Friday, October 31, 2014

(24) പ്രായോഗിക സന്യാസ ടിപ്സ് 2014 ..........ഒറ്റക്കാണ് നാം ജനിക്കുന്നത്,മരിക്കുന്നതും.ജീവിക്കുന്നതും ഒറ്റക്കാണെന്നു തിരിച്ചറിയുക മാത്രമേ വേണ്ടു,ജീവിതം മനോഹരമാകുവാൻ.എല്ലാ മോഹഭംഗങ്ങളും തുടങ്ങുന്നത് പ്രതീക്ഷയുടെ വേരിൽനിന്നുമാണ് . പ്രതീക്ഷകളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്.അതാണ്‌ പ്രശ്നം.ഏതോ വിഡ്ഢി നമ്മെ തെറ്റിദ്ധരിപ്പിച്ചു.ജീവിതമെന്നാൽ പ്രതീക്ഷയാനത്രെ.പ്രതീക്ഷകൾ നമ്മെ എപ്പോഴും അയതാർതമായ ഭാവിയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടിരിക്കും.അപ്പോഴൊക്കെ വർത്തമാനത്തിൽ പൂർണമായി ആസ്വദിച്ചു ജീവിക്കുവാനുള്ള മഹത്തായ അവസരങ്ങളാണ് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.പ്രതീക്ഷകൾ എപ്പോഴും തെറ്റുവാൻ പോകുകയാണ് .കാരണം അവ വേരൂന്നിയിരിക്കുന്നത് സത്യമായ വർത്തമാനത്തിലല്ല ,അയതാർതമായ ഭാവിയിലാണ്.അവ കള്ളങ്ങളാണ് .അത് തെറ്റുമെന്നു അറിഞ്ഞുകൊണ്ട് എന്തിനാണ് നാം വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നത്? ഒരുവന് ഭാവിയിൽ നല്ല ഒരു മരണമല്ലാതെ കാര്യമായി യാതാര്തത്ത്തിൽ എന്താണ് ആഗ്രഹിക്കുവാൻ കഴിയുക.?സ്വന്തം പ്രതീക്ഷകൾ ഒരുവൻ എന്ന് കയവെ ടിയുന്നോ അന്ന് അവനു ആനന്ദവും ദെയിവവും ജീവിതവും എല്ലാം അനായാസേന ലഭിക്കുന്നു . പറവകളെ പിടിക്കണമെന്ന ആഗ്രഹം കയ് വെടിയുംപോൾ അവ താനേ നമ്മുടെ തോളത്തു വന്നിരിക്കുന്നു. അതുപോലെ, ജീവിതത്തെ പ്രതീക്ഷകളിൽനിന്നും അടർത്തിമാറ്റി പൂർണതയാകുന്ന വർത്തമാനകാലത്തിലെ ബോധത്തിൽ കേ ന്ദ്രീകരിക്കുമ്പൊൾ അവൻ ഒരു പ്രായോഗിക സന്യാസിയായി മാറിക്കഴിഞ്ഞിരിക്കും.
ls like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:

Post a Comment