Saturday, April 4, 2015

കോപം വന്നു കഴിഞ്ഞാൽ നാം എന്തെങ്കിലും തക്ര്ത്തശേഷം ഒന്നുകിൽ പശ്ചാത്തപിക്കുകയോ,ഇനി കൊപിക്കില്ലെന്നു ശപഥം ചെയ്യുകയോ അല്ലെങ്കിൽ ന്യായീകരനങ്ങൽ കാണ്ടെത്തുകയോ ചെയ്യുന്നു.അങ്ങനെ ആ ജാള്യതയിൽനിന്നും കുറ്റ ബോധത്തിൽനിന്നും നാം വേഗം ഓടിയൊളിക്കുന്നു.ആശ്വാസമാകുന്നു.ആ അഹംകാരം സംരക്ഷിക്കപ്പെടുന്നു.അപ്പോൾ ബോധത്തിലേക്ക്‌ യതാര്ധത്തിലുള്ള കുഴപ്പം ആലേഖനം ചെയ്യപ്പെടുന്നില്ല..നാം ശ്രദ്ധിക്കുന്നില്ല.എങ്കിലല്ലേ ബോധത്തിൽ കയറു.ബോധത്തിൽ കയറിയാൽ രക്ഷപെട്ടു.പിന്നീട് ഉപബോധ മനസ്സിനാൽ കോപം നിയന്ത്രിക്കപ്പെടും....അതിനായി ആദ്യം ചെയ്യേണ്ടത്.മേൽ പറഞ്ഞ രീതിയിൽ രക്ഷപെടാതെ അനുകൂലമോ പ്രതികൂലമോ ഒരു വാദഗതികളും കൊണ്ടുവരാതെ സ്വന്തം കോപത്തെ നിരീക്ഷിക്കുക എന്നതാണ്.അതിനെ മുഴുവൻ നിരീക്ഷണത്തൊടെ വരാനനുവദിക്കുക.ആദ്യമാദ്യം കോപം വന്നുകഴിഞ്ഞു ഓർത്ത് നാം നിരീക്ഷിക്കും,ക്രമേണ കൊപിച്ച്ച്ചുകൊണ്ടിരിക്കുംപോൾ നാം ബോധാവാനാകുന്നു,പിന്നെ പിന്നെ കോപം തുടങ്ങുമ്പോൾതന്നെ നാമറിയും " ദേ ഞാൻ കോപിക്കാൻ പോകുന്നു."അപ്പോഴതിനെ വേണ്ടിടത്ത് വേണ്ടപോലെ പ്രയോഗിക്കുവാൻ നമുക്ക് കഴിയുന്നു.അപ്പോൾ നാംഈ സാഹചര്യത്തിലെ കോപത്തിന്റെ ഗുണ ദോഷങ്ങളെ അറിയുന്നു.വേണ്ടവിധം പ്രയോഗിക്കുന്നു.അപ്പോൾ ജീവിതം ലളിതവും വിജയപ്രദ വും ആകുന്നു.

No comments:

Post a Comment