Saturday, April 20, 2019

നമ്മുടെ പുറത്തുനടക്കുന്ന വിജയപരാജയങ്ങളായ എല്ലാ സംഭവങ്ങളും നമ്മുടെ ആന്തരികലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നറിയുകയും ആന്തരിക ലോകത്ത് മെച്ചപ്പെട്ട പരിവർത്തനങ്ങൾ കൊണ്ടുവരികയും ചെയ്യുമ്പോൾ ഒരുവൻ തന്റെ വിധിയെ ഗുണകരമായി സൃഷ്ടിക്കുന്നവനാകുന്നു.ഇതിനായി ആദ്യം എന്താണ് ഉള്ളിൽ നടക്കുന്നതെന്നറിയുകയാണ് വേണ്ടത്.അവിടെ നാം നമ്മുടെ രാഷ്ട്രീയവും മതവും ഗ്രന്ഥക്കെട്ടുകളും പുരോഹിത വചനങ്ങളും എല്ലാം പുറത്തുവച്ചിട്ട് ധ്യാനപദ്ധതികളെ ഉപയോഗിച്ച് സയന്റിഫിക്കായി മുൻവിധികളില്ലാതെ ഉള്ളിലേക്ക് നിരീക്ഷിക്കേണ്ടിയിരിക്കുന്നു.അൽപ്പമെങ്കിലും മുൻവിധി എന്തിനെയെങ്കിലും പേരിൽ ഉണ്ടെങ്കിൽ ഈ എൻട്രൻസിൽ അങ്ങനെയുള്ളവർ "ഔട്ട് ".കാരണം മുൻവിധികളിലൂട ഉണ്ടാവുന്ന മനസ്സെന്ന സങ്കൽപ്പ -ചിന്താലോകം അയാളെ ഉള്ളിലെ കൂടുതൽ സത്യമായ പ്രണമയ കോശമെന്ന ഊർജ്ജലോകത്തേക്കു കടക്കുന്നതിൽനിന്നും തടയുന്നു.മനോമയകോശം കടന്ന് ഊർജ്ജലോകത്തെത്താതെ നമ്മുടെ നല്ലതും ചീത്തയുമായ ചിന്തകളെ സൃഷ്ടിക്കുന്ന "ദേവത"കളെന്നു പണ്ടുവിളിച്ച ആന്തരിക ഇന്റലിജെൻസുകളുടെ പ്രവർത്തനരീതി അറിയാൻ സാധിക്കില്ല .കാരണം മനസ്സ് അവക്ക് അനാവശ്യരൂപ ഭാവങ്ങൾ കൊടുത്ത് വിയോഗമുണ്ടാക്കി വഴിതെറ്റിക്കാൻ തുടങ്ങുന്നു.രൂപം കൊടുക്കുന്നത് മനസ്സാണ് .എന്നാൽ ഇത് യോഗത്തിന്റെ ഭാഷയാണ് .രൂപം കുറയുന്തോറും യോഗം കൂടുന്നു.നമ്മിലെ ആന്തരിക ലോകം ഒന്നാകാൻതുടങ്ങുന്നു.അകത്തേക്ക് വരുന്തോറും നാമെല്ലാം കൂടുതൽ കൂടുതൽ ഒന്നായിത്തുടങ്ങും.മനസ്സിനെ ഒഴിവാക്കി കൂടുതൽ ആന്തരിക ഊർജ്ജത്തിന്റെ "യോഗ"ത്തിലേക്ക് വരുന്നവന് കൂടുതൽ അകത്തുള്ള സത്യങ്ങളിലേക്ക് പോകാം .മരണം എന്നത് ഒരിക്കലും സംഭവിക്കാത്ത ഒന്നാണെന്നും അത് എന്റെ വസ്ത്രം മാറുന്ന പ്രോസസ് ആണെന്നും ഹാലൂസിനേഷൻസിന് ഉപരിയായി സത്യമായി അനുഭവിക്കാം .കൂടുതൽ മനസ്സിന്റെ ഭാഷയിൽ ചിന്തിക്കുന്നവന് വിയോഗത്തിലൂടെ കൂടുതൽ താഴ്ന്ന ചക്രങ്ങളുടെ അധോലോകത്തിലേക്ക് ബാഹ്യമായി അകന്നുപോവുകയും അതിലൂടെ കൂടുതൽ നരകത്തിലേക്കു പോവുകയുംചെയ്യാം .രൂപങ്ങളെ ഒഴിവാക്കി യഥാവിധി ധ്യാനിക്കുന്നതിലൂടെ ആർക്കും ഈ തിരിച്ചറിവ് ലഭ്യമാണ്. മരണ ശേഷമുള്ള ലോകം തീരുമാനിക്കുന്നത് ഇപ്പോഴുള്ള ഇന്ദ്രിയ സംവേദന പരതയാണ്. ആധുനിക സയ്‌ക്കോളജിയുടെ പിതാവ് ഫ്രോയിഡ് "ഈദ്" എന്നു വിളിക്കുന്ന ബധാ ലോകത്തുനിന്നും ജീവനെ രക്ഷപെടുത്തി "സൂപ്പർ ഈഗോ" എന്ന ഉയർന്ന ദേവതകളിലേക്കു പ്രായോഗികമായി ബന്ധിപ്പിക്കുമ്പോൾ അയാൾ ആന്തരികമായി രക്ഷപെടുകയും അതിന്റെ പ്രതിഫലനമെന്നോണം പുറത്ത് അപ്പോൾ, ആ മനുഷ്യൻ തികച്ചും യാദൃശ്ചികമെന്നോണം തന്റെ ജീവിതം മെച്ചപ്പെടുത്തൻകഴിയുന്ന ഒരു വാർത്ത കാണുകയോ ട്രെയിൻയാത്രയിൽ അടുത്തിരിക്കുന്നയാളോട് പേരുചോദിക്കുവാനോ തുടങ്ങുന്നു.അതോടെ ഒരുപക്ഷെ അയാളുടെ ജീവിതം തന്നെ ഗുണകരമായി മാറുവാൻ തുടങ്ങുന്നു.സയ്‌ക്കൊത്തതെറാപ്പി ആ നിലയിലേക്ക് വളരേണ്ടിയിരിക്കുന്നു.അതിനാൽ വിജയം സത്യത്തിൽ മാരുതി കാറിൽനിന്നും ബി എം ഡബ്ള്യു യിലേക്കുള്ളതല്ല അതിനു കാരണമായ ഉള്ളിലെ തന്നെ നിയന്ത്രിക്കുന്ന നെഗറ്റിവ് ഇന്റെലിജെൻസുകളെ ഒഴിവാക്കി പോസിറ്റിവ് ദേവതകളെ ബന്ധപ്പെടുത്തുന്നതാണ്.അതിലൂടെയായിരുന്നു പൂർവ്വികർ പിരമിഡുകൾ പോലുള്ള അത്ഭുതങ്ങൾ നിർമ്മിച്ചത്.അതിലൂടെയായിരുന്നു പൂർവ്വികർ യോഗ സമാധിയിലൂടെ തന്റെ ആനന്ദമയകോശത്തെ അനന്തമായി നുണഞ്ഞുകൊണ്ടിരുന്നത്.SREE Sreedharan Namboothiri.N.
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
09544431919
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ ".

Image may contain: textImage may contain: 6 people, people smiling, people standing

Friday, January 11, 2019

സാധനകളിൽ പലർക്കും പറ്റുന്ന അബദ്ധം "എന്റേത് " എന്ന തോന്നലിനെ അതിവർത്തിക്കാൻ സാധിക്കുന്നില്ല എന്നതാണ്.ഇത് സാധകനെ വിവിധങ്ങളായ പരമാത്മാവിന്റെ സ്വരൂപത്തെ അറിയുന്നതിൽനിന്നും സാധകനെ തടയുന്നു.ലോകനിലവാരത്തിൽ അന്വേഷിച്ച് ,പല ദിക്കുകളിൽനിന്നും ഈശ്വരനെ അറിയാൻ ശ്രമിക്കുന്നവനാണ് ഒരു യഥാർത്ഥ സാധകൻ.അവൻ ഒന്നിലും കടുംപിടുത്തമില്ലാത്തവൻ.ഏറ്റവും വലിയതടസം എന്റെ സാധനാ സമ്പ്രദായം,എന്റെ ദേവത , എന്റെ ഗുരു എന്നിവയാണ് .ഇവയൊന്നും വേണ്ട എന്നല്ല .ഇവകൾ കൂടി ഭേദിക്കുമ്പോഴേ ആ കെട്ടു മുഴുവൻ പൊട്ടിക്കപ്പെടുന്നുള്ളു.ഇത് തടസംകൂടാതെ ഭേദിക്കപ്പെടുവാനാണ്, ആ അവസാന ലയനത്തിനാണ് ദേവതകൾക്ക് പരമബോധത്തിന്റെ ചന്ദ്രക്കലകൾ പോലുള്ള സിംബലുകൾ നൽകിയിരിക്കുന്നത്. ഈ സിംബലുകൾ ഇല്ലാത്ത മന്ത്രമൂർത്തികൾ അപകടകാരികളാണ് . അവർക്ക് നമ്മെ അവസാന ലയനത്തിനു വിട്ടുകൊടുക്കുവാൻ ഉള്ള, സ്വയം മാറാനുള്ള മാനസികാവസ്ഥ ഉണ്ടാവില്ല.അവിടെ ശരീരം നഷ്ടപ്പെടുന്ന സാധകനെ ആ ലോകത്തുതന്നെ പിടിച്ചു നിർത്തും.പൂർണ്ണ സാധനയിൽ പോകുമ്പോൾ ഇവറ്റകൾ സ്വന്തം ഭാര്യയുമായി ബന്ധപ്പെടാൻ പോലും അനുവദിക്കില്ല. എങ്കിലും ചിലമണ്ടന്മാർ ഇവറ്റകളെ ഇനിയും ബലികൊടുത്ത് വച്ചുവാഴിക്കണമെന്നു പറയുന്നതിൽ യുക്തിയൊന്നുംതന്നെയില്ല എന്ന് ശ്രീനാരായണ ഗുരുദേവന്റെ ദൈവവിചിന്തനം സാക്ഷ്യപ്പെടുത്തുന്നു.അതാണ് അദ്ദേഹം ഇവറ്റകളെ പ്രതിഷ്ഠിക്കാതെ ശിവനെത്തന്നെ പ്രതിഷ്ഠിച്ചത്.അവറ്റകൾ ക്ഷേത്രങ്ങളുടെ മൂലകളിൽ ഉപദ്രവമില്ലാതെ ഇരുന്നുകൊള്ളട്ടെ.അതിനാൽ ദയവായി ബ്രാഹ്മണിക്കൽ അടിമത്തമെന്നൊക്കെ പറഞ്ഞു ഇവറ്റകളെ ഉയർത്താതേ ഷഡാധാര ബന്ധമുള്ള ദേവതകളെ ഉയർത്തുക.നമുക്കിവിടെ നിരവധി മഹാ ദേവതകൾ മോക്ഷദായകസജ്ജരായി ഇരിക്കുന്നുവല്ലോ.അവരാണ് നമ്മെ ശ്രീവിദ്യയിൽ സർവരക്ഷാകര ചക്രം എന്നുപറയുന്ന ബാധാ ലോകത്തിന്റെ കടമ്പ കടത്തിവിടുന്നത്.അപ്പോൾ മാത്രമേ ഒരുവൻ പരമാനന്ദ സമാധിലോകത്തിൽ സർവ്വ ബന്ധനങ്ങളിൽനിന്നും മോചിതനാവുകയുള്ളു.അതല്ലേ വേണ്ടത് ?SREE Sreedharan Namboothiri.N.
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
09544431919
ശക്തിപ്രാപിക്കുവാൻ ശ്രമിക്കുന്ന ഹിന്ദുക്കളിലെ "അന്ധ"ബലി സമ്പ്രദായവും അതിലെ അപകടങ്ങളും
---------------------------------------------------------------------
(ആരും ശത്രുക്കളല്ല.ചിലസത്യങ്ങൾ പറയുന്നുവെന്നുമാത്രം.)
-----------------------------------------------------------------------
എന്താണ് അന്ധ ബലിസംബ്രദായത്തിന്റെ കുഴപ്പം? ദിനവും ആയിരക്കണക്കിന് മൃഗങ്ങളെ കൊന്നു തിന്നുന്നുവല്ലോ?പിന്നെ വിശ്വാസത്തിന്റെ പേരിലാവുമ്പോൾ മാത്രം എന്താണ് കുഴപ്പം?
സംസ്കാരങ്ങൾ വളരുമ്പോൾത്തന്നെ മനുഷ്യൻ ഈശ്വരനെ തനിക്കറിയാവുന്ന രീതിയിൽ ആരാധിച്ചു പോന്നിട്ടുണ്ട്.തികച്ചും വ്യക്തിപരമായ ഒന്നായ ഒരുവന്റെ ഈശ്വരാരാധനയിൽ തെറ്റുംശരിയും എല്ലാം അവനവനെയും കടന്നിട്ട് അപരനിൽ കണ്ടുപിടിക്കുന്നതിനെയും വിമര്ശിക്കുന്നതിനെയുമാണ് "തീവ്രവാദം " എന്ന് ലോകമെമ്പാടും വിളിക്കപ്പെടുന്നത്.സംസ്കാരമുള്ള ഒരു സമൂഹത്തിനു ചേർന്നതല്ല അത് എന്ന് ലോകം അനുഭവങ്ങൾ കൊണ്ട്, അഥവാ കാലം കൊണ്ട് തിരിച്ചറിഞ്ഞിരിക്കുന്നു.എന്നാൽ എപ്പോഴാണ് ഒരുവന്റെ ആചാരങ്ങൾ വിമര്ശിക്കപ്പെടേണ്ടത്?അഥവാ അനാചാരമാകുന്നത്?.ശാസ്ത്രീയമായ ആരാധന എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ ഏതാണവ?
അതെ, ഒരാളുടെ ആരാധന സിനിമാതാരങ്ങളെയോ ദേവതകളെയോ സൂപ്പർമാനെയോ ഷെർലക്ഹോംസിനെയോ ആയിക്കൊള്ളട്ടെ അതവന് സബ്‌കോൺഷ്യസ് മനസ്സിൽ പോസിറ്റിവായ സ്കീമകളും അതിലൂടെയുണ്ടാവുന്ന പോസിറ്റിവായ പ്രോട്ടോടൈപ്‌സും നല്കുന്നുവെങ്കിൽ അതയാളുടെയും മറ്റുള്ളവരുടെയും ജീവിതം കൂടുതൽ ബോധപരമായി മെച്ചപ്പെട്ടതാക്കുന്നുവെങ്കിൽ അതെന്തുതന്നെയായാലും സായ്‌ക്കോളജിക്കലി,അത് ശാസ്ത്രീയമായ സദാചാരമാണ്.കാരണം വിജയിച്ച എല്ലാവര്ക്കും ഇത്തരം ബിംബങ്ങൾ ഉണ്ടായിരുന്നു.ഒരാൾ നല്ലൊരു ഡോക്ടറാകാൻ അയാളുടെയുള്ളിൽ റോൾമോഡൽസായ നല്ല ഡോക്ടേഴ്സ് ഉണ്ടാവും.
എന്നാൽ അയാളുടെ ആരാധന എപ്പോഴാണോ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നത് അവിടെയാണ് ആ ആചാരം വിമർശിക്കപ്പെടേണ്ടത്. ആ ലെയ്‌നിനു അടിയിൽ ഉള്ളതെല്ലാം ആചാരങ്ങളും അതിനു മുകളിലുള്ളതെല്ലാം അനാചാരങ്ങളും തീവ്രവാദവുമാകുന്നു.
കുറേ കൊല്ലങ്ങൾക്കു മുൻപ് രാത്രിയിൽ മനുഷ്യന് സ്വാതന്ത്ര്യമായി ഇറങ്ങി നടക്കുവാൻ കഴിയുമായിരുന്നില്ല.കാരണം നിങ്ങൾ ഒറ്റക്കായിരുന്നെങ്കിൽ നിങ്ങൾ ദുർദേവതകൾക്ക് മുൻപിൽ ഗളച്ഛേദം നടത്തി ബലിനൽകപ്പെടുമായിരുന്നു.ഇപ്പോഴും പല ആദിവാസികൾക്കിടയിലും ഇന്ത്യയിൽ പലയിടത്തും ഇത്തരം ആചാരങ്ങൾ നിലനിൽക്കുന്നു.നോർത്തിന്ത്യയിൽ യിൽ ഒരു ഗ്രാമത്തിൽ ഒരിടത്ത് വച്ച് ഒരു സുന്ദരി പെൺകുട്ടിയെ അലങ്കരിച്ച പല്ലക്കിൽ ആർപ്പുവിളികളോടെ കൊണ്ടുപോകുന്നത് കണ്ടു "പ്രായംചെന്നതിന്റെ ആഘോഷമാണോ "എന്ന് ചോദിച്ചപ്പോൾ കേട്ടതു പറയാൻ ബുദ്ധിമുട്ടുണ്ട് ."വോ പെഹലാ മഹീനെ മേം ധാ...,യെ ..യെ ...ബലി ദേ നേ"കേലിയെ "".ഇപ്പോഴും നടക്കുന്നു.
വ്യാസന്റെ കാലം മുതൽക്ക് ഈ അപകടകരമായ അവസ്ഥയെ ഇല്ലായ്മ ചെയ്യുവാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങൾ നടന്നതിന് തെളിവുകളുണ്ട്.ഭാഗവതത്തിലെ ജഡഭരത മഹാമുനിയെ ഭദ്രകാളി വിഗ്രഹത്തിൽനിന്നും പ്രത്യക്ഷപ്പെട്ട് ബലിത്തറയിൽനിന്നും രക്ഷപ്പെടുത്തുന്ന ഭാഗമൊക്കെ ആ നവോഥാന ശ്രമങ്ങളുടെ ഭാഗമായിരുന്നു.എന്നാൽ ഇത് അൽപ്പമെങ്കിലും വിജയിക്കാൻ കാരണം അടുത്തകാലത്ത് ശ്രീനാരായണ ഗുരുദേവനെയും ചട്ടമ്പിസ്വാമികളെയും ശങ്കരാചാര്യ സ്വാമികളെയും പോലുള്ളവർ തങ്ങളുടെ മരണത്തെപോലും അവഗണിച്ച് ഉണ്ടാക്കിയെടുത്ത ആത്മീയനവോഥാനമാണ് .അവർ ഇത്തരം "അറുകൊലകളെ "ക്ഷേത്രങ്ങളുടെ മൂലയിലേക്ക് മാറ്റിയിരുത്തി മനുഷ്യ രക്തത്തിനു പകരം കുമ്പളങ്ങാ വെട്ടിമുറിച്ച് മഞ്ഞൾ + ചുണ്ണാമ്പുവെള്ളമോ പാൽപ്പായസമോ കൊടുത്തു ശാന്തരാക്കി."മറ്റു സൂക്ഷ്മ ലോക വാസികളായ ക്ഷിപ്ര പ്ര സാദിക ളായ ശക്തികൾ അവരുടെ ഉപാസകരെ മരണ ശേഷം അവരുടെ ലോകത്ത് തടഞ്ഞു വെച്ചു അവസാനം ആഹരിച്ച് അവരുടെ ആവി അധോമുഖമായി ഭൂമിയിൽ വീണു പുല്ല് കുരു ത്ത് പോകുന്നു." എന്ന് ശ്രീ നാരായണഗുരു ദേവൻ ദൈവവിചിന്തനത്തിൽ എഴുതിയിട്ടുണ്ട്.അതുകൊണ്ടാണ് താന്ത്രികവിദ്യയിലും അറിവുണ്ടായിരുന്ന അദ്ദേഹം ഇവറ്റകളെ മൂലക്കുമാറ്റിയിരുത്തി രൂപമില്ലാത്ത സ്വന്തമുള്ളിലെ ആത്മബോധത്തെ ഉയർത്തുന്ന കണ്ണാടിയിലെ ശിവനെയും പരാശക്തിയെയും ഒക്കെ പ്രതിഷ്ഠിച്ചത്.നിയമംമൂലമോ ആഹാരത്തിനു വേണ്ടിയോ പോലെ ഉള്ള കൊലയല്ല അന്ധവിശ്വാസങ്ങളുടെ അഥവാ ഈശ്വരന്റെ പേരിലുള്ളത്.അത് ഒട്ടും കുറ്റബോധമില്ലാതാകുവാനുള്ള വഴിയായി ,അപകടകരമായി മാറുന്നു.ദൈവത്തിന്റെ പേരിൽ ഒരാളെ വെട്ടിക്കൊല്ലുമ്പോൾ അത് ഉദാത്തമാണെന്നു കരുതി ചെയ്യാൻ കഴിയുന്നു എന്നതാണതിലെ അപകടം .ലോകമെമ്പാടുമുള്ള തീവ്രവാദികൾ യന്ത്രങ്ങളെപോലെ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.അതാണ് സ്വന്തം പെറ്റമ്മയെ കുനിച്ച് നിർത്തി കഴുത്തറക്കുമ്പോഴും കണ്ണുകൾ നിര്ജീവങ്ങളായിപോകുന്നത്.കണ്ണിൽനിന്നും ഒരുതുള്ളി ഉതിരാത്തത്.അവരെ അപ്രകാരം ബ്രെയിൻവാഷ് ചെയ്തു മാറ്റിയിരിക്കുന്നു.ഇവിടെ എവിടെയാണ് ഈശ്വരന്റെ സംഗീതം?എവിടെയാണ് ആനന്ദത്തിന്റെ അല്പമാത്രസ്ഫുരണം?
നാം ചരിത്രം അറിയണം .ഇതിനിടയിൽ ലോകമെമ്പാടും ബലിയെ എതിർത്ത എല്ലാ ബുദ്ധന്മാരും പലകുറി ആക്രമിക്കപ്പെട്ടു,പലരും കൊല്ലപ്പെട്ടു. എന്നാൽ ഈ നമ്മുടെ മഹത്തായ ആത്മീയ നവോദ്ധാനത്തെ അറിയാതെ നമ്മെ ആ ഭീതിതമായ ഇരുണ്ട രാത്രികളിലേക്കു കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഞെട്ടലോടെ ആധുനിക ലോകം അറിയണം.ഇതുപറയുമ്പോൾ ഇത്രയെയൊക്കെ വീണ്ടും വരുമോ എന്നുചോദിച്ചാൽ തെളിവുതരം.തിരുവനന്തപുരത്തോരു കാളീക്ഷേത്രത്തിൽ മനുഷ്യരക്തംകൊണ്ട് കാളിയെ അഭിഷേകം ചെയ്യുന്ന ഉത്‌സവം നടത്തി.ഇപ്പോഴവർ എതിർപ്പില്ലെങ്കിൽ നിങ്ങളോടു ചോദിച്ചിട്ടെടുക്കുന്നു.നാളെയവർ ചോദിക്കാതെ എടുക്കുന്നു.അത്രേയുള്ളു.ഒരാൾ ചെയ്താൽമതി മാന്യതയുടെ,യുക്തിയുടെ ,മനസാക്ഷിയുടെ ഈ ഡാ0 പൊട്ടാൻ .പിന്നീട് അവിടന്നുംഇവിടന്നും കുട്ടികളെയുൾപ്പടെ കാണാതാവൻതുടങ്ങും.എല്ലുപോലും കിട്ടുകയില്ല.ഉത്തരേന്ത്യയിൽ ഇലക്ഷന് ജയിക്കാനും മറ്റുമായി 12 പേരെ , 26 പേരെ ഒക്കെ , ബലികൊടുത്ത് കുഴിച്ച് മൂടിയിരുന്നവാർത്തകൾ നാം അടിക്കടി കേൾക്കാറുണ്ടല്ലോ .അതിവിടെയും തുടങ്ങാൻ അധികതാമസമില്ല.മന്ത്രവാദികുടുംബത്തെ മുഴുവൻ സിദ്ധിക്കായി കഴുത്തറത്തത് ഈ അടുത്തകാലത്താണ്.മനുഷ്യൻ വിദ്യാഭ്യാസംകൂടുന്തോറും കൂടുതൽ മണ്ടനായിവരികയാണെന്നു തോന്നിക്കുന്ന കാലത്തിലാണ് നാം കഴിയുന്നത് എന്നോർക്കണം.ദയവായി നിങ്ങൾ ശ്രീനാരായണ ഗുരുദേവനെയും ശങ്കരാചാര്യരെയും നിന്ദിക്കരുത് .
---------------------------------------------------------------മേൽപറഞ്ഞ സാധാരണ ജനത്തിന്റെ ആശങ്കകളിൽ പരിഹാരം എന്തെന്ന് വ്യക്തമാക്കാതെ ഇത് അനുവദിക്കപ്പെടാൻ പാടില്ലാത്തതാണ്.
---------------------------------------------------------------------
"അഹിംസാ പരമോധർമ്മ " എന്ന പ്രമാണം ആണ് ഹിന്ദുവിന്റെ പ്രമാണം.യോഗസൂത്രത്തിലെ യമം ആദ്യമായി പറഞ്ഞുതുടങ്ങുന്നത് "അഹിംസയെ "കുറിച്ചാണ്.അപരന്റെ ഉള്ളിലെ പരമബോധത്തെ ശ്രദ്ധിച്ചാൽ അത് തന്നെയാണ് എന്റെഉള്ളിലുമെന്നറിയാൻ കഴിയുമോഴാണ് സ്നേഹവും ആനന്ദവും ഒഴുകാൻതുടങ്ങുക .അവിടെമാത്രമാണ് ഈശ്വരന്റെ പറുദീസ അഥവാ ദൈവരാജ്യം അറിയുവാൻ കഴിയുക.
ഇനി വിശ്വാസികൾ ശ്രദ്ധിക്കേണ്ട വിഷയം നോക്കാം.
മാംസാഹാരവും പഞ്ചമകാരവും കൗലത്തിൽ ശരിയായ രീതിയിൽ ശരിയായ സമയത്തുമാത്രം ആവശ്യമാണ് .
--------------------------------------------------------------------------
ഭക്ഷണം ഏതാണ് കഴിക്കുന്നതെന്നോക്കെ അവരവരുടെ ഇഷ്ടമാണ്.മാംസഭക്ഷണം ഒട്ടുംതന്നെ തെറ്റല്ല.എന്നാൽ സമാധിമാർഗത്തിൽ ഉയരാൻമാത്രം അതിലെ എന്നല്ല എല്ലാ അഡിക്ഷൻസും മാറ്റേണ്ടതാണ്.അത്രമാത്രം.
ഏറ്റവും പ്രധാനപ്പെട്ട ഒരു കവ് ള തന്ത്രമായി കണക്കാക്ക പ്പെടുന്ന കുളർന്നവതന്ത്രത്തിൽ "മാംസഭക്ഷണ മാത്രേണ യദി പുണ്യാ ഗതിർഭവേദ് ലോകേ മാംസാശിന: സർവേ പുണ്യാ ഭാജോ ഭവന്തി ഹി." ഉല്ലാസം2 .കുളമാഹാത്മ്യ കഥനം.118 .അതായത് "മാംസം കഴിക്കുന്നതുകൊണ്ട് മാത്രം സദ്ഗതിലഭിക്കുമെങ്കിൽ ഈ ലോകത്ത് മംസംകഴിക്കുന്നവരെല്ലാം പുണ്യാത്മാക്കളായിത്തത്തെരണമല്ലോ?"എന്നാണ് .അപ്പൊ അതല്ല ഉദ്ദേശം എന്ന് വ്യക്തം.പിന്നെയെന്തിനാണ് ആചാര്യന്മാർ ബലി പറഞ്ഞിട്ടുള്ളത് എന്നുവച്ചാൽ സ്വന്തം അഡിക്ഷനുകളിൽനിന്നും മോചനം നേടുവാനാണ്.അതായത് മദ്യം ,മാംസം ,മീനം ,മുദ്രാ ,മയ് ഥുനം എന്നിവയാൽ ആരാധനനടത്തുന്നതിനെ പഞ്ചമകാരം എന്നുപറയുന്നു.അതിൽ സ്വന്തം മാംസമായ ശരീരത്തെ ജ്ഞാനാഗ്നിയിൽ ഹോമിച്ചു അതിബോധത്തിലേക്കു പോകുന്നു.ക്രിസ്തുവും സമാനമായി "തന്റെ മാംസമായി അപ്പത്തിനേയും.രക്തം എന്നുകരുതി വീഞ്ഞും പാനംചെയ്യാൻ ശിഷ്യന്മാരോട് പറയുന്ന തും ഈ ബോധം ഉയരാനാണ് ".
ഉദാ :മാംസത്തിൽ അഡിക്ഷനുള്ളയൊരാൾ.മുന്നിലെ കണ്ണാടിപോലുള്ള പ്രതിബിംബത്തിൽ സ്വയം ആത്മശിവ ബോധത്തെ ആവാഹിച്ച് വച്ച് അതിനുമുന്നിലിട്ടു ഒരു ജീവനെ കൊന്നു തിന്നുമ്പോൾ ഒന്നോരണ്ടോ തവണകൊണ്ട് മാംസത്തിലെ ആസക്തി സ്വയമറിയാതെ വിട്ടുപോകുകയും തന്റെതന്നെ ഉള്ളിലെ സ്നേഹമാകുന്ന അടിസ്ഥാന ശിവബോധത്തെ പ്രാപിക്കാൻ തുടങ്ങുകയും ചെയ്യും.ഇതുപോലെയാണ് നഗ്നയായ സുന്ദരിയെ ശ്രീചക്രത്തിലിരുത്തി ഭയ് രവിയായിട്ടു പൂജിച്ച് സ്വയം ഭയ് രവനായിട്ടു മാറിയശേഷം ഉള്ള മയ് ഥുനം എന്ന ആ ശിവശക്തിസംയോഗത്തിലും മോക്ഷത്തെ അറിയാം.അതോടെ ശാംഭവിമുദ്രയിലൂടെ ഉള്ളിലേക്ക് നോക്കി നിരീക്ഷണത്തിലൂടെ തന്റെയുള്ളിലെ ആനന്ദകേന്ദ്രത്തിന്റെ ഉറവിടമറിയുന്ന സാധകൻ എപ്പോൾവേണമെങ്കിലും ഉള്ളിലെ പെണ്ണിനെ ഉണർത്തി രതിമൂർച്ഛ അനുഭവിക്കുന്നു.ഇത് തികച്ചും ശാസ്ത്രീയമാണ്.സയ്‌ക്കോളജിയുടെ ആഴങ്ങളാണ്.ഇത് പൂജയും ഒന്നുമില്ലാതെ ഒരു ദിവസം അറവുശാലയിൽ ധ്യാനാത്മകമായി ജോലിചെയ്താൽപോലും ഒരുപക്ഷെ ധാരാളമാണ്.മയ് ഥുനം ഭാര്യയുമായി ധ്യാനാത്മകമായി ചെയ്താൽപോലും ശാസ്ത്രീയമാണ്.അപ്പോൾ സ്വാധിഷ്ഠാനത്തിലെ വാസനാ തടസങ്ങൾ പൂര്തതീകരണത്തോടെ സ്വതന്ത്രമാവുകയും കുണ്ഡലിനി സുഷുമ്നാ മാർഗത്തെ അവലംബിച്ച് സമാധിയിലേക്കു കുത്തിക്കുകയും ചെയ്യുന്നു.
എന്നാൽ ഇതൊരു വെറും ആചാരംമാത്രമാകുമ്പോൾ ഈ പറഞ്ഞ സകലതും തകർക്കപ്പെടുന്നു.ആസക്തിയാൽ ബന്ധനമുണ്ടാക്കുന്നതുമാണ് .ഇങ്ങനെയല്ലാതെ നടത്തപ്പെടുന്ന ബലികളെല്ലാം അഥവാ അന്ധമായ ആചാരങ്ങളെല്ലാം മണ്ടത്തരങ്ങളും പരമബോധ സാക്ഷാത്കാരത്തിന് തടസങ്ങളുമാണെന്നുള്ളത് പരമസത്യം മാത്രമാണ്.ഇതെല്ലാം മനുഷ്യന്റെ ആന്തരിക പരിവർത്തനത്തിന് ഉതകണം .അല്ലെങ്കിൽ ഇതുകൊണ്ടെന്തുകാര്യം?.അർത്ഥമോ അന്വേഷണമോ കൂടാതെ 40 വര്ഷം ശ്രീചക്രത്തിൽ അഭിഷേകം കഴിക്കുന്നവർക്ക്കൂടി എന്തുഗുണമാണുണ്ടാവുക? ഉപാസകനെന്ന മിഥ്യാഭിമാനം മാത്രമാണുണ്ടാവുക.എല്ലാ ഗുരുവേഷക്കാരായ ചൂഷകരും സത്യം മൂടിവയ്ക്കുന്നു.ശിഷ്യന്മാരുടെ കോമൺസെൻസിനെ ശാസ്ത്രീയമായി വളർത്തുകയില്ല .അതുവളർന്നാൽ ശിഷ്യൻ അവിടെനിന്നും പോകും .അതിനാൽ പല ഗുരുക്കന്മാരും ബ്രെയിൻവാഷിങ് നടത്തി അടിമകളെ സൃഷ്ടിക്കുന്നു.ഇവരുടെ
ശിഷ്യന്മാർ ഒട്ടുംതന്നെ മേൽപറഞ്ഞതുപോലെ സ്വന്തമായി ചിന്തിക്കാൻ പോലും അനുവദിക്കപ്പെട്ടിട്ടില്ലാത്ത തീവ്രവാദ റോബോട്ടുകളാണ്.അതിനു തെളിവാണ് ആശയത്തെ ആശയംകൊണ്ടു നേരിടാനുള്ള ധൈര്യമില്ലാതെ ബലിയെപ്പറ്റി പറയുമ്പോൾ ജാതിയും മതവും ബ്രാഹ്മണിക്കൽ അടിമത്തവും പറഞ്ഞു എന്നെപോലെ സത്യം വിളിച്ചു പറയുന്നവരെ ഭീഷണിപ്പെടുത്തനുള്ള ശ്രമങ്ങൾ.
പക്ഷെ നിങ്ങള്ക്ക് സംസ്കാരസമ്പന്നരായ ആധുനികലോകത്തെ ഹിന്ദു സാധകരെ ജാതിപറഞ്ഞു മണ്ടന്മാരാക്കി പുറകോട്ടു നടത്താൻ സാധിക്കില്ല. ഇന്ന് ഒരു ബ്രാഹ്മണനും സംഘടിച്ചുകൊണ്ട് നിങ്ങളുടെവീട്ടിൽ വന്നിട്ട് പറയുന്നില്ല ഇന്നത് ആചാരിച്ചേമതിയാകു ഇല്ലെങ്കിൽ തച്ചുടക്കുമെന്ന്.(അല്ലേലും പരസ്പരം കണ്ടൂടാത്തവർഗം സംഘടിച്ച ചരിത്രമില്ലല്ലോ).എന്തുമേധാവിത്വം?ഒന്നുമില്ല.അതിനാൽ ഗായത്രിമന്ത്രം അറിയാത്ത ഹിന്ദുക്കൾ പോലും കുറവാണ്.എല്ലാ ജാതിയുംപോയി.ഭൂതകാലത്തിലെ ജാതിപ്പിശാചിലേക്കു പോകാതെ എപ്പോഴും വർത്തമാനകാലത്തെ ബോധത്തിലേക്കും സാത്വികതയിലേക്കും സ്നേഹത്തിലേക്കും വരികയാണ് വേണ്ടതെന്നു പ്രളയത്തിൽ മത്സ്യത്തോഴിലാളികൾ നമ്മെ പഠിപ്പിച്ചു .
സോകോൾഡ് ഗുരു പരമ്പര സാധനകളിൽ സാധകർക്ക് പലർക്കും പറ്റുന്ന അബദ്ധം "എന്റേത് " എന്ന തോന്നലിനെ അതിവർത്തിക്കാൻ സാധിക്കുന്നില്ല എന്നതാണ്.
ഇത് സാധകനെ വിവിധങ്ങളായ പരമാത്മാവിന്റെ സ്വരൂപത്തെ അറിയുന്നതിൽനിന്നും സാധകനെ തടയുന്നു.ലോകനിലവാരത്തിൽ അന്വേഷിച്ച് ,പല ദിക്കുകളിൽനിന്നും ഈശ്വരനെ അറിയാൻ ശ്രമിക്കുന്നവനാണ് ഒരു യഥാർത്ഥ സാധകൻ.അവൻ ഒന്നിലും കടുംപിടുത്തമില്ലാത്തവൻ.ഏറ്റവും വലിയതടസം എന്റെ സാധനാ സമ്പ്രദായം,എന്റെ ദേവത , എന്റെ ഗുരു എന്നിവയാണ് .ഇവയൊന്നും വേണ്ട എന്നല്ല .ഇവകൾ കൂടി ഭേദിക്കുമ്പോഴേ ആ കെട്ടു മുഴുവൻ പൊട്ടിക്കപ്പെടുന്നുള്ളു.ഇത് തടസംകൂടാതെ ഭേദിക്കപ്പെടുവാനാണ്, ആ അവസാന ലയനത്തിനാണ് ദേവതകൾക്ക് പരമബോധത്തിന്റെ ചന്ദ്രക്കലകൾ പോലുള്ള സിംബലുകൾ നൽകിയിരിക്കുന്നത്. ഈ സിംബലുകൾ ഇല്ലാത്ത മന്ത്രമൂർത്തികൾ അപകടകാരികളാണ് . അവർക്ക് നമ്മെ അവസാന ലയനത്തിനു വിട്ടുകൊടുക്കുവാൻ ഉള്ള, സ്വയം മാറാനുള്ള മാനസികാവസ്ഥ ഉണ്ടാവില്ല.അവിടെ ശരീരം നഷ്ടപ്പെടുന്ന സാധകനെ ആ ലോകത്തുതന്നെ പിടിച്ചു നിർത്തും.പൂർണ്ണ സാധനയിൽ പോകുമ്പോൾ ഇവറ്റകൾ സ്വന്തം ഭാര്യയുമായി ബന്ധപ്പെടാൻ പോലും അനുവദിക്കില്ല. എങ്കിലും ചിലമണ്ടന്മാർ ഇവറ്റകളെ ഇനിയും ബലികൊടുത്ത് വച്ചുവാഴിക്കണമെന്നു പറയുന്നതിൽ യുക്തിയൊന്നുംതന്നെയില്ല എന്ന് ശ്രീനാരായണ ഗുരുദേവന്റെ ദൈവവിചിന്തനം സാക്ഷ്യപ്പെടുത്തുന്നു.അതാണ് അദ്ദേഹം ഇവറ്റകളെ പ്രതിഷ്ഠിക്കാതെ ശിവനെത്തന്നെ പ്രതിഷ്ഠിച്ചത്.അവറ്റകൾ ക്ഷേത്രങ്ങളുടെ മൂലകളിൽ ഉപദ്രവമില്ലാതെ ഇരുന്നുകൊള്ളട്ടെ.അതിനാൽ ദയവായി ബ്രാഹ്മണിക്കൽ അടിമത്തമെന്നൊക്കെ പറഞ്ഞു ഇവറ്റകളെ ഉയർത്താതേ ഷഡാധാര ബന്ധമുള്ള ദേവതകളെ ഉയർത്തുക.നമുക്കിവിടെ നിരവധി മഹാ ദേവതകൾ മോക്ഷദായകസജ്ജരായി ഇരിക്കുന്നുവല്ലോ.അവരാണ് നമ്മെ ശ്രീവിദ്യയിൽ സർവരക്ഷാകര ചക്രം എന്നുപറയുന്ന ബാധാ ലോകത്തിന്റെ കടമ്പ കടത്തിവിടുന്നത്.അപ്പോൾ മാത്രമേ ഒരുവൻ പരമാനന്ദ സമാധിലോകത്തിൽ സർവ്വ ബന്ധനങ്ങളിൽനിന്നും മോചിതനാവുകയുള്ളു.അതല്ലേ വേണ്ടത് ?
SREE Sreedharan Namboothiri.N.
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
09544431919
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ ".
.
No photo description available.

Saturday, December 29, 2018

ശക്തി എന്നാലെന്താണ്?അത് എവിടന്നാണ്‌ നാം എടുക്കുന്നത്?
അത് ശരീരത്തിലിരിക്കുന്ന ഒന്നല്ല.കാരണം ആജാനബാഹുക്കളെ ചെറിയവർ മലർത്തിയടിക്കാറുണ്ട്.
അതെ അത് അന്തരീക്ഷത്തിൽ കുടികൊള്ളുന്നു.അതിനെ നാം നമ്മുടെ വ്യക്തിത്വത്തിലൂടെ വലിച്ചെടുക്കുമ്പോൾ ആ വ്യക്തിത്വത്തിന്റെ വലിപ്പം അനുസരിച്ച് അത് പ്രവർത്തിക്കുന്നു.അതുകൊണ്ടാണ് വിവിധ വ്യക്തിത്വങ്ങൾക്ക് വിവിധ ശക്തി കാണപ്പെടുന്നത്.എന്നോടൊപ്പം എന്റെ അച്ഛനുണ്ട് ,പാർട്ടിയുണ്ട്,സുഹൃത്തുണ്ട് എന്നുള്ള അപരവ്യക്തിത്വങ്ങളും നമ്മെ ഊർജ്ജദാനത്തിനു സഹായിക്കുന്നു.അതുകൊണ്ടാണല്ലോ നാം പല കന്നത്തരങ്ങളും കാണിക്കുന്നതും.നമ്മൾ എന്നുപറയുന്നത് ഇവരെല്ലാം കൂടിയ ഒന്നിനെയാണ് എന്ന് ചുരുക്കം. എന്നാൽ, അവരാരെങ്കിലും നമ്മോടെതിരാകുമ്പോൾ അവരുടേ രൂപങ്ങൾ നമ്മുടെയുള്ളിൽ ഉള്ളിൽ നെഗറ്റിവ് ഊർജ്ജ കേന്ദ്രങ്ങളായി അവമാറുന്നു . അവിടെ നാം തളർച്ചയിലേക്കു വീഴുന്നത് അവിടെ ആ ആന്തരിക മരണം തുടങ്ങുന്നതിനാലാണ്.അവിടെയാണ് സാധനകളുടെ പ്രസക്തി കുടികൊള്ളുന്നത്. മനസ്സ് പറയുന്നത് ശരീരം കേൾക്കുകയാണ് .ഉദാ: നിങ്ങളുടെ അച്ഛൻ അവിടെ ഉണ്ടോ ഇല്ലയോ അയാൾക്ക്‌ നിങ്ങളെ സഹായിക്കാൻ കഴിയുമോ എന്നുള്ളതൊക്കെ പുറത്തെ യാഥാർഥ്യങ്ങളാണ് .കാര്യംവരുമ്പോൾ അച്ഛനും മകനും എല്ലാം മാറിയേക്കാം.ഉള്ളിലെ രൂപവുമായി യഥാർത്ഥ അച്ഛന്,സുഹൃത്തിന് ബന്ധം കാണണമെന്നില്ല.അങ്ങനെയാണ് പലരും കുരുക്കിലാകുന്നതും.എന്നാലും , ഉള്ളിലെ ഈ സത്യമല്ലാത്ത പ്രതിബിംബങ്ങൾ, രൂപങ്ങൾ അപ്പോൾ പോസിറ്റിവ് ഊർജ്ജത്തെ എടുക്കുന്നു എന്നതാണ് കാര്യം.അവിടെയാണ് തന്ത്രശാസ്ത്രം ഉണ്ടാക്കുന്ന ഫിക്സഡ് ആയിട്ടുള്ള രൂപങ്ങളുടെ പ്രസക്തി .അച്ഛന്റെ ഫ്രീക്ക്വൻസി മൂഡ് മാറിക്കൊണ്ടിരിക്കും .പക്ഷെ ഉള്ളിലുണ്ടാക്കുന്ന ലളിതാ പരമേശ്വരിപോലുള്ള ദേവതകളാകുന്ന പോസിറ്റിവ് ഊർജ്ജദാതാക്കളുടെ ഫ്രീക്ക്വൻസി മാറുന്നില്ല .ശരീരത്തിന് അച്ഛനാണോ ലളിതാ ദേവിയാണോ ഭദ്രകാളിയാണോ എന്നൊന്നും അറിയില്ല,അത് ഊർജ്ജങ്ങളോട് പ്രതികരിക്കുകമാത്രം ചെയ്തുകൊണ്ടിരിക്കുന്നു.ഊർജ്ജത്തിന്റെ വലിയതോതിലുള്ള വിനിമയം സാധ്യമാക്കുവാൻ ദേവതകൾക്കു കഴിയുന്നത് അതുകൊണ്ടാണ്.ഇതുപോലെതന്നെ നെഗറ്റിവായ ദേവതകൾ അല്ലെങ്കിൽ അച്ഛനെപ്പോലെ എന്നാൽ ദോഷകരമായ നെഗറ്റിവ് ഊർജ്ജംതരുന്ന രൂപങ്ങൾ നമുക്കുള്ളിലേക്ക് അയക്കുകയോ ആൾറെഡി നമ്മിലുള്ള നെഗറ്റിവ് രൂപങ്ങളിലേക്ക് ശക്തിയെ, അഥവാ ശ്രദ്ധയെ അയക്കുകയോ ഒക്കെയാണ് ആഭിചാരത്തിൽ ചെയ്യുക. എപ്പോഴും, ഗുണകരമായി പരാതികളെക്കാൾ പരിഹാരങ്ങളുടെ ഭാഗമാകാൻ നിഷ്‌ഠ വച്ചില്ലെങ്കിൽ നാം ഈ ദുർമൂർത്തിരൂപങ്ങളിലൂടെ നെഗറ്റിവ് ഊർജ്ജങ്ങളുടെ കരവലയത്തിൽ അകപ്പെട്ടേക്കാം.ജാഗ്രതയ് ,കളിക്കുന്നത് ഊർജത്തോടാണ്.ശക്തിയോടാണ്.

ഇതിന്റെ ഈ പ്രായോഗികത പ്രായോഗികമായി അറിയുന്നിടത്താണ് തന്ത്രശാസ്ത്രത്തിന്റെ മർമ്മം കുടികൊള്ളുന്നത്.അല്ലാതെ ശ്രീവിദ്യയിൽ വിജയിക്കുവാൻ ആയിരക്കണക്കിന് ആഗമഗ്രന്ഥങ്ങൾ കാണാതെ പഠിക്കണമെന്നോ, പദ്ധതികളെ തത്തയെപ്പോലെ അനുകരിക്കണമെന്നോ പറയുന്നത് മണ്ടത്തരം മാത്രമാണ്. ഗ്രന്ഥങ്ങളെല്ലാം വാമാചാരം നിർബന്ധമാണെന്നും ഭാര്യയെക്കൂടി ഗുരുവിനു കാഴ്ചവയ്ക്കണമെന്നൊക്കെ ചില ആധുനിക പാരമ്പര്യ ശ്രീവിദ്യാ ഗുരുക്കന്മാർ ശിഷ്യരോട്‌ പറഞ്ഞെന്ന് വിശ്വസനീയമായി കേട്ടപ്പോൾ ഞെട്ടിപ്പോയി.പാവം ശിഷ്യന്മാർ നശിപ്പിക്കപ്പെടുകയും ഇതിനെല്ലാം എതിരാവുകയും ചെയ്യുന്നു.

സമാജം ഇരുട്ടിലാകുമ്പോൾ സമാജത്തിന്റെ ഗുണകരമായ നിലനിൽപ്പിനു സാത്വികമായതും ബോധപരമായതുമായ ഷഢാധാര കൽപ്പനകളുടെ പ്രായോഗിക ആരാധനാക്രമങ്ങൾ എമ്പാടും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്.എന്റെ അടുത്തുള്ള കണ്ടിയൂർ മഹാദേവക്ഷേത്രം എന്ന മഹാക്ഷേത്രം പുതുക്കി പണിഞ്ഞിട്ട് 5000 കൊല്ലമായി.അതായത് തന്ത്രസമുച്ചയത്തിനും ശാരദാതിലകത്തിനും എല്ലാം എത്രയോകോല്ലം മുൻപുമുതൽ ഇത് ഗ്രന്ഥങ്ങളുടെ സഹായമില്ലാതെ പ്രയോഗികതയെമാത്രം അഥവാ അങ്ങനെയുള്ള ആചാര പദ്ധതികളെമാത്രം അടിസ്ഥാനമാക്കി നിലകൊള്ളുന്നു.ആ പ്രായോഗികത മനുഷ്യന്റെ സമാധിക്ക് ഉപകാരപ്പെടുന്ന വിധത്തിലാകണം . ആ അതീന്ദ്രിയ പ്രായോഗികത അറിയാനുള്ള ക്ഷമയും പ്രായോഗിക ബോധവും കൈമോശം വരുമ്പോൾ നാം കൂടുതൽ ഗ്രന്ഥങ്ങളിലേക്ക് മുങ്ങി എളുപ്പം നോക്കുന്നു.അപ്പോൾ പ്രായോഗികതയുടെ പേരുപറഞ്ഞു മുതലെടുക്കാൻ നോക്കുകയും ചെയ്യുന്നു.

എന്താണ് തന്ത്രത്തിന്റെ ആ യഥാർത്ഥ പ്രായോഗികത?
മനുഷ്യൻ അടിസ്ഥാനപരമായി ബോധവാനും ആനന്ദവാനും സ്വസ്ഥനുമാകാൻ ആഗ്രഹിക്കുന്നു .ഇത് അവന്റെ ശാന്ത സമാധിയുടെ പരമകാഷ്ഠയെ പുൽകുവാനുള്ള അടിസ്ഥാന പരമായ ആത്മാവിന്റെ വെമ്പലാണ് കാണിക്കുന്നത്.അത് കേവലം അന്ധമായ ആചരണങ്ങളിലൂടെ ലഭിക്കില്ല.അത് പൂർണ്ണ വളർച്ചയെത്തിയ ആൽമരം പോലെ തളിർക്കുന്നത് ഗ്രന്ഥ ഗുരുവാക്യങ്ങളിൽ പറഞ്ഞിട്ടുള്ള ത്രിഗുണങ്ങളുടെ ഏറ്റക്കുറച്ചിലുകളെ പ്രായോഗികമായി നിയന്ത്രിച്ചശേഷം ഗുണാതീതനായി എല്ലാറ്റിനെയും ഉപേക്ഷിക്കപ്പെട്ട് പരമമായ ചെയ്‌തന്യത്തിൽ വ്യക്തമായി ലയിച്ചുചേരുമ്പോഴാണ്.അതാണ് അപൂർണ്ണതയിലും ഉണ്ടായിരിക്കുന്ന പരമമായ യോഗപൂർണ്ണത .അത് ആണിനും, പെണ്ണിനും, എല്ലാ മനുഷ്യരുടെയും ഉപാധികളില്ലാത്ത അവകാശമാണ് .SREE Sreedharan Namboothiri.N.
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
09544431919
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ ".Image may contain: people sitting, table and indoor

Saturday, December 22, 2018

തടസങ്ങൾ ഉണ്ടാവുന്നതെങ്ങനെ?അഥവാ എന്താണ് തടസങ്ങൾ ? തടസങ്ങൾ എന്നത് ഈഗോയുടെ സൃഷ്ടിയാണ് അഥവാ ഏതുവഴിയിലൂടെയും കയറി പോകുവാനുള്ള തുറന്ന അവസ്ഥയില്ലായ്മയാണ്.അതായത് എനിക്ക് ഇത് ഇങ്ങനെതന്നെവേണം എന്ന് തീരുമാനിക്കുമ്പോൾ ഉണ്ടാവുന്ന അവസ്ഥയാണ് പ്രതിസന്ധികൾ .എങ്ങനെവേണമെങ്കിലും മുന്നോട്ടു, ലക്ഷ്യത്തിലേക്ക് പോകാൻ ഉള്ള മനസ്സിന്റെ നിബന്ധനകളില്ലാത്ത സ്വാതന്ത്ര്യമാണ് ധൈര്യം എന്നത് .അത്  ലക്ഷ്യത്തിനുവേണ്ടി ഏതു മാർഗവുമായും സമരസപ്പെടും .കൂടുതൽ സത്യസന്ധമായ മാർഗ്ഗത്തിന് കൂടുതൽ കാലം നിലനിൽപ്പുണ്ടായേക്കുമെന്നു മാത്രം.എന്തും ചെയ്യാനും സാഹചര്യത്തിനനുസരിച്ച് സ്വയം രൂപം മാറാനും ഉള്ള കടുംപിടുത്തമില്ലാത്ത അവസ്ഥക്കുമാത്രമേ എന്തെങ്കിലും ഗുണകരമായി  ചെയ്യാൻ കഴിയു.സ്വയം മാനസികമായി ഇല്ലാതാകുന്നവർക്ക് എല്ലാം ലഭിക്കും ,സ്വയം മാനസികമായി എന്തെങ്കിലുമൊക്കെ ഉള്ളവർക്ക് ഉള്ളതും നഷ്ടപ്പെടും.ഒന്നുമില്ലാത്തവനാകുകയും ആരുമല്ലാത്ത വനാകുകയും ചെയ്താൽ വേണ്ടത് ലഭിക്കും .പലരും രക്ഷപെടാൻ ഉള്ളിൽ  പദ്ധതികൾ ഉണ്ടാക്കി കോടിക്കണക്കിനു ഘടകങ്ങൾ ചേരുന്ന പ്രപഞ്ചത്തെമുഴുവൻ ആ സ്വന്തം വഴിയിൽ കൊണ്ടുവരാനുള്ള തത്രപ്പാടിലാണ്.നടക്കില്ല.എന്നാൽ നാം എല്ലാ പദ്ധതികളെയും ഇല്ലാതാക്കുകയും പ്രപഞ്ചപദ്ധതികൾക്കനുസരിച്ച് നമ്മുടെ  വാസനകളെ ബന്ധിപ്പിക്കുകയും ചെയ്യുമ്പോൾ പ്രപഞ്ചം സ്വയം പദ്ധതികൾ മെനഞ്ഞു എന്നിലേക്ക്  അതിനെ പൂർത്തീകരിക്കുവാൻ എല്ലാമെല്ലാം എത്തിച്ച് തരികയും ചെയ്യുന്നു.വിജയിച്ച കലാകാരന്മാർക്കിത് അൽപ്പമൊക്കെ  അറിയാം .ഇവിടെയാണ് യതാർത്ഥ വഴികാട്ടികളായ ഗുരുക്കന്മാർ തിരിച്ചറിയപ്പെടുന്നത് .അവിടെ  പ്രപഞ്ചം അതിന്റെ ഭീകരത മാറ്റിവച്ച്  കൊച്ചുകുട്ടിയെപോലെ ഞാനുമായികളിക്കുന്നു .ജീവിതത്തിൽ ജയപരാജയങ്ങൾ കളികൾ മാത്രമാകുന്നു.അവിടെയാണ്  പരമമായ പരമാനന്ദ മോചനം നിലകൊള്ളുന്നത് .SREE Sreedharan Namboothiri.N
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
09544431919
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ ".

Friday, December 21, 2018

പ്രശ്നങ്ങൾ വരുമ്പോൾ ആളുകളുടെ ശ്രദ്ധ നെഗറ്റിവായ കാര്യങ്ങളിലേക്ക് തിരിയുകയാണ് പതിവ് .അതിനെ അതിജീവിക്കുവാനാണ് പ്രയാസം .ആ ഘട്ടം കടന്നുകിട്ടുവാനാണ് പ്രയാസം.അവിടെയാണ് ചിലർ ആത്മഹത്യചെയ്തുപോകുന്നത് .അവിടെയാണ് ആളുകളെ ആഭിചാരങ്ങൾ പോലുള്ളവ ബാധിക്കുന്നത് .അവിടെയാണവർ ശിവബോധം നഷ്ടപ്പെട്ട് ,ഫോണെടുത്ത് വിളിക്കുന്നത് തെറ്റായ ആളിനെ ആയി ,വള്ളിക്കെട്ടായിപ്പോകുന്നത്‌ .അവിടെയാണവർക്ക് പരാജയ സംഗതികളുടെ പരസ്പരബന്ധത്തെ അറിയാൻ കഴിയാതെ പോകുന്നത് .അവിടെസംഭവിക്കുക ഞാൻ എന്ന പ്രാണശരീരത്തിന്, അത് നിയന്ത്രിക്കുന്ന   പലതരത്തിലുള്ള സ്കീമകളിലൂടെയുണ്ടാവുന്ന പ്രോട്ടോടേയ്പ്പെന്ന വ്യക്തിത്വത്തിന് ഭാരംകൂടുന്നതും അത് താഴത്തെ ചക്രങ്ങളിലേക്ക് ഇറങ്ങിവരുന്നതും. അതോടെ ആളിന്റെ ബ്രെയിൻ പുറപ്പെടുവിക്കുന്ന തരംഗങ്ങൾ നെഗറ്റിവിനെ ആകര്ഷിക്കുന്നതാകയാൽ വഴിയേപോകുന്ന ഏടാകൂടങ്ങളെ ആകർഷിക്കാൻ തുടങ്ങുന്നു.ഇതാകട്ടെ നല്ലതൊചീത്തയൊ ആയ ഭൂതകാലത്തെ വിവിധ  വാങ്മയ ചിത്രങ്ങളിലും മനോരാജ്യങ്ങളിലും കഴിയുന്ന മനുഷ്യൻ സ്വയം അറിയുന്നുമില്ല.അതിനാൽ പട്ടിയെയും പക്ഷികളെയും പോലെ, ഇന്ദ്രിയങ്ങളുടെ ചിന്താരഹിതമായ ധ്യാനഭാവത്തിൽ  ഊർജ്ജത്തിന്റെ ഗുണഗണങ്ങളേ അളക്കാനുള്ള വിവേചനബോധം  കുട്ടിക്കാലത്തേ നഷ്ടപ്പെട്ടുപോയിരിക്കുന്നു.അപ്പോളാണ് പൂർണ്ണ തകർച്ചയിലേക്കൊരുവൻ കൂപ്പുകുത്തുന്നത് .അവിടം കടന്നുകിട്ടാൻ  പരമാത്മ ബോധ ചെയ്‌തന്യത്തിന്റെ ക്രീയാശക്തി അത്യാവശ്യമായിവരും .പൂർണ്ണസമർപ്പണം ആവശ്യമായിവരും.ആകൃപ ,അതുസംഭവിച്ചാൽ  പിന്നെ അത് സാവകാശം കാര്യങ്ങൾ നേരെയാക്കാൻ തുടങ്ങും .അതിനിടക്ക് അതിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ  വീംണ്ടും പാഠം പഠിക്കുവാൻ തുടങ്ങും .എന്നാൽ ഉറച്ചവിശ്വാസത്തിൽ നിലകൊള്ളുന്നവനിലൂടെ അവർ ഉയർന്ന ആന്തരിക ചക്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും പോസിറ്റിവ് സ്കീമകളിലൂടെ പ്രോട്ടോടേയ്പ്പിനെ നിയന്ത്രിക്കുവാൻ തുടങ്ങുകയും ചെയ്യും.അതോടെ ഒരുവൻ ജീവിതം ആസ്വദിക്കുവാൻ തുടങ്ങും .കാര്യങ്ങൾ ആകെമാറുവാൻ തുടങ്ങും .അപ്പോൾ ഒന്നും ചെയ്തില്ലെങ്കിലും അകാരണമായി കാര്യങ്ങൾ ഇങ്ങോട്ടുവരുവാൻ തുടങ്ങും . അവിടെമാത്രമാണ് ഒരു പ്ലാനിങ്ങുകളും നടക്കാതെ എല്ലാം ശരിയായി മുന്നോട്ടുപോകാൻ തുടങ്ങുന്ന അത്ഭുത കാഴ്ചകൾ ഉണ്ടായിരിക്കുന്നത്.അപ്പോള്മാത്രമാണ് ഞാനല്ല മറ്റുചിലരാണ് എന്നിലൂടെ കളിച്ചുകൊണ്ടിരുന്നത് . ഇപ്പോളാണ് ആരൊക്കെ എന്നിലൂടെ കളിക്കേണ്ടിയിരുന്നതെന്ന്  പിടികിട്ടുന്നത് .ഇതാണ് യഥാർത്ഥ വിജയം.ഈ തിരിച്ചറിവുകളാണ് യഥാർത്ഥ സമ്പത്ത്,ശാശ്വതമായ വിജയം.അവിടന്നങ്ങോട്ടാണ് ഒരുവൻ ജ്ഞാനിയാകുന്നതും ഉള്ളിൽ (പുറമെയാവണമെന്നില്ല )എന്റേതല്ലാത്ത എല്ലാത്തിനെയും ബന്ധപ്പെടാതിരിക്കുന്നതും.അപ്പോളയാൾ  തന്റെ ആനന്ദലോകത്തെ രാജാവും പ്രജയുമാകും കാമുകനും കാമുകിയുമാകും ഭക്തനും ഭഗവാനുമാകും,ഭവ്‌തികനും ആത്മീയനുമാകും.ആ രണ്ടിന്റെ ചേരലിൽ ഒന്നായി ആനന്ദം സഹസ്രാരത്തിൽ നുണയും.
SREE Sreedharan Namboothiri.N
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
09544431919

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ ".

പ്രളയത്തിൽ തിരിച്ചു പിടിക്കേണ്ടത് .
1 .മരണം എന്നത് ഒരിക്കൽ എനിക്കും ഉറപ്പായും വരുന്നതാണ്. അതിനാൽ പോസിറ്റിവായി ആ ഏക സത്യത്തെ സ്വീകരിക്കുന്നതിനാൽ മറ്റുള്ള നഷ്ടങ്ങൾ എല്ലാം അതിലും എത്രയോ തുച്ഛ ങ്ങളാണ് എന്ന് ഞാൻ അറിയുന്നു.അതെ ഒന്നും നഷ്ടപ്പെട്ടിട്ടി ല്ല.

2 .ഇത്രയുംനാളത്തെ എന്റെ ജീവിതവീക്ഷണങ്ങളും മണ്ടത്തരങ്ങളുമെല്ലാം ജലം കൊണ്ടുപോയി.വീണ്ടും ഒരിക്കൽക്കൂടി ശരിയായി ജീവിക്കാൻ ഒരു അവസരം തന്നു. (സാധാരണ അടുത്ത ജന്മത്തിലെ (ഉണ്ടെങ്കിൽ)ഇത് ലഭിക്കാറുള്ളു.)

3 .നമ്മുടെ ബുദ്ധിയേക്കാളും കഴിവിനേക്കാളും നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ പ്രകൃത്യാതീത ശക്തികൾക്ക് അല്ലെങ്കിൽ "പ്രകൃതി-ശക്തി"കൾക്കാവും .അവയോടു തികഞ്ഞ ബഹുമാനം കാട്ടിയാൽ അവയെ അറിയുവാനും ദുരന്തങ്ങളെക്കുറിച്ചുള്ള ബോധം നേരത്തെ ഉണരുവാനും സഹായിക്കും. അതിനാൽ ഞാൻ സിനിമാതാരങ്ങളെയും ഫുടബോൾ കളിക്കാരെയും വിട്ട് പ്രകൃതിശക്തികളെയും അതിനുപിന്നിലുള്ള എനർജിയെയും കൂടുതൽ പരിഗണനയോടെ പ്രധാനമായി ആരാധിക്കാൻ ശ്രമിക്കും.അടുത്ത തലമുറക്കിതു പകരുകയും ചെയ്യും.
4 .ആഡംബരങ്ങളുള്ളവരേക്കാൾ രക്ഷപെട്ടത് ആരോഗ്യമുള്ളവരായിരുന്നു.അതിനാൽ 100 വയസ്സിലും ചെയ്യാൻകഴിയുന്ന യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കും .
5 .ഞാൻ പണം ആഡംബരത്തിനു ചെലവാക്കാതിരുന്നാൽ എനിക്കുമാത്രമല്ല ഗുണം ,മറ്റുള്ളവർക്കുകൂടിയാണ് എന്നറിയുന്നു.
6 .ഇന്റർനെറ്റും ഫെയ്‌സ്ബുക്കും വട്സാപ്പും പോലെ അതാത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളിൽ കൂടി അതാതുകാലത്തെ പുതുതലമുറയുമായി അൽപ്പമെങ്കിലും ബന്ധം ഉണ്ടാക്കുന്നത് നല്ലതാണ്.
7 .പ്രവർത്തിക്കുന്നവനെ പരാജയപ്പെടുത്തുവാൻ ആർക്കും ഒന്നിനും സാധ്യമല്ല.എന്റെ മരണത്തെക്കുറിച്ച് അഥവാ സമയത്തെക്കുറിച്ചു എനിക്ക് കൂടുതൽ ബോധ്യം വന്നതിനാൽ ചിന്തകളേക്കാൾ കൂടുതൽസമയം പ്രവർത്തിക്കുവേണ്ടി കണ്ടെത്തും.അങ്ങനെ ഞാൻ ഈ പ്രതിസന്ധിയെയും അതിജീവിക്കും.കാരണം ചിന്തകൾ എന്നെ നശിപ്പിക്കുമ്പോൾ പ്രവർത്തികളാണ് എന്നെ ശരിയെന്തെന്ന് പഠിപ്പിക്കുന്നത്.ആ മഹത്തായ അറിവുണ്ടാവുന്നതിനാൽ ജീവിതത്തിന്റെ ആകെത്തുകയിൽ അവസാനം വിജയം അപ്പോൾ എനിക്കുതന്നെയാണ്.
8 .ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ ഞാൻ സ്നേഹിക്കുമ്പോഴേ ഞാൻ സത്യത്തോട് (ദൈവത്തോട് )ചേരുന്നുള്ളു.അപ്പോഴേ ഞാൻ കൂടുതൽ ബന്ധങ്ങളുള്ളവനാകു.അപ്പോഴേ നാം കൂടുതൽ ശക്തിമാനും വിജയിയുമായി മാറു .അറിവുള്ളവനാകു.അതിലുപരി "സുരക്ഷിത" നാകു.
9 .എനിക്ക് രണ്ടുവഴികൾ :- ഒന്നുകിൽ ഞാൻ ചോദ്യങ്ങൾ ,അല്ലെങ്കിൽ പരാതികൾ ഉന്നയിക്കുന്നവനാകും .അല്ലെങ്കിൽ ഞാൻ അടുത്ത തലമുറക്കുള്ള ഉത്തരമായി മാറും ,പരിഹാരങ്ങൾ കണ്ടെത്തുന്നവനായി മാറും.
10 .ഇന്നുമുതൽ എനിക്ക് പുറത്ത് ഒരു രക്ഷകൻ, അല്ലെങ്കിൽ ഉത്തരവാദിത്തപെട്ടവൻ, ഈശ്വരൻ ഒക്കെ ഉണ്ടെന്നുള്ള ധാരണ മാറ്റുകയും എന്നതിലുപരിയായി എന്നിൽ കുടികൊള്ളുന്ന ആ മഹാനായ എന്നെ മാത്രം വിശ്വസിക്കുകയും അതിന്റെ നിർദ്ദേശങ്ങൾ കേട്ട് മറ്റുള്ളവരിലും നിറഞ്ഞിരിക്കുന്ന ആ "ഞാൻ " എന്നതിനെ ശ്രദ്ധിച്ച് എളിമയോടെ ,സഹവർത്തിത്വത്തോടെ പ്രവർത്തിക്കുകയും ശ്രേയസ്കരമായ സമൂഹം സൃഷ്ടിക്കുകയും ചെയ്യും.Pls shre for others
കടപ്പാട് :ശ്രീധരൻ നമ്പൂതിരി .തപോവൻ .SREE .(Sreedharan namboothiri.N) Pls share for others.
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
09544431919

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ ".Image result for flood in kerala