ശരീരം വിട്ട് ആത്മാവ് പോകുമ്പോൾ അപ്പോഴുള്ള ബോധ നിലവാരത്തിൽ തന്നെ ആയിരിക്കും ആത്മാവ് എന്ന ആ രൂപ നിർമ്മാണക്ഷേത്രം.അത് ബോധത്തിന്റെ ഒരുഭാഗമാണെങ്കിലും അവിടെ രണ്ടായ അവസ്ഥയുണ്ട്.അത് പൂർ ണ ബോധമല്ല .മരിക്കുംമ്പോൾ അയാളുടെ കർമ്മങ്ങളിലൂടെ,അവയുടെ സംവേദനങ്ങളിലൂടെ അയാൾ നേടിയ ബോധ നിലവാരംവും (ഉയര്ന്നതോ,താഴ്ന്നതോ ) അതൊടോപ്പമുള്ള കര്മ്മങ്ങളിലൂടെ ഉണ്ടായ അബോധത്തിന്റെ ഒരു ബ്ലൂ പ്രിന്റും വഹിക്കുന്നുണ്ട്.മറ്റൊരു ശരീരത്തിൽ ജന്മമെടുക്കുംപോൾ വാസന(ബ്ലൂ പ്രിന്റ് ) എന്ന ഈ അബോധവും അതിനെ തകര്ത്തു കളഞ്ഞു ഉയര്ന്നു വന്നു പ്രപഞ്ചവുമായി ചേർന്ന് പൂർണനാകുവാൻ ശ്രമിക്കുന്ന അടിയിലെ ബോധവും തമ്മിലുള്ള യുദ്ധമാണ് ജീവിതം.അതുകൊണ്ടാണ് ശരീരമുള്ളപ്പൊളെ ഇത് നടക്കു ( മോക്ഷം കിട്ടു), അഥവാ ദേവന്മാർക്കു മോക്ഷമില്ല,അതിനാൽ മനുഷ്യന്റെ സ്ഥാനം അതിനും മുകളിലാണ് എന്ന് ഒക്കെ പറയാൻ കാരണം .എന്തുകൊണ്ടെന്നാൽ അവര്ക്ക് ശരീരമില്ലതന്നെ.അതിനാൽ ഒട്ടേറെ ജന്മങ്ങൾ താണ ബോധനിലവാരത്ത്തിൽ പല യോനികളിൽ പിറന്ന നമുക്ക് ഇപ്പോൾ മനുഷ്യജന്മം എന്ന അസുലഭ ഭാഗ്യം ലഭിച്ചിരിക്കുന്നത് തിരിച്ചറിഞ്ഞു പരിശ്രമിക്കാൻ ബോധനിലവാരമുള്ളവർക്ക് ,ഈഗോ ഇല്ലാത്തവർക്ക് ,പരീക്ഷണ ശാസ്ത്ര കൌതുക മുള്ളവർക്ക് ,അല്ലെങ്കിൽ ഭാഗ്യമുള്ളവർക്ക് മാത്രമേ തോന്നാറുള്ളു.
https://www.facebook.com/…/Thapovan-spirit…/520513041382625…
https://www.facebook.com/groups/806243926077220/
