Friday, October 31, 2014

27) പ്രായോഗിക സന്യാസ ടിപ്സ് 2014 .........യഥാർത്ഥ ആത്മീയ പാതയിൽ ആശയക്കുഴപ്പങ്ങളിൽ പെടുമ്പോൾ പാത ശരിയാക്കുവാനുള്ള ചില ടിപ്സുകൾ .ചില മാനദണ്ഡങ്ങൾ.തുടർച്ച ..........
3,സ്വന്തം ആശയങ്ങളുടെ നിഷേധം .
നമ്മുടെ മനസ്സ് എപ്പോഴും നമ്മെ യഥാർത്ഥ പാതയിൽനിന്നും തള്ളി മാറ്റിക്കൊണ്ടിരിക്കും .ആദ്യഘട്ടത്തിൽ നമ്മുടെ ബോധമാകുന്ന ഗുരുവിനെ മനസ്സില്നിന്നും വേർതിരിച്ചു എടുക്കുക എന്നതാണ് പ്രധാന പ്രക്രിയ.ബോധം ആദ്യം അനുഭവിച്ചുതുടങ്ങുന്നത് എറ്റവും അടിയിലുള്ള പ്രചോദനം എന്ന രൂപത്തിലാണ്. .അവയ്ക്കുമേൽ ഉള്ള ചിന്തകൾ ആണ് തടസമായി ബോധത്തിനെ മറക്കുന്നത്.ബോധത്തിനുമേൽ പറ്റിപ്പിടിക്കുന്ന ചിന്തകളുടെ കൂട്ടമായ ആശയങ്ങൾ ആണ് നമ്മെ മാറിക്കൊണ്ടിരിക്കുന്ന വർത്തമാനകാല സത്യത്തിൽനിന്നും അകറ്റുന്നത്. അതിനാൽ നമ്മുടെ പാത ശരിയാക്കുവാൻ ഇടയ്ക്കിടയ്ക്ക് നമ്മുടെ മനസ്സ് ആത്മീയതയെ ക്കുറിച്ച് ഉണ്ടാക്കിയെടുക്കുന്ന ആശയങ്ങൾ ,അവ എന്തുതന്നെയായാലും,അവ അനുകൂലമോ പ്രതികൂലമോ ആയാലും,എത്ര നല്ലതായാലും എത്ര വലിയ,പ്രീയപ്പെട്ട ഗുരുവിന്റെ ആയാലും,വിശേഷിച്ചും അവയിൽനിന്നും നാം സ്വയം എപ്പോഴും ഉണ്ടാക്കിയെടുക്കുന്ന ആശയങ്ങൾ ഒരു ഭൂതകാല (പാസ്റ്റ്) സൃഷ്ടിയായിരിക്കും.വര്ത്തമാന സത്യമല്ലതന്നെ .ഓരോനിമിഷവും അവയെ സ്വയം നിഷേധിക്കേണ്ടിയിരിക്കുന്നു .അപ്പോൾ മാത്രമേ നമ്മുടെ ഉള്ളിലുള്ള ബോധഗുരുവിന്റെ (ലാമ) നിർദ്ദേശങ്ങൾ നമുക്ക് അനുഭവിക്കാൻ കഴിയു.അതെ, അവ ആശയങ്ങളല്ല .ശരീരത്തോടുള്ള ഉറച്ച നിർദ്ദേശങ്ങൾ മാത്രം.മനസ്സിനോടോ നമ്മുടെ വ്യക്തിത്വത്തോടോ അല്ല.ശരീരത്തോട് ,കാരണം മനസ്സിന് ബോധപാതയിൽ ഒന്നും ചെയ്യാനില്ല തന്നെ.മനസ്സിനെയും ചിന്തകളെയും ശുദ്ധമാക്കി എപ്പോഴും തന്റെ ഉള്ളിലെ ഗുരുക്കന്മാരുടെ ഗുരുവിന്റെ ആ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുന്നവനെ നമുക്ക് വേണമെങ്കിൽ പ്രായോഗിക സന്യാസി എന്ന് വിളിക്കാം.
like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:

Post a Comment