Monday, March 30, 2015



എനിക്ക് ശരിയായ വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിച്ചില്ല

*ഓർക്കുക നല്ല വിദ്യാഭ്യാസത്തിനുള്ള അവസരം ഫോർഡ് മോട്ടോർസ് ഉടമ ഹെൻട്രി ഫോർഡിനും ലഭിച്ചിരുന്നില്ല.

2-ഞാൻ വളരെ പാവപ്പെട്ട വീട്ടിലാണ്‌ ജനിച്ചത്.
*മുൻ പ്രസിഡന്റ് അബ്ദുൽ കലാം ജനിച്ചതും പാവപ്പെട്ട വീട്ടിലായിരുന്നു.
3-എന്റെ ചെറു പ്രായത്തിൽ തന്നെ എന്റെ പിതാവ് മരണപ്പെട്ട് പോയി.
*പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ പിതാവും റഹ്മാന്റെ ചെറുപ്പ കാലത്ത് തന്നെ മരണപ്പെട്ട് പോയിരുന്നു.
4-ഞാൻ ചെറുപ്പം മുതലേ അസുഖമുള്ളയാളായിരുന്നു.
*ഓർക്കുക ഓസ്കാർ ജേതാവായ നടി മെർലി മേറ്റ്ലിൻ ചെറുപ്പം മുതൽ ബധിരയും അസുഖമുള്ളവരുമായിരുന്നു.
5-എന്റെ ജീവിതത്തിൽ പകുതിയോളം വെറും ഒരു സൈക്കിളിലായിരുന്നു എന്റെ യാത്ര
*ഓർക്കുക നിർമയുടെ കർഷൻ പട്ടേൽ ജീവിതത്തിൽ പകുതിയോളം തന്റെ സൈക്കിളിൽ കൂടിയാണ്‌ നിർമ വിൽപന ചെയ്തിരുന്നത്.
6-ഒരപകടത്തിൽ പരുക്കേറ്റ് എനിക്ക് അംഗവൈകല്യം ഉണ്ടായതിന്‌ ശേഷം എന്റെ ധൈര്യം നഷ്ടപ്പെട്ടു പോയി.
*ഓർക്കുക പ്രശസ്ത നർത്തകി സുധാ ചന്ദ്രന്റെ കാല്‌ വെപ്പ് കാലാണ്‌.
7-എന്നെ ചെറുപ്പത്തിലേ മന്ദബുദ്ധി എന്ന് വിളിക്കുമായിരുന്നു
*ഓർക്കുക തോമസ് ആൽവാ എഡിസണെ ചെറുപ്പത്തിലേ മന്ദബുദ്ധി എന്ന് വിളിച്ചിരുന്നു.
8-ഞാൻ എത്രയോ പ്രാവശ്യം പരാജയപ്പെട്ടു ഇപ്പോൾ ധൈര്യമേ ലഭിക്കുന്നില്ല
*എബ്രഹാം ലിങ്കൺ 15 പ്രാവശ്യം തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്‌ ശേഷമാണ്‌ പ്രസിഡന്റായത്.
9-എനിക്ക് ചെറുപ്പത്തിലേ എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു.
*ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത ഗായിക ലതാമങ്കേഷ്കറിന്‌ ചെറുപ്പത്തിലേ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നിരുന്നു.
10-എനിക്ക് നീളം വളരെ കുറവായിരുന്നു
*സച്ചിൻ തെൻഡുല്ക്കറിനും നീളം വളരെ കുറവാണ്‌.
11-ഞാൻ വളരെ ചെറിയ ഒരു ജോലി ചെയ്യുകയായിരുന്നു.
*ഓർക്കുക ദീരുഭായ് അംബാനിയും വളരെ ചെറിയ ജോലി ചെയ്യുകയായിരുന്നു
.12-എന്റെ പ്രായം വളരെ കൂടുതലാണ്‌.
*ഓർക്കുക പ്രസിദ്ധ കെന്റകി ചിക്കൻ റസ്റ്റോറന്റ് ഉടമ അദ്ധേഹത്തിന്റെ അറുപതാമത്തെ വയസ്സിലാണ്‌ ആദ്യത്തെ റസ്റ്റോറന്റ് തുടങ്ങിയത്.
13-എന്റെ അടുത്ത് വളരെയധികം ഐഡിയകൾ ഉണ്ട് പക്ഷെ; ആരും അത് സ്വീകരിക്കുന്നില്ല.
ഓർക്കുക സീറോക്സ് ഫോട്ടോ കോപി മെഷീൻ ആഷയം നിരവധി *കമ്പനികൾ നിരസിച്ചിരുന്നു.
14-എന്റെ കൈയിൽ പണമില്ല.
*ഇൻഫോസിസ് മുൻ ചെയർമാൻ നാരായണ മൂർത്തിക്ക് പണമില്ലാത്തതിനാൽ തന്റെ ഭാര്യയുടെ ആഭരണം വിൽക്കേണ്ടി വന്നിട്ടുണ്ട്.
നിങ്ങൾ പറഞ്ഞേക്കാം ഈ മഹാന്മാർക്കുണ്ടായിരുന്ന കഴിവ് എനിക്ക് ഇല്ല എന്ന്,ഞാൻ അത് സമ്മതിക്കുന്നു എന്നും.
എന്നാൽ ഓർക്കുക ചിലപ്പോൾ നിങ്ങൾക്കുള്ള കഴിവുകൾ ഈ മഹാന്മാർക്ക് ഇല്ലായിരിക്കാം.
ശ്രമിച്ചു നോക്കുക ചിലപ്പോൾ നിങ്ങൾ അവരേക്കാൾ ഉയരത്തിലെത്തിയേക്കാം.
അതായത് നിങ്ങൾ മുന്മ്പോട്ട് പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ രണ്ടിലൊന്ന് നിങ്ങൾ തിരെഞ്ഞെടുക്കേണ്ടി വരും.
ഒന്നുകിൽ പരാജയ്ത്തിനുള്ള എന്തെങ്കിലും കാരണങ്ങൾ അല്ലെങ്കിൽ വിജയത്തിന്റെ പാത.
നിങ്ങൾ വിശ്വസ്തതോടെ സാഹസികമായി ധൈര്യത്തൊടെ അദ്ധ്വാനിക്കാൻ തയ്യാറാണോ നിങ്ങളുടെ ഭാഗ്യത്തെ നിങ്ങൾ തന്നെ മാറ്റുക.
വിജയത്തിന്റെ പാത തേടി കണ്ടു പിടിക്കേണ്ടി വരുന്നു,അത് സ്വയം ലഭിക്കുന്നില്ല.
വിജയത്തിന്റെ പാത അന്വേഷിക്കുക അതിലൂടെ സഞ്ചരിക്കാൻ ആരംഭിക്കുക.
ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും ലക്ഷ്യത്തിലെത്തും

No comments:

Post a Comment