അടുത്ത സമയത്തിൽ നാം എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കുവാൻ നാം ചിന്തിക്കുവാൻ തുടങ്ങുമ്പോൾ അവിടെ ഒരു ചോദ്യം ഉണ്ടാകുന്നു.അപ്പോൾ അതിനുത്തരം കിട്ടാതെ നമുക്ക്പ്രവർത്തിച്ചു തുടങ്ങുവാൻ കഴിയുകയില്ല.എന്നാൽ മിക്കപ്പോഴും ഈ ചിന്ത വന്നില്ലെങ്കിൽ ഉത്തരം അവിടെ ,നമുക്ക് മുന്നിൽത്തന്നെ ഉണ്ട്.കാരണം ശ്രദ്ധ ചിന്തകളിലേക്ക് നഷ്ടപ്പെടുന്നില്ല.ഇന്ദ്രിയങ്ങളിലൂടെ പൂർണമായ സത്യാവസ്ഥ കാണാൻ അനുഭവിക്കാൻ കഴിയുന്നു.അവിടത്തെ സാഹചര്യത്തിനനുസരിച്ചു നമുക്ക് വേഗം പ്രവര്ത്തിച്ച് തുടങ്ങുവാൻ കഴിയുകയും ചെയ്യുന്നു.
Wednesday, April 8, 2015
Saturday, April 4, 2015
കോപം വന്നു കഴിഞ്ഞാൽ നാം എന്തെങ്കിലും തക്ര്ത്തശേഷം ഒന്നുകിൽ പശ്ചാത്തപിക്കുകയോ,ഇനി കൊപിക്കില്ലെന്നു ശപഥം ചെയ്യുകയോ അല്ലെങ്കിൽ ന്യായീകരനങ്ങൽ കാണ്ടെത്തുകയോ ചെയ്യുന്നു.അങ്ങനെ ആ ജാള്യതയിൽനിന്നും കുറ്റ ബോധത്തിൽനിന്നും നാം വേഗം ഓടിയൊളിക്കുന്നു.ആശ്വാസമാകുന്നു.ആ അഹംകാരം സംരക്ഷിക്കപ്പെടുന്നു.അപ്പോൾ ബോധത്തിലേക്ക് യതാര്ധത്തിലുള്ള കുഴപ്പം ആലേഖനം ചെയ്യപ്പെടുന്നില്ല..നാം ശ്രദ്ധിക്കുന്നില്ല.എങ്കിലല്ലേ ബോധത്തിൽ കയറു.ബോധത്തിൽ കയറിയാൽ രക്ഷപെട്ടു.പിന്നീട് ഉപബോധ മനസ്സിനാൽ കോപം നിയന്ത്രിക്കപ്പെടും....അതിനായി ആദ്യം ചെയ്യേണ്ടത്.മേൽ പറഞ്ഞ രീതിയിൽ രക്ഷപെടാതെ അനുകൂലമോ പ്രതികൂലമോ ഒരു വാദഗതികളും കൊണ്ടുവരാതെ സ്വന്തം കോപത്തെ നിരീക്ഷിക്കുക എന്നതാണ്.അതിനെ മുഴുവൻ നിരീക്ഷണത്തൊടെ വരാനനുവദിക്കുക.ആദ്യമാദ്യം കോപം വന്നുകഴിഞ്ഞു ഓർത്ത് നാം നിരീക്ഷിക്കും,ക്രമേണ കൊപിച്ച്ച്ചുകൊണ്ടിരിക്കുംപോൾ നാം ബോധാവാനാകുന്നു,പിന്നെ പിന്നെ കോപം തുടങ്ങുമ്പോൾതന്നെ നാമറിയും " ദേ ഞാൻ കോപിക്കാൻ പോകുന്നു."അപ്പോഴതിനെ വേണ്ടിടത്ത് വേണ്ടപോലെ പ്രയോഗിക്കുവാൻ നമുക്ക് കഴിയുന്നു.അപ്പോൾ നാംഈ സാഹചര്യത്തിലെ കോപത്തിന്റെ ഗുണ ദോഷങ്ങളെ അറിയുന്നു.വേണ്ടവിധം പ്രയോഗിക്കുന്നു.അപ്പോൾ ജീവിതം ലളിതവും വിജയപ്രദ വും ആകുന്നു.
Thursday, April 2, 2015
അവരവരുടെ വിജയ പരാജയങ്ങൾ ,ഉയര്ച്ച താഴ്ചകൾ നിശ്ചയിക്കുന്ന തിനു നാം എപ്പോഴും ഉപയോഗിക്കുന്ന മാനദണ്ഡം മറ്റുള്ളവരുംമയിട്ടുള്ള താരതമ്യമാണ്.പക്ഷെ ഇത് മിക്കപ്പോഴും വികലമായ ആശയങ്ങളാണ് നൽകുന്നത് .കാരണം അവരുടെ വിജയങ്ങൾ വ്യത്യസ്തങ്ങളായ അവരുടെ സാഹചര്യങ്ങളുമായും ,നമ്മുടെ വിജയങ്ങൾ നമ്മുടെ സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.അതിനാൽ താരതമ്യം വേണമെന്ന് നിർബന്ധമാണെങ്കിൽ നാം നമ്മുടെ സാഹചര്യത്തെ എത്രമാത്രം ശ്രേയസ്കരമായി ഉപയോഗിച്ചു എന്ന് മാത്രം വിലയിരുത്തുന്നത് ഗുണകരമാണ്.അല്ലെങ്കിൽ നമ്മുടെ താരതമ്യങ്ങൾ മിക്കപ്പോഴും നമ്മുടെ ദുഖത്തിലും അതിലൂടെ ഊർജൻഷ്ടവും തുടർന്ന് പരാജയത്തിലും കലാശിച്ചേക്കാം .
Wednesday, April 1, 2015
പ്രപഞ്ചത്തിൽ നിന്നുമാണ് നമ്മിലേക്ക് ഊര്ജം പ്രവഹിച്ച്ച്ചുകൊണ്ടിരിക്കുന്നത് .നാം ചിന്തകളുടെ ലോകത്ത് ചുറ്റിത്തിരിയുംപോൾ ആ ഊർജ ലഭ്യതക്ക്, കുറവ് വരുന്നു.അതിനാൽ --------------നല്ലതും, ചീത്തയുമായ----------------ചിന്തകളെ കുറയ്ക്കുകയാണ് പ്രധാന മാർഗം .ചിന്തകളെ അത്യാവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുക. അതിനെന്താണ് വഴി?..ലക്ഷ്യങ്ങളും പദ്ധതികളും തയാറാക്കിക്കഴിഞ്ഞാൽ പിന്നെ ചിന്തിച്ചു സമയം കളയാതെ സദാ കർമ്മനിരതാനാകുക എന്നതാണ് .അത് എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും തുടർച്ചയായി ,വിട്ടുകൊടുക്കാതെ ഉറച്ചുനിന്നു ചെയ്യുക.നാം എത്രയും കൂടുതൽ കര്മ്മനിരതനാകുന്നുവോ അത്രയും കൂടുതൽ ഊർജം നമ്മിലേക്ക് വന്നു നിറയുന്നത് കണ്ടു നാം അത്ഭുതപ്പെടും .ഉപയോഗിക്കുംതോറും അത് കൂടി കൂടി വരും.അത് ശരീരത്തിനെയും മനസ്സിനെയും യുവത്വമുള്ളതാക്കി നിലനിറുത്തുന്നു .അപ്പോൾ നാം ആ കര്മ്മസിദ്ധിയെ പ്രാപിക്കുന്നു.അതായത് നമ്മുടെ അറിവും ആ കർമ്മത്തിലെ നിപുണതയും വർധിക്കുമ്പോൾ ആ മേഖലയിൽ നമ്മെ വെല്ലാൻ മറ്റൊരാളില്ല എന്ന് പോലും എത്തിച്ചേരന്നെക്കാം .കാരണം ആ ജോലി നമുക്ക് എളുപ്പമാണ്.അത് നമ്മുടെ സ്വധർമ്മമായിക്കഴിഞ്ഞു.അത് സദാ നമുക്ക് സന്തോഷവും സംതൃപ്തിയും വിജയവും നൽകുന്നു .---------------------------Bhagavad geetha--------------------------------------------------------------------------------------------------
സ്വേ സ്വേ കര്‍മണ്യഭിരതഃ സംസിദ്ധിം ലഭതേ നരഃ സ്വകര്‍മനിരതഃ സിദ്ധിം യഥാ വിന്ദതി തച്ഛൃണു (45) --------------------------------------------------------------------------------------------------------------------------------------------------അവനവന്റെ കര്‍മ്മത്തില്‍ നിഷ്ഠയുള്ള മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു. സ്വകര്‍മ്മത്തില്‍ നിരതനായവന്‍ സിദ്ധിയെ പ്രാപിക്കുന്നതെങ്ങനെയെന്നു കേട്ടാലും. ----------------------------------------------------------------------------------------------------യതഃ പ്രവൃത്തിര്‍ഭൂതാനാം യേന സര്‍വ്വമിദം തതം സ്വകര്‍മണാ തമഭ്യര്‍ച്യ സിദ്ധിം വിന്ദതി മാനവഃ (46) -----------------------------------------------------------------------------------------------------------------യാതൊന്നില്‍നിന്ന് സകലപ്രാണികളുടെയും പ്രവൃത്തിയുണ്ടാ കുന്നുവോ, യാതൊന്നിനാല്‍ ഈ വിശ്വമഖിലം വ്യാപ്തമായിരിക്കുന്നുവോ, ആ ഈശ്വരനെ അവനവന്റെ കര്‍മ്മം കൊണ്ട് ആരാധിച്ച് മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു. ----------------------------------------------------------------------------------------------------------------------------------------- ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്സ്വനുഷ്ഠിതാത് സ്വഭാവനിയതം കര്‍മ കുര്‍വ്വന്നാപ്നോതി കില്ബിഷം (47)------------------------------------------------------------------------------------------------------------------------------------------------------------------------------------- അന്യരുടെ ധര്‍മ്മം നല്ല പോലെ അനുഷ്ഠിക്കുന്നതിലും ശ്രേഷ്ഠം ഗുണങ്ങളില്ലാതെയാണെങ്കിലും ചെയ്യപ്പെടുന്ന സ്വധര്‍മ്മമാകുന്നു. സ്വഭാവാനുസൃതമായ കര്‍മ്മം ചെയ്യുന്നവന്‍ പാപം അടയുന്നില്ല.------------------------------------------------------------------------------------------------------------------------------------------------------------------------ ------------സഹജം കര്‍മ കൌന്തേയ സദോഷമപി ന ത്യജേത് സര്‍വ്വാരംഭാഃ ഹി ദോഷേണ ധൂമേനാഗ്നിരിവാവൃതാഃ (48)------------------------------------------------------------------------------------------------------------------------------------------ ഹേ കൗന്തേയ, ദോഷമുള്ളതാണെങ്കിലും സ്വധര്‍മ്മത്തെ ഉപേക്ഷിക്കരുത്. തീ പുക കൊണ്ടെന്ന പോലെ എല്ലാ കര്‍മ്മങ്ങളും ദോഷങ്ങളാല്‍ ആവൃതമാണ്.
Welcome to blog-Life success---http://sreedharmbc.blogspot.in/
സ്വേ സ്വേ കര്‍മണ്യഭിരതഃ സംസിദ്ധിം ലഭതേ നരഃ സ്വകര്‍മനിരതഃ സിദ്ധിം യഥാ വിന്ദതി തച്ഛൃണു (45) --------------------------------------------------------------------------------------------------------------------------------------------------അവനവന്റെ കര്‍മ്മത്തില്‍ നിഷ്ഠയുള്ള മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു. സ്വകര്‍മ്മത്തില്‍ നിരതനായവന്‍ സിദ്ധിയെ പ്രാപിക്കുന്നതെങ്ങനെയെന്നു കേട്ടാലും. ----------------------------------------------------------------------------------------------------യതഃ പ്രവൃത്തിര്‍ഭൂതാനാം യേന സര്‍വ്വമിദം തതം സ്വകര്‍മണാ തമഭ്യര്‍ച്യ സിദ്ധിം വിന്ദതി മാനവഃ (46) -----------------------------------------------------------------------------------------------------------------യാതൊന്നില്‍നിന്ന് സകലപ്രാണികളുടെയും പ്രവൃത്തിയുണ്ടാ കുന്നുവോ, യാതൊന്നിനാല്‍ ഈ വിശ്വമഖിലം വ്യാപ്തമായിരിക്കുന്നുവോ, ആ ഈശ്വരനെ അവനവന്റെ കര്‍മ്മം കൊണ്ട് ആരാധിച്ച് മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു. ----------------------------------------------------------------------------------------------------------------------------------------- ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്സ്വനുഷ്ഠിതാത് സ്വഭാവനിയതം കര്‍മ കുര്‍വ്വന്നാപ്നോതി കില്ബിഷം (47)------------------------------------------------------------------------------------------------------------------------------------------------------------------------------------- അന്യരുടെ ധര്‍മ്മം നല്ല പോലെ അനുഷ്ഠിക്കുന്നതിലും ശ്രേഷ്ഠം ഗുണങ്ങളില്ലാതെയാണെങ്കിലും ചെയ്യപ്പെടുന്ന സ്വധര്‍മ്മമാകുന്നു. സ്വഭാവാനുസൃതമായ കര്‍മ്മം ചെയ്യുന്നവന്‍ പാപം അടയുന്നില്ല.------------------------------------------------------------------------------------------------------------------------------------------------------------------------ ------------സഹജം കര്‍മ കൌന്തേയ സദോഷമപി ന ത്യജേത് സര്‍വ്വാരംഭാഃ ഹി ദോഷേണ ധൂമേനാഗ്നിരിവാവൃതാഃ (48)------------------------------------------------------------------------------------------------------------------------------------------ ഹേ കൗന്തേയ, ദോഷമുള്ളതാണെങ്കിലും സ്വധര്‍മ്മത്തെ ഉപേക്ഷിക്കരുത്. തീ പുക കൊണ്ടെന്ന പോലെ എല്ലാ കര്‍മ്മങ്ങളും ദോഷങ്ങളാല്‍ ആവൃതമാണ്.
Welcome to blog-Life success---http://sreedharmbc.blogspot.in/
Tuesday, March 31, 2015
ഭാവി നന്നാക്കിയെടുക്കുവാൻ മനുഷ്യൻ പെടാ പാട് പെടുന്നു .എന്നാൽ കൃഷ്ണൻ അർജുനനോടു പറയുന്നത് പോലെ ഭാവിയെക്കുരിച്ച്ച്ചുള്ള ടെൻഷനുകൾ കുറച്ച് ,വര്ത്തമാനകാലംശരിയാക്കിയാൽ അഥവാ ശരിയായി വർത്തമാനകാലം പ്രവര്ത്തിയാൽ നിറച്ചാൽ ഭാവി തന്നെ നേരെയായിക്കോളും .അതുതന്നെയാണ് ക്രിസ്തുവും പറയുന്നത് "ഇന്ന് ഇന്നെക്കുള്ള ദോഷം മതി,നാളെ അതിനായിക്കൊണ്ട് സ്വയം നിവർത്തിചോളും ".
Monday, March 30, 2015
ജീവിതത്തിലെ പ്രശ്നങ്ങളെ കരുത്തോടുകൂടി നേരിടുവാനും വിജയം വരിക്കുവാനും ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് അയാളുടെ ബോധവികാസം തന്നെയാണ് എന്ന് നൂറ്റാണ്ടുകളുടെ വിജയികളെ നിരീക്ഷിച്ചാൽ അറിയാൻ കഴിയുന്നു. ബോധപൂർവം വിജയിക്കുമ്പോൾ മാത്രമേ നീണ്ടു നിൽക്കുന്ന ആസ്വാദ്യകരമായ വിജയം ഒരുവന് ലഭിക്കുകയുള്ളൂ.സാധാരണ വിജയത്തിൽ നേട്ടങ്ങൾ താത്കാലികവും മറ്റു പല അർത്ഥത്തിലും പരാജയവുമാനെന്നു അശോകനും അലക്സാണ്ടറും കാട്ടിത്തരുന്നു. ബോധപൂർവം വിജയിക്കുന്നവർ മറ്റുള്ളവരുടെ കണ്ണിൽ ചിലപ്പോൾ പരാജയപ്പെട്ടവരെന്ന് കാണപ്പെട്ടേക്കാം .പക്ഷെ അവരുടെ സ്വകാര്യമായ യഥാർഥ ജീവിതത്തിൽ ആനന്ദപൂർണരായി ,സമാധാന പൂർണ്ണരായി, സന്തോഷത്തോടെ,സ്വാതന്ത്രിയത്തോടെ ജീവിച്ചു മരിക്കുന്നു.ഏതു തരത്തിലുമുള്ള ജീവിത പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ അവരവരുടെ ഉള്ളില്ത്തന്നെയാണ് ഉള്ളത് .സൃഷ്ടാവ് നമ്മെ ആ കരുത്തോടെയാണ് സൃഷ്ടിച്ചത് .പക്ഷെ ആ ബോധകേന്ദ്രവുമായി ബന്ധപ്പെടാൻ ചിന്താധിക്യത്താൽ സ്വയം കഴിയുന്നില്ല എന്നെ ഉള്ളൂ . ആത്മബോധത്തെ വികസിപ്പിച്ചു കൊണ്ട് ശക്തിയാര്ജിച്ചുകൊണ്ട് പ്രശ്നങ്ങളെ ,സ്വയം ഉത്തരം കണ്ടെത്തി പരിഹരിക്കുവാൻ ,ജീവിതത്തിൽ യഥാർഥ വിജയിയായി മാറുവാൻ പ്രായോഗികമായി സഹായിക്കുന്ന ഒരു പ്രസ്ഥാനത്തിലേക്ക് ഏവര്ക്കും സ്വാഗതം
മറ്റുള്ളവരോട് സദാ കയറി തർക്കിക്കുന്നവർ സ്വയം ഉറപ്പില്ലാത്ത മിഥ്യാ ലോകത്താണ്. ഇവരുടെ തർക്കത്തിന് കാരണം അടിയിൽ മറ്റുള്ളവർക്ക് നൽകുന്ന അമിത പ്രാധാന്യം തന്നെയാണ്.എല്ലാം മറ്റുള്ളവർ അംഗീകരിച്ചെങ്കിലെ അവര്ക്ക് ത്രിപ്തിയാകു .കാരണം ഇവർ ജീവിക്കുന്നതു പഴയതോ പുതിയതോ ആയ 'ആശയങ്ങളിൽ' നിന്നുകൊണ്ടാണ് .---------അപ്പോൾ, സ്വന്തം ആശയങ്ങളാൽ നിറഞ്ഞ അവർക്ക് മറ്റുള്ളവരുടെ ആശയങ്ങളെ ഒട്ടും ഉൾക്കൊള്ളാൻ കഴിയില്ല.എന്നാൽ സ്വന്തം ആശയത്തിന്റെ ഉറപ്പിൽ അവർക്കുതന്നെ സംശയവും ഉണ്ട് .അതിനാൽ അവർ മറ്റുള്ളവരോട് വാദിച്ച് അവരുടെ ആശയങ്ങൾ ശരിയെന്നു വീണ്ടുംവീണ്ടുംസമർത്ഥിക്കുവാൻ ശ്രമിച്ചു കൊണ്ടേയിരിക്കും.അങ്ങനെ 10 പേരേക്കൊണ്ട് തോക്ക് ചൂണ്ടിയിട്ടെങ്കിലും ശരിയെന്നു സമ്മതിപ്പിച്ചാൽ ,അവർ മിണ്ടുന്നില്ലെങ്കിൽ സ്വയം ശരിയെന്നു ബോധ്യപ്പെടാമല്ലോ.അല്ലാതെ അവർക്ക് സ്വയം ആ സത്യത്തിന്റെ ഉറപ്പില്ല .ഒരുപാട് ഭരണാധികാരികൾ അത് ചെയ്തിട്ടുണ്ട്.പക്ഷെ അവരുടെ സംശയവും ഈ തർക്കവും ഈ ജന്മം തീരാൻ പോകുന്നില്ല.കാരണം അവർ അവര്ക്കുള്ളിലുള്ള മാറ്റം എന്ന സത്യത്തെ അംഗീകരിക്കാതെ, അതിനെതിരായി ഉറച്ച സ്വഭാവമുള്ള ഇഗോയുടെ ആശയങ്ങളെ മുറുകെ പിടിക്കുംപോൾ ഉള്ളിലെ അടിയിലുള്ള സത്യം ,ബോധം,സൃഷ്ടാവ് അവഗണിക്കപ്പെടുന്നു.നിങ്ങൾക്ക് ഇങ്ങനെ സ്വന്തം ഉറപ്പിനായി വാദിച്ചുകൊണ്ടിരിക്കുന്നവരെ ആരെയെങ്കിലും അറിയാമോ?
മറ്റുള്ളവരാൽ 50% ത്തിൽ കൂടുതൽ സ്വാധീനിക്കപ്പെടുക എന്നത് മിക്കപ്പോഴും ഒരു അടിമത്തമാകുന്നു.കാരണം അപ്പോൾ അവരുടെ ആശയങ്ങൾ നമ്മെ നിയന്ത്രിക്കുവാൻ തുടങ്ങുകയും നമ്മുടെ ബോധം അഗാധതയിലേക്ക് മുങ്ങി പ്പോകുകയും ചെയ്യുന്നു.നാം അപ്പോൾ ആരുടെയൊക്കെയോ എന്തിന്റെ ഒക്കെയോ ജീവനില്ലാത്ത ചട്ടുകങ്ങളായി മാറുകയാണ്. ഒരു പക്ഷെ അത് ആയിരം വര്ഷം മുൻപുള്ള വ്യക്തിയോ പുസ്തകങ്ങളോ ആശയങ്ങളോ , വിശ്വാസങ്ങളോഅതൊന്നുമല്ലെങ്കിൽ അങ്ങനെയുളള വയാൽ നിയന്ത്രിക്കപെടുന്ന മറ്റുള്ളവരോ ഒക്കെ ആയിരിക്കാം . സത്യം ആ 50 %ത്തിൽ ആണ്.എന്നാൽ അത് 51% ആകുമ്പോൾ പോലും നാം ഭാവിയിൽ അനുഭവിക്കുവാനുള്ള ആ 1% ദുഖത്തെ ,കര്മ്മ ബന്ധത്തെ സൃഷ്ടിച്ചു തുടങ്ങുന്നു.കാരണം സജീവത (സന്തോഷത്തോടെ ജീവിക്കുക എന്ന പ്രക്രിയ ) ബോധത്തോട് കൂടിയേ വരികയുള്ളു.
ഭാവി മുൻകൂട്ടി ശരിയായി ഊഹിക്കുന്നവർ ആണ് വിജയിക്കുന്നവർ .അതിനവരെ സഹായിക്കുന്നതോ..സത്യവും.പുറത്ത് ,മറ്റുള്ളവരോടുള്ള സത്യം "കഴിവതും "പാലിക്കുക എന്നതിനോടൊപ്പം അവനവനോട് "100 % "സത്യം മാത്രം പറയുവാൻ ശ്രദ്ധിക്കുന്നവർ എവിടെയും സത്യം മാത്രം ദർശിക്കുന്നു .അപ്പോൾ സത്യത്തിലൂടെ വികസിക്കുന്ന ആത്മ ബോധത്താൽ ഭാവിയിൽ വരാൻ പോകുന്ന കാര്യകാരണ ബന്ധങ്ങളെ,വരും വരായ്ക കളെ സത്യസന്ധമായി ഊഹിക്കുവാൻ കഴിയുന്നു .അത് ശരിയായ,വിജയകരമായ ഭാവി ആസൂത്രണങ്ങളെ സഹായിക്കുന്നു.
പ്രപഞ്ചം നമുക്ക് നൽകുന്ന ഓരോ ഏകാന്തത യും ദുഖവും സ്വയം അറിയുവാനുള്ള അമൂല്യ മായ അവസരങ്ങൾ ആണ് .കാരണം അപ്പോൾ മാത്രമേ നാം നമ്മെക്കുരിച്ച് കാര്യമായി ചിന്തില്ലുന്നുള്ളൂ .അല്ലാത്തപ്പോഴൊക്കെ നാം ബാഹ്യമായ മാറ്റു വസ്തുക്കളുടേയും മറ്റ് ആളുകളുടെയും പിറകെ ആണ്.അതിനാൽ സത്യങ്ങൾ അറിയുവാൻ പ്രകൃതി കനിഞ്ഞു നൽകിയ വരദാനം ആയി ഏകാന്തതയെ തിരിചരിയുന്നവൻ,തന്റെ ഓരോ ഏകാന്തതയും ഒറ്റപ്പെടലിനെയും വലിയ അവസരങ്ങളും വിലയേറിയ പാഠങ്ങളും ആക്കി മാറ്റി മുന്നേറുന്നു.
എനിക്ക് ശരിയായ വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിച്ചില്ല
*ഓർക്കുക നല്ല വിദ്യാഭ്യാസത്തിനുള്ള അവസരം ഫോർഡ് മോട്ടോർസ് ഉടമ ഹെൻട്രി ഫോർഡിനും ലഭിച്ചിരുന്നില്ല.
2-ഞാൻ വളരെ പാവപ്പെട്ട വീട്ടിലാണ് ജനിച്ചത്.
*മുൻ പ്രസിഡന്റ് അബ്ദുൽ കലാം ജനിച്ചതും പാവപ്പെട്ട വീട്ടിലായിരുന്നു.
3-എന്റെ ചെറു പ്രായത്തിൽ തന്നെ എന്റെ പിതാവ് മരണപ്പെട്ട് പോയി.
*പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ പിതാവും റഹ്മാന്റെ ചെറുപ്പ കാലത്ത് തന്നെ മരണപ്പെട്ട് പോയിരുന്നു.
4-ഞാൻ ചെറുപ്പം മുതലേ അസുഖമുള്ളയാളായിരുന്നു.
*ഓർക്കുക ഓസ്കാർ ജേതാവായ നടി മെർലി മേറ്റ്ലിൻ ചെറുപ്പം മുതൽ ബധിരയും അസുഖമുള്ളവരുമായിരുന്നു.
5-എന്റെ ജീവിതത്തിൽ പകുതിയോളം വെറും ഒരു സൈക്കിളിലായിരുന്നു എന്റെ യാത്ര
*ഓർക്കുക നിർമയുടെ കർഷൻ പട്ടേൽ ജീവിതത്തിൽ പകുതിയോളം തന്റെ സൈക്കിളിൽ കൂടിയാണ് നിർമ വിൽപന ചെയ്തിരുന്നത്.
6-ഒരപകടത്തിൽ പരുക്കേറ്റ് എനിക്ക് അംഗവൈകല്യം ഉണ്ടായതിന് ശേഷം എന്റെ ധൈര്യം നഷ്ടപ്പെട്ടു പോയി.
*ഓർക്കുക പ്രശസ്ത നർത്തകി സുധാ ചന്ദ്രന്റെ കാല് വെപ്പ് കാലാണ്.
7-എന്നെ ചെറുപ്പത്തിലേ മന്ദബുദ്ധി എന്ന് വിളിക്കുമായിരുന്നു
*ഓർക്കുക തോമസ് ആൽവാ എഡിസണെ ചെറുപ്പത്തിലേ മന്ദബുദ്ധി എന്ന് വിളിച്ചിരുന്നു.
8-ഞാൻ എത്രയോ പ്രാവശ്യം പരാജയപ്പെട്ടു ഇപ്പോൾ ധൈര്യമേ ലഭിക്കുന്നില്ല
*എബ്രഹാം ലിങ്കൺ 15 പ്രാവശ്യം തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷമാണ് പ്രസിഡന്റായത്.
9-എനിക്ക് ചെറുപ്പത്തിലേ എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു.
*ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത ഗായിക ലതാമങ്കേഷ്കറിന് ചെറുപ്പത്തിലേ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നിരുന്നു.
10-എനിക്ക് നീളം വളരെ കുറവായിരുന്നു
*സച്ചിൻ തെൻഡുല്ക്കറിനും നീളം വളരെ കുറവാണ്.
11-ഞാൻ വളരെ ചെറിയ ഒരു ജോലി ചെയ്യുകയായിരുന്നു.
*ഓർക്കുക ദീരുഭായ് അംബാനിയും വളരെ ചെറിയ ജോലി ചെയ്യുകയായിരുന്നു
.12-എന്റെ പ്രായം വളരെ കൂടുതലാണ്.
*ഓർക്കുക പ്രസിദ്ധ കെന്റകി ചിക്കൻ റസ്റ്റോറന്റ് ഉടമ അദ്ധേഹത്തിന്റെ അറുപതാമത്തെ വയസ്സിലാണ് ആദ്യത്തെ റസ്റ്റോറന്റ് തുടങ്ങിയത്.
13-എന്റെ അടുത്ത് വളരെയധികം ഐഡിയകൾ ഉണ്ട് പക്ഷെ; ആരും അത് സ്വീകരിക്കുന്നില്ല.
ഓർക്കുക സീറോക്സ് ഫോട്ടോ കോപി മെഷീൻ ആഷയം നിരവധി *കമ്പനികൾ നിരസിച്ചിരുന്നു.
14-എന്റെ കൈയിൽ പണമില്ല.
*ഇൻഫോസിസ് മുൻ ചെയർമാൻ നാരായണ മൂർത്തിക്ക് പണമില്ലാത്തതിനാൽ തന്റെ ഭാര്യയുടെ ആഭരണം വിൽക്കേണ്ടി വന്നിട്ടുണ്ട്.
നിങ്ങൾ പറഞ്ഞേക്കാം ഈ മഹാന്മാർക്കുണ്ടായിരുന്ന കഴിവ് എനിക്ക് ഇല്ല എന്ന്,ഞാൻ അത് സമ്മതിക്കുന്നു എന്നും.
എന്നാൽ ഓർക്കുക ചിലപ്പോൾ നിങ്ങൾക്കുള്ള കഴിവുകൾ ഈ മഹാന്മാർക്ക് ഇല്ലായിരിക്കാം.
ശ്രമിച്ചു നോക്കുക ചിലപ്പോൾ നിങ്ങൾ അവരേക്കാൾ ഉയരത്തിലെത്തിയേക്കാം.
അതായത് നിങ്ങൾ മുന്മ്പോട്ട് പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ രണ്ടിലൊന്ന് നിങ്ങൾ തിരെഞ്ഞെടുക്കേണ്ടി വരും.
ഒന്നുകിൽ പരാജയ്ത്തിനുള്ള എന്തെങ്കിലും കാരണങ്ങൾ അല്ലെങ്കിൽ വിജയത്തിന്റെ പാത.
നിങ്ങൾ വിശ്വസ്തതോടെ സാഹസികമായി ധൈര്യത്തൊടെ അദ്ധ്വാനിക്കാൻ തയ്യാറാണോ നിങ്ങളുടെ ഭാഗ്യത്തെ നിങ്ങൾ തന്നെ മാറ്റുക.
വിജയത്തിന്റെ പാത തേടി കണ്ടു പിടിക്കേണ്ടി വരുന്നു,അത് സ്വയം ലഭിക്കുന്നില്ല.
വിജയത്തിന്റെ പാത അന്വേഷിക്കുക അതിലൂടെ സഞ്ചരിക്കാൻ ആരംഭിക്കുക.
ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും ലക്ഷ്യത്തിലെത്തും
പരാജയത്തിന്റെ ,ദുഖത്തിന്റെ ,ഒറ്റപ്പെടുത്തലിന്റെയും കുറ്റപ്പെടുത്തലിന്റെയും മാനസീക ലോകത്ത് നിന്നും നോക്കിയാൽ എവിടെയും നാം അത് മാത്രമേ കണ്ടെത്തു.എന്നാൽ വിജയത്തിന്റെയും ,സാധ്യതയുടെയും സ്നേഹത്തിന്റെയും ലോകത്ത് നിന്നും നോക്കിയാൽ നാം അവയെ മാത്രം കണ്ടെത്തുന്നു.നാം ഏതു മാനസീകലൊകത്തു നിന്നും നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ പ്രപഞ്ചത്തിന്റെ രൂപവും.
തളർച്ച എന്നതുണ്ടാകുന്നത് ആദ്യം മനസ്സിനാണ്.മനസ്സിന്റെ ലോകങ്ങൾക്കാണ് . സ്വന്തം മാനസീക ലോകത്തെ ഇടക്കിടക് ഉടച്ചു വാര്ക്കാൻ കഴിയുന്നവർക്ക് മാത്രമേ എ പ്പോഴും മാറുന്ന കാലത്തിനനുസരിച്ച് പുതുതായി നിലനില്ക്കുവാൻ കഴിയു.അതിനായി പുതിയ പുസ്തകങ്ങളോ,നല്ല പുതിയ സുഹൃത്തുക്കളോ , ടൂറോ ഒക്കെ ഒരുവനെ സഹായിക്കുന്നു.അതിനാൽ വിജയിക്കുവാനായി സ്വയം ,ഊർജസ്വലമായ ഒരു നല്ല മാനസീക ലോകം കെട്ടിപ്പടുക്കുകയാണ് ആദ്യ പടി.
ചിന്തകൾക്ക് എപ്പോഴും ഒരു വശമേ ചിന്തിക്കുവാൻ കഴിയുകയുള്ളൂ .അതായത് ഒരു നിമിഷത്തിൽ ഒരു വശമേ ചിന്തിക്കുവാൻ കഴിയുകയുള്ളൂ.ഒന്ന് കഴിഞ്ഞു മാത്രം മറ്റൊന്ന്.എന്നാൽ നാം ചിന്തകളില്ലാതെ ബോധവാനായിരിക്കുംപോൾ എല്ലാ വശവും ഒരേപോലെ നമ്മുടെ മുന്നില് കാണുവാൻ സാധിക്കുന്നു.നാം സദാ പ്രവര്ത്തന നിരതനാകുന്നു.പരാജയപ്പെടുന്നവരുടെ മനസ്സ് ,തളരുന്നവരുടെ മനസ്സ് എപ്പോഴും ചിന്തയിൽ കെന്ദ്രീ കൃതം ആയിരിക്കും(ഒരു ചിന്തയിൽ ).അത് പ്രവര്ത്തിയെ സാവധാനമാക്കുന്നു .പക്ഷെ ജീവിതം വളരെ വേഗതയുള്ളതാണ് .അവർ മറുവശം ചിന്തിച്ചു വരുമ്പോഴേക്ക് അവസരങ്ങൾ നഷ്ടപ്പെട്ടു കഴിയും .വിജയിക്കുന്നവർ പ്രവര്ത്തന നിരതരായ ബോധവാന്മാരായിരിക്കും ,പരാജയപ്പെടുന്നവർ ചിന്തിച്ചു കൂട്ടി കൊണ്ടിരിക്കുന്നവരായിരിക്കും .
Subscribe to:
Posts (Atom)

.jpg)
.jpg)






