അനന്തമായ ശക്തിയുടെ ഉറവിടങ്ങൾ ആണ് നാം.ആരാണ് അതിനെ പരിമിതപ്പെടുത്തിയത്?നമ്മൾ തന്നെ യാണ് .അതെ ,നമ്മുടെ ആശയങ്ങൾ. എതോരാശയങ്ങളും അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും നമ്മെ പരിമിതപ്പെടുത്തുന്നു.കാരണം നാം ഒരു ആശയം മനസ്സിൽ ഉണ്ടാക്കുമ്പോൾ നാം നമ്മെ അതിൽ കെട്ടിയിടുന്നു.അപ്പോൾ നാം തന്നെ നമുക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു നമുക്ക് ആശയമില്ലയ്മയുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കാൻ കഴിയില്ല.ഉദാ: നാം നല്ലവരാകണം എന്നൊരു ആശയം ഉണ്ടാക്കിയാൽ നമുക്ക് ചീത്തയാകേണ്ട സാഹചര്യം ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമുക്ക് ഉടനെ പ്രവര്ത്തിക്കാൻ കഴിയാതെ വരും.ഒരാൾ നമ്മെ കൊല്ലാൻ വന്നാൽ ,കൊലപാതകം തിന്മയാനെന്നു പഠിച്ച നമുക്ക് അയാളെ കൊല്ലാൻ കഴിയില്ല.ആ സംശയത്തിന്റെ സെക്കൻഡിൽ അവൻ നമ്മെ കൊന്നിരിക്കും.അതിനാൽ തന്ത്ര പറയുന്നു, ഒരു ആശയവും ഉണ്ടാക്കാതിരിക്കുക.അപ്പോൾ ശുദ്ധ ബോധം ഉയർന്നു വരുന്നത് നാം തിരിച്ചറിയും.
നാം അനന്തമായ ശക്തിയുടെ ഉറവിടങ്ങൾആയി മാറും .
Friday, May 23, 2014
Saturday, May 17, 2014
ലോകത്ത് ബുദ്ധമതം നല്കിയ മഹത്തായ സംഭാവനയാണ് സെൻ.ബോധോദയത്തിന്റെ വേഗതയാർന്ന പാത.സെന്നിലെ പ്രശസ്തമായ ഒരു ചൊല്ലാണ് ഇത്.
Mountains are Mountains
The famous saying of Ch'ing-yüan Wei-hsin (Seigen Ishin):
老僧三十年前未參禪時、見山是山、見水是水、及至後夾親見知識、有箇入處、見山不是山、見水不是水、而今得箇體歇處、依然見山秪是山、見水秪是水 (The Way of Zen 220 k)
Before I had studied Zen for thirty years, I saw mountains as mountains, and waters as waters. When I arrived at a more intimate knowledge, I came to the point where I saw that mountains are not mountains, and waters are not waters. But now that I have got its very substance I am at rest. For it's just that I see mountains once again as mountains, and waters once again as waters. 13
13 Ch'uan Teng Lu, 22. (The Way of Zen 126) (Essays in Zen Buddhism – First Series 24)
അതായത് ഞാൻ സെൻ പഠിക്കുന്നതിനു മുൻപ് 30 വർഷം പർവതങ്ങൾ പർവതങ്ങളും വെള്ളം വെറും വെള്ളവുമായിരുന്നു. എന്നാൽ ഞാൻ സെൻ പഠിച്ചു കൊണ്ടിരുന്നപ്പോൾ പർവതങ്ങൾ പർവതങ്ങളും വെള്ളം വെറും വെള്ളവുമല്ലാതായി.എന്നാൽ ഞാൻ പഠിച്ചു കഴിഞ്ഞപ്പോൾ വീണ്ടും പർവതങ്ങൾ പർവതങ്ങളും വെള്ളം വെള്ളവുമായി മാറി.
ആദ്യം നാം പർവതങ്ങളെയും നദികളെയും ഒക്കെ ശ്രദ്ധിക്കില്ല.കാരണം അവയെ നമുക്കറിയാം എന്നുള്ള മുൻവിധി.പക്ഷെ ലോകത്ത് ഒരു മരം പോലെ ആ ഒന്നേ ഉള്ളു.ഓരോ മരവും വ്യത്യസ്തങ്ങളാണ്.പക്ഷെ മരങ്ങളെയും പുഴകളെയും ഒന്നും നാം ശ്രദ്ധിക്കാറില്ല.എല്ലാകാര്യത്തിലും ഈ മുൻവിധി ഉണ്ട്. കാരണം നാം ഭൂതത്തിലും ഭാവിയിലുമുളള ചിന്തകളിലാണ്.വർത്തമാന കാലത്തിലല്ല.ലോകത്തിന്റെ വ്യത്യസ്തത ആസ്വദിക്കാൻ കഴിയുന്നില്ല.ഒരു കുട്ടിക്ക് ഇവ ആസ്വദിക്കാൻ കഴിയും.അവൻ വർത്തമാനകാലത്തിലാണ്. ആനന്ദത്തിലാണ്.നാം സെൻ പഠിക്കുമ്പോൾ, വർത്തമാനകാലത്തിൽ നില്ക്കുവാൻ സാധിക്കുമ്പോൾ നാം കൂടുതൽ പ്രകൃതിയെ ശ്രദ്ധിക്കാൻ തുടങ്ങും, അന്വേഷിക്കാൻ തുടങ്ങും.അപ്പോൾ കാണുന്ന ആ വ്യത്യസ്തത നാം മനസ്സിലാക്കി ആസ്വദിക്കാൻ തുടങ്ങും.നാം വീണ്ടും ഒരു കുട്ടിയെ പോലെ ആകുംഅപ്പോൾ അവ വ്യത്യസ്തങ്ങളായി കാണപ്പെടും.എന്നാൽ ബോധോദയത്തിന് ശേഷം ഇവയെല്ലാം നിരീക്ഷിക്കുന്ന ആ അഹംബോധം അഥവാ വ്യക്തിത്വം ഇല്ലാതാകുമ്പോൾ അഥവാ ഈ പർവതങ്ങളെ കുറിച്ച് ചോദ്യം ചോദിക്കുന്ന മനസ്സും ഇല്ലാതാകുമ്പോൾ നാം അവയുടെ ഒക്കെ ത്തന്നെ ഒരുഭാഗമാണെന്നു തിരിച്ചറിയുമ്പോൾ അവയെ പ്രത്യേകമായി കാണാതെ തന്റെ തന്നെ ഭാഗമായി അറിയുന്നു.അപ്പോൾ അവയിൽ പ്രത്യേകമായി ശ്രദ്ധിക്കാതാകുന്നു.അവ വീണ്ടും പർവ തങ്ങളും വെള്ളവുമായി മാറുന്നു.അവ അങ്ങേ അറ്റം ദെയ് വവുമായി ,പ്രകൃതിയുമായി ലയിച്ചു കിടക്കുന്നതായി,മിഴിവുറ്റതായി,സ്വാഭാവികമായി കാണപ്പെടുന്നു.പക്ഷെ അപ്പോഴേക്കും നാം മാറിക്കഴിഞ്ഞിരിക്കും .
Friday, May 16, 2014
SHIVA REPLIES:
1. RADIANT ONE, THIS EXPERIENCE MAY DAWN BETWEEN TWO BREATHS. AFTER BREATH COMES IN (DOWN) AND JUST BEFORE TURNING UP (OUT) – THE BENEFICENCE.
ശ്വാസത്തിന്റെ ഇടവേളകളിൽ ബോധാവനകുക .
ശിവസൂത്രങ്ങൾ അഥവാ വിജ്ഞാൻ ഭൈരവതന്ത്ര വെക്കുന്ന ആദ്യത്തേതും ഗംഭീരവുമായ ഒരു ധ്യാനമാണിത്.പ്രാണൻ എന്ന് നാം പറയാറുള്ളത് ഒരിക്കലും ശ്വാസമല്ല .ശ്വാസം അകത്തേക്ക് കയറുമ്പോൾ പ്രാണൻ പുറത്തേക്ക് പോകുന്നു.എന്നാൽ ശ്വാസം പുറത്തേക്ക് പോകുമ്പോൾ പ്രാണൻ അകത്തേക്ക് പോകുന്നു. ഒരു റോബോട്ടിനുള്ളിൽ ചലനങ്ങൾ നിയന്ത്രിക്കപ്പെടുന്നത് അതിനുള്ളിലെ ഇലക്ട്രിസിറ്റിയുടെ ഒഴുക്ക് മൂലമാണല്ലോ.അതുപോലെ നമ്മുടെയുള്ളിലുള്ള ധാരയാണ് പ്രാണൻ.ഈ പ്രാണന്റെ ചലനങ്ങള നമുക്ക് മനസ്സിലാക്കാൻ കഴിയും.അതിനു ഏറ്റവും നല്ല മാർഗമാണ് പ്രാണായാമം.ഇത് പക്ഷെ അതുപോലെ തന്നെയുള്ള മറ്റൊരു മാർഗമാണ്.വളരെ ലളിതവും അതെ സമയം വളരെ പ്രയൊജനകരവുമായ ഒന്ന്. ശ്വാസത്തിന്റെ ഇടവേളകളിൽ നാം യഥാർത്ഥ ത്തിൽ മരിക്കുംമ്പോളുള്ള അവസ്ഥയെ അറിയുന്നുണ്ട്.നാം ശ്രധിക്കുന്നില്ലെന്നെ ഉള്ളു.അതിലൂടെ നാം കടന്നു പോകുന്നുണ്ട്.അവിടെ ബോധാവാനാകുമ്പോൾ നാം നമ്മുടെ ജനന മരണങ്ങളുടെ കാരണത്തിലേക്ക് എത്തിച്ചേരുന്നു.ആ ഇടവേളയിൽ സത്യം കിടപ്പുണ്ട്.അവിടെ ക്രമേണ നാം സ്ഥിരമാകുമ്പോൾ ഒരു കാര്യം തിരിച്ചറിയാൻ തുടങ്ങുന്നു. ഞാൻ എന്നുള്ളത് ഈ ശ്വാസത്തെ സ്വീകരിക്കുകയും വിടുകയും ചെയ്യുന്ന റോബോട്ട് പോലുള്ള, മാംസവും വെള്ളവും കൊണ്ടുള്ള ഈ രൂപമല്ല , മറിച്ച് പുറത്തുനിന്നും വരുന്നതും അകത്തേക്ക് വന്നു പുറത്തേക്ക് തിരികെ പോയിക്കൊണ്ടിരിക്കുന്ന മറ്റെന്തോ ആണ് എന്നുള്ളത്. നാം ആ വന്നു പോകുന്നഒന്നായി മാറുന്നു.അത് ഈ പ്രപഞ്ചം ഒട്ടാകെ വ്യാപിച്ചു കിടക്കുന്ന ഒന്നാണ്.അനന്തമാണ്. ഈ ശരീരം ലോകത്തിന്റെ ഭാഗമാണ്.മലയുടെയും പുഴയുടെയും ഒക്കെ ഭാഗമാണ് നമ്മുടെ ശരീരവും.അത് നമ്മളല്ല.നമ്മുടെയുമല്ല.ഒരിക്കൽ ഇവിടെത്തന്നെ ഉപേക്ഷിക്കേണ്ടി വരും.നമ്മുടെ ഈ രൂപത്തെകുറിച്ചുള്ള എല്ലാ പ്രയാസങ്ങളും മാറുന്നു.ആ സത്യങ്ങൾ അറിയാൻ മരണം വരെ കാത്തു നില്ക്കേണ്ട കാര്യമില്ല.ഇതുപോലുള്ള ധ്യാനങ്ങൾ ശ്രമിച്ചുനോക്കിയാൽ മതി.അതോടെ നാം ഫ്രീ ആകുന്നു. നമ്മുടെ എല്ലാ ദുഖങ്ങളിൽനിന്നും .എല്ലാ ആശങ്കകളി ൽനിന്നും .എല്ലാ ഭയങ്ങളിൽനിന്നും.
ബുദ്ധനും ഇതെധ്യാനം വളരെ മനോഹരമായിത്തന്നെ മറ്റൊരു രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.ഈധ്യാനം ലോകത്ത് ഒരുപാടുപേർക്ക് ബോധോദയം നല്കിയിട്ടുണ്ട്.
ഏവർക്കും തന്ത്രയിലേക്ക്സ്വാഗതം .
Monday, May 12, 2014
Friday, May 9, 2014
Wednesday, May 7, 2014
Sunday, May 4, 2014
Subscribe to:
Posts (Atom)






