ശക്തിപ്രാപിക്കുവാൻ ശ്രമിക്കുന്ന ഹിന്ദുക്കളിലെ "അന്ധ"ബലി സമ്പ്രദായവും അതിലെ അപകടങ്ങളും
---------------------------------------------------------------------
(ആരും ശത്രുക്കളല്ല.ചിലസത്യങ്ങൾ പറയുന്നുവെന്നുമാത്രം.)
-----------------------------------------------------------------------
എന്താണ് അന്ധ ബലിസംബ്രദായത്തിന്റെ കുഴപ്പം? ദിനവും ആയിരക്കണക്കിന് മൃഗങ്ങളെ കൊന്നു തിന്നുന്നുവല്ലോ?പിന്നെ വിശ്വാസത്തിന്റെ പേരിലാവുമ്പോൾ മാത്രം എന്താണ് കുഴപ്പം?

സംസ്കാരങ്ങൾ വളരുമ്പോൾത്തന്നെ മനുഷ്യൻ ഈശ്വരനെ തനിക്കറിയാവുന്ന രീതിയിൽ ആരാധിച്ചു പോന്നിട്ടുണ്ട്.തികച്ചും വ്യക്തിപരമായ ഒന്നായ ഒരുവന്റെ ഈശ്വരാരാധനയിൽ തെറ്റുംശരിയും എല്ലാം അവനവനെയും കടന്നിട്ട് അപരനിൽ കണ്ടുപിടിക്കുന്നതിനെയും വിമര്ശിക്കുന്നതിനെയുമാണ് "തീവ്രവാദം " എന്ന് ലോകമെമ്പാടും വിളിക്കപ്പെടുന്നത്.സംസ്കാരമുള്ള ഒരു സമൂഹത്തിനു ചേർന്നതല്ല അത് എന്ന് ലോകം അനുഭവങ്ങൾ കൊണ്ട്, അഥവാ കാലം കൊണ്ട് തിരിച്ചറിഞ്ഞിരിക്കുന്നു.എന്നാൽ എപ്പോഴാണ് ഒരുവന്റെ ആചാരങ്ങൾ വിമര്ശിക്കപ്പെടേണ്ടത്?അഥവാ അനാചാരമാകുന്നത്?.ശാസ്ത്രീയമായ ആരാധന എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ ഏതാണവ?
അതെ, ഒരാളുടെ ആരാധന സിനിമാതാരങ്ങളെയോ ദേവതകളെയോ സൂപ്പർമാനെയോ ഷെർലക്ഹോംസിനെയോ ആയിക്കൊള്ളട്ടെ അതവന് സബ്‌കോൺഷ്യസ് മനസ്സിൽ പോസിറ്റിവായ സ്കീമകളും അതിലൂടെയുണ്ടാവുന്ന പോസിറ്റിവായ പ്രോട്ടോടൈപ്‌സും നല്കുന്നുവെങ്കിൽ അതയാളുടെയും മറ്റുള്ളവരുടെയും ജീവിതം കൂടുതൽ ബോധപരമായി മെച്ചപ്പെട്ടതാക്കുന്നുവെങ്കിൽ അതെന്തുതന്നെയായാലും സായ്‌ക്കോളജിക്കലി,അത് ശാസ്ത്രീയമായ സദാചാരമാണ്.കാരണം വിജയിച്ച എല്ലാവര്ക്കും ഇത്തരം ബിംബങ്ങൾ ഉണ്ടായിരുന്നു.ഒരാൾ നല്ലൊരു ഡോക്ടറാകാൻ അയാളുടെയുള്ളിൽ റോൾമോഡൽസായ നല്ല ഡോക്ടേഴ്സ് ഉണ്ടാവും.
എന്നാൽ അയാളുടെ ആരാധന എപ്പോഴാണോ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നത് അവിടെയാണ് ആ ആചാരം വിമർശിക്കപ്പെടേണ്ടത്. ആ ലെയ്‌നിനു അടിയിൽ ഉള്ളതെല്ലാം ആചാരങ്ങളും അതിനു മുകളിലുള്ളതെല്ലാം അനാചാരങ്ങളും തീവ്രവാദവുമാകുന്നു.
കുറേ കൊല്ലങ്ങൾക്കു മുൻപ് രാത്രിയിൽ മനുഷ്യന് സ്വാതന്ത്ര്യമായി ഇറങ്ങി നടക്കുവാൻ കഴിയുമായിരുന്നില്ല.കാരണം നിങ്ങൾ ഒറ്റക്കായിരുന്നെങ്കിൽ നിങ്ങൾ ദുർദേവതകൾക്ക് മുൻപിൽ ഗളച്ഛേദം നടത്തി ബലിനൽകപ്പെടുമായിരുന്നു.ഇപ്പോഴും പല ആദിവാസികൾക്കിടയിലും ഇന്ത്യയിൽ പലയിടത്തും ഇത്തരം ആചാരങ്ങൾ നിലനിൽക്കുന്നു.നോർത്തിന്ത്യയിൽ യിൽ ഒരു ഗ്രാമത്തിൽ ഒരിടത്ത് വച്ച് ഒരു സുന്ദരി പെൺകുട്ടിയെ അലങ്കരിച്ച പല്ലക്കിൽ ആർപ്പുവിളികളോടെ കൊണ്ടുപോകുന്നത് കണ്ടു "പ്രായംചെന്നതിന്റെ ആഘോഷമാണോ "എന്ന് ചോദിച്ചപ്പോൾ കേട്ടതു പറയാൻ ബുദ്ധിമുട്ടുണ്ട് ."വോ പെഹലാ മഹീനെ മേം ധാ...,യെ ..യെ ...ബലി ദേ നേ"കേലിയെ "".ഇപ്പോഴും നടക്കുന്നു.
വ്യാസന്റെ കാലം മുതൽക്ക് ഈ അപകടകരമായ അവസ്ഥയെ ഇല്ലായ്മ ചെയ്യുവാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങൾ നടന്നതിന് തെളിവുകളുണ്ട്.ഭാഗവതത്തിലെ ജഡഭരത മഹാമുനിയെ ഭദ്രകാളി വിഗ്രഹത്തിൽനിന്നും പ്രത്യക്ഷപ്പെട്ട് ബലിത്തറയിൽനിന്നും രക്ഷപ്പെടുത്തുന്ന ഭാഗമൊക്കെ ആ നവോഥാന ശ്രമങ്ങളുടെ ഭാഗമായിരുന്നു.എന്നാൽ ഇത് അൽപ്പമെങ്കിലും വിജയിക്കാൻ കാരണം അടുത്തകാലത്ത് ശ്രീനാരായണ ഗുരുദേവനെയും ചട്ടമ്പിസ്വാമികളെയും ശങ്കരാചാര്യ സ്വാമികളെയും പോലുള്ളവർ തങ്ങളുടെ മരണത്തെപോലും അവഗണിച്ച് ഉണ്ടാക്കിയെടുത്ത ആത്മീയനവോഥാനമാണ് .അവർ ഇത്തരം "അറുകൊലകളെ "ക്ഷേത്രങ്ങളുടെ മൂലയിലേക്ക് മാറ്റിയിരുത്തി മനുഷ്യ രക്തത്തിനു പകരം കുമ്പളങ്ങാ വെട്ടിമുറിച്ച് മഞ്ഞൾ + ചുണ്ണാമ്പുവെള്ളമോ പാൽപ്പായസമോ കൊടുത്തു ശാന്തരാക്കി."മറ്റു സൂക്ഷ്മ ലോക വാസികളായ ക്ഷിപ്ര പ്ര സാദിക ളായ ശക്തികൾ അവരുടെ ഉപാസകരെ മരണ ശേഷം അവരുടെ ലോകത്ത് തടഞ്ഞു വെച്ചു അവസാനം ആഹരിച്ച് അവരുടെ ആവി അധോമുഖമായി ഭൂമിയിൽ വീണു പുല്ല് കുരു ത്ത് പോകുന്നു." എന്ന് ശ്രീ നാരായണഗുരു ദേവൻ ദൈവവിചിന്തനത്തിൽ എഴുതിയിട്ടുണ്ട്.അതുകൊണ്ടാണ് താന്ത്രികവിദ്യയിലും അറിവുണ്ടായിരുന്ന അദ്ദേഹം ഇവറ്റകളെ മൂലക്കുമാറ്റിയിരുത്തി രൂപമില്ലാത്ത സ്വന്തമുള്ളിലെ ആത്മബോധത്തെ ഉയർത്തുന്ന കണ്ണാടിയിലെ ശിവനെയും പരാശക്തിയെയും ഒക്കെ പ്രതിഷ്ഠിച്ചത്.നിയമംമൂലമോ ആഹാരത്തിനു വേണ്ടിയോ പോലെ ഉള്ള കൊലയല്ല അന്ധവിശ്വാസങ്ങളുടെ അഥവാ ഈശ്വരന്റെ പേരിലുള്ളത്.അത് ഒട്ടും കുറ്റബോധമില്ലാതാകുവാനുള്ള വഴിയായി ,അപകടകരമായി മാറുന്നു.ദൈവത്തിന്റെ പേരിൽ ഒരാളെ വെട്ടിക്കൊല്ലുമ്പോൾ അത് ഉദാത്തമാണെന്നു കരുതി ചെയ്യാൻ കഴിയുന്നു എന്നതാണതിലെ അപകടം .ലോകമെമ്പാടുമുള്ള തീവ്രവാദികൾ യന്ത്രങ്ങളെപോലെ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.അതാണ് സ്വന്തം പെറ്റമ്മയെ കുനിച്ച് നിർത്തി കഴുത്തറക്കുമ്പോഴും കണ്ണുകൾ നിര്ജീവങ്ങളായിപോകുന്നത്.കണ്ണിൽനിന്നും ഒരുതുള്ളി ഉതിരാത്തത്.അവരെ അപ്രകാരം ബ്രെയിൻവാഷ് ചെയ്തു മാറ്റിയിരിക്കുന്നു.ഇവിടെ എവിടെയാണ് ഈശ്വരന്റെ സംഗീതം?എവിടെയാണ് ആനന്ദത്തിന്റെ അല്പമാത്രസ്ഫുരണം?
നാം ചരിത്രം അറിയണം .ഇതിനിടയിൽ ലോകമെമ്പാടും ബലിയെ എതിർത്ത എല്ലാ ബുദ്ധന്മാരും പലകുറി ആക്രമിക്കപ്പെട്ടു,പലരും കൊല്ലപ്പെട്ടു. എന്നാൽ ഈ നമ്മുടെ മഹത്തായ ആത്മീയ നവോദ്ധാനത്തെ അറിയാതെ നമ്മെ ആ ഭീതിതമായ ഇരുണ്ട രാത്രികളിലേക്കു കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഞെട്ടലോടെ ആധുനിക ലോകം അറിയണം.ഇതുപറയുമ്പോൾ ഇത്രയെയൊക്കെ വീണ്ടും വരുമോ എന്നുചോദിച്ചാൽ തെളിവുതരം.തിരുവനന്തപുരത്തോരു കാളീക്ഷേത്രത്തിൽ മനുഷ്യരക്തംകൊണ്ട് കാളിയെ അഭിഷേകം ചെയ്യുന്ന ഉത്‌സവം നടത്തി.ഇപ്പോഴവർ എതിർപ്പില്ലെങ്കിൽ നിങ്ങളോടു ചോദിച്ചിട്ടെടുക്കുന്നു.നാളെയവർ ചോദിക്കാതെ എടുക്കുന്നു.അത്രേയുള്ളു.ഒരാൾ ചെയ്താൽമതി മാന്യതയുടെ,യുക്തിയുടെ ,മനസാക്ഷിയുടെ ഈ ഡാ0 പൊട്ടാൻ .പിന്നീട് അവിടന്നുംഇവിടന്നും കുട്ടികളെയുൾപ്പടെ കാണാതാവൻതുടങ്ങും.എല്ലുപോലും കിട്ടുകയില്ല.ഉത്തരേന്ത്യയിൽ ഇലക്ഷന് ജയിക്കാനും മറ്റുമായി 12 പേരെ , 26 പേരെ ഒക്കെ , ബലികൊടുത്ത് കുഴിച്ച് മൂടിയിരുന്നവാർത്തകൾ നാം അടിക്കടി കേൾക്കാറുണ്ടല്ലോ .അതിവിടെയും തുടങ്ങാൻ അധികതാമസമില്ല.മന്ത്രവാദികുടുംബത്തെ മുഴുവൻ സിദ്ധിക്കായി കഴുത്തറത്തത് ഈ അടുത്തകാലത്താണ്.മനുഷ്യൻ വിദ്യാഭ്യാസംകൂടുന്തോറും കൂടുതൽ മണ്ടനായിവരികയാണെന്നു തോന്നിക്കുന്ന കാലത്തിലാണ് നാം കഴിയുന്നത് എന്നോർക്കണം.ദയവായി നിങ്ങൾ ശ്രീനാരായണ ഗുരുദേവനെയും ശങ്കരാചാര്യരെയും നിന്ദിക്കരുത് .
---------------------------------------------------------------മേൽപറഞ്ഞ സാധാരണ ജനത്തിന്റെ ആശങ്കകളിൽ പരിഹാരം എന്തെന്ന് വ്യക്തമാക്കാതെ ഇത് അനുവദിക്കപ്പെടാൻ പാടില്ലാത്തതാണ്.
---------------------------------------------------------------------
---------------------------------------------------------------മേൽപറഞ്ഞ സാധാരണ ജനത്തിന്റെ ആശങ്കകളിൽ പരിഹാരം എന്തെന്ന് വ്യക്തമാക്കാതെ ഇത് അനുവദിക്കപ്പെടാൻ പാടില്ലാത്തതാണ്.
---------------------------------------------------------------------
"അഹിംസാ പരമോധർമ്മ " എന്ന പ്രമാണം ആണ് ഹിന്ദുവിന്റെ പ്രമാണം.യോഗസൂത്രത്തിലെ യമം ആദ്യമായി പറഞ്ഞുതുടങ്ങുന്നത് "അഹിംസയെ "കുറിച്ചാണ്.അപരന്റെ ഉള്ളിലെ പരമബോധത്തെ ശ്രദ്ധിച്ചാൽ അത് തന്നെയാണ് എന്റെഉള്ളിലുമെന്നറിയാൻ കഴിയുമോഴാണ് സ്നേഹവും ആനന്ദവും ഒഴുകാൻതുടങ്ങുക .അവിടെമാത്രമാണ് ഈശ്വരന്റെ പറുദീസ അഥവാ ദൈവരാജ്യം അറിയുവാൻ കഴിയുക.
ഇനി വിശ്വാസികൾ ശ്രദ്ധിക്കേണ്ട വിഷയം നോക്കാം.
ഇനി വിശ്വാസികൾ ശ്രദ്ധിക്കേണ്ട വിഷയം നോക്കാം.
മാംസാഹാരവും പഞ്ചമകാരവും കൗലത്തിൽ ശരിയായ രീതിയിൽ ശരിയായ സമയത്തുമാത്രം ആവശ്യമാണ് .
--------------------------------------------------------------------------
ഭക്ഷണം ഏതാണ് കഴിക്കുന്നതെന്നോക്കെ അവരവരുടെ ഇഷ്ടമാണ്.മാംസഭക്ഷണം ഒട്ടുംതന്നെ തെറ്റല്ല.എന്നാൽ സമാധിമാർഗത്തിൽ ഉയരാൻമാത്രം അതിലെ എന്നല്ല എല്ലാ അഡിക്ഷൻസും മാറ്റേണ്ടതാണ്.അത്രമാത്രം.

ഏറ്റവും പ്രധാനപ്പെട്ട ഒരു കവ് ള തന്ത്രമായി കണക്കാക്ക പ്പെടുന്ന കുളർന്നവതന്ത്രത്തിൽ "മാംസഭക്ഷണ മാത്രേണ യദി പുണ്യാ ഗതിർഭവേദ് ലോകേ മാംസാശിന: സർവേ പുണ്യാ ഭാജോ ഭവന്തി ഹി." ഉല്ലാസം2 .കുളമാഹാത്മ്യ കഥനം.118 .അതായത് "മാംസം കഴിക്കുന്നതുകൊണ്ട് മാത്രം സദ്ഗതിലഭിക്കുമെങ്കിൽ ഈ ലോകത്ത് മംസംകഴിക്കുന്നവരെല്ലാം പുണ്യാത്മാക്കളായിത്തത്തെരണമല്ലോ?"എന്നാണ് .അപ്പൊ അതല്ല ഉദ്ദേശം എന്ന് വ്യക്തം.പിന്നെയെന്തിനാണ് ആചാര്യന്മാർ ബലി പറഞ്ഞിട്ടുള്ളത് എന്നുവച്ചാൽ സ്വന്തം അഡിക്ഷനുകളിൽനിന്നും മോചനം നേടുവാനാണ്.അതായത് മദ്യം ,മാംസം ,മീനം ,മുദ്രാ ,മയ് ഥുനം എന്നിവയാൽ ആരാധനനടത്തുന്നതിനെ പഞ്ചമകാരം എന്നുപറയുന്നു.അതിൽ സ്വന്തം മാംസമായ ശരീരത്തെ ജ്ഞാനാഗ്നിയിൽ ഹോമിച്ചു അതിബോധത്തിലേക്കു പോകുന്നു.ക്രിസ്തുവും സമാനമായി "തന്റെ മാംസമായി അപ്പത്തിനേയും.രക്തം എന്നുകരുതി വീഞ്ഞും പാനംചെയ്യാൻ ശിഷ്യന്മാരോട് പറയുന്ന തും ഈ ബോധം ഉയരാനാണ് ".
ഉദാ :മാംസത്തിൽ അഡിക്ഷനുള്ളയൊരാൾ.മുന്നിലെ കണ്ണാടിപോലുള്ള പ്രതിബിംബത്തിൽ സ്വയം ആത്മശിവ ബോധത്തെ ആവാഹിച്ച് വച്ച് അതിനുമുന്നിലിട്ടു ഒരു ജീവനെ കൊന്നു തിന്നുമ്പോൾ ഒന്നോരണ്ടോ തവണകൊണ്ട് മാംസത്തിലെ ആസക്തി സ്വയമറിയാതെ വിട്ടുപോകുകയും തന്റെതന്നെ ഉള്ളിലെ സ്നേഹമാകുന്ന അടിസ്ഥാന ശിവബോധത്തെ പ്രാപിക്കാൻ തുടങ്ങുകയും ചെയ്യും.ഇതുപോലെയാണ് നഗ്നയായ സുന്ദരിയെ ശ്രീചക്രത്തിലിരുത്തി ഭയ് രവിയായിട്ടു പൂജിച്ച് സ്വയം ഭയ് രവനായിട്ടു മാറിയശേഷം ഉള്ള മയ് ഥുനം എന്ന ആ ശിവശക്തിസംയോഗത്തിലും മോക്ഷത്തെ അറിയാം.അതോടെ ശാംഭവിമുദ്രയിലൂടെ ഉള്ളിലേക്ക് നോക്കി നിരീക്ഷണത്തിലൂടെ തന്റെയുള്ളിലെ ആനന്ദകേന്ദ്രത്തിന്റെ ഉറവിടമറിയുന്ന സാധകൻ എപ്പോൾവേണമെങ്കിലും ഉള്ളിലെ പെണ്ണിനെ ഉണർത്തി രതിമൂർച്ഛ അനുഭവിക്കുന്നു.ഇത് തികച്ചും ശാസ്ത്രീയമാണ്.സയ്‌ക്കോളജിയുടെ ആഴങ്ങളാണ്.ഇത് പൂജയും ഒന്നുമില്ലാതെ ഒരു ദിവസം അറവുശാലയിൽ ധ്യാനാത്മകമായി ജോലിചെയ്താൽപോലും ഒരുപക്ഷെ ധാരാളമാണ്.മയ് ഥുനം ഭാര്യയുമായി ധ്യാനാത്മകമായി ചെയ്താൽപോലും ശാസ്ത്രീയമാണ്.അപ്പോൾ സ്വാധിഷ്ഠാനത്തിലെ വാസനാ തടസങ്ങൾ പൂര്തതീകരണത്തോടെ സ്വതന്ത്രമാവുകയും കുണ്ഡലിനി സുഷുമ്നാ മാർഗത്തെ അവലംബിച്ച് സമാധിയിലേക്കു കുത്തിക്കുകയും ചെയ്യുന്നു.
എന്നാൽ ഇതൊരു വെറും ആചാരംമാത്രമാകുമ്പോൾ ഈ പറഞ്ഞ സകലതും തകർക്കപ്പെടുന്നു.ആസക്തിയാൽ ബന്ധനമുണ്ടാക്കുന്നതുമാണ് .ഇങ്ങനെയല്ലാതെ നടത്തപ്പെടുന്ന ബലികളെല്ലാം അഥവാ അന്ധമായ ആചാരങ്ങളെല്ലാം മണ്ടത്തരങ്ങളും പരമബോധ സാക്ഷാത്കാരത്തിന് തടസങ്ങളുമാണെന്നുള്ളത് പരമസത്യം മാത്രമാണ്.ഇതെല്ലാം മനുഷ്യന്റെ ആന്തരിക പരിവർത്തനത്തിന് ഉതകണം .അല്ലെങ്കിൽ ഇതുകൊണ്ടെന്തുകാര്യം?.അർത്ഥമോ അന്വേഷണമോ കൂടാതെ 40 വര്ഷം ശ്രീചക്രത്തിൽ അഭിഷേകം കഴിക്കുന്നവർക്ക്കൂടി എന്തുഗുണമാണുണ്ടാവുക? ഉപാസകനെന്ന മിഥ്യാഭിമാനം മാത്രമാണുണ്ടാവുക.എല്ലാ ഗുരുവേഷക്കാരായ ചൂഷകരും സത്യം മൂടിവയ്ക്കുന്നു.ശിഷ്യന്മാരുടെ കോമൺസെൻസിനെ ശാസ്ത്രീയമായി വളർത്തുകയില്ല .അതുവളർന്നാൽ ശിഷ്യൻ അവിടെനിന്നും പോകും .അതിനാൽ പല ഗുരുക്കന്മാരും ബ്രെയിൻവാഷിങ് നടത്തി അടിമകളെ സൃഷ്ടിക്കുന്നു.ഇവരുടെ
ശിഷ്യന്മാർ ഒട്ടുംതന്നെ മേൽപറഞ്ഞതുപോലെ സ്വന്തമായി ചിന്തിക്കാൻ പോലും അനുവദിക്കപ്പെട്ടിട്ടില്ലാത്ത തീവ്രവാദ റോബോട്ടുകളാണ്.അതിനു തെളിവാണ് ആശയത്തെ ആശയംകൊണ്ടു നേരിടാനുള്ള ധൈര്യമില്ലാതെ ബലിയെപ്പറ്റി പറയുമ്പോൾ ജാതിയും മതവും ബ്രാഹ്മണിക്കൽ അടിമത്തവും പറഞ്ഞു എന്നെപോലെ സത്യം വിളിച്ചു പറയുന്നവരെ ഭീഷണിപ്പെടുത്തനുള്ള ശ്രമങ്ങൾ.

പക്ഷെ നിങ്ങള്ക്ക് സംസ്കാരസമ്പന്നരായ ആധുനികലോകത്തെ ഹിന്ദു സാധകരെ ജാതിപറഞ്ഞു മണ്ടന്മാരാക്കി പുറകോട്ടു നടത്താൻ സാധിക്കില്ല. ഇന്ന് ഒരു ബ്രാഹ്മണനും സംഘടിച്ചുകൊണ്ട് നിങ്ങളുടെവീട്ടിൽ വന്നിട്ട് പറയുന്നില്ല ഇന്നത് ആചാരിച്ചേമതിയാകു ഇല്ലെങ്കിൽ തച്ചുടക്കുമെന്ന്.(അല്ലേലും പരസ്പരം കണ്ടൂടാത്തവർഗം സംഘടിച്ച ചരിത്രമില്ലല്ലോ).എന്തുമേധാവിത്വം?ഒന്നുമില്ല.അതിനാൽ ഗായത്രിമന്ത്രം അറിയാത്ത ഹിന്ദുക്കൾ പോലും കുറവാണ്.എല്ലാ ജാതിയുംപോയി.ഭൂതകാലത്തിലെ ജാതിപ്പിശാചിലേക്കു പോകാതെ എപ്പോഴും വർത്തമാനകാലത്തെ ബോധത്തിലേക്കും സാത്വികതയിലേക്കും സ്നേഹത്തിലേക്കും വരികയാണ് വേണ്ടതെന്നു പ്രളയത്തിൽ മത്സ്യത്തോഴിലാളികൾ നമ്മെ പഠിപ്പിച്ചു .
സോകോൾഡ് ഗുരു പരമ്പര സാധനകളിൽ സാധകർക്ക് പലർക്കും പറ്റുന്ന അബദ്ധം "എന്റേത് " എന്ന തോന്നലിനെ അതിവർത്തിക്കാൻ സാധിക്കുന്നില്ല എന്നതാണ്.
ഇത് സാധകനെ വിവിധങ്ങളായ പരമാത്മാവിന്റെ സ്വരൂപത്തെ അറിയുന്നതിൽനിന്നും സാധകനെ തടയുന്നു.ലോകനിലവാരത്തിൽ അന്വേഷിച്ച് ,പല ദിക്കുകളിൽനിന്നും ഈശ്വരനെ അറിയാൻ ശ്രമിക്കുന്നവനാണ് ഒരു യഥാർത്ഥ സാധകൻ.അവൻ ഒന്നിലും കടുംപിടുത്തമില്ലാത്തവൻ.ഏറ്റവും വലിയതടസം എന്റെ സാധനാ സമ്പ്രദായം,എന്റെ ദേവത , എന്റെ ഗുരു എന്നിവയാണ് .ഇവയൊന്നും വേണ്ട എന്നല്ല .ഇവകൾ കൂടി ഭേദിക്കുമ്പോഴേ ആ കെട്ടു മുഴുവൻ പൊട്ടിക്കപ്പെടുന്നുള്ളു.ഇത് തടസംകൂടാതെ ഭേദിക്കപ്പെടുവാനാണ്, ആ അവസാന ലയനത്തിനാണ് ദേവതകൾക്ക് പരമബോധത്തിന്റെ ചന്ദ്രക്കലകൾ പോലുള്ള സിംബലുകൾ നൽകിയിരിക്കുന്നത്. ഈ സിംബലുകൾ ഇല്ലാത്ത മന്ത്രമൂർത്തികൾ അപകടകാരികളാണ് . അവർക്ക് നമ്മെ അവസാന ലയനത്തിനു വിട്ടുകൊടുക്കുവാൻ ഉള്ള, സ്വയം മാറാനുള്ള മാനസികാവസ്ഥ ഉണ്ടാവില്ല.അവിടെ ശരീരം നഷ്ടപ്പെടുന്ന സാധകനെ ആ ലോകത്തുതന്നെ പിടിച്ചു നിർത്തും.പൂർണ്ണ സാധനയിൽ പോകുമ്പോൾ ഇവറ്റകൾ സ്വന്തം ഭാര്യയുമായി ബന്ധപ്പെടാൻ പോലും അനുവദിക്കില്ല. എങ്കിലും ചിലമണ്ടന്മാർ ഇവറ്റകളെ ഇനിയും ബലികൊടുത്ത് വച്ചുവാഴിക്കണമെന്നു പറയുന്നതിൽ യുക്തിയൊന്നുംതന്നെയില്ല എന്ന് ശ്രീനാരായണ ഗുരുദേവന്റെ ദൈവവിചിന്തനം സാക്ഷ്യപ്പെടുത്തുന്നു.അതാണ് അദ്ദേഹം ഇവറ്റകളെ പ്രതിഷ്ഠിക്കാതെ ശിവനെത്തന്നെ പ്രതിഷ്ഠിച്ചത്.അവറ്റകൾ ക്ഷേത്രങ്ങളുടെ മൂലകളിൽ ഉപദ്രവമില്ലാതെ ഇരുന്നുകൊള്ളട്ടെ.അതിനാൽ ദയവായി ബ്രാഹ്മണിക്കൽ അടിമത്തമെന്നൊക്കെ പറഞ്ഞു ഇവറ്റകളെ ഉയർത്താതേ ഷഡാധാര ബന്ധമുള്ള ദേവതകളെ ഉയർത്തുക.നമുക്കിവിടെ നിരവധി മഹാ ദേവതകൾ മോക്ഷദായകസജ്ജരായി ഇരിക്കുന്നുവല്ലോ.അവരാണ് നമ്മെ ശ്രീവിദ്യയിൽ സർവരക്ഷാകര ചക്രം എന്നുപറയുന്ന ബാധാ ലോകത്തിന്റെ കടമ്പ കടത്തിവിടുന്നത്.അപ്പോൾ മാത്രമേ ഒരുവൻ പരമാനന്ദ സമാധിലോകത്തിൽ സർവ്വ ബന്ധനങ്ങളിൽനിന്നും മോചിതനാവുകയുള്ളു.അതല്ലേ വേണ്ടത് ?

SREE Sreedharan Namboothiri.N.
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
09544431919
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ ".
.

No comments:
Post a Comment