാര്ധ്യങ്ങൾ .പുറമേ പരിഷ്ക്രിതനായി നടിക്കുന്ന അവന്റെ അടിയിൽ നിറയെ അട്ക്കിവചിരിക്കുന്ന സെക്സാണ് .അത് ദേഷ്യമായി ഇറാ ക്കിന്റെയും ഗാസയുടെയും രൂപത്തിൽ പുറത്ത് വരുന്നതിലും നന്നാണ്, തന്ത്രയുടെ പ്രായോഗികമായ പരിശീലനങ്ങളിലൂടെ ആ ഊർജത്തെ പറ്റി പഠിച്ചു അതിനെ തിരിച്ചറിഞ്ഞു ,നിയന്ത്രിച്ചു, ഒഴിവാക്കി ബോധവാനായി സ്നേഹവാനായി മുക്തിനേടുന്നത് .
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl
https://www.facebook.com/groups/806243926077220/

Sunday, August 10, 2014

സത്സംഗം ........സൃഷ്ടാവിന്റെ അനുഭവസ്ഥർ ഈഗോ അഥവാ വ്യക്തിത്വം ഇല്ലാത്തവനാകുന്നു.അവനിൽ നിറഞ്ഞിരിക്കുന്നത്‌ ആനന്ദമയനായ നമ്മുടെ സൃഷ്ടാവുമാത്രമാണ് .അതാകട്ടെ സാദാ ഒരു ബുദ്ധനിൽ നിറ ഞ്ഞുകവിഞ്ഞൊഴുകിക്കൊണ്ടി രിക്കുന്നു .അത് ആർക്കുംവേണ്ടിയല്ല .ആ പ്രക്രിയ അതിന്റെ സ്വഭാവമാണ്.ഒരു റോസാപ്പൂ സുഗന്ധം പരത്തുന്നത് അതിന്റെ സ്വഭാവമാണ്.പക്ഷെ നിർഭാഗ്യവശാൽ അതിനെ തിരിച്ചറിയുന്ന മനുഷ്യർ ഇല്ലതന്നെ.തടസം അവരുടെ ഉള്ളിലെ വ്യക്തിത്വമാണ്,അഹം അഥവാ ഈഗോ .ഇതോഴിവാക്കപ്പെടുമ്പോൾ അയാൾ ഗുരുവുമായി 'ട്യൂണിങ്ങി' ലെത്തുംപോൾ ഒരു മെഴുകുതിരിയോടു മറ്റൊന്ന് ചെർത്തുപിടിക്കുമ്പൊൾ അതും ജ്വലിക്കുന്നതുപൊലെ, അവനും ബോധപ്രപ്തനാകുന്നു.മറ്റൊരു കാര്യം ബോധത്തിന്റെ ഈ വയിബ്രേഷന്റെ ഊർജമണ്ടലത്ത്ത്തിന്റെ പരിധിയിൽ വരുന്നവരും ബോധപ്രാപ്തരാകാറുണ്ട് .ഋഷിമാർ 'സത്സംഗം' കൊണ്ടുദ്ദേശിച്ചതും ഈ ഉർജമണ്ടലങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു.ക്ഷേത്രങ്ങളുടെ ആദ്യരൂപം ഇതിലൂടെയാനുണ്ടായത്.ആ ബുദ്ധ മണ്ഡലത്തിന്റെ പരിധികൾ ചെലപ്പോൾ കിലോമീറ്റാറ്കളോളം വന്നേക്കാം.രമണ മഹർഷിയെക്കുറിച്ച് (തിരുവണ്ണാമല ) ഇങ്ങെനെ കേട്ടിട്ടുണ്ട്.അവർ മരിച്ചാൽ പോലും ഇതുണ്ടാകും.പക്ഷെ സാധാരണ വ്യക്തിമനസ്സുമായി നിന്നാൽ ,സമർപ്പണ മില്ലെങ്കിൽ തിരിച്ചറിയില്ല.ഏതെങ്കിലും മുൻ ജന്മത്തിൽ (വിശ്വസിക്കുന്നവർക്ക് )ഒരു പക്ഷെ ഒരു ബുദ്ധൻ നമ്മുടെ മുന്നിലൂടെ കടന്നു പോയിട്ടുണ്ടായിരിക്കാം,ക്രിസ്തു മുന്നിലൂടെ പോയിട്ടുണ്ടായിരുന്നിരിക്കാം,രമണ മാഹര്ഷിയുടെ അടുത്ത് താമസിച്ചിട്ടുണ്ടായിരുന്നിരിക്കാം .പക്ഷെ ആ ജന്മങ്ങളിൽ ഒന്നും അവരെ തിരിച്ചറിയാനുള്ള വിവേകം നാം കാണിച്ചില്ല.ആ ആവസരങ്ങൾ പാഴായിപ്പോയി .ഇപ്പോഴെങ്കിലും സൃഷ്ടാവുതരുന്ന അവസരങ്ങളെ തിരിച്ച റിയുവാൻ ഏവർക്കും ഭാഗ്യം ലഭിക്കുമാറാകട്ടെ .
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl
https://www.facebook.com/groups/806243926077220/

Friday, August 8, 2014



ബൌദ്ധികമായ തത്വ ശാസ്ത്രങ്ങളുടെ ചിന്താ വ്യായാമങ്ങളിലൂടെ അവൻ വെളിവാക്കപ്പെടുന്നില്ല.കാരണം അവൻ അങ്ങേയറ്റം സ്നേഹം കൊണ്ട് വെളിവാക്കപ്പെടുന്നവനത്രേ .വിശ്വസ്തതകൊണ്ട് വെളിവാക്കപ്പെടുന്നവനത്രേ. ഈ സ്നേഹം സൃഷ്ടാവിനോടുള്ള നന്ടിപ്രകടനമാണ്.അതൊരു വ്യക്തിയോടുള്ള സ്നേഹമല്ല. .ആരോടുമാല്ലാതെ എന്നാൽ എല്ലാത്തിനോടുമായിട്ടുള്ള സ്നേഹമാണ്,ആനന്ദമാണ് ബോധത്തിന്റെ ഭാവം. എന്താണ് ആ വിശ്വസ്തത? നമ്മെ ശ്വാസോച്ച്വാസം ചെയ്യിക്കുന്ന അതെ ശക്തിതന്നെ നമ്മുടെ ഭാവി,അടുത്ത്തനിമിഷം പോലും നന്നായി നോക്കുമെന്ന തിരിച്ചറിവ്,വിശ്വാസ്യത ചിന്തകള് ഇല്ലാതാക്കുന്നു.കാരണം ചിന്തിക്കാൻ ഭാവികാലം ആവശ്യമാണ്‌. ഈ വിശ്വാസ്യതയിലൂടെ ഭാവി യെക്കുറിച്ച് ചിന്തിക്കണ്ടാത്ത ,ഭാവി ഇല്ലാത്ത മനുഷ്യനായാൽ ഭൂതം താനേ ഇല്ലാതായിക്കോളും. അപ്പോൾ സമയം ഇല്ലാതാകും. സമയം ഉണ്ടാക്കുന്നത്‌ ഭൂതവും ഭാവിയും ചേർന്നാണ്. തദവസരത്തിൽ നാം ബോധത്തിന്റെ ആനന്ദത്തിന്റെ സ്നേഹത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുകയായി.ഏറ്റവും റിസ്ക്കിൽ ജീവിക്കുന്നവരാണ് ഈശ്വരനുമായി ഏറ്റവും അടുത്തവർ,അവര്ക്ക് ഈഗോ കുറവായിരിക്കും.കാരണം" ഏറ്റവും ഉയർന്ന റിസ്ക്‌ "ബോധത്തെ ഉദ്ദീപിപ്പിക്കുന്നു,ചി ന്തകളെ കുറക്കുന്നു.(ചെറിയ റി സ്ക്കുകൾ ചിന്തകള്,ടെൻഷൻ ഉയര്ത്തും )അതുകൊണ്ടാണ് പലരും അവസാന പിടിവള്ളിയായി ഈശ്വരൻ വന്നു എന്നൊക്കെ പറയുന്നത്.കാരണം അവസാനം ഈഗോ കയിവിടുമ്പോൾ മാത്രമേ കക്ഷിയുടെ ബോധം ഉണരുന്നുള്ളൂ .അപ്പോൾ മാത്രമേ അയാൾക്ക്‌ സ്വധര്മ്മം വെളിവാകുകയുള്ളൂ.എന്നാൽ ആദ്യമേതന്നെ എല്ലാം (പ്രവർത്തി നിറുത്താതെ )മാനസീകമായി ഉപേക്ഷിച്ചിരിക്കുമ്പോൾ , അവനു വിട്ടുകൊദുത്തുകൊണ്ട് സ്വധർമ്മം തിരിച്ചറിഞ്ഞു പ്രവർത്തിക്കുമ്പോൾ ,സദാ ശാന്തമായി,ആനന്ദത്തോടെ ബോധാവാനായിരിക്കുമ്പോൾ ,ആ ധ്യാനത്തിലൂടെ, ആ സ്നേഹത്തിലൂടെ ,വിശ്വസ്തതയിലൂടെ, റിസ്ക്കില്ലാതെ, വേണ്ടതെല്ലാം ,നല്ലതെല്ലാം കൂടുതൽ മനോഹരമായി താനേ വന്നുചേരുന്നു.അപ്പോൾ അവനോടു നാം ഒാന്നുംപ്രർധിക്കുന്നില്ല .ഈ ലോകത്ത് ഒരു നിമിഷം കൂടി തന്നതിന് സ്നേഹത്തോടെ നന്ദി പറയുകമാത്രം ചെയ്യുന്നു.


pls like
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl
https://www.facebook.com/groups/806243926077220/

ഒറ്റപ്പെടുന്നവരോട്..............എനിക്ക് സന്തോഷിക്കാൻ മറ്റെന്തെങ്കിലും,മറ്റാരെങ്കിലും വേണം എന്ന ആശയം മുതിര്ന്നവരെ കണ്ട്കുട്ടിക്കാലത്തെ നമ്മിലുണ്ടായിട്ടുണ്ട് .അവകൾ നമ്മിൽ ഒരു അടിമത്തം സൃഷ്ടിക്കുന്നു.സന്തോഷത്തിന്റെ താക്കോൽ നാം അവയെ,അവരെ ഏല്പ്പിച്ചു കഴിഞ്ഞു.അവർ,അവ തീരുമാനിക്കും നാം സന്തോഷിക്കനണമോ വേണ്ടയോ എന്ന്.അവർ,അവ പോകുമ്പോൾ സന്തോഷവും അവയോടൊപ്പം പോകുന്നു.നമ്മുടെതന്നെ ഈ മണ്ടത്തരമാണ് ഈ കടുത്ത ദുഖത്തിനു കാരണം.കേബിൾ ടിവി .റി ചാർജ് ചെയ്യാൻ മറന്നു കട്ടായാൽ നമുക്ക് ദുഖമായി . നാം സന്തോഷിക്കണ്ട എന്ന് ടി.വി.തീരുമാനിച്ചു.കമ്പ്യൂട്ടർ (ഫെയിസ്ബുക്ക് ) കേടായാൽ അത് സന്തോഷം കൊണ്ടുപോയി.ഇഷ്ടപ്പെടുന്നയാളെ കണ്ടില്ലെങ്കിൽ നമ്മുടെ സന്തോഷം അയാൾ എടുത്തുകൊണ്ടു പോയിക്കഴിഞ്ഞു.മറ്റുള്ളവർ നിന്ദിച്ചാൽ അവരുടെ "അംഗീകാരം" എന്ന ആശയം സന്തോഷം കൊണ്ടുപോയിക്കഴിഞ്ഞു. ആഗ്രഹിച്ചത്‌ ലഭിക്കാത്തപ്പോൾ ആ ആഗ്രഹത്തോടൊപ്പം സന്തോഷം പോയിക്കഴിഞ്ഞു.അവ നമ്മേ ആനന്ദം തരാമെന്നു പറഞ്ഞു ചതിക്കുകയാണ്.അവയില്നിന്നുള്ള ആനന്ദം ശാശ്വതമല്ല.എ പ്പോഴും പുറത്തുള്ള കാര്യങ്ങളിൽ പറ്റിപ്പിടിച്ചു നമ്മുടെ ആനന്ദം പുറത്തേക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.അതിനാൽ ബോധമാകുന്ന സന്തൊഷത്തിനെ സ്വയം തിരിച്ചറിയെണ്ടതാണ്.അത് നമ്മുടെ സ്ഥാ യീഭാവമാണ് .എന്നാൽ പുറത്തേക്ക് തുറന്നിരിക്കുന്ന ഇന്ദ്രിയങ്ങളിലൂടെ ഉണ്ടാകുന്ന ചിന്തകളാണ് ഈ ആനന്ദത്തെ അവയിലൂടെ പ്രലോഭിപ്പിച്ചു പുറത്തേക്ക് പകുത്തു മാറ്റി വഹിച്ചുകൊണ്ട് പോകുന്ന കള്ളൻ ചിന്തകളുടെ കൂട്ടമായ ഈ മനസ്സ് ആണ് .അവനെ കയ്യോടെ പിടികൂടി പുറത്താക്കുന്ന കർമ്മമാണ്‌ ധ്യാനം .അപ്പോൾ നമ്മുടെ സ്തായീ ഭാവമായ ആനന്ദം നമുക്ക് സ്വന്തം .എപ്പോഴും .അതാരും, ഒന്നും പുറത്തേക്ക്കൊണ്ട് പോകില്ല.അപ്പോൾ എനിക്ക് സന്തോഷിക്കാൻ എന്തിനാണ് മറ്റൊരാൾ ?അപ്പോൾ മറ്റൊന്നിനെയും കൂടാതെ പുറത്തുനിന്നുള്ള കടുത്ത ഒറ്റപ്പെടലിൽപോലും നാം സ്വാഭാവികമായി എപ്പോഴും ഉള്ളിൽ ആഹ്ലാദവാനാകുന്നു ,ആനന്ദവാനാകുന്നു .സൃഷ്ടാവിന്റെ മടിത്തട്ടിലാകുന്നു.
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl
https://www.facebook.com/groups/806243926077220/

Thursday, August 7, 2014

ഒരു വാൾമുന നമ്മുടെ നെറ്റി യിലി രിക്കുമ്പോൾ.... ,മരണം മുന്നിൽകാണ ു മ്പോൾ ഒക്കെയും ജീവിതത്തിൽ ഒരുപാട്താ നാളുകൾക്കുശേഷം ആദ്യമായി നാം വർത്തമാനകാലത്തിലെത്തുന്നു .നമ്മുടെ ബോധവുമായി ബന്ധപ്പെടുന്നു.ഈഗോ ,ശരീരത്തിലൂടെ ഉണ്ടായ വ്യക്തിത്വം ഇല്ലാതാകുന്നു.ബൊധത്തിലായിരിക്കുന്നു .തായ്യ്ചി യും കുങ്ങ്ഫുവും മറ്റും നമ്മുടെ ബോധത്തെ ഉയർത്തുന്നു .നാം ഫയ്ട്ട് ചെയ്യുമ്പോൾ ചിന്തിക്കാനുള്ള സമയം ലഭിക്കില്ല.അപ്പോൾ നാം വർത്തമാനത്തിലായിരിക്കും (പ്രസന്റ്).ഒരു വാൾ പയറ്റിൽ നിങ്ങൾ ചിന്തിക്കുവാൻ ശ്രമിച്ചാൽ നിങ്ങളുടെ തല പോകും.കാരണം ചിന്തിക്കാൻ 'സമയം' അഥവാ ('പാസ്റ്റോ, ഫ്യൂച്ചരോ') 'ആവശ്യമാണ്.രണ്ടുപേര് തമ്മിൽ ഫയിട്ട് ചെയ്യുമ്പോൾ ഇരുവരും ബൊധകെന്ദ്രത്തിൽ പ്രജ്ഞയെ ഉറപ്പിച്ചാണ് അത്ചെ യ്യുന്നത്.അതിനാൽ ഇരുവരുടെയും ബോധം എന്നത് തമ്മിൽ ബന്ധപ്പെട്ടതായതിനാൽ.അവർ ഒന്നാകുന്നു.സെക്സിലെപോലെ,കളികളിലെപ്പോലെ,കലകളിലെപ്പോലെ.അവിടെ ആനന്ദമുന്ദാകുന്നു .ശത്രുക്കളെപ്പോലെ പുറമേ കാണ പ്പെടുന്നവർ അകമേ ആനന്ദത്തോടെ ഒന്നാകുന്നു.പർവതാരോഹകരെപോലെ സാഹസീകത കാട്ടുന്നവരും ഇങ്ങനെ ചിന്തകളില്ലാതെ തുടരുവാനും, അങ്ങനെ ബോധാകെന്ദ്രത്ത്തിൽ അനുസ്യൂതം ലഭിക്കുന്ന ഈ ആനന്ദത്തിനുവേണ്ടിയുമാണ് ഭ്രാന്തമായി അതിനെ സ്നേഹിക്കുന്നത്. അതേ ആനന്ദമാണ് ധ്യാനത്തിലും റിസ്കില്ലാതെ ലഭിക്കുന്നത്. ഈഗോയെ ഒഴിവാക്കി അതിനടിയിലെ ആ ബോധകെന്ദ്രത്ത്തിൽ തുടരുമ്പോളാണ് അത്യാനന്ദകരമായ ഈ ബോധോദയം സംഭവിക്കുന്നത്‌. സ്വയം ഒരിക്കലെങ്കിലും ഇവ ചെയ്തു നോക്കുമ്പോലെ അതിന്റെ അത്ഭുതാവഹമായ ശക്തി അനുഭവിക്കാൻ കഴിയു.
pls like
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl
https://www.facebook.com/groups/806243926077220/

Wednesday, August 6, 2014



"ഞാനും ബോധപ്രാപ്തനാകും" ......എവിടെയും എത്തിച്ചേ രുവാനില്ല,ഈ നിമിഷത്തിലും മനോഹരമായ വലിയൊരു ഭാവികാലം നമ്മെ കാത്തിരിക്കുന്നുമില്ല .നമ്മൾ ഇപ്പോൾ തന്നെ സംത്രിപ്തരാണെ ങ്കിൽ.നാളെ ഒന്നും നമുക്ക് നേടാനില്ല ,ഈശ്വ രനെയും,ബ്രഹ്മത്തിനെയും,ബൊധൊദയത്തിനെയും ഒന്നും.കാരണം ഇതെല്ലാം കുടികൊള്ളുന്നത് ഇപ്പോൾ ആണ്.ഈ നിമിഷങ്ങളിലാണ്.'സെന്നി'ന്റെ അന്തസത്തയും ഇതുതന്നെ.ഒരു സൂഫി സ്വയം കറങ്ങി നിർത്തം വെക്കുംപോളും ,ശ്രീ ശങ്കരൻ ഭജഗോവിന്ദം പാടുംപോളും , ഒരു ബോൾ സംഗീതം ആലപിക്കുംപോളും അവർ എത്തുന്നതും വർത്തമാനകാലത്തിന്റെ ഈ ബോധകെന്ദ്രത്തിലാണ് .ഭാവിയിലേക്ക് നോക്കുന്നവർക്കും ഭൂതത്ത്തിലേക്ക് നോക്കുന്നവര്ക്കും നഷ്ടപ്പെടുന്നത് ഈ വർത്തമാനകാലമാണ് .ജീവിതമാണ്.സജീവത അവിടെമാത്രമേയുള്ളൂ . ഞാൻ ബോധോദയം നേടും എന്ന ആശയം നമ്മെ ഭാവികാലത്തിലേക്കും , ഞാൻ ബോധോദയം നേടിയ (ബ്രഹ്മത്തെ അറിഞ്ഞ ) ആളാണെന്നുള്ള ആശയം നമ്മെ ഭൂത കാലത്തിലേക്കും ആ യഥാർത്ഥ ബ്രഹ്മാനുഭവത്തിൽനിന്നും മാറ്റിക്കളയുന്നു .ഇതിനുരണ്ടിനും ഇടയ്ക്കു കൃഷ്ണന്റെ 'മധ്യമമാർഗത്തിൽ ,ബുദ്ധന്റെ സുവർണമധ്യമനിയമത്തിൽ നിലനിൽക്കുവാൻ സാധിക്കുന്നവർക്കുള്ളതാണ് ആ ആഹ്ലാദലോകം.കാരണം അവിടെ ആശയങ്ങൾ ഇല്ലാതാകുന്നു.വാക്കുകളും മനസ്സും ചിന്തകളും വ്യക്തിത്വവും എല്ലാം ഇല്ലാതാകുന്നു.അവിടെ നാം ഒരെസമയം മൗനത്തൊടെ ,ബോധത്തോടെ അറിവുള്ളവനും അറിവില്ലാത്തവനും ആകുന്നു,ഗുണ മില്ലാത്തവനും,ഒരേസമയം ഗുണമുള്ളവനും ആയി മാറുന്നു.നാം അഖണ്ട ബോധം മാത്രമായി മാറുന്നു. നാം 'അറിഞ്ഞവ'നല്ലാതായി മാറുന്നു.'അറിഞ്ഞുകൊണ്ടിരിക്കുന്നവൻ' അഥവാ അനുഭവിക്കുന്നവൻ ആയിമാറുന്നു.അറിഞ്ഞവനാകുവാൻ വളരെ എളുപ്പമാണ് .എന്നാൽ ഇവക്കിടയിൽ നിലനിൽക്കുവാൻ കഴിയുന്നവന് ജീവിതം ആഘോഷമായിരിക്കും .........ഒരാൾ ആദ്യം അറിയാത്തവനാണ്.അപ്പോൾ അയാൾ അടഞ്ഞ മനസുള്ളവൻ ആയിരിക്കും .എന്നാൽ അല്പ്പം അറിയുമ്പോൾ അയാള് തുറന്ന ഒരു മികച്ച സ്വീകർത്താവായിരിക്കും ,അതിലൂടെ അറിവുകൾ അകത്തുകയറി അനുഭവങ്ങളെ സംഭവിപ്പിക്കുമ്പോൾ അയാൾ അറിയുന്നവനായി.ബുദ്ധനായി .എന്നാൽ നിമിഷങ്ങൾക്കകം മനസ്സ് ഒരു പുതിയ ആശയംസ്രിഷ്ടിക്കുന്നു,'ഞാൻ 'അറിഞ്ഞ'വനാണ് '.അത് കഴിഞ്ഞകാലമാണ് (പാസ്റ്റ് ) എന്ന് മനസ്സറി യുന്നില്ല .കക്ഷി പുറകോട്ടു പോയത് സ്വയം അറിയുന്നില്ല.ശേഷം അഭ്യാസം മുഴുവൻ വർത്തമാനത്തിലല്ലാത്ത ഈ ആശയത്തിന്മേലാണ് .'ഞാൻ അറിഞ്ഞവനാണ്'.അങ്ങനെയുള്ള അബധലോകത്തിലാണ് പ്രസംഗിക്കുന്ന പല ആചാര്യന്മാരും.ആധ്യാത്മികമായ അന്വേഷണത്തിന്റെ ആദ്യപടിയിൽ ഇത് സംഭവിക്കാത്തവരായി ആരുംതന്നെയില്ല.എന്നാൽ ഭൂരിപക്ഷവും ഈ ആദ്യപടിയില്ത്തന്നെ നിൽക്കുന്നു .അല്പ്പം ഭാഗ്യവാന്മാർ തങ്ങളുടെ ശ്രമഫലമായി (സാധനകളിലൂടെയോ ,മന്ത്രജപങ്ങളിലൂടെയോ,ധ്യാനത്തിലൂടെയോ,സത്സങ്ങത്തിലൂടെയോ )ഇവിടെ കൂടുതൽ സമയം നിൽക്കുന്നു .ഇടക്കിടക്ക് ഈ മൗനത്തിന്റെ മധ്യഭാഗം മറക്കുന്നുവെങ്കിലും വേഗം തിരിച്ചുവരുന്നു.മറ്റുചിലഭാഗ്യവാന്മാർ ഇവിടെ തന്നെത്തന്നെ ശ്രമങ്ങളിലൂടെ ഉറപ്പിച്ചു നിനിറുത്തി ക്കൊണ്ടിരിക്കുന്നവരാണ് .മറ്റുചില ർ മധ്യമ മാർഗത്തിൽ നിന്ന്, നിന്ന്പ്രജ്ഞ മധ്യത്തിൽ ഉറച്ചുപോയവരുണ്ട് .അവരെ 'സ്ഥിതപ്രജ്ഞൻ' എന്ന് ഋഷിമാർ വിളിച്ചു.അവർ എല്ലാദുഖത്തിൽനിന്നും മോചിതരായ,കര്മ്മ ബന്ധങ്ങൾ ബാധിക്കാത്ത ആനന്ദവാന്മാരത്രെ .അതിനു പ്രായോഗികമായി ശ്രമിക്കാൻ വേണ്ടിയുള്ള തല്ലാതുള്ള സംവാദങ്ങളെ ല്ലാം വൃഥാ അധരവ്യായാമങ്ങളാ യിത്തീരുന്നതാണ് .അതിന്റെ ആനന്ദം 'അറിഞ്ഞവനെന്നും' 'അറിയാനുള്ളവനെന്നും' ഉണ്ടാവുന്ന സ്വന്തം ആശയങ്ങൾ സ്വയം അപ്പപ്പോൾ വേദനയോടെ നശിപ്പിച്ചു പഠിക്കുന്നവനുള്ളതാണ് .

pls like
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl
https://www.facebook.com/groups/806243926077220/

Monday, August 4, 2014

ഗീതയിലെ 'മാധ്യമ മാർഗം'.............. അനുഭവിചിട്ടില്ലാത്തവർ അതിനെ വിശദീകരിക്കുമ്പോൾ ഏറെ തെറ്റിദ്ധരിപ്പിക്കുന്നു.'ഗീത യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നു' എന്നൊക്കെ വാദിക്കും.പക്ഷെ ഇതിനെ വ്യക്തമായി അനുഭവിക്കാൻ കഴിഞ്ഞാൽ മനോഹരമാണ്.യുദ്ധം ഒഴിവാക്കാൻ ഏറ്റവും ശ്രമിച്ചവനാണ് കൃഷ്ണൻ .അവസാനവട്ട ചർച്ചയിലും അദ്ദേഹം അതിനു ശ്രമിച്ചു. എങ്കിലും ദുര്യോധനൻ പറഞ്ഞു "പാണ്ടവർക്ക് സൂചികുത്താൻ പോലും സ്ഥലം നൽകില്ല ".യുദ്ധം ,അത് അനിവാര്യമെന്ന് വന്നു. പ്രപഞ്ച ശക്തി യുദ്ധം ചെയ്യാൻ ആവശ്യപ്പെടുന്നു എന്ന് കൃഷ്ണൻ തിരിച്ചറിഞ്ഞു.അവിടെ കൃഷ്ണന് പ്രപഞ്ച വ്യക്തിത്വം മാത്രമേ ഉള്ളു.പ്രപഞ്ചത്തിന്റെ തീരുമാനമാ ണ് അദ്ദേഹത്തിന്റെ തീരുമാനം.അസ്തിത്വവും അദ്ദേഹവും രണ്ടല്ല. അസ്തിത്വത്തിനും അദ്ദെഹത്തിനുമിടയിൽ ഒരു "കൃഷ്ണൻ" എന്ന് മുഴച്ചു നില്ക്കുന്ന, "ഞാൻ' യുദ്ധത്തെ, 'അനുകൂലിക്കില്ല" എന്ന കടുംപിടുത്തമുള്ള ഒരു ഈഗോ ,വ്യക്തിത്വം ഇല്ല.ആ കൃഷ്ണൻ എന്ന വ്യക്തിത്വം ആദ്യം ശ്രമിച്ചിരുന്നു.പക്ഷെ അയാളുടെ ഉള്ളിലെ ബോധമാകുന്ന ,പ്രപഞ്ച വ്യക്തിത്വത്തിന്റെതായിരിക്കും അന്തിമ തീരുമാനം.അയാൾ ഒരിക്കലും തന്റെ സ്വന്തം വ്യക്തിത്വത്തെ മാനിച്ചി രുന്നില്ല.അതുകൊണ്ടാണ യാൾക്ക് 'വിഗ്രഹത്തെയല്ല മന്ധരപർവതത്തെയാണ് നാം ആരാധിക്കേണ്ടത്' എന്ന് പറഞ്ഞത്, സുഭദ്രാഹരണം നടത്തിയത്,സ്വന്തം അമ്മാവനെയും മറ്റ് എതിരാളികളെയും കൊന്നത്,യുദ്ധത്തിൽ ആയുധമെടുക്കില്ലെന്നു ശപഥം ചെയ്തിട്ടും അഭിമന്യുവിനെ ചതിയിലൂടെ ക്രൂരമായി കൊന്നപ്പോൾ തെർത്തട്ടിൽനിന്നും തെർചക്ര മെടുത്ത് അടിക്കാൻ ഇറങ്ങിയത്, കർണ്ണനെ കൊല്ലാൻ "അശ്വധാമ ഹത " എന്ന് കള്ളം പറഞ്ഞത്.തെറ്റി ധരിക്കരുത്.അവൻ അപ്പോഴൊക്കെ പാലിച്ചത് പ്രപഞ്ചത്തിന്റെ,സൃഷ്ടാവിന്റെ തീരുമാനങ്ങളയിരുന്നു .ആ തീരുമാനങ്ങൾ നമ്മുടെ നിയമങ്ങളോ നീതിയോ മൂല്യങ്ങളോ ആയിരിക്കില്ല.നമ്മുടെ കണ്ണിൽ അവയിൽ പലതും തെറ്റായി തോന്നാം.ഉദാ:- നിങ്ങള്ക്ക് ഇപ്പോഴത്തെ "ഹോർമോണ് സ്പെഷ്യൽ ചിക്കൻ" കഴിച്ചു ക്യാൻസർ വന്നാൽ ആ കോഴിയെ വിറ്റയാളിനെന്തുകൊണ്ട് പാപം അല്ലെങ്കിൽ നാശം വരുന്നില്ല എന്ന് തോന്നാം.ദെയിവം(കൃഷ്ണൻ ) എന്തിനു ഒരുതെറ്റും ചെയ്യാത്ത നിങ്ങളെ ശിക്ഷിച്ചു? പക്ഷെ അറിയുക,ദെയിവത്തിനു ലോകത്തിൽ കോഴിക്കും നിങ്ങൾക്കും പ്രാധാന്യം തുല്യമാണ്.നിങ്ങൾ ഒരാളെ കൊന്നാൽ രക്ഷപെടുന്നത് ലക്ഷക്കണക്കിന് കോഴികളാണ്.ബോധവാൻ മുൻകൂട്ടി ആ സുഖത്തിലെ ബന്ധനം കാണുന്നു.അതില്നിന്നും ഒഴിവാകുന്നു.പക്ഷെ നാം ബോധാവാനാകാതെ ഒരിക്കലും ഈ കർമ്മ ബന്ധങ്ങളുടെ നിയമങ്ങൾ നമുക്കറിയാൻ കഴിയില്ല. അറിയുന്നതുവരെ അവയിൽനിന്നും മോചനമില്ല.അനുനിമിഷം കര്മ്മബന്ധത്തെ അറുത്തുമാറ്റി വർത്തമാനകാലത്തിൽ തുടരാൻ കൃഷ്ണൻ ശ്രദ്ധിക്കുന്നു.അതിന് വ്യക്തിപരമായ ഒരു സെന്റിമെൻസും ,മൂല്യങ്ങളും അവനു തടസമല്ല. നിങ്ങൾ ശ്രദ്ധിച്ചോ.ഇത്രയും വലിയ യുദ്ധം നടന്നിട്ടും ആ 'മനുഷ്യന്റെ' ദേഹത്ത് യുദ്ധം തീരുന്നതുവരെഒരുനുള്ള് മണ്ണ് പോലും എന്തുകൊണ്ട് വീണില്ല ? ഒരു അമ്പുപോലും കൊണ്ടില്ല?.അത് അവന്റെ അമാനുഷിക സിദ്ധിയല്ല .അവന്റെ ബോധമാണ്.അവൻ എന്നും നിന്നത് നടുക്കായിരുന്നു.-100 ലോ +100 ലോ അല്ലായിരുന്നു.കൃത്യം പൂജ്യത്തിൽ.മധ്യമമാർഗത്തിൽ .ഭൂതകാല്ത്തിലോ ഭാവിയിലോ അല്ല ,വർത്തമാനത്തിൽ. അവൻ ബോധോദയം നേടിയ സാധാരണ മനുഷ്യൻ തന്നെയായിരുന്നു.പക്ഷെ എങ്ങനെ അവൻ ഇരുപക്ഷത്തിനും സ്വീകാര്യനായി ?,എങ്ങനെ കര്മ്മ ബന്ധങ്ങളെ ഒഴിവാക്കി ? അതെ ,അവന്റെ1000 കണക്കിന് അക്ഷൌഹിണി പ്പടകളെ ദുര്യോധനനും തന്നെത്തന്നെ യുധിഷ്ടി രനും നൽകി .നമുക്കതിനു കഴിയുമോ?ആലൊചിച്ചു നൊക്കു ? നമ്മുടെ പടയെ നമുക്കെതിരെ യുദ്ധംചെയ്യാൻ ? മൂന്നുപേരും ഹാപ്പി.മൂന്നു പേരുടെയുംബോധത്തിനനുസരിച്ചുള്ള കര്മ്മഫലങ്ങളെ അപ്പോൾത്തന്നെ അവർ മൂവരും സ്വീകരിച്ചു.അവിടെ ഒന്നുകൂടി ആലോചിച്ചു നോക്കു .മൂന്നുപേരും.ശരിയല്ലേ?.അവനെല്ലാം ഒരു 'ഗെയിം',ലീല യായിരുന്നു.ഊർജലൊകങ്ങളെ വച്ചുള്ള വെറും കളി.അവനതിൽ ഒരുപാട് പ്രാധാന്യവും ഇല്ല എന്നാൽ ഗെയിം ജയിക്കാനായി, രസകരമായി കളിക്കാൻ ശ്രമിച്ചിരുന്നു.അതും ഒത്ത നടുക്ക് . സെൻ ബുദ്ധിസം പറ യുന്നതും ഇതുതന്നെയാണ്.കൃഷ്ണൻ അര്ജുനനോട് പറഞ്ഞതും സ്വന്തം അനുഭവത്തിൽ നിന്നായിരുന്നു.'അര്ജുനാ, നിനക്ക് ആനന്ദകരമായി ജീവിക്കെണ്ടതെങ്ങനെയെന്നറിയില്ല .ഇതെല്ലാം ഒരു ഗെയിമാണ്.പ്രപഞ്ച ശക്തിയാണ് നിന്നെ ഇവിടെ ഈ യുദ്ധമുഖത്തിൽ എ ത്തിച്ചിട്ടുള്ളത് .എന്നാൽ നിന്റെ ഈ ഗോയാണ്,വ്യക്തിത്വമാണ് 'എനിക്ക് സൃഷ്ടാവിനെ അനുസരിക്കുവാൻ,പ്രപഞ്ചത്തിന്റെ ഒഴു ക്കിനനുസരിച്ചു നീങ്ങാൻ സാധിക്കുകയില്ല' എന്ന് പറയാൻ തോന്നിപ്പിക്കുന്നത്.നീ അവിടെനിന്നും നിന്നെ തളര്ത്തുന്ന 'ഞാൻ അര്ജുനൻ' എന്ന വ്യക്തിബോധത്തെ നശിപ്പിച്ചു ബോധവാനായി നിന്റെയുള്ളിലെ ബൊധമാകുന്ന 'പ്രപഞ്ചവ്യക്തിത്വം' (ദെയിവം)പറയുന്നത് തിരിച്ചറിഞ്ഞു ചെയ്താലും.' പക്ഷെ ഇത് ബോധപൂർവം ചെയ്തില്ലെങ്കിൽ മനസ്സ്,വ്യക്തിത്വം ബോധമാണെന്നു പറഞ്ഞു നമ്മെ കബളിപ്പിച്ചിട്ടു പറയും 'ഞാൻ ബോധമാണ് പറയുന്നത്, കൊല്ലുക,യുദ്ധം ചെയ്യുക. ' പക്ഷെ അപ്പോൾ അത് തെറ്റിപ്പോകുന്നു.കാരണം അപ്പോഴത് പറഞ്ഞത് നമ്മുടെ വ്യക്തിബോധ മാണ്,പ്രപഞ്ച ബോധമല്ല.അവിടെ കർമബന്ധങ്ങളുടെ തുടക്കമുണ്ടാകും .തീവ്രവാദി കൾക്ക് സംഭവിക്കുന്നതും 'ഞാൻ ഇന്ന മതക്കാരൻ ,ഇന്ന വിശ്വാസി ഇന്നയാളെ കൊല്ലുന്നു' എന്ന വ്യക്തിബോധം .അതിനവർ കനത്ത വിലനല്കാൻ പോകുകയാണ് .ഇതേ അപകടമാണ്.അതെ തെറ്റിധാരണയാണ് വലിയ വലിയ സ്വാമിമാരെന്നു ഭാവിക്കുന്നവര്ക്കും ഗീത പറയുമ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്നത്.ആ ബ്രഹ്മത്തിന്റെ ആനന്ദാനുഭവമില്ലായ്മയാണ് പലരെയും മഹത്തായ ഗീതയെ വിമർശിക്കുവാൻ കാരണ മായിട്ടുള്ളതും .അത് അനുഭവിക്കാൻ വേണ്ടത് ധ്യാനാത്മകമായി പഠിക്കാനുള്ള, ഈ ഗോയില്ലാതെ അന്വേഷിച്ചറിയാനുള്ള ഒരു മനസ്സാണ്.അത് ഗീതയുടെ കുഴപ്പം അല്ലതന്നെ.
pls like
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl
https://www.facebook.com/groups/806243926077220/

Sunday, August 3, 2014



2014 ലെ യഥാർത്ഥ ഗുരുവിന്റെ ലക്ഷണങ്ങൾ.............
അവരുടെ അടുത്തിരിക്കുമ്പോൾ മൗ നത്തിലൂടെ ബോധത്തിന്റെ വ്യ്ബ്രെഷൻ കയ്മാറ്റം ചെയ്യപ്പെടുന്നു."ഗുരോസ്തു മൌനം വ്യാഖ്യാനം."അടുത്തിരിക്കുമ്പോൾ ,സംസാരിക്കുമ്പോൾ ആഹ്ലാദം ഉയരുന്നു.സ്വാതന്ത്ര്യം വർധിക്കുന്നു .ബോധം ഉയരുന്നു. കൂടുതൽ അവരിലേക്ക്‌ വലിച്ചടുപ്പിക്കുന്ന ഊർജം അനുഭവിക്കുന്നു.ഓരോനിമിഷവും നാം മാറിക്കൊണ്ടിരിക്കും .നാം ചെറുതാകുന്നു. ഇല്ലാതാകുന്നു.സ്വയം അഹം നഷ്ടപ്പെടുന്നു.ചിലർക്ക് ഭയം വരുന്നു.മരണഭയം .കാരണം ഓരോ ഗുരുവും വ്യക്തിത്വത്തിന്റെ അന്തകരാണ് .നമ്മുടെ ബോധത്തിനെ ഉണർത്താൻ അവർക്ക് നമ്മുടെ മനസ്സിനെ ,വ്യക്തിത്വത്തെ നശിപ്പിക്കെണ്ടിവരും.ഗുരു എന്നാ വാക്കിനു മരണം എന്നും ,ഇരുട്ടെന്നുമൊക്കെ അർത്ഥമുള്ളത് അതുകൊണ്ടാണ്.100% സത്യം പറയുന്നവരായതിനാൽ പുറമേ അഹംകാരികളും ക്രൂരരുമാ യി കാണപ്പെടുമെങ്കിലും അടിയിൽ അവർ കരുണാ മയരായിരിക്കും.സർ വോപരി സ്നേഹമുള്ള വരായിരിക്കും.അവർ ഒരിക്കലും നമ്മുടെ മനസ്സിലെ ഗുരുസങ്കല്പ്പങ്ങളെ ത്രിപ്തിപ്പെടുത്തില്ല.ഒരു ഗുരു ഇങ്ങനെയൊക്കെ യായിരിക്കണം എന്ന് കുറെ ചിന്തകൾ നമ്മുടെ മനസ്സിലുണ്ടെങ്കിൽ അവയെ ത്രിപ്തിപ്പെടുത്തില്ല.ഉദാ:-ഗുരു എന്നാൽ ഇത്ര പ്രായം,കാവി പുതച്ച സ്നേഹത്തോടെ മാത്രം സംസാരിക്കുന്നവനാണ് നമ്മുടെ മനസ്സിലെങ്കിൽ.റ്റീഷർട്ട് ,ബര്മൂട ഇടുന്നതാണ് അയാൾക്കിഷ്ടമെങ്കിൽ അയാള് ആ രീതി മാറ്റി നമ്മെ ഉപയോഗിക്കാൻ വേണ്ടി 1000 വര്ഷം മുൻപുള്ള കാവി ഇടുകയില്ല.നമ്മെ സുഖിപ്പിക്കാന്വേണ്ടി പഞ്ചാര വാക്കുകള മോഴിയില്ല.കാരണം നമ്മില്നിന്നും ഗുരു എന്ന അംഗീകാരം പോലും അവർ ആഗ്രഹിക്കുന്നില്ല.അത്രയ്ക്ക് സ്നേഹമാണ വർക്ക് സത്യത്തിനോട്‌ നയിസര്ഗികതയോട്, സ്വാഭാവികതയോട്.അവർ എലാത്തിന്റെയും മധ്യത്തിൽ നിലകൊള്ളുന്നു. അവർ മറ്റു മനുഷ്യരെപോലെ വ്യത്യസ്തരായിരിക്കില്ല.പ്രപന്ച്ചത്തിലെ സർവച്ചരാച്ചരങ്ങളിൽനിന്നും ,പുറമേ ഒരുരീതിയിലും വ്യത്യസ്തരായി കാണ പ്പെടില്ല.കാരണം ബുദ്ധ ത്വം എന്നത് പ്രകൃതിയുടെ ആ സാധാരണത്വവുമായി ലയിച്ചു ചേരലത്രേ ..അവർ നമ്മില്നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. സംസാരിക്കുമ്പോൾ ഒരേ ഒരുഉദ്ദേശ മെ ഉണ്ടാകു.അദ്ദേഹത്തിലുള്ള ബോധം നമ്മിലും അനുഭവിക്കണം .അദ്ദേഹം പറയുന്നതു അനുഭവത്തിൽനിന്നുള്ള സ്വന്തം വാക്കുകളായിരിക്കും. അവ എന്തെങ്കിലും കാണാതെ പഠിപ്പിക്കാൻ വേണ്ടിയായിരിക്കില്ല,എന്തെങ്കിലും അനുഭവിപ്പിക്കാൻ വേണ്ടിയായിരിക്കും.ഒരു യഥാര്ത ഗുരു ഒരിക്കലും കൊമൻസെൻസിനെ ഒഴിവാക്കി അന്ധമായിവിശ്വസിക്കാൻ പറയില്ല.കാരണം കൊമൻസെൻസിനെ ഉയര്ത്തിക്കൊണ്ടേ ബോധം വര്ധിപ്പിക്കാൻ കഴിയു എന്നദ്ദെ ഹത്തിനറിയാം. അയാളുടെ കണ്ണുകളിൽ ഞാൻ ഉയർന്നവൻ എന്നരീതിയിൽ നമ്മോടു പുച്ഛം ഉണ്ടായിരിക്കുകയില്ല.അദ്ദേഹം നമ്മുടെ ഉള്ളിലുള്ള ബോധത്തിനെയും ബഹുമാനിക്കുന്നവനായിരിക്കും. തന്നെ ആരാധിക്കാൻ പറയില്ല.അദ്ദേഹം നമുക്കൊരിക്കലും ഒരു വിശ്വാസ പ്രണാമം നല്കില്ല.അയാൾ ആരുടേയും പാപം എടുത്തു പുണ്യം, ,അനുഗ്രഹം തരാൻ മെനക്കെടില്ല.അയാൾ വർത്തമാനത്തിൽ(പ്രസന്റ് ) കഴിയുന്നവനായിരിക്കും.ശുദ്ധ ബോധമായ ഒരു ഗുരു.എല്ലാത്തിൽനിന്നും സ്വതന്ത്രരത്രേ.ശിഷ്യരുടെ ആരാധന നല്കുന്ന പരിലാളന സുഖത്തെപോലും നിസ്സാരമായി വേണ്ടെന്നു വെയ്ക്കാനുള്ള ശുധത്വം അദ്ദേഹത്ത്തിലുണ്ടാകും .യഥാർത്ഥ ഗുരുവിനെ തിരിച്ചറിയാൻ തന്നെ ബുദ്ദിമുട്ടാണ് .കാരണം അവർ ആനന്ദ വാഹകരായ ,സാധാരണക്കാരിൽ അസാധാരനക്കാരായ, സാധാരണക്കാരത്രേ.ഒരു പക്ഷെ നമ്മുടെ ഇടയിൽ എന്നും നമ്മുടെ കണ്മുന്നിൽ ജീവിക്കുന്നുണ്ടാകാം.സാധാരണക്കാരനായി.പ്രപഞ്ചവുമായി ലയിച്ചു ചേർന്ന്.
Pls liken prmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl
https://www.facebook.com/groups/806243926077220/

Pls liken prmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl

Saturday, August 2, 2014



ക്രിസ്തു പറയുന്നു,ബുദ്ധൻ പറയുന്നു, ഒരുപോലെ "ആത്മബോധം നെടുന്നവൻ സ്വന്തം രാജ്യത്തെ രാജാവാണ്".കാരണം അവന്റെ വിധി നിയന്ത്രിക്കുന്നത്‌ അവൻ ത ന്നെയാണ് .അവൻറെ വേരുകൾ ബോധലോകത്താണ് . അവൻ കാണുന്നത് പ്രപഞ്ചത്തിലെ ഊര്ജ രൂപങ്ങള മാത്രമാണ്. ഒരു മനുഷ്യനെ അവൻ കാണുമ്പോൾ അയാളുടെ ശരീരത്തിനേക്കാൾ ആ ശരീരത്തെ ചലിപ്പിക്കുന്ന ഊര്ജത്തിന്റെ സഞ്ചാര പഥങ്ങൾ അവൻ കാണുന്നു.ഒരാള് സംസാരിക്കുമ്പോൾ ഊർജം മുഖത്തേക്ക് ഒഴുകി വരുന്നത് അവൻ അറിയുന്നു.കയ്‌ പൊക്കുമ്പോൾ ഊര്ജം മുകളിലേക്കും താക്കുംപോൾ താഴേക്കും വരുന്നതാണ് അവൻ കാണുന്നത്. ഈ പ്രപഞ്ചത്തിലെവിടെയും ഊര്ജത്തിന്റെ സഞ്ചാരമുള്ളത് .ഇത്ചി ന്തിച്ചാൽ മനസ്സിലാകുമെങ്കിലും ബോധം ഉയരുമ്പോൾ മാത്രം അനുഭവിക്കാൻ കഴിയുന്നു.ഓരോ മനുഷ്യന്റെയും ആഴത്തിലുള്ള ഉദ്ദേശങ്ങൾ അവൻ അറിയുന്നു.ഊര്ജത്തിന്റെ നെഗട്ടിവും പൊസിട്ടിവുമായി മനുഷ്യനും,മരങ്ങളും,പുഴയും,കാറ്റു മൊക്കെയായി പല രൂപങ്ങളിലുള്ള സഞ്ചാരഗതികൽ അവൻ കാണുന്നു..അതിനാൽ തന്നെ ആ ഊര്ജ രൂപങ്ങളുടെ ഗതിവിഗതികൾക്കനുസരിച്ചു അവൻ തന്റെ ഊര്ജത്തെ നിയന്ത്രിക്കുന്നു.അതിനാലവനെ കർമബന്ധങ്ങൽ തൊടുന്നില്ല.അതാണ്‌ സ്വാതന്ത്രിയം അല്ലെങ്കിൽ മോക്ഷം.അവനു പിന്നെ ജനിക്കെണ്ടിവരുന്നില്ല.ഉദാ:- ഒരാൾ ദെഷ്യപ്പെട്ടിരിക്കുമ്പൊൾ അയാളുടെ നെഗറ്റിവ് ഊർജത്തിന്റെ അളവ് അളക്കാനുള്ള ബോധം നമുക്കുണ്ടെങ്കിൽ മറുപടി അതിനനുസരിച്ച് ശ്രദ്ധയോടെ പറയാനും അയാളുടെ ആക്രമണ ത്തിൽനിന്നും രക്ഷപെടാനും ഒരു പക്ഷെ ഗുണങ്ങൾ നേടാനും നമുക്ക് കഴിയുമല്ലോ.അവൻ തനിക്കുവരുന്ന എല്ലാ നെഗട്ടിവുകളെയും പോസിട്ടിവാക്കി തിരിച്ചുവിടാൻ കഴിവുള്ളവനാണ്‌.ഇത്തരത്തിൽ ചില ധ്യാനത്തിലൂടെ സ്വന്തം ബോധംഉയർത്തുന്ന ഏതൊരാൾക്കും ഇത്തരത്തിൽ ഊർജരൂപങ്ങളായി നാം കാണുന്ന പ്രപഞ്ചത്തിലെ എല്ലാത്തിനെയും തിരിച്ചറിഞ്ഞു അവയുടെ ഒഴുക്കിനെ നിയന്ത്രിച്ചു ബുധിപൂർവം അവയെ ഗുണകരമായി തിരിച്ചു വിട്ട് ,ആനന്ദകരമായി ജീവിക്കുവാൻ യഥാര്ത ആത്മീയത നമ്മെ സഹായിക്കുന്നു.
Pls liken prmt


https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl

https://www.facebook.com/groups/806243926077220/

Friday, August 1, 2014



ആത്മീയത എന്നതു ഒരുപുരോഗതി അല്ല എന്ന് പറയുന്നവരോട് ..................അങ്ങനെ നിങ്ങൾ പറയുന്നതു പുറം ലോകത്തെ വച്ചിട്ടാണ്.കാരണം നിങ്ങൾ നിലകൊള്ളുന്നത് ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ഇന്ഫർമെഷനുകളിലൂടെ മാത്രം അറിയുന്ന, (ആ സന്ദേശങ്ങൾ ലഭിക്കാതായാൽ ലോകവുമായുള്ള ബന്ധവും നിലച്ചു.ലോകം അനുഭവവേദ്യമല്ലാതായി.) ഉറങ്ങുന്പോൾ ,മരിക്കുമ്പോൾ നമുക്കന്യമാകുന്ന പക്കാ പുറംലോകത്തിന്റെ പ്രതിനിധിയായിട്ടാണ്. പക്ഷെ ഓർക്കുക ,.നിങ്ങള്ക്കൊരു അകം ലോകവുമുണ്ട് .നിങ്ങൾ ഉറങ്ങുമ്പോൾ,മരിക്കുമ്പോൾ എത്തിച്ചേരുന്ന ലോകം. അന്നേ ഭാരതീയർ അവിടെ എത്തിയിരുന്നു.സിന്ദു നദീ തടത്തിൽ നിന്നും ധ്യാനിക്കുന്ന യോഗിയുടെ ശില്പ്പം ലഭിച്ചിട്ടുണ്ട്.അന്നും ഇന്നും ഒരേ അനുഭവങ്ങൾ ലോകത്തിന്റെ പലഭാഗത്തുള്ളവർക്ക് പല കാലഘ ട്ടങ്ങളിൽ അനുഭവപ്പെടുന്നെങ്കിൽ തീര്ച്ചയായും അതിലെന്തെങ്കിലും കാര്യമുണ്ടോ ?എന്നു കൊമൻസെൻസിൽ ചിന്തിക്കാൻ പല യുക്തിയഭ്യാസികൾക്കും കഴിയുന്നില്ല..അകം ലോകത്തിനെക്കുറിച്ച് പഠിക്കാത്തവർക്ക് അതിനെ ഊഹിക്കാനേ കഴിയു.അതുകൊണ്ട് അവർക്ക് തോന്നുന്നതാണ് അവ പുരോഗതിയല്ലെന്നു .അവ ശാസ്ത്രങ്ങളാ ണ്കാരണം ഉപനിഷത്തിൽ പറയുന്നതുപോലെ നിങ്ങൾ ചെയ്‌താൽ നിങ്ങള്ക്കും ആ പുരോഗതി സംഭവിക്കുന്നു. 2+2=4 .പക്ഷെ അറിഞ്ഞ അറിവുവെച്ച് എല്ലാം അറിയാമെന്നു നടിക്കുന്ന മനുഷ്യൻ ഒരുപാട് ഭൌതികമായി പുരോഗതി പ്രാപിച്ചു.എന്നാൽ ഇന്നും അവന്റെ ഉള്ളില ഒരു മാറ്റവും ഇല്ലാതെ തുടരുന്നു.ലോകത്തൊരു ശാസ്ത്രജ്ഞരും മുന്വിധിയോടെ ഒന്നിനെയും സമീപിക്കുന്നില്ല.അതെ അത്യാഗ്രഹം ,അഹങ്കാരം ,ആത്മഹത്യ,ഞരമ്പുരോഗങ്ങൾ,ഉള്ളിലെന്തു മഹത്വമാണ് മനുഷ്യനു ഉണ്ടായിട്ടുള്ളത് .ആത്മഹത്യകളുടെ എണ്ണം കൂടിയതോ? മരണം എല്ലാവര്ക്കും സംഭവിക്കുന്നു. മനുഷ്യന് അകവശം എന്നൊരു ഭാഗം ഉണ്ടെന്നു തിരിച്ചറിയാതിരിക്കുമ്പോൾ ,ഉണ്ടെങ്കിൽ അതറി യണം എന്ന് ആഗ്രഹമില്ലാതിരിക്കുംപോൾ ,അതിനെക്കുറിച്ചു സംസാരിച്ചിട്ടു കാര്യമില്ല.വെറുതെ മനുവിനെയുംപുരാണ കഥകളെയും പിടിച്ചു വലിച്ചു കൊണ്ടുവന്നു വാദിക്കുമ്പോൾ നിങ്ങള്ക്ക് നഷ്ടപ്പെടുന്നത് പുതിയത് അന്വേഷിക്കുവാനുള്ള, അറിയുവാനുള്ള അവസരമാണ്.ഇനി എല്ലാം അറിഞ്ഞു കഴിഞ്ഞെന്നാണെങ്കിൽ പുതിയ ലോകത്തെ ഏ വും വലിയ ശാസ്ത്രജ്ഞർ പോലും എല്ലാം പറയുന്നത് "ഇങ്ങനെയാകാം" എന്നാണെന്ന് ഓർക്കുക ."ഇങ്ങനെയാണ്" എന്നല്ല.

pls like

https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl