Friday, January 11, 2019

സാധനകളിൽ പലർക്കും പറ്റുന്ന അബദ്ധം "എന്റേത് " എന്ന തോന്നലിനെ അതിവർത്തിക്കാൻ സാധിക്കുന്നില്ല എന്നതാണ്.ഇത് സാധകനെ വിവിധങ്ങളായ പരമാത്മാവിന്റെ സ്വരൂപത്തെ അറിയുന്നതിൽനിന്നും സാധകനെ തടയുന്നു.ലോകനിലവാരത്തിൽ അന്വേഷിച്ച് ,പല ദിക്കുകളിൽനിന്നും ഈശ്വരനെ അറിയാൻ ശ്രമിക്കുന്നവനാണ് ഒരു യഥാർത്ഥ സാധകൻ.അവൻ ഒന്നിലും കടുംപിടുത്തമില്ലാത്തവൻ.ഏറ്റവും വലിയതടസം എന്റെ സാധനാ സമ്പ്രദായം,എന്റെ ദേവത , എന്റെ ഗുരു എന്നിവയാണ് .ഇവയൊന്നും വേണ്ട എന്നല്ല .ഇവകൾ കൂടി ഭേദിക്കുമ്പോഴേ ആ കെട്ടു മുഴുവൻ പൊട്ടിക്കപ്പെടുന്നുള്ളു.ഇത് തടസംകൂടാതെ ഭേദിക്കപ്പെടുവാനാണ്, ആ അവസാന ലയനത്തിനാണ് ദേവതകൾക്ക് പരമബോധത്തിന്റെ ചന്ദ്രക്കലകൾ പോലുള്ള സിംബലുകൾ നൽകിയിരിക്കുന്നത്. ഈ സിംബലുകൾ ഇല്ലാത്ത മന്ത്രമൂർത്തികൾ അപകടകാരികളാണ് . അവർക്ക് നമ്മെ അവസാന ലയനത്തിനു വിട്ടുകൊടുക്കുവാൻ ഉള്ള, സ്വയം മാറാനുള്ള മാനസികാവസ്ഥ ഉണ്ടാവില്ല.അവിടെ ശരീരം നഷ്ടപ്പെടുന്ന സാധകനെ ആ ലോകത്തുതന്നെ പിടിച്ചു നിർത്തും.പൂർണ്ണ സാധനയിൽ പോകുമ്പോൾ ഇവറ്റകൾ സ്വന്തം ഭാര്യയുമായി ബന്ധപ്പെടാൻ പോലും അനുവദിക്കില്ല. എങ്കിലും ചിലമണ്ടന്മാർ ഇവറ്റകളെ ഇനിയും ബലികൊടുത്ത് വച്ചുവാഴിക്കണമെന്നു പറയുന്നതിൽ യുക്തിയൊന്നുംതന്നെയില്ല എന്ന് ശ്രീനാരായണ ഗുരുദേവന്റെ ദൈവവിചിന്തനം സാക്ഷ്യപ്പെടുത്തുന്നു.അതാണ് അദ്ദേഹം ഇവറ്റകളെ പ്രതിഷ്ഠിക്കാതെ ശിവനെത്തന്നെ പ്രതിഷ്ഠിച്ചത്.അവറ്റകൾ ക്ഷേത്രങ്ങളുടെ മൂലകളിൽ ഉപദ്രവമില്ലാതെ ഇരുന്നുകൊള്ളട്ടെ.അതിനാൽ ദയവായി ബ്രാഹ്മണിക്കൽ അടിമത്തമെന്നൊക്കെ പറഞ്ഞു ഇവറ്റകളെ ഉയർത്താതേ ഷഡാധാര ബന്ധമുള്ള ദേവതകളെ ഉയർത്തുക.നമുക്കിവിടെ നിരവധി മഹാ ദേവതകൾ മോക്ഷദായകസജ്ജരായി ഇരിക്കുന്നുവല്ലോ.അവരാണ് നമ്മെ ശ്രീവിദ്യയിൽ സർവരക്ഷാകര ചക്രം എന്നുപറയുന്ന ബാധാ ലോകത്തിന്റെ കടമ്പ കടത്തിവിടുന്നത്.അപ്പോൾ മാത്രമേ ഒരുവൻ പരമാനന്ദ സമാധിലോകത്തിൽ സർവ്വ ബന്ധനങ്ങളിൽനിന്നും മോചിതനാവുകയുള്ളു.അതല്ലേ വേണ്ടത് ?SREE Sreedharan Namboothiri.N.
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
09544431919

No comments:

Post a Comment