തടസങ്ങൾ ഉണ്ടാവുന്നതെങ്ങനെ?അഥവാ എന്താണ് തടസങ്ങൾ ? തടസങ്ങൾ എന്നത് ഈഗോയുടെ സൃഷ്ടിയാണ് അഥവാ ഏതുവഴിയിലൂടെയും കയറി പോകുവാനുള്ള തുറന്ന അവസ്ഥയില്ലായ്മയാണ്.അതായത് എനിക്ക് ഇത് ഇങ്ങനെതന്നെവേണം എന്ന് തീരുമാനിക്കുമ്പോൾ ഉണ്ടാവുന്ന അവസ്ഥയാണ് പ്രതിസന്ധികൾ .എങ്ങനെവേണമെങ്കിലും മുന്നോട്ടു, ലക്ഷ്യത്തിലേക്ക് പോകാൻ ഉള്ള മനസ്സിന്റെ നിബന്ധനകളില്ലാത്ത സ്വാതന്ത്ര്യമാണ് ധൈര്യം എന്നത് .അത് ലക്ഷ്യത്തിനുവേണ്ടി ഏതു മാർഗവുമായും സമരസപ്പെടും .കൂടുതൽ സത്യസന്ധമായ മാർഗ്ഗത്തിന് കൂടുതൽ കാലം നിലനിൽപ്പുണ്ടായേക്കുമെന്നു മാത്രം.എന്തും ചെയ്യാനും സാഹചര്യത്തിനനുസരിച്ച് സ്വയം രൂപം മാറാനും ഉള്ള കടുംപിടുത്തമില്ലാത്ത അവസ്ഥക്കുമാത്രമേ എന്തെങ്കിലും ഗുണകരമായി ചെയ്യാൻ കഴിയു.സ്വയം മാനസികമായി ഇല്ലാതാകുന്നവർക്ക് എല്ലാം ലഭിക്കും ,സ്വയം മാനസികമായി എന്തെങ്കിലുമൊക്കെ ഉള്ളവർക്ക് ഉള്ളതും നഷ്ടപ്പെടും.ഒന്നുമില്ലാത്തവനാകുകയും ആരുമല്ലാത്ത വനാകുകയും ചെയ്താൽ വേണ്ടത് ലഭിക്കും .പലരും രക്ഷപെടാൻ ഉള്ളിൽ പദ്ധതികൾ ഉണ്ടാക്കി കോടിക്കണക്കിനു ഘടകങ്ങൾ ചേരുന്ന പ്രപഞ്ചത്തെമുഴുവൻ ആ സ്വന്തം വഴിയിൽ കൊണ്ടുവരാനുള്ള തത്രപ്പാടിലാണ്.നടക്കില്ല.എന്നാൽ നാം എല്ലാ പദ്ധതികളെയും ഇല്ലാതാക്കുകയും പ്രപഞ്ചപദ്ധതികൾക്കനുസരിച്ച് നമ്മുടെ വാസനകളെ ബന്ധിപ്പിക്കുകയും ചെയ്യുമ്പോൾ പ്രപഞ്ചം സ്വയം പദ്ധതികൾ മെനഞ്ഞു എന്നിലേക്ക് അതിനെ പൂർത്തീകരിക്കുവാൻ എല്ലാമെല്ലാം എത്തിച്ച് തരികയും ചെയ്യുന്നു.വിജയിച്ച കലാകാരന്മാർക്കിത് അൽപ്പമൊക്കെ അറിയാം .ഇവിടെയാണ് യതാർത്ഥ വഴികാട്ടികളായ ഗുരുക്കന്മാർ തിരിച്ചറിയപ്പെടുന്നത് .അവിടെ പ്രപഞ്ചം അതിന്റെ ഭീകരത മാറ്റിവച്ച് കൊച്ചുകുട്ടിയെപോലെ ഞാനുമായികളിക്കുന്നു .ജീവിതത്തിൽ ജയപരാജയങ്ങൾ കളികൾ മാത്രമാകുന്നു.അവിടെയാണ് പരമമായ പരമാനന്ദ മോചനം നിലകൊള്ളുന്നത് .SREE Sreedharan Namboothiri.N
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
09544431919

No comments:
Post a Comment