Friday, October 31, 2014

25) പ്രായോഗിക സന്യാസ ടിപ്സ് 2014 ..........ഒരാൾ സന്യാസിയാകുന്നത് തന്റെ ചിന്തകളുടെ അധിപതി ആകുമ്പോൾ മാത്രമാണ്.എല്ലാ ധ്യാന സമ്പ്രദായങ്ങളും ആദ്യം പ്രാധാന്യം നൽകുന്നത് ഇപ്പോൾ മുതലാളിയായ മനസ്സിനെ
അടക്കുവാനാണ്.അതിനായി ആദ്യം വേണ്ടത് ചിന്തകളുടെ കൂട്ടത്തെ അഥവാ മനസ്സിനെ നിയന്ത്രിക്കണം എന്ന ചിന്ത ഒഴിവാക്കുക എന്നുള്ളതുതന്നെയാകുന്നു. ചിന്തകൾ ഒഴിവാക്കുവാനുള്ള ഓരോ ശ്രമങ്ങളും ചിന്തകൾ പെറ്റു പെരുകാൻ കാരണമാകും എന്നതാണ് അവിടത്ത വിരോധാഭാസം.അത്ചെ റുതായി കരയുന്ന കുഞ്ഞിനെ അടികൊടുത്തു കരച്ചിൽ നിറുത്താൻ ശ്രമിക്കും പോലെയാണ്.ഇരട്ടിയാകും.നിർഭാഗ്യവശാൽ ഇന്നുള്ള മിക്ക ധ്യാന അധ്യാപന രീതികളും ആദ്യംതന്നെ ഈ പ്രാധമീയമായ സത്യം പോലും കണക്കിലെടുക്കുന്നില്ല.അതായത് നമുക്ക് ഒരു ലക്ഷ്യമുള്ളപ്പോൾ അവിടെ സാദാ ഒരു ചിന്തയും ഉണ്ടാകും.കാരണം ചിന്തകളും ലക്ഷ്യങ്ങളും അവ ബോധോദയത്തിന് വേണ്ടി ഉള്ളതാണെങ്കിൽ പോലും അവ നിലനിൽക്കുന്നത് അയഥാർത്ഥമായ ഭാവികാലത്താണ്.വർത്തമാന കാലത്ത് ,സത്യത്തിൽ നിലനില്ക്കുന്നതാണ് ധ്യാനമെന്നിരിക്കെ ഭാവികാലത്തെ അടിസ്താനമാക്കുംപോൾ ത്തന്നെ അവിടെ തെറ്റിക്കഴിഞ്ഞു .ഏവരുടെയും ഉള്ളിൽ ആത്മസാക്ഷാത്കാരത്തിനുള്ള ഒരു ചോദന മറഞ്ഞുകിടക്കുന്നുണ്ട് .ചിന്തകളില്ലാത്തപ്പോൾ അത് താനേ പോങ്ങിവന്നുകൊള്ളും .പക്ഷെ മറ്റു കാര്യങ്ങൾ നേടുംപോലെ ബൊധൊദയത്തെ ഒരു ലക്ഷ്യമാക്കുംപോൾ സംഭവിക്കുന്ന ദുരന്തം അടിയിലുള്ള യഥാർത്ഥ ചോദന അഥവാ ഗുരു (ലാമ ) മറയ്ക്കപ്പെടുകയും അതിനു മേൽ ചിന്തകള് വന്നു മൂടുകയും ചെയ്യുന്നു എന്നുള്ളതാണ്. അങ്ങനെ അവന്റെ ജന്മാവകാശമായ അവനോടോപ്പമുള്ള ,ലളിതമായ അതിനെ ലഭിക്കാൻ ജന്മങ്ങൾ അലയേണ്ടിവരുന്നു .ഗ്രന്ഥങ്ങളുടെ ഭണ്ടാരത്ത്തിൽ മുങ്ങിത്തപ്പുകയും പാണ്ടിത്യത്തിന്റെ ഭാഷമാത്രം മനസ്സിലാവുകയും ചെയ്യുന്ന അബോധത്തിന്റെ നിർജീവതയിലെക്കു കൂപ്പുകുത്തുകയും ചെയ്യുന്നു.അവർക്ക് ഈ പാണ്ടിത്യ ഗർവിനാൽ സാധാരണക്കാരോട് കൂട്ട് കൂടാൻ പോലും കഴിയില്ല.ഒരു തമാശ ആസ്വദിക്കാൻ കഴിയില്ല .കാരണം അവർ ജീവിക്കുന്നതു ചിന്തകളുടെ ലോകത്താണ്.ശിശുസഹജമായ നിഷ്കളങ്കതയും സ്നേഹവും നഷ്ടമായിക്കഴിഞ്ഞു.പിന്നീടു വർഷങ്ങൾക്കുശേഷം ഏതെങ്കിലും ഒരു ക്രിസ്തു,അല്ലെങ്കിൽ ഒരു ബുദ്ധൻ ,ഒരു ലവോത്സു, മരിക്കാൻ തയാറായ സ്നേഹവുമായി ചിന്തകളുടെ കൂട്ടമായ അഹംബോധത്തെ തകർത്തു അയാളെ വർത്തമാനത്തിലെക്കു കൊണ്ടുവരികയും തന്റെ ഉള്ളിലെ ഗുരുവിനെ (ബോധോദയ ചോദനയെ )കാട്ടിക്കൊടുക്കുകയും ചെയ്യുമ്പോൾ അയാളും അവിടെ എത്തിപ്പെടുന്നു.ചില ഭാഗ്യവാന്മാർ ഇപ്പോഴേതന്നെ വര്ത്തമാന കാലത്തിലെത്തി കണ്ടതൊന്നുമേ സത്യമല്ലെന്ന് മുൻപേ കണ്ടങ്ങറിയുന്നു .അവരെ നമുക്ക്പ്രാ യോഗിക സന്യാസി എന്നും വിളിക്കാം.ls like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:

Post a Comment