Friday, October 24, 2014



(23) പ്രായോഗിക സന്യാസ ടിപ്സ് 2014 ..........തികച്ചും സാധാരണക്കാരനായി ഇരിക്കുക എന്നതാണ് യഥാർത്ഥ പ്രായോഗിക സന്യാസം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.ലോകത്തിൽ ഏറ്റവും മനോഹരമായ അസാധാരണമായ സംഗതി.കാരണം എല്ലാവരും എന്തെങ്കിലുമൊക്കെ ആകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.താൻ കുറച്ചു വ്യത്യസ്തനാണെന്ന് ഏവരും ചിന്തിക്കുന്നു.എന്തിനാണ് എന്നു ചോദിച്ചാൽ അവർക്കറിയില്ല .എന്തിനോവേണ്ടി .വ്യത്യസ്ഥനാവണ്ട എന്നു തീരുമാനിക്കുന്നതോടുകൂടി അയാൾ മാനസീകമായ ദുഖങ്ങളിൽനിന്നും സ്വതന്ത്രനായിക്കഴിഞ്ഞു.ആനന്ടവാനായി കഴിഞ്ഞു.വേഷത്തിലോ, ഭാഷയിലോ പെരുമാറ്റത്തിലോ തന്റേതായ കയ്കടത്തലുകളും ആശയങ്ങളും ഇല്ലാതെ പ്രപഞ്ചം കൊണ്ടുവരുന്ന മാറ്റങ്ങൾക്കനുസരിച്ചു സ്വാഭാവികമായി ഒന്നുചേർന്ന് അനായാസമായി ഒഴുകുന്നവനാണ് ഒരു പ്രായോഗിക സന്യാസി. അവിടെ പ്രവർത്തികൾ ചെയ്യുന്നവയല്ല പ്രവർത്തികൾ ആ ശക്തിയാൽ ചെയ്യപ്പെടുന്നവയാണ്.ജീവിക്കുക എന്ന ജോലി ഏറെ എളുപ്പമായിക്കഴിഞ്ഞു.സംഭവിക്കുന്നവയാണ്.മുന്നില് വരുന്ന സംഭവങ്ങളിൽ തെരഞ്ഞെടുപ്പുകൾ ഇല്ലാതെ ചിന്തകൾ ഇല്ലാതെ ബോധം മാത്രം ഉപയോഗിച്ച് അവൻ പ്രതികരിക്കുന്നു.അതിനാൽ അവൻ കർമ്മ ഫലങ്ങലിൽനിനും മുക്തനത്രേ.ആ പ്രപഞ്ചവുമായി ലയിച്ചുചെർന്നുള്ള ഒഴുക്ക് ലളിതവും മനോഹരവുമാണ്.അശാങ്കകളോ സംശയങ്ങളോ ഇല്ല.ഇഗോയുടെ കപ്പലിൽ നാം എപ്പോഴും ഗതിയെ കുറിച്ച് ആശങ്കപ്പെടും. എന്നാൽ ട്രെയിനിൽ യാത്രചെയ്യുമ്പോൾ അതിന്റെ ഗതിയെ കുറിച്ച് ആശങ്കപ്പെടാറില്ലല്ലോ.ഒരു കപ്പു കോഫി ഒർഡർചെയ്യുകയും അതാസ്വദിക്കുകയും സമയമാകുമ്പോൾ നാം വെറുതെ മൂളിപ്പാട്ടും പാടി ഇറങ്ങുകയും ചെയ്യുന്നു. പ്രായോഗിക സന്യാസിയെ സംബന്ധിച്ച് തന്റെ ദുഖങ്ങളിൽ പോലും ജീവിതം യുദ്ധമോ,നരകമോ,സമസ്യയോ ആവുന്നില്ല, ലളിതമായ, മനോഹരമായ ഒരു കപ്പ്‌ കോഫി മാത്രം.
ls like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:

Post a Comment