Monday, April 28, 2014


തന്ത്ര നമ്മെ ഭാഷകൾ ഇല്ലാത്ത ഒരു ലോകത്തേക്കാണ് കൊണ്ടുപോകുന്നത്.അത് അതിരുകളില്ലാത്ത ശക്തിയുടെ ലോകമാണ്.നമ്മുടെ ഭാഷകൾ അഥവാ ചിന്തകൾ ഇല്ലാത്ത ലോകമാണ് യഥാർത്ഥ ലോകം. ആലോചിച്ചു നോക്കു ? ശരിയല്ലേ?.ഏതെങ്കിലും പട്ടിയോ പൂച്ചയോ ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോ? അവക്ക് നമ്മെ പോലെ ചിന്തകളില്ല. ചിന്തകൾ ഉള്ളപ്പോൾ നാം ഏ റ്റവും കുറച്ചുമാത്രം ജീവിക്കുന്നവനാകുന്നു.അതായത് നാം ചിന്തകള് ഉള്ളപ്പോൾ കുറച്ചുമാത്രം അനുഭവിക്കുന്നവനാകുന്നു.ചിന്തകള് ഉള്ളപ്പോൾ നമ്മുട അടുത്തുള്ള മാനോഹരമായ ഗാർഡൻ നാം കാണില്ല.അവിടെ വന്നിരിക്കുന്ന ആളിന്റെ റിങ്ങ്ടോണ്‍ എ.ആർ.റഹ്മാന്റെ മനോഹരമായ ഒരു ഗാനമാണെന്നു തിരിച്ചറിയില്ല.കാരണം നമ്മുടെ ഇന്ദ്രിയങ്ങൾ കുറച്ചു മാത്രമെ പ്രവർത്തിക്കുന്നുള്ളൂ കാരണം ഊർജം മുഴുവൻ ചിന്തയിലേക്ക് ഒഴുകികൊണ്ടിരിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങൾ കാര്യക്ഷമമല്ല എന്നുപറയുമ്പോൾ അതിനർത്ഥം നാം കുറച്ചുമാത്രമേ ജീവിക്കുന്നു ള്ളൂ എന്ന് തന്നെയാണ്.മുഴുവനായും ഇന്ദ്രിയങ്ങൾ ഉപയോഗിക്കുമ്പോൾ നമ്മിൽ ചിന്തകള് ഇല്ലാതാവും.നാം കൂടുതൽ ജീവിക്കുന്നവൻ ആകുമ്പോൾ ചിന്തകൾ കുറഞ്ഞു വരും.സംസാരം കുറഞ്ഞുവരും.അവരെയാണ്, മൗനി ആയി, സംസാരിക്കാതെ ജീവിതം 100% ജീവിച്ച് ആസ്വദിക്കുന്നവരെയാണ് നമ്മുടെ പിതാക്കന്മാർ മുനി: എന്ന് വിളിച്ചത്.അങ്ങനെ 100% ജീവിക്കുന്നവരുടെ ആനന്ദം അനുഭവിച്ചറിയേണ്ടാതാണ്. ഇത് മനസ്സിലാക്കാൻ ഒരുധ്യാനം ഇതാ.ചെയ്ത ശേഷം കമന്റു ചെയ്യുക. ഇപ്പോൾത്തന്നെ കണ്ണുകൾ തുറന്ന് നിശബ്ദമായി നമ്മിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ശ്വാസം ശ്രദ്ധിക്കുക.ക്രമേണ നാം ആ ശ്വാസത്തിന്റെ അനുഭവം വിടാതെതന്നെ നാം കാണുന്നതും ശ്രദ്ധിക്കുക.അത് വിടാതെ തന്നെ കാണാൻ ഭംഗിയുള്ള ആഹാരം കാണുകയും തൊടുകയും കഴിക്കുകയും ആ സ്പർശനം അറിയുകയും ചെയ്യുക.മനോഹരമായ ഒരു ഗാനം പ്ലേ ചെയ്യുക.അതും ശ്രദ്ധിക്കുക. എല്ലാം കൂടി ഒരുമിച്ചു അനുഭവിക്കുക.നാം ചിന്തകൾ നിശബ്ദമായതായി തിരിച്ചറിയും.അവ യഥാർത്ഥ ത്തിൽ ഇല്ലാത്തതാണെന്ന് നാം തിരിച്ചറിയും.അങ്ങനെ ആ ഊർജത്തിന്റെ ആനന്ദത്തിൽ ആഴത്തിൽ കഴിയുന്നത്ര നേരം ഇറങ്ങുവാൻ ശ്രമിച്ചാൽ ചിന്തകളുടെ ഇടവേളകൾ വലുതായി വരും.ആനിശബ്ദമായ വേളയിൽ നാം ജീവിതം എന്താണെന്ന് മനസ്സിലാക്കി തുടങ്ങും നമ്മുടെ പ്രശ്നങ്ങൾ നിസാരമാണെന്ന് നാം തിരിച്ചറിയും. .തന്ത്രയുടെ ആനന്ദകരമായ ജീവിതം നമ്മെ സ്വാഗതം ചെയ്യും.

Saturday, April 26, 2014


തന്ത്ര ഒരേസമയം ഏറ്റവും പഴയതും അതേസമയം പുതിയതും ആകുന്നു.ഇനിയും 1000 വര്ഷം കഴിഞ്ഞാലും ഇതു പുതിയതായിതന്നെ നിലനില്ക്കും.മനസ്സിനെ ഉപയോഗിച്ച് മനസ്സിനെ നിശബ്ദമാക്കുക എന്ന് പറയുമ്പോൾ അത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.നമ്മുടെ ശത്രു പുറത്തല്ല.അവനെപ്പോഴും അകത്തു തന്നെയാണ്.നമ്മെ എ പ്പോഴും തെറ്റായി നയിച്ചുകൊണ്ടിരിക്കുന്ന അവനെ ഒതുക്കെണ്ടാതാണ്.എങ്ങനെ? മനസ്സിനെ ഒതുക്കാൻ മനസ്സിന്റെ തന്നെ ഭാഗമായ ബുദ്ധിയെ ഉപയോഗിക്കുക.മനസ്സിന്റെ ഘടന തിരിച്ചറിയുക.അവന്റെ സ്വഭാവം തിരിച്ചറിയുക.നമ്മുട ശത്രുവിന്റെ ദൗർബല്യങ്ങൾ തിരിച്ചറിയുക.അവനെപ്പോഴും അവന്റെ സന്തത സഹചാരിയായ യുക്തിയെ ആണ് നമുക്കെതിരായ യുദ്ധത്തിൽ വലംകയ്യായി ഉപയോഗിക്കുക.നാം ചില ജെയിംസ് ബോണ്ട്‌ സിനിമകളിലെ പോലെ അവന്റെ വലംകയ്യെതന്നെ അവനെതിരായി ഉപയോഗിക്കുക എന്നുള്ളതാണ്.യുക്തി ഉപയോഗിച്ച് തന്നെ യുക്തിയെ തകർക്കുകയാണ് വേണ്ടത് അതോടെ അവൻ പൂർണമായും തകരും.അതായത് മനസ്സിന് അല്ലെങ്കിൽ യുക്തിക്ക് വേണ്ടത് എപ്പോഴും യുക്തിതന്നെയാണല്ലോ.നാം ചെയ്യേണ്ടത് യുക്തിയെ അല്ലെങ്കിൽ മനസ്സിനെ തകർക്കാനുള്ള യുക്തി,കാരണം വ്യക്തമായി മനസ്സിന് തന്നെ കൊടുക്കുക .അപ്പോൾ മനസ്സിന് നിലനിൽക്കാൻ പറ്റാതെ വരും.അവൻ നിശബ്ദമാകും . ആദ്യമായി നമ്മുടെ സന്തത സഹചാരിയായ നമ്മുടെ ഈ സ്വന്തം മനസ്സിനെ മനസ്സിലാക്കുക ,മനസ്സ് നമുക്കൊരു ബാധ്യതയാണെന്ന്.അത് യുക്തിപൂർവം ആയിരിക്കുകയും വേണം.സത്യമായിരിക്കുകയും വേണം. മനസ്സ് എന്നാൽ ചിന്തകൾ ആണല്ലോ.ചിന്തകള് അനാവശ്യമാണെന്ന് ചിന്തകളെതന്നെ ബോധ്യപ്പെടുത്തുക. നാം ഒന്ന് സമാധാനമായി,ശാന്തമായി നിവർന്നു കണ്ണടച്ച് ഇരുന്ന് ആലോചിക്കുക.ചിന്തിക്കാനുള്ളതെല്ലാം ചിന്തിക്കുക.നമ്മുടെ ഭാവികാര്യങ്ങളെല്ലാം ചിന്തിക്കുക. അപ്പോൾ നമുക്ക് മനസ്സിലാകും നമുക്ക് ഒരുപാടൊന്നും ചിന്തിക്കാനില്ല എന്നാ സത്യം. മിക്കവാറും നമുക്ക് ചിന്തിക്കാനുള്ളത് ഭാവികാലമായിരിക്കും.ഇനി എന്തായിരിക്കും എന്റെ ഭാവി?അത് കൂടിവന്നാൽ 10 മിനിറ്റിൽ കൂടുതലൊന്നും ചിന്തിക്കാൻ ഉണ്ടാകില്ലല്ലോ.എല്ലാം ചിന്തിക്കുക.ഒന്നും ബാക്കി വെക്കാതെ .പിന്നീട് മനസ്സ് എന്ന യന്ത്രം പ്രവർ ത്തിക്കേണ്ട ആവശ്യമില്ലല്ലോ.പിന്നീട് നാം ബാത്രൂമിൽ പോകുമ്പോഴും കഴിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ഒക്കെ മനസ്സ് പ്രവര്ത്തിപ്പിക്കാതെ ഇരുന്നാൽ ചിന്തകളിലൂടെ പാഴായി പോകുന്ന ഭീമമായ എനർജി സംരക്ഷിക്കാനും അത് സ്രഷ്ടിപരമായ രീതിയിൽ ഉപയൂഗിച്ച് വ ൻ നേട്ടമുണ്ടാക്കാൻ കഴിയുകയും ചെയ്യും എന്നുള്ളതിൽ തര്ക്കമില്ല.കാരണം ചിന്തിക്കാനാണ് ഏ റ്റവും ഊർജം വേണ്ടത്.ചിന്തിച്ചു ചിന്തിച്ച്‌ ആളുകളുടെ മുടി നരക്കാറു ണ്ടല്ലോ,മെലിയാറു ണ്ടല്ലോ .അതിനാൽ ആ ഊർജത്തെ ഇനിമുത്തൽ ഞാൻ നഷ്ടപ്പെടുത്താൻ തയാറല്ല എന്ന് പ്രതിജ്ഞ ചെയ്യാൻ തയാരാറാ വേണ്ടത് ആവശ്യമാണ്‌.അപ്പോൾ മാത്രമേ നമുക്ക് ഈ ഊർജത്തെ പരിവര്ത്തനം ചെയ്തു ആത്മീയൊർജമാക്കി മാറ്റി ഉയര്ത്തിവിടാൻ കഴിയുകയുള്ളൂ.അപ്പോൾ നാം തന്ത്രയുടെ,സ്വാതന്ത്ര്യത്തിന്റെ ആദ്യ പടിയിൽ കാൽ വെച്ചുകഴിഞ്ഞു. Pls share maximum..

Tuesday, April 22, 2014


മനസ്സിനെ ഉപയോഗിച്ച് തന്നെ മനസ്സിനെ നിശബ്ദമാക്കുക എന്നാല്‍ വ്യക്തമാക്കാമോ ?? ആളുകള്‍ കൂടിയേടത്തു ഇരിക്കുമ്പോള്‍ അവരോടു സംസാരിക്കുമ്പോള്‍ പോലും ഒരു നിശബ്ദത അല്ലെങ്കില്‍ മറ്റൊരു ലോകം കൂടെയുണ്ടെന്ന് എപ്പോഴും തോന്നാറുണ്ട് അതാണോ ??? എനിക്ക് ധ്യാനം എന്താണെന്ന് പോലും ശരിക്ക് അറിയില്ല എന്ന് തോന്നിയിട്ടുണ്ട് ... കണ്ണടച്ച് മൌനമായ്‌ ഇരിക്കും കുറെ നേരം ഇരുട്ട് .... പിന്നെ പല നിറങ്ങള്‍ അവസാനം വയലറ്റ്‌ നിറം ...... ഇങ്ങനെയാണ് എന്റെ ധ്യാനം ... ഇതാണോ ശരി ????--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------............... ഇന്ന് ലോകത്ത് ഏറെ തെറ്റിധരിക്കപ്പെട്ട ഒരു വാക്കാണ്‌ ധ്യാനം.അറിയില്ല എന്ന വാക്കു ഉപയോഗിക്കാൻ കാണിച്ച ധീരതയെ വണങ്ങുന്നു.ആദ്യം പറഞ്ഞത് സത്യമാണ്.ആൾ ക്കൂട്ടത്തിലെ ആഴത്തിലുള്ള നിശബ്ദത ബോധമാണ്.അതിനെ 24 മണിക്കൂറും ഉയർത്തി നിർത്താൻ കഴിയുന്ന അവസ്ഥയാണ് ധ്യാനം. പ ക്ഷെ ബോധം അതുണ്ടെന്നു പോലും തൊന്നിക്കാത്തതരത്തിൽ ജന്മങ്ങളായിമറഞ്ഞു കിടക്കുകയാണ്. ചിന്തകളില്ലാതെ വർത്തമാനത്തിൽ വർത്തിക്കുന്നതാണ് ധ്യാനം എന്ന് വേണമെങ്കിൽ പറയാം .യധാർധത്തിൽ ധ്യാനം നമ്മൾ ചെയ്യുന്ന ഒരു പ്രക്രിയ അല്ല.നമുക്ക് ധ്യാനിക്കാൻ സാധിക്കില്ല.കാരണം അത് തന്നെ സംഭവിക്കുന്ന ഒന്നാണ്.അതാണ്‌ ക്രിസ്തു പറയുന്നത്'സ്വർഗരാജ്യം പുളിച്ച മാവുപോലെയാണെന്ന്.അത് തന്നെ പതഞ്ഞു പൊങ്ങി വരുമല്ലോ.ഒരുവൻ വിത്തുവിതച്ചു കാത്തിരിക്കുമ്പോൾ തന്നെ ആ വിത്ത് വളര്ന്നു മരമാകുവാൻ ആ കർഷകൻ ഒന്നും ചെയ്യുന്നില്ല എന്നും ക്രിസ്തു പറയുന്നു. ഉദ്ദേശ്യം ഇതാണ് നമുക്ക് ധ്യാനിക്കാൻ ഉള്ള നിലമൊരുക്കി കാത്തിരിക്കുവാനെ സാധിക്കു.ഇന്നുള്ള എല്ലാ ധ്യാനങ്ങളും ആ നിലമോരുക്കൽ മാത്രമാണ്‌ചെയ്യുന്നത് . ധ്യാനം എന്നാൽ ആനന്ദമാണ്.അത് സുഖമല്ല.സുഖത്തിനു ദുഖമാകാൻ കഴിയും.സുഖത്തിനു കാരണമുണ്ടാകും .ആനന്ദം അങ്ങനെയല്ല.അത് ശയ്ശവാവസ്ഥയിൽ എപ്പോഴും നമ്മോടൊപ്പമുണ്ട്.അത് നമ്മുടെ അടിസ്ഥാനമാണ്. അതിനു വളരാൻ വളമിട്ടുകോടുത്താൽ അത് വളരാൻ തുടങ്ങും.ആ വളർച്ച യാണ് ധ്യാനം. ധ്യാനം തന്നെ സംഭവിക്കുന്നതാണ് .തന്ത്ര അത് സംഭവിക്കുവാനുള്ള തടസം മാറ്റുന്നു എന്ന് മാത്രം.കണ്ണടച്ചു മൗനമായി ഇരിക്കുമ്പോൾ നമ്മുടെ വായ്‌ ഒന്നും സംസാരിക്കുന്നില്ലെങ്കിലും മനസ്സ് പൂർവാധികം ശക്തിയായി സംസാരിക്കുവാൻ തുടങ്ങുന്നു.പിന്നെന്തു ധ്യാനം?കണ്ണടച്ചു ധ്യാനിക്കുമ്പോൾ നാം കാണുന്നതെല്ലാം ഉപബോധ മനസ്സിന്റെ ഭ്രാന്തുകൾ ആണ്.ഒരുപക്ഷെ നിറങ്ങൾ മാത്രമല്ല അവിടെ ഒരു കൃഷ്ണനെയോ യേശുവിനെയോ ഒക്കെ ശരിക്കും കണ്ടേക്കാം.പക്ഷെ ഈശ്വരന് നിറമോ രൂപമോ ഇല്ല.അല്ലെങ്കിൽ ഈ കാണുന്ന പ്രപഞ്ചമാണ്‌ ഈശ്വരൻ .അതിനാൽ കണ്ണടച്ചു ധ്യാനിച്ചാൽ ഈ പണി എപ്പോൾ നിറുത്തി എന്ന് നോക്കിയാ മതി.മനസ്സ് കൊണ്ടു മനസ്സിനെ നിശബ്ദ മാക്കാതെ ഒരു പണിയും നടക്കില്ല.അത് എങ്ങനെയെന്നു വിശദമായി പറയാനുള്ളതാണ്.അടുത്ത പോസ്റ്റുകളിൽ പറയാൻ പോകുന്നു.അല്ലെങ്കിൽ നാം ബ്രഹ്മ സാക്ഷാത്കാരത്തിന് മരണത്തെക്കാൾ പ്രാധാന്യം നല്കുന്നവനായിരിക്കണം.അപ്പോൾ വാത്മീകിയെപോലെ 'മരാ മരാ' ജപിച്ചാലും മതി .മനസ്സ് നിശബ്ദമായി കഴിയുമ്പോൾ വേണമെങ്കിൽ മാത്രം കണ്ണടച്ചു ധ്യാനി ക്കാം .പക്ഷെ രാജയോഗധ്യാനങ്ങളും താന്ത്രിക ക്രീയയു ടെ പ്രധാനപ്പെട്ട രഹസ്യ ധ്യാനങ്ങളും ഒക്കെ ത്തന്നെ കണ്ണ് തുറന്നുള്ള വയാണ്.കാരണം ഈ ലോകം കണ്ടുകോണ്ടിരിക്കുമ്പോൾ ചിന്ത അത്രയും കുറച്ചേ ഉപദ്രവിക്കുകയുള്ളൂ .കണ്ണടച്ചിരിക്കുമ്പോൾ നാം എന്തിൽനിന്നോ ന്നോ അകന്നു രണ്ടായി പോകുന്നു.എന്തിനെയോ തിരസ്കരിച്ചു യുദ്ധം ചെയ്യുന്നു.തന്ത്ര ഒന്നാകലിന്റെ താണ്.അകവും പുറവും ഒന്നാകുന്നു.മനോഹരമായ ഈ ലോകം കാണാൻ വേണ്ടിയാണ് ഈശ്വരൻ കണ്ണ് നല്കിയത്.അത് അടക്കുവാനും തുറക്കുവാനുമുള്ളതാണ് .അകത്തും പുറത്തുമുള്ള ആ ലോകങ്ങളുടെ ഊർജങ്ങളുടെ ഒന്നാകലിലൂടെ തന്ത്ര നമ്മെ യാതാ ഥാർത്ധ്യ ലോകത്തേക്ക് കൊണ്ടുവരുന്നു.ധ്യാനത്മകമായി,അനായാസമായി, ലളിതമായി.ശാന്തമായി .ആനന്ദകരമായി. please shre maximum for others.

Monday, April 21, 2014


തന്ത്ര എന്നവാക്കിന്റെ അർഥം സങ്കേതം ടെക്നോളജി എന്നൊക്കെയാണ്.ഒരു ടെക്നോളജി എന്ന് പറയുമ്പോൾ അത് എനിക്കും നിങ്ങൾക്കും ആർക്കും പ്രവർത്തിക മായിരിക്കണം.അങ്ങനെ പ്രവർത്തികമകുന്ന 112 മെഡിറ്റെ ഷനുകളാണ് 'വിജ്ഞാൻ ഭൈരവ തന്ത്ര'യിൽ ഉള്ളത്.ശിവൻ ദേവിക്ക് ഉപദേശിച്ചു കൊടുക്കുന്നതായിട്ടാണ് ഇത് അവതരിപ്പിക്കുന്നത്‌.5000 വർഷം മുൻപാണ് ഇത് പുറംലോകം അറിയുന്നതെന്ന് കരുതപ്പെടുന്നു.ഈ പ്രപഞ്ചത്തിന്റെ അർഥം അറിയാനുള്ള ആകാംക്ഷ അടക്കാൻ കഴിയാതെ ദേവി ശിവനോട്കാ രണം ചോദിക്കുന്നു.ആ ആഗ്രഹം കണ്ട് ശിവൻ പറഞ്ഞുകൊടുക്കുന്നതാണ് 'വിജ്ഞാൻ ഭൈരവ തന്ത്ര'.ശ്രദ്ധിക്കുക, എന്താണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത.ഇവിടെ ശിവൻ ചോദ്യത്തിനു മറുപടിയായി നല്കുന്നത് കുറെ വേദാന്തങ്ങൾ അല്ല ,തിയറികൾ അല്ല, വിശുദ്ധ ഗ്രന്ഥത്തിലെ ഉദ്ധരണികൾ കൊണ്ടുവന്നുള്ള ഉരുണ്ടുകളി അല്ല.ഏതെങ്കിലും പ്രവാചകന്റെയോ അവതാര പുരുഷന്റെയോ വാക്കുകള അല്ല. കുറെ തത്വങ്ങൾ അല്ല. പ്രായോഗികമായി പരിവര്ത്തനം ചെയ്യാങ്കഴിവുള്ള ശ്വസനം ശ്രധിക്കുന്നതുപോലുള്ള 112 ടെക്നിക്കുകൾ ആണ് എന്നത് ശ്രദ്ധേയമാണ്.അതിൽനിന്നും ഉറപ്പാണ് ചോദ്യം ചോദിച്ചയാളിന്റെ അനുഭവങ്ങൾക്കാണ്,മാറ്റത്തിനാണ് ഉത്തരം പറയുന്നയാൾ പ്രാധാന്യം കൊടുക്കുന്നതെന്ന്.അതുകൊണ്ടാണ് ഇതിനെ സയന്സ് എന്ന് വിളിക്കേണ്ടി വരുന്നത്.ഓരോന്നും ഒന്നിനൊന് ഗംഭീരമാണ്.പ്രായോഗികമാണ്.ഈ 112 എണ്ണത്തിൽ എതുവേണ മെങ്കിലും നമുക്ക് തെരഞ്ഞെടുക്കാം.പക്ഷെ ഇതിൽ ഓരോന്നും ചെയ്യുന്നതിന് മുൻപ് മാനസികമായി എടുക്കേണ്ട ചില മുന്നൊരുക്കങ്ങൾ ഉണ്ട്.അതിനു വേണ്ടിയാണ് നാം എല്ലാ താന്ത്രിക പരമ്പര്യങ്ങളിലെയും പ്രധാനപ്പെട്ട ഘട്ടമായ 'നിർമനം' കൊണ്ടുവരാൻ ശ്രമിക്കേണ്ടത്. മാനസികമായ താത്പര്യം പൂര്ണമായി ഇല്ലാതെ മേല്പറഞ്ഞ ധ്യാനങ്ങൾ ചെയ്യാൻ ഇറങ്ങിയാൽ രണ്ടാം ദിവസം ബോറടിച്ചു പണി മതിയാക്കും. അതിനാൽ ആദ്യം നമുക്ക് ഇതിൽ താത്പര്യം ഉണ്ടാകണം.അതിന് ആദ്യം നമ്മുടെ യുക്തിയെയും ബുദ്ധിയെയും ത്രപ്തിപ്പെടുത്തി മാത്രം മുന്നോട്ടു പോയില്ലെങ്കിൽ താത്പര്യം നഷ്ടപ്പെട്ടെക്കാം .ആദ്യമായി നാം ചെയ്യേണ്ടത് മനസ്സിനെ ഉപയോഗിച്ച് തന്നെ മനസ്സിനെ നിശബ്ദമാക്കുക എന്നതാണ്. അവിടെ വിജയിച്ചാൽ നാം തന്ത്രയുടെ ആനന്ദ ബോധ ലോകത്തേക്ക് പ്രവേശിക്കുകയായി.

ഈ ബ്ലോഗ്‌ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി .... തന്ത്രയെപറ്റി കൂടുതല്‍ അറിയാനും പ്രാവര്‍ത്തികമാക്കാനും ഇത് സഹായിക്കും എന്ന് വിശ്വസിക്കട്ടെ ... ഒരു ഗുരു ഇല്ല ... അങ്ങനെ വേണമെന്ന് തോന്നിയിട്ടില്ല .... ആ വിശ്വാസം യു.ജി.കൃഷ്ണമൂര്‍ത്തിയെ വായിച്ചപ്പോള്‍ കൂടുതല്‍ ദൃഡമാവുകയും ചെയ്തു ... സ്ഥിരമായ്‌ ധ്യാനം ഒന്നും ഇല്ല .... ഒരു ദിവസം രാത്രി ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടുണര്‍ന്നു ... കുറെ നേരം സ്വപ്നം ആലോചിച്ചു കിടന്നു ... അതിനു ശേഷം കന്നടച്ചപ്പോള്‍ ഒരു വൃത്തത്തിനുള്ളില്‍ ഒരു ബിന്ദു തെളിഞ്ഞു വന്നു .... ധ്യാനിക്കുമ്പോ പലയിടത്തെക്ക് ചിന്തകള്‍ പോകുമായിരുന്നു ... പക്ഷെ അന്ന് മാത്രം വല്ലാത്ത സുഖം അനുഭവിച്ചു .... എനിക്ക് അനുഭവിക്കണം ... അത് തീവ്രമായ ആഗ്രഹമാണ് .... എന്നെ സഹായിക്കുമോ??? പുസ്തകങ്ങള്‍ വായിച്ചുള്ള അറിവ് മാത്രമേ ഉള്ളു .... ഓം നമ: ശിവായ ................. --------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------- തന്ത്ര നിങ്ങൾക്കു തരാൻ ശ്രമിക്കുന്നതും ഈ ആനന്ദത്തിന്റെ തന്നെ വളർച്ചയാണ്.ബുദ്ധൻ പറയുന്നു.'ആ പാതയിൽ നിങ്ങൾ ഒറ്റയ്ക്ക് തന്നെ ഒരു മദയാനയെ പോലെ പോകുക.കൂട്ടത്തിൽ ആരെയെങ്കിലും കണ്ടുമുട്ടിയാൽ അവരെ കേൾക്കുക.വീണ്ടും മുന്നോട്ടു ഒറ്റയ്ക്ക് തന്നെ പോകുക'എന്ന്. അതെ ആ പാതയിൽ 'താവോയിൽ' നാം ഒറ്റക്കുതന്നെ പോയെ മതിയാകു.നമ്മുടെ ജോലി നാം തന്നെ ചെയ്തു തീർക്കണം .സഹായങ്ങൾ മാത്രം വാങ്ങിയാൽ മതി.മറ്റൊരാല്ക്കും ഒരു ഗുരുവിനും നമുക്ക് ബോധോദയം നല്കാൻ സാധിക്കില്ല.അതിനു നാം തന്നെ ശ്രമിക്കേണ്ടതാണ്. നമുക്ക് മുൻപെ നടന്നവരുടെ ചില 'ടിപ്പ്സ്' ഉപയോഗിക്കുന്നത് മറ്റെതു ശാസ്ത്രത്തെയും പോലെ ആത്മീയതയിലും പ്രവർത്തികമാക്കാം എന്ന് മാത്രം. ജെ.കൃഷ്ണമൂർത്തി ഒരു ഗുരുവും ആവശ്യമില്ല എന്ന് പറയുമ്പോളും അദ്ദേഹം അർത്ഥമാക്കുന്നത് അന്ധമായി തന്നെക്കാൾ ,തന്റെ സാമാന്യ ബുദ്ധിക്കും ബോധത്തിനും മേലെ ആരെയും പ്രതിഷ്ടിക്കരുത് എന്നാണ്.എന്നുകരുതി നാം സത്സംഗം ഉപേക്ഷിക്കരുതല്ലോ.കാരണം സദ്സംഗത്തിലൂടെ മാത്രമേ മനസ്സിന്റെ അതി സൂഷ്മമായ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ സാധിക്കുകയുള്ളൂ .കാരണം,പുറമേനിന്നും ഒരു ഊർജംകൊണ്ട് നമ്മുടെ മനസ്സാകുന്ന ഊർജത്തിന്റെ അനിയന്ത്രിതമായ വളർച്ചയെ തടഞ്ഞു സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.ഇല്ലെങ്കിൽ നമ്മുടെ മനസ്സ് കരുതും ഞാൻ ചിന്തിക്കുന്നതെല്ലാം വളരെ ശരിയാണെന്ന്.ആാ ചിന്ത കൂടിക്കൂടി മറ്റുള്ളവർ തെറ്റാണെന്ന് ചിന്തിച്ചു തുടങ്ങും.ആ തോന്നൽ കൂടിക്കൂടി അവരെ ഒക്കെ ഉപദേശിക്കാൻ തുടങ്ങും.ക്രമേണ അവരുടെ വെറുപ്പും ഉപദ്രവവും സമ്പാദിക്കും.വീണ്ടും മനസ്സ് നമ്മെ ചതിച്ചു കഴിഞ്ഞല്ലോ. ഇവയെയാണ് കർമബന്ധങ്ങൾ എന്ന ഉപനിഷദ് ഋഷിമാർ വിളിച്ചത്. 'സദ്സംഗം ' ഏറ്റവും പ്രധാനം.എന്താണ് സദ്സംഗം ?നല്ലകൂട്ടുകെട്ട്.സ്കൂളിൽ അമ്മ പറയാറില്ലേ നല്ല കുട്ടികളുമായി കൂട്ട് കൂടണം എന്ന്.അതെ'ബൊധമുള്ളവരുമായി കൂട്ടുകൂടണം.അപ്പോൾ നമ്മുടെ ബോധവും വർധിക്കുന്നു.നല്ല സംഗം നല്ല ഫലം നല്കുന്നു.സത്സംഗം എന്നത് ഒരു നല്ല ബുക്കോ,വീഡിയൊയൊ,നല്ല പ്രസംഗമോ,ബ്ലോഗോ അങ്ങനെ എന്ത് വേണമെങ്കിലും ആകാം.ബോധവർധനവിനുള്ള എന്തും സദ്സംഗങ്ങൾ ആണ്.മനസ്സിനെ ഇല്ലായ്മ ചെയ്യുവാൻ,ബോധം വർദ്ധിപ്പിക്കുവാൻ എന്നും അൽപനേരം സദ്സംഗ ത്തിലായിരുന്നാൽ ആ പ്രവർത്തി നമ്മുടെ എല്ലാം ഉള്ളിലുള്ള ഗുരുവിനെ കണ്ടെത്തിത്തരും.പുറത്തുള്ള ഗുരുക്കന്മാരും ചെയ്യുന്നത് ഈ ഗുരുവിനെ കണ്ടെത്തി നൽകലാണ് .ക്രമേണ ആ ബോധം ആനന്ദത്തൊടോപ്പം വളർന്നു വളർന്നു ഈ പ്രപഞ്ച ത്തോള മാകുമ്പോൾ നിങ്ങളും പറയും.ഞാനും ഒരു താന്ത്രീകനാനെന്നു.ഒരു ബുദ്ധനാണെന്ന് .

Sunday, April 20, 2014


തന്ത്രയുടെ ലോകത്തേക്ക് സ്വാഗതം .. 1.ലോകത്തിലുള്ള നെഗറ്റീവ് പോസിറ്റീവ് ഊർജങ്ങളുടെ സങ്കലനത്തിലൂടെ മനസ്സിനെ ഇല്ലാതാക്കുക . ഒന്നാമത്തേതും ബുദ്ധിമുട്ടുള്ളതുമായ ഘട്ടം ഇതാണ്.ഇത് കഴിഞ്ഞ ശേഷം അടുത്ത ഘട്ടങ്ങളിലേക്കു പോകാം.എല്ലാ ആത്മീയ പുസ്തകങ്ങളും ഗുരുക്കന്മാരും ഒരുകാര്യത്തിൽ യോജിക്കുന്നവരാണ്.മനസ്സിന്റെ നിയന്ത്രണം.എല്ലാ ധ്യാനത്തിലും അത് പ്രധാനമാണ്.ഒരുകാര്യം ശ്രമിച്ചുനോക്കാം .ഒരുമിനിറ്റ് വാച്ചിൽ നോക്കി ചിന്ത വരാതെ ഇരിക്കാൻ ശ്രമിച്ചുനോക്കിയിട്ട് എന്ത് തോന്നുന്നുവെന്ന് കമൻറ് ചെയ്യു. ധ്യാനിക്കാൻ തുടങ്ങുമ്പോൾ പ്രായോഗികമായി അതിനു കഴിയുന്നില്ലെന്ന് മാത്രം.ചിന്തയില്ലാത്ത മനസ്സ് വേണമെന്നു പറയുമ്പോൾ ചിന്ത കൂടുതൽ ശക്തമാകുന്നതായി കാണാം.മാത്രമല്ല ചിന്തയില്ല എന്നു ചിന്തിക്കുന്നതും ഒരു ചിന്ത യാണല്ലോ.മനസ്സിന്റെ നിയന്ത്രണം എങ്ങനെ സാധ്യമാകും? അത് സാധ്യമാകുമ്പോൾ ഒരാളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു.നാം ജീവിതത്തിന്റെ ആനന്ദമെന്താണെന്നറിയുന്നു.24 മണിക്കൂറും പ്രവർത്തി ക്കുന്ന ഈ മനസ്സ് നമ്മുടെ ഊർജത്തിന്റെ സിംഹഭാഗവും കാർന്നു തിന്നുന്നു.കുട്ടിയായിരുന്നപ്പോൾ തൊഴിലാളി ആയിരുന്ന മനസ്സ് ഇന്നൊരു മുതലാളിയാണ്.അവനെ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല.അവൻ നമ്മെ എങ്ങൊട്ടെക്കൊക്കെയൊ വലിച്ചുകൊണ്ട് പോയി ബുദ്ധിമുട്ടിക്കുന്നു.കടുത്ത ഡിപ്രഷൻ നല്കുന്നു.മഹാ രോഗികളാക്കുന്നു.ആത്മഹത്യ നല്കുന്നു.അവനെ കീഴട ക്കിയാൽ നാം ജീവിതവിജയം നേടിയവനായി .ഗുണകരമായതെല്ലാം നമ്മിലെക്കുവന്നു ചേരുന്നു. പാശ്ചാത്യ സയ്ക്കോളജി പറയുന്നത് 'മനസ്സിന് രോഗം വരും' എന്നാണെങ്കിൽ ഭാരതീയ ദർശനം പറയുന്നു.മനുഷ്യന് ബാധിക്കുന്ന രോഗമാണ് മനസ്സ്. അതെ കുട്ടിയായിരുന്നപ്പോൾ നമുക്ക് ഒരു മനസ്സില്ലായിരുന്നു.നാം ശുദ്ധ ബോധം മാത്രമായിരുന്നു.അന്ന് എപ്പോഴും നാം വർത്തമാന കാലത്തിൽ വലിയ ആനന്ദത്തിൽ ആയിരുന്നു.24 മണിക്കൂറും കളിക്കാനുള്ള ശക്തി നമുക്കുണ്ടായിരുന്നു.ഒരു കുട്ടി ജനിക്കുമ്പോൾ ഉള്ള ആ ശുദ്ധ ബോധത്തിൽ പതുക്കെ പതുക്കെ അനുഭവിക്കുന്ന സംഭവങ്ങൾ റിക്കാർഡ് ചെയ്യപ്പെടാൻ തുടങ്ങി. ആ റിക്കാർഡ് ചെയ്യപ്പെട്ട ആശയങ്ങൾ ച്ചേർന്നു ഒരു വ്യക്തിത്വം ആയി.ആ ഭൂതകാലത്തിലുള്ള വ്യക്തിത്വത്തിൽ നിന്ന് നിന്ന് ഭാവികാലം സങ്കല്പിക്കാൻ നാം പഠിച്ചു.പിന്നീട് ഈ ഭൂതവും ഭാവിയും മാത്രമായി ജീവിതം മാറി. യഥാർത്ഥത്തിലുള്ള വർത്തമാനകാലം നമുക്ക് നഷ്ടപ്പെട്ടു.തന്ത്ര പോലുള്ള ധ്യാനങ്ങൾ ചെയ്യുന്നത് നമ്മെ അന്ന്നഷ്ടപ്പെട്ട, നിഷ്കളങ്കമായ ആനന്ദത്തിന്റെ, ആ യാഥാർധ്യ ലോകത്തേക്ക്, ഈശ്വരന്റെ ലോകത്തേക്ക്തിരിച്ചു കൊണ്ടുവരിക എന്നതാണ്.അപ്പോൾ ദെയ്‍വം തന്റെ ബാക്കി ജോലി തുടങ്ങുന്നു.ആ വര്ത്തമാനപാതയിൽ ഒന്ന് വീണുകിട്ടിയാൽ പിന്നെയെല്ലാം താനേ സംഭവിക്കാൻ തുടങ്ങുന്നു.ഒന്നും സംസാരിക്കേണ്ട ആവശ്യമില്ല .കാരണം അനുഭവങ്ങൾ തുടങ്ങിക്കഴിഞ്ഞു .തന്ത്ര നമ്മെ തള്ളി ഇടാൻ നോക്കുന്നതും ആ പാതയിലേക്കാണ്.മനസ്സും കാലവും ഒന്നും കടന്നു വരാത്ത ആ വർത്ത മാനത്തിന്റെ പാതയിൽ.

തന്ത്ര യുടെ വിശാലമായ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ നാം ഒരുപാട് അലഞ്ഞു തിരിയെണ്ടതില്ല.നമുക്കാവശ്യമായവമാത്രം കണ്ടുപിടിച്ചു പോകേണ്ട കാര്യമേ ഉള്ളു.ലോകത്ത് ഹിന്ദുമതത്തിലും ബുദ്ധമതത്തിലും അങ്ങനെ പലവിഭാഗത്തിലും പലരീതിയിൽ തന്ത്ര നിലനിന്നു പോന്നു.അതിനാൽ ഒരു പ്രത്യേക വിഭാഗത്തിലെ തന്ത്രയെ കുറിച്ച് പറയുമ്പോൾ മറ്റുള്ളവയിലെ കാതലായ പലതും നഷ്ടപ്പെടുവാനും ആ പ്രത്യേക വിഭാഗത്തിലെ ഉപയോഗമില്ലാത്തവ പലതും കടന്നുകൂടുകയും ചെയ്യും.അതിനാൽ ഇവയിലെ പൊതുവായ അമ്ശങ്ങളെല്ലാം ഉപയോഗിച്ച് നാം ചർച്ച ചെയ്യുമ്പോൾ അത് ഫലപ്രാപ്തിയിലെത്തും എന്ന് കരുതാം. തന്ത്ര ഇരുതല മൂർച്ചയുള്ള ഒരു വാളാണ്.ശരിയായി അറിയാതെ ചെയ്താൽ അപകടം ഉറപ്പാണ്.അതാണ് ഇത് രഹസ്യമായി കയ്മാറ്റം ചെയ്യപ്പെടാനുള്ള മറ്റൊരു കാരണം.അതുകൊണ്ടുതന്നെ വ്യക്തമായി ഉറപ്പു വരുത്തി വേണം ഓരോ ഘട്ടത്തിലും മുന്നോട്ടു പോകുവാൻ.തെറ്റി ധാരണ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രധാനമായും തന്ത്രയുടെ ശിക്ഷണ സമ്പ്രദായങ്ങളിലെല്ലാം പൊതുവായി 3 ശിക്ഷണ ഘട്ടങ്ങൾ ഉള്ളതായി കാണാം . 1.ലോകത്തിലുള്ള നെഗറ്റീവ് പോസിറ്റീവ് ഊർജങ്ങളുടെ സങ്കലനത്തിലൂടെ മനസ്സിനെ ഇല്ലാതാക്കുക . 2.പലതരത്തിലുള്ള മെഡിറ്റെഷനുകളിലൂടെ ശരീരത്തിലെ ഊർജപാതകൾ ശുദ്ധമാക്കി ബോധം വർധിപ്പിക്കുക. 3.തന്ത്രയുടെ പ്രധാനപ്പെട്ട ജയ് വീക പരമായ മെഡിറ്റെഷനുകളിലൂടെ ബോധോദയം പ്രാപിക്കുക . ഇവ ഓരോന്നിനെയും പ്രത്യേകം മനസ്സിലാക്കുന്നതിനു മുൻപ് നാം പരിവർത്തനത്തിന് തയാറായതായി തീരുമാനിക്കുക.ശേഷം ആദ്യപടിയായി സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ച് തിരിച്ചറിഞ്ഞ കാര്യങ്ങൾ പലരീതിയിൽ മനനം ചെയ്ത് ഉറപ്പിക്കണം.അങ്ങനെ ആവർത്തിച്ചുള്ള ചിന്തകളിലൂടെ ആ ആശയങ്ങൾ ഉപബോധ മനസ്സിൽ കടന്ന് അവിടെയുള്ള അബോധപരമായ ആശയങ്ങളുടെ പാറയെ തകർക്കുന്നു .അതോടെ തടവിലായിരുന്ന ബോധം സ്വതന്ത്രമാകുന്നു.അപ്പോൾ നമ്മുടെ ഉള്ളിലുള്ള മറ്റൊരു വലിയ നമ്മളെ നാം കണ്ടെത്തുന്നു.നാം പൂർണതയിലേക്ക് വിടരുന്നു.

Saturday, April 19, 2014


തന്ത്ര പഠിക്കുവാൻ പോകുന്നയളോട് അത് ചോദിക്കുന്നില്ല നിങ്ങൾ എത് മതക്കരനാണ് ? അല്ലെങ്കിൽ ഏതു ജാതിക്കാരൻ ആണ് എന്ന്.മറിച്ച് ചോദിക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ്. 1.നിങ്ങൾ സത്യ സന്ധൻ ആണോ? 2.നിങ്ങൾ ലോകത്തിന്റെയും നിങ്ങളുടെയും സത്യം അറിയാൻ ആത്മാർത്ഥമായി ആഗ്രഹമുള്ളവനാണോ ?3.നിങ്ങൾ ജീവിതത്തിന്റെ അറിയപ്പെടാത്ത തലങ്ങളിലേ ക്ക് സഞ്ചരിക്കുമ്പോൾ ഉണ്ടാവുന്ന ഭയങ്ങളെ, റിസ്കുകളെ നേരിടാൻ തയാറു ള്ളവനാണോ? 4.സ്വയം പ്രരിവർത്തിതനാകുവാൻ ആഗ്രഹമുള്ളവനാണോ ? 5.നിങ്ങൾ നിക്ഷ്പക്ഷമായും പ്രായോഗികമായും ചിന്തിക്കുന്നവനാണോ?. 6.നിങ്ങൾ വിശ്വസങ്ങളേക്കാളും അറിവിനെക്കാളും അനുഭവങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാൻ തയാറുള്ള വ്യക്തിയാണോ? എന്തിനാണ് ഇത്രയും ചോദ്യങ്ങൾ ?.തന്ത്ര ഒരു ശാസ്ത്രമാണ്.നിങ്ങൾ മാത്തമാറ്റിക്സ് പഠിക്കുവാൻ പോകുമ്പോളും ഇതൊക്കെ ആവശ്യമാണല്ലോ.ഈ ചോദ്യങ്ങൾ സ്വയം ചോദി ച്ചുറപ്പിച്ചു വേണം തുടങ്ങുവാൻ.കാരണം ഈ പാതയിൽ നാം പഠിച്ചതെല്ലാം മറക്കേണ്ടതാണ്.ഒഴിവാക്കേണ്ടതാണ്.ഇവിടെ അറിവ് ഒരു തടസമാണ്.നമ്മുടെ അറിവാണ് നമ്മുടെ വ്യക്തിത്വം അഥവാ ഈഗോ .ഇതിനെ ഒഴിവാക്കേണ്ടി വരും.നശിപ്പിക്കേണ്ടി വരും.ആ സമയത്ത് ഭയം ഉണ്ടാവുക സാധാരണം.പക്ഷെ ഉറച്ചു നില്ക്കുന്നവന്റെതാണ് യഥാർത്ഥ ആത്മീയത.ആദ്യമായി നാം തിരിച്ചറിയേണ്ട വസ്തുത യഥാർത്ഥ ആത്മീയത നാം ഇന്ന് കാണുന്നതൊന്നുമല്ല എന്നുള്ളതാണ്‌.അതിനൊരു മതമില്ല എന്നുള്ളതാണ് സത്യം. സത്യസന്ധമായ ആത്മീയത ഒരു സയന്റിഫിക് ആയ ഉള്ളിലേക്കുള്ള അന്വേഷണമാണ്.സയന്സിന് എങ്ങനെയാണ് ഒരു മതമുണ്ടാകുവാൻ കഴിയുക? സയൻസിൽ വിശ്വാസത്തിനു ഒരു പ്രസക്ത്തിയുമില്ല.അതുകൊണ്ടാണ് തന്ത്രയും വിശ്വാസങ്ങൾക്കും അറിവിനും എതിരായി ഇരിക്കുന്നത്..ഇന്നത്തെ മതങ്ങൾ വിശ്വാസങ്ങളിൽ ഊന്നിയതാണല്ലോ.അതിനാൽ ആണ് തന്ത്ര ഇന്നത്തെ യഥാസ്ഥിതികർക്കും സമൂഹത്തിലെ ചില പൊള്ളയായ നാട്യങ്ങൾക്കും എതിരായി തോന്നുന്നത്. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ വരെ വിഷം കൊടുത്തു കൊന്നവരാണ്ഇവർ .സ്വന്തം വിശ്വസത്തിനനുകൂലമായി പറഞ്ഞാൽ മാത്രമേ അവർ അംഗീകരിക്കുകയു ള്ളൂ.സത്യം എപ്പോഴും വിശ്വാസങ്ങൾക്കെതി രായിരുന്നു.സ്വന്തം വിശ്വാസങ്ങൾക്കെതിരായ സത്യം പറഞ്ഞവരെ ഒക്കെ കൊന്നുതള്ളിയ പാരമ്പര്യമാണ് നമുക്കുള്ളത്.സത്യം പറഞ്ഞാൽ ഒരുപക്ഷേ ഞാനും കല്ലെറിയപ്പെട്ടെക്കാം.പല ജാതി മതത്തിൽ പെട്ട സന്യാസിമാരുമായി ഇന്ത്യയുടെ പലയിടത്തും അലഞ്ഞതിനിടയിൽ കിട്ടിയ, ലോകത്ത് രഹസ്യമായി മാത്രം കയ്മാറ്റം ചെയ്യപ്പെട്ടുവന്ന, തന്ത്ര എന്ന 100 % സയന്റിഫിക് ആയ ശാസ്ത്രം പ്രായോഗികമായി തുറക്കുവാൻ ശ്രമിച്ചാൽ നിങ്ങൾ ക്രൂശിക്കുമോ?അതൊരുപക്ഷെ നിങ്ങളുടെ വിശ്വാസങ്ങൾക്കെതിരാണെങ്കിലും സത്യമാണെങ്കിൽ അംഗീകരിക്കുവാൻ തയാറാകുമോ?അങ്ങനെ അംഗീകരിക്കേണ്ടി വന്നാലും സ്നേഹിക്കാൻ നിങ്ങൾ തയാറാണെങ്കിൽ വാക്കുകളിൽ ഒതുങ്ങാത്തതിനെ അൽപമെങ്കിലും വെളിവാക്കാൻ ശ്രമിക്കാം.

Thursday, April 17, 2014


സൈക്കോളജി ഇന്നും കടന്നുചെല്ലാത്ത ലോകത്തേക്കാണ്‌ തന്ത്ര നിങ്ങളെ സ്വാഗതം ചെയ്യുന്നത്.തന്ത്ര എന്നാൽ നാട്ടിൽ ചെയ്യുന്ന 'തന്ത്രം' അല്ല.പൂജകൾ അല്ല .യഥാർത്ഥ തന്ത്ര അറിയാവുന്നവർ ഇവിടെ ഉണ്ടോ എന്ന് പോലും സംശയമാണ്.അറിയാമെങ്കിൽതന്നെ അവർ അത് രഹസ്യമാക്കി വെക്കും.അത് എന്നും അങ്ങനെ ആയിരുന്നു.യുറോപ്പിലും മറ്റും തന്ത്ര ചെയ്തിരുന്ന സ്ത്രീകളെ വിച്ചെസ് അഥവാ ദുർമന്ത്രവാദികൾ എന്ന് വിളിച്ച് കൊന്നു തള്ളി. സൂഫികളിൽ ഇതു ചെയ്തവരെയും കൊന്നു.ഇവിടെയും സ്ഥിതി അങ്ങനെഒക്കെ ആയിരുന്നു.അതാണ് പണ്ട് തന്ത്ര ചെയ്തിരുന്ന നമ്പൂതിരി ഇല്ലങ്ങളിൽ ഒരു ചൊല്ലുണ്ട്.'അകത്തു കാണുന്നത് പുറത്തു പറയരുത് എന്ന്.ഇത്ന രഹസ്യമായി പോകുവാൻ കാരണം അതാണ്.നമ്മുടെ ഏറക്കുറെ എല്ലാ പ്രശ്നങ്ങള്ക്കും ഉള്ള പരിഹാരം തന്ത്രയിൽ ഉണ്ട്.തന്ത്ര പഠിക്കുന്നതോടെ ജീവിതം ഒരു ആഘോഷം ആക്കുവാൻ നമുക്ക് സാധിക്കുന്നു.നമ്മുടെ സിദ്ധികൾ വർ ദ്ധിക്കുന്നു. ശക്തി വർദ്ധിക്കുന്നു . പ്രപഞ്ചത്തിന്റെയും ജനന മരണ ചക്രങ്ങളുടെയും കാരണം ബുക്കുകളിലൂടെ അല്ലാതെ സ്വയം അനുഭവിച്ചറിയാൻ കഴിയുന്നു.തന്ത്ര പറയുന്നത് ഏതൊരാൾക്കും ഒരു ക്രിസ്തുവോ കൃഷ്ണനോ ആകാൻ കഴിയുമെന്നാണ്.അതിന് സ്വന്തം ജയ് വ രഹസ്യങ്ങളിലേക്ക്‌ മടികൂടാതെ ഇറങ്ങേണ്ടി വരും. തന്ത്ര യുടെ അത്ഭുതകരമായ ലോകത്തേക്കു സ്വാഗതം .
തന്ത്ര പരിവർത്തനത്തിന്റെ ശാസ്ത്രമാണ് .ഒരു മതവും ആയി അതിനു ബന്ധമില്ല.നിങ്ങൾ ഏതു മതക്കരനൊ ആയിക്കോട്ടെ, അതിനടുത്തു വരുന്നവരെ വലിച്ചടുപ്പിക്കാനുള്ള ഒരു മാന്ത്രീക ശക്തി അതിനുണ്ട്.അത് സത്യമാണ്.സയൻസാണ്.അതാണ് തന്ത്ര രഹസ്യമായി വളരെ ശ്രദ്ധിച്ചു മാത്രം ചെയ്യേണ്ട ഒരു ശാസ്ത്രമായി അനുഷ്ടിച്ചു പോന്നത്.വിപ്ലവാത്മകമായ ഈ ശാസ്ത്രത്തിൽ എല്ലാത്തിനുമുള്ള പരിഹാരങ്ങൾ ഉണ്ട്.അത് ഒരു റിസ്ക്‌ ആണ്. പക്ഷെ ഏറ്റവും വേഗത്തിൽ ഫലം ലഭിക്കുന്ന ഈ ശാസ്ത്രം ഈശ്വരനെ അറിയാനുള്ള പ്രായോഗിക സങ്കേതമാണ്.ഇവിടെ വിശ്വാസങ്ങൾ ഇല്ല. അനുഭവങ്ങളെ ഉള്ളു.ഓരോ പടിയിലും സ്വന്തം അനുഭവങ്ങളെ മാത്രം ആധാരമാക്കി മാത്രം മുന്നോട്ടു പോകേണ്ടിവരും.അതിനു ധൈര്യം ആവശ്യമാണ് .പഠിച്ചതെല്ലാം മറക്കേണ്ടി വരും.സ്വയം മാറ്റങ്ങൾക്കു വിധേയൻ ആകേണ്ടി വരും.ധൈര്യപൂർവം ചോദ്യങ്ങൾ സത്യസന്ധമായി ചോദിക്കേണ്ടി വരും. ആ ധൈര്യം നിങ്ങൾക്കുണ്ടെങ്കിൽ പ്രത്യക്ഷത്തിലുള്ള അത്ഭുതങ്ങളുടെ,അറിവിൻറെ, ജനന മരണ രഹസ്യങ്ങളുടെ, അനുഭവങ്ങളുടെ ലോകം നിങ്ങളെ കാത്തിരിക്കുന്നു.യഥാർത്ഥ മായ, സത്യസന്ധമായ, നിക്ഷ്പക്ഷമായ അന്വേഷണത്തിന് നാം തയാറാണ് എങ്കിൽ മാത്രം.