മരണം കാണുന്ന ധ്യാനത്തിന്റെ പ്രത്യേകത വലുതാണ് .എന്നാൽ ഉറങ്ങിക്കിടക്കുന്നയാളിൽ ബോധം ഉണ്ട്.അയാളെ കാണുമ്പോളും നമ്മുടെ ഉള്ളിൽ അറിയാം അയാൾ നാളെ എഴുന്നെൽക്കുമെന്ന് .ഉപബോധ മനസ്സിലുള്ള വ്യക്തിത്വത്തെയാണ് നശിപ്പിക്കേണ്ടത്.വ്യക്തിത്വം ഇവിടെ സ്തിരതാമസമാക്കാമെന്നു വിശ്വസിക്കുന്നു.അതിനുള്ള ഷോക്ക് ട്രീട്മെന്റാണ് ഇതു.കാരണം മരിച്ചയാളിനുമുന്പിൽ ,ആ സത്യത്തിനു മുൻപിൽ ഈ ലോകം സത്യമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഉപബോധ മനസ്സിന് ഒരു ഉപായം പറഞ്ഞും നമ്മുടെ ബോധത്തിനെ പറ്റിക്കാൻ കഴിയില്ല.ആ സത്യവുമായി താദാത്മ്യ പ്പെട്ടിരിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്തത തന്നെ അതിനുദാഹരണം.അത് അപ്പോൾ നമ്മുടെ മരണം അനുഭവിക്കാൻ തുടങ്ങും.നമ്മളൊരു സംയക്കായി ന്യസിക്കുന്നവനാകും.അതായത് യഥാർത്ഥ സന്യാസി ആയി തുടങ്ങും.അവിടെ കളി കാര്യമാവും.കാരണം യഥാർത്ഥ ആത്മീയത പാണ്ടിത്യത്ത്തിന്റെ ശർദിക്കലല്ല തന്നെ .അതൊരു ചലഞ്ചാണ് .അതൊരു സമൂല മാറ്റമാണ്.നമ്മുടെ മരണം തന്നെയാണ് .വ്യക്തിത്വത്തിന്റെ മരണം. ഈ ഗോയുടെ മരണം.നമ്മള്ക്ക് മാറ്റമുണ്ടാക്കാത്ത, നമ്മുടെ ജീവിതം കൂടുതൽ മനോഹരമാക്കാത്ത ഒരു ആത്മീയതയ്ക്കും ഇവിടെ സ്ഥാനമില്ലല്ലോ?അതിനു ആദ്യം നാം സത്യം കഴിയുന്നത്ര രീതിയിൽ അനുഭവിക്കെണ്ടിയിരിക്കുന്ന്നു.കള്ള വുമായി അത്രയും നാം സ്വരചെർചയിലാണ് .അറിയാത്ത സത്യത്തെക്കാൾ പരിചയമുള്ള കള്ളമാണ് നമുക്കിഷ്ടം.അവിടെനിന്നും ഓടിയോളിക്കാതെ മുഴുവൻ സമയവും ഒരിക്കലെങ്കിലും അവിടെ ധ്യാനിക്കുക.പ്രായോഗികമായി ചെയ്തു നോക്കുന്നതിനു പ്രാധാന്യം ഉണ്ടായി വരണം .അല്ലെ?.അതിനു വേണ്ടിയാവണം ബുദ്ധൻ അപ്രകാരം ശിഷ്യരോട് പറഞ്ഞത്.
Friday, June 27, 2014
Thursday, June 26, 2014
ഞാൻ എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചിന്തിക്കുന്നു എന്ന് ശ്രദ്ധിക്കാൻ കഴിവുള്ളവർ വളരെ കുറവാണ്.എനിക്ക് ദുഃഖം വരുന്നു,സന്തോഷം വരുന്നു,അസൂയ വരുന്നു എന്നല്ലാതെ എന്തുകൊണ്ടിവ വരുന്നു എന്ന് ചിന്തിക്കുമ്പോൾ നാം തിരിച്ചറിയാൻ തുടങ്ങും നാം തന്നെ ഉണ്ടാക്കുന്ന കർമബന്ധങ്ങളേ പറ്റി .നമ്മുടെ ഉള്ളിലുള്ള ഇവയെ പഠിച്ചില്ലെങ്കിൽ അവയാരിക്കും നമ്മുടെ പ്രവര്ത്തി തീരുമാനിക്കുന്നത് .നാം അവയുടെ അടിമ.ഒരു നിറ തോക്കുമായി നില്ക്കുന്ന കുരങ്ങന്റെ അവസ്ഥയാകും ഉണ്ടാകുക.മറ്റുള്ളവരെയും അവസാനം തന്നെ തന്നെയും വെടിവെക്കും .എന്നാൽ ഞാൻ എന്തുകൊണ്ടിങ്ങനെ ചിന്തിക്കുന്നു എന്ന് ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യ മുള്ള ഏക ജീവിയാണ് മനുഷ്യൻ.അങ്ങനെ ചിന്തിക്കുമ്പോൾ നാം നമ്മുടെ വികാരങ്ങളുടെയും ചിന്തകളുടെയും രാജാവായിമാറും .കർ മ ബന്ധങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ളവനായി മാറും.അവന്റെ വിധിയും വിജയവും
പരാജയവും അവൻ തന്നെ തീരുമാനിക്കും.
Wednesday, June 25, 2014
മരണം കാണാൻ കിട്ടുന്ന ഒരവസരവും കളയാൻ പാടില്ല.കാരണം ഒരാൾ ജീവിതത്തിൽ സത്യസന്ധനാകുന്നത് അതായത് സത്യം പറയാതെ പറയുന്നത് അപ്പോളാണ്. ഡെഡ് ബോഡി ഒരുപാട് സത്യങ്ങൾ വ്യക്തമാക്കിത്തരും.യുധിഷ്ടി രൻ യക്ഷന് മറുപടി നല്കി 'ദിവസവും ആളുകള് മരിക്കുന്നുവെങ്കിലും നാം മരിക്കുമെന്ന് ഒരിക്കലും നമുക്ക് തോന്നുന്നില്ല..ഇതാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം' .സന്തുഷ്ടനായ യക്ഷൻ സഹോദരന്മാരെ(പാണ്ഡവരെ ) ജീവിപ്പിച്ചു നല്കി.
മരണം കാണുമ്പോൾ നാം സഹതാപിക്കാതെ,എനിക്ക് വന്നില്ലല്ലോ എന്ന് സന്തോഷിക്കാതെ ശ്രദ്ധിക്കുക.അതെ ,അത് നമ്മളാണ് ആ കിടക്കുന്നത്. നമ്മുടെ തന്നെ ഒരുഭാഗമാണ്..ഈ ലോകത്തിന്റെ ഭാഗം.ഉണ്ടാകുകയും ഇല്ലാതാകുകയും ചെയ്യുന്നതുപോലെ രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടും സ്ഥിരതയില്ലാത്ത അസത്യമായ മായാലോകം.ഇതിനോക്കെയുള്ളിൽ , വരികയും പോകുന്നതിനും ഉള്ളിൽ സ്ഥിരമായ എന്തോ ഒന്നുണ്ടല്ലോ.അതിനാണ് ഞാൻ മരിക്കില്ലെന്ന തോന്നല ഉള്ളത് .അതിനെ വേര്തിരിച്ചരിയാൻ ഉള്ളിലേക്ക് ശ്രദ്ധിച്ചു താരതമ്യം ചെയ്തു ധ്യാനിച്ച് മനസ്സിലാക്കാൻ കിട്ടുന്ന വലിയ അവസരമാണ് മരണം.ഓരോ മരണത്തിലും ധ്യാനിക്കുക.ആ സമയത്തുള്ള ശാന്തതയും അറിയുക.ആ ശരീരവുമായി ഒന്നായികണ്ട് അതല്ലാത്തതിനെ തിരിച്ചറിയാം .ബുദ്ധൻ ശിഷ്യന്മാരെ ശ്മശാനത്തിൽ വിടുമായിരുന്നു.ചിത കത്തുന്നത് ഇതുപോലെ കാണാൻ .ഈ ധ്യാനത്തിലൂടെ നമ്മുടെ എല്ലാ ദുഃഖങ്ങളും നിസ്സാരമാണെന്നു തിരിച്ചറിയാം.ശാന്തരാകാം
.
മരണം കാണുമ്പോൾ നാം സഹതാപിക്കാതെ,എനിക്ക് വന്നില്ലല്ലോ എന്ന് സന്തോഷിക്കാതെ ശ്രദ്ധിക്കുക.അതെ ,അത് നമ്മളാണ് ആ കിടക്കുന്നത്. നമ്മുടെ തന്നെ ഒരുഭാഗമാണ്..ഈ ലോകത്തിന്റെ ഭാഗം.ഉണ്ടാകുകയും ഇല്ലാതാകുകയും ചെയ്യുന്നതുപോലെ രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടും സ്ഥിരതയില്ലാത്ത അസത്യമായ മായാലോകം.ഇതിനോക്കെയുള്ളിൽ , വരികയും പോകുന്നതിനും ഉള്ളിൽ സ്ഥിരമായ എന്തോ ഒന്നുണ്ടല്ലോ.അതിനാണ് ഞാൻ മരിക്കില്ലെന്ന തോന്നല ഉള്ളത് .അതിനെ വേര്തിരിച്ചരിയാൻ ഉള്ളിലേക്ക് ശ്രദ്ധിച്ചു താരതമ്യം ചെയ്തു ധ്യാനിച്ച് മനസ്സിലാക്കാൻ കിട്ടുന്ന വലിയ അവസരമാണ് മരണം.ഓരോ മരണത്തിലും ധ്യാനിക്കുക.ആ സമയത്തുള്ള ശാന്തതയും അറിയുക.ആ ശരീരവുമായി ഒന്നായികണ്ട് അതല്ലാത്തതിനെ തിരിച്ചറിയാം .ബുദ്ധൻ ശിഷ്യന്മാരെ ശ്മശാനത്തിൽ വിടുമായിരുന്നു.ചിത കത്തുന്നത് ഇതുപോലെ കാണാൻ .ഈ ധ്യാനത്തിലൂടെ നമ്മുടെ എല്ലാ ദുഃഖങ്ങളും നിസ്സാരമാണെന്നു തിരിച്ചറിയാം.ശാന്തരാകാം
.
Sunday, June 22, 2014
ക ഠിനമായ ദുഃഖം വരുമ്പോൾ അതിനെ വ്യക്തമായി വിശകലനം ചെയ്‌താൽ അതില്നിന്നു രക്ഷപെടാൻ നമുക്ക്കഴിയും.ദുഃഖം മിക്കപ്പോഴും സത്യത്തോടുള്ള അവഗണ നയാണ് .സത്യത്തെ അവഗണിക്കുന്നവർ ഒരുപാട്ക കര്മ്മബന്ധങ്ങളും അനുഭവിക്കുമല്ലോ.അതായത് നമ്മുടെ സബ്കോന്ഷ്യസ്സ് മൈന്ടിലെ ഏതെങ്കിലും ഒരു ആശയം ആയിരിക്കും ആ ദുഖത്തിന് കാരണം.ഉദാഹരണം ഒരാള് മരിക്കുമ്പോൾ വിഷമം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? നമ്മുടെ വേണ്ടപ്പെട്ടവർ മരിക്കാൻ പാടില്ല എന്നോരാശയം അടിയിലുണ്ട്. കള്ളമാണ്.മനു ഷ്യരായാൽ മരിച്ചേ പറ്റു എന്ന സത്യത്തിനോടു മുഖം തിരിച്ചിരിക്കുന്നു.ആ സത്യം അംഗീകരിക്കാനുള്ള മടിയാണ് ആ ദുഖത്തിന് കാരണം.ഇതുപോലെ ഏതു ദുഖങ്ങ ൾക്കും കാരണമായി അടിയിൽ ഒരു ആശയം ഉള്ളതായി കാണാം .അതിനെ,അതിലെ കള്ളവും സത്യവും അന്വേഷിച്ചു കണ്ടെത്തി സത്യത്തിൽ മനസ്സിനെ കഷ്ടപ്പെട്ട് ഉറപ്പിച്ചു നിരുത്തിയാലാൽ ആദ്യത്തെ ദുഃഖം മാറി ആനന്ദം തുടങ്ങുന്നത് അറിയാൻ സാധിക്കും.കാരണം സത്യം പലപ്പോഴും നമ്മുടെ ആശയങ്ങളെ മയിന്ടു ചെയ്യുന്നില്ല.വിജയവും.
Friday, June 20, 2014
ധ്യാനിക്കാൻ
പരിശീലനം വേണമെന്ന് നിര്ബന്ധമില്ല.ബുധനും,മഹാവീരനും,ശ്രീനാരായണഗുരുവും,കൃഷ്ണനും,മുഹമ്മദും,ക്രിസ്തുവും,ജ.കൃഷ്ണമൂര്ത്തിയും,ഒഷോയും,ശങ്കരാചാര്യരും,ചട്ടമ്പിസ്വാമികളും,രമണ മാഹര്ഷിയും,ലാവോത്സുവുംചാങ്ങ്തുസുവും ഒന്നും വ്യക്തമായ ഗുരുക്കന്മാരില്ലാതെ ബോധോദയ പ്രാപ്തി നേടിയവരാണ്.
ദെയിവം നമ്മെ സൃഷ്ടിച്ചത് മറ്റൊരാളുടെ സഹായത്തോടെ ബോധാവാനാകത്തക്ക രീതിയിൽ പരാധീനക്കാരനായിട്ടല്ല. നമ്മുടെ കോമൻസെൻസ്ഗു മാത്രംമതി നിക്ഷ്പക്ഷമായി സത്യം അന്വേഷിക്കാൻ ഗു രുക്കന്മാരെ ഉപയോഗിക്കുക മാത്രമേ ആകാാവു.ചില ടിപ്സ് വാങ്ങാം.അത്രമാത്രം.ഇല്ലെങ്കിൽ അവർ ശിഷ്യരെ ഉപയോഗിക്കും.എന്നാല്‍, ധ്യാന പരിശീലനം നല്‍കാന്‍ കഴിവുള്ള ഗുരുവും ഗുരുകൃപയ്ക്ക് അര്‍ഹനായ ശിഷ്യനും- ഇതു രണ്ടും ഇന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. മറ്റെല്ലാം ഉദരപൂരണതിനുള്ള മാര്‍ഗം മാത്രം! എല്ലാവരുടെയും ഉള്ളിൽ ധ്യാനത്തിന്റെ വിത്ത് ഉറങ്ങിക്കിടക്കുന്നു.അന്വേഷണ തത്പരത ഉള്ളവർ അന്വേഷിക്കുകയും അപ്പോൾ ബോധം ചിലരിൽ സ്വയം ശക്തമായി വരികയും ക്രമേണ ആ അന്വേഷിക്കുന്നവർ അന്വേഷണം നിറുത്തുമ്പോൾ അത് കണ്ടെത്തുകയും ചെയ്യും.ഒരു ഗുരു ഉണ്ടെങ്കിലും നല്ലത് ഇല്ലെങ്കിലും നല്ലത്.പ്രപഞ്ചം അവനു ബോധോടയത്തിനുള്ള ടിപ്സ് നല്കിക്കൊണ്ടേ ഇരിക്കും.

Thursday, June 19, 2014
ശരീരത്തിനു പുറത്തുള്ള എന്തിൽനിന്നുള്ള സന്തോഷവും നമ്മെ ദുഖത്തിലാഴ്ത്തും .ഒരു ലാപ്ടോപ് സന്തോഷം തരുന്നെങ്കിൽ അത് complaint ആകുമ്പോൾ ദുഖമായി.അത് നാളെ complaint ആകുമെന്ന ഉറപ്പോട്‌കൂടി സന്തോഷിക്കുക.സ്നേഹിക്കുമ്പോൾ ഓർക്കുക ,അവരെ നാളെ വേദനയോടെ പിരിയെണ്ടിവരുമെന്ന് .അപ്പോൾ അവരെ കൂടുതൽ സ്നേഹിക്കാൻ കഴിയും .അവർ പോകുമ്പോൾ (പോയെ പറ്റു )കുറ്റബോധമില്ലാതെ അവരെ യാത്രയാക്കാൻ കഴിയും .ഒരേ ഒരു ആനന്ദമെ ശാശ്വതമായിട്ടുള്ളൂ .അത് നമ്മുടെ ഉള്ളിലെ ആനന്ദമെന്ന സ്തായീഭാവമാണ് .അതിന്റെ ഉറവിടം തിരിച്ചറിഞ്ഞാൽ മരണശേഷവും അത് ഉണ്ടാവുമെന്ന് നാം തിരിച്ചറിയും.പക്ഷെ പഞ്ചെന്ദ്രിയങ്ങളി ലൂടെ സദാ പുറത്തേക്ക് നോക്കികൊണ്ടിരുന്നാൽ എപ്പോഴും ശരീരത്തിനു പുറത്തുള്ള ഈ നയ്മിഷിക സുഖ - ദുഃഖ,ജനന- മരണങ്ങളിൽ പെട്ട് വട്ടം കറങ്ങാം .കാരണം പുരത്തുല്ലതൊക്കെ നമ്മില്നിന്നും അകന്നാണ് സ്ഥിതിചെയ്യുന്നത്.ഒന്നുമായും നമുക്കൊന്നാകാൻ കഴിയില്ല.സെക്സിൽ പോലും ശരീരങ്ങൾ എത്ര ഒട്ടിയാലും അവ രണ്ടായിത്തന്നെ കാണപ്പെടും.അതിനാൽ തന്ത്ര പറയുന്നു ബോധവാനാകുക ,ഉള്ളിലേക്ക് നോക്കുക,അവിടെ എല്ലാ ദുഃഖത്തിനും ആനന്ദമാകുന്ന ശാശ്വത പരിഹാരമുണ്ട്.
Tuesday, June 17, 2014
നമ്മുടെ പ്രശ്നങ്ങള നമ്മൾ തന്നെയാണ്.ഇത്രയും വലിയ ലോകത്ത്
ഒരു ഉറുമ്പും നമ്മളും
തമ്മിൽ ഒരു വ്യത്യാസവും
ഇല്ലല്ലോ.അതും നമ്മളും ഒരിക്കൽ
മരിക്കും.നമ്മുടെഎല്ലാം ബോധം
ഒന്നുതന്നെയാണ്.എന്നാൽ ഈ വലിയ
ബോധാൻ ശരീരമാകുന്ന പഞ്ചെന്ദ്രിയങ്ങളി ലൂടെ നോക്കുമ്പോൾ ഞാനും
നിങ്ങളും എന്ന് രണ്ടായിട്ടും ചെരുതായിട്ടും
തോന്നുന്നു.കണ്ണ് ഒന്നടച്ചു നോക്കൂ
അവിടെ മരിക്കാത്ത ഒന്നുണ്ട്.അതിൽ
നിലനില്ക്കാൻ തുടങ്ങുമ്പോൾ നശിച്ചു പോകുന്ന ശരീരവും
അതിനു പുറത്തുള്ള പലതായികാനപ്പെടുന്ന വസ്തുക്കളും
അന്യമായി തിരിച്ചറിയാം.അപ്പോൾ അവിടത്തെ ബന്ധങ്ങളുടെ
അർധമില്ലായ്മ തിരിച്ചറിയാം.നമ്മൾ ജീവിതത്തിനു കൊടുക്കുന്ന
അമിത പ്രധാന്യ മാന്
പ്രശ്നമുണ്ടാക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയും.ബോധം ഇങ്ങനെ ചെറിയ
ശരീരത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ആ ശരീരത്തിനും
ബോധത്തി നും ഇടയിൽ പുറത്തുള്ളവർ
നെമ്മേ പേര് വിളിക്കുമ്പോൾ ആ
പേരും ചേർത്ത് ഇല്ലാത്ത ഒരു വ്യക്തിത്വം
ഉണ്ടാക്കുന്നു. അതാണെന്ന് വിചാരിക്കുന്ന ഒരു
ഉപബോധ മനസ്സ് ഉണ്ടായി വരുന്നു.ക്രമേണ ഉറക്കത്തിൽ പോലും
ആ പേരിനെ ഇന്സല്റ്റ്
ചെയ്താൽ നാം
പ്രതിയോഗിയെ കൊല്ലുകയും ജയിലിൽ പോകുകയും
കര്മാബന്ധങ്ങളും ദുഖങ്ങളും അനുഭവിക്കുകയും ഒരുതെറ്റും
ചെയ്യാത്ത എനിക്കെന്തിനിങ്ങനെ ദെയിവം തന്നു
എന്ന് വിലപിച്ചു കുറ്റപ്പെടുത്തുകയും ചെയ്യും.ബോധം കാണുന്ന സ്വപ്നം
മാത്രമാണ് ഞാനും നീയും എന്നറിയാൻ
കണ്ണുകൽ അടക്കുക മാത്രമേ വേണ്ടു.നാം പിറന്നുവീണ
പ്പോൾ വിടെ ഒരു വ്യക്തി
ഇല്ലായിരുന്നു.ശുധബോധത്ത്തിൽ സംഭവിച്ച ജനനം എന്ന രണ്ടാകൽ .കുഞ്ഞുങ്ങളെ ശ്രദ്ധിക്കു .അവർ തങ്ങളുടെ
ശരീരം ഉപയോഗിക്കാൻ പരിശീലിക്കുന്നത് മറ്റേതു ഉപകരണങ്ങളും ഉപയോഗിക്കാൻ
പരിശീലിക്കും പോലെയാണ്. സയ്ക്കിൾ ഉപയോഗിക്കാൻ പഠിക്കുംപോലെ .ശരിയല്ലേ?ക്രമേണ ഇത് ഉപകരണമാനണന്നത് മറന്നു ജീവിതമാണെന്ന് തെറ്റിദ്ധരിക്കുന്നു.ഈ വ്യക്തിത്വത്തെ
സ്വയം ന്യസിക്കുന്നവനാണ് സന്യാസി. അതൊരുതരം മരണമാണ്.അതിനു ധയിരിയ മുള്ളസുഹൃത്തുക്കളെ
തന്ത്ര വെല്ലുവിളിക്കുന്നു.ആനന്ദ ത്തിലേക്ക് ഒന്നിച്ചു നടക്കുവാൻ.
Tuesday, June 10, 2014
സായ്പ്പ് കണ്ടുപിടിക്കുന്നതിലും എത്രയോ വർഷങ്ങൾക്കുമുൻപ് ഇത് ഭാരതത്തിൽ പഠി പ്പിച്ചിരുന്നു.അതിനെ വിളിച്ച പേരാണ് ഉപനിഷദ്.വേഗത്തിൽ സ്വയം അറിയാനുള്ള മറ്റൊരു മാർഗമാണ്ത ന്ത്ര.
Maslow's hierarchy of needs is a theory in psychology proposed by Abraham Maslow in his 1943 paper "A Theory of Human Motivation" in Psychological Review.[2] Maslow subsequently extended the idea to include his observations of humans' innate curiosity. His theories parallel many other theories of human developmental psychology, some of which focus on describing the stages of growth in humans. Maslow used the terms Physiological, Safety, Belongingness and Love, Esteem, Self-Actualization and Self-Transcendence needs to describe the pattern that human motivations generally move through.
Tuesday, June 3, 2014
ജീവിതവിജയത്തിന്റെ പാതയിൽ നമ്മെ മുന്നോട്ടുനയിക്കുവാൻ നാം ചെയ്യേണ്ടുന്നത് ഇടയ്ക്കിടയ്ക്ക് നമ്മുടെ ഭൂതകാലം ഇല്ലാതാക്കുക എന്നതാണ്.അപ്പോൾ ഭാവി കാലവും ഇല്ലാതായിക്കൊളും . പർവതാരോഹകർക്കിടയിൽ ഒരു ചൊല്ലുണ്ട്, 'പർവതത്തിന്റെ ഉയരത്ത്തെക്കാൾ ഷൂവിന്റെ ഇടയിൽ കുടുങ്ങിയ മണൽതരികൾ ആണ് നമ്മുടെ ഭാരവും ബുദ്ധിമുട്ടും കൂട്ടുന്നത് 'എന്ന്.ജീവിതവിജയത്ത്തിനും ഇതുതന്നെയാണ് ടെക്നിക്ക്.ഇടയ്ക്കിടയ്ക്ക് നമ്മുടെ ഭൂതകാലം കഴുകിക്കളയുക.ഒരു ധ്യാനം ഇതാ.ഒരു പേപ്പറിൽ ഭൂതകാലത്തെ പ്രയാസമുണ്ടാക്കുന്ന മുഴുവൻ എഴുതുക.ശേഷം അത് കത്തിക്കുക.ശാന്തമായി വർത്തമാനത്തിൽ കണ്ണും തുറന്നിരിക്കുക.രിസൽത്റ്റ് കമന്റ് ചെയ്യുക.നമ്മുടെ ശക്തിയെ പരിമിതപ്പെടുത്തുന്നത് നമ്മുടെ വ്യക്തിത്വം തന്നെയാണ് . അനന്തമായ ബോധവുമായി ഒന്നാകുന്നതിൽ നിന്നും നമ്മെ തടയുന്നതും ഇതുതന്നെയാണ്.നമ്മുടെ വ്യക്തിത്വം പ്രവർത്തിക്കുന്നത് ഒന്നുകിൽ ഭാവിയെ മുൻനിർത്തിയോ അല്ലെങ്കിൽ ഭൂതത്തെ മുൻനിർത്തിയോ ആണ്.ഇതുരണ്ടും യഥാർത്ഥ ത്തിൽ ഇല്ലാത്തതാണ്.അതിനു ഒരിക്കലും വർത്തമാനത്തിൽ, സത്യത്തിൽ ആകുവാൻ കഴിയില്ല.കാരണം വ്യക്തിത്വം എന്നാൽ ചിന്തകളുടെ കൂട്ടമാണല്ലോ.ചിന്തകൾ ഒന്നുകിൽ ഭൂതകാലത്തിലോ ഭാവിയിലോ ആണ്.അവയ്ക്ക് വർത്തമാനത്തിൽ ആകുവാൻ കഴിയില്ല.ചിന്തകൾ നമ്മെ പരിമിതപ്പെടുത്തുന്നു.നാം വർത്തമാനത്തിൽ പ്രവേശിക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത ആഹ്ലാദം ഉയര്ന്നു വരുവാൻ തുടങ്ങും.യഥാർത്ഥ ധ്യാനത്തിന്റെ ആഹ്ലാദം,കുട്ടിക്കാലത്തിന്റെ ആഹ്ലാദം .സംശയമുണ്ടെങ്കിൽ പരീക്ഷിക്കു.ചിന്തകൾ ഇല്ലാതെ തുടരുവാൻ ശ്രമിക്കുക.നാം ഒരുവ്യക്തിത്വവും ഇല്ലാത്ത ഒരു കുട്ടിയായതായി സങ്കല്പ്പിക്കുക.ശേഷം ഏതെങ്കിലും ചിന്ത ആവശ്യമില്ലാത്ത പ്രവർത്തിയിൽ മുഴുകുക.ആ ആഹ്ലാദം ഉയര്ന്നു വരുന്നത് നമുക്കറിയാൻ സാധിക്കും.
Subscribe to:
Posts (Atom)





.jpg)

