ആദ്യം സയൻസ് ഐ. ക്യു. മാത്രമേ ഒരാളുടെ കഴിവിന് മാനദണ്ടമാക്കിയിരുന്നുള്ളൂ എങ്കിലും പിന്നീട് ഇ.ക്യു. അഥവാ ഇമോഷണൽ ക്വടന്റ്റ് കൂടെ കണക്കാക്കാൻ തുടങ്ങി.
ഐ.ക്യു. ഒരാളുടെ, കണക്കു കൂട്ടുന്ന തലച്ചോറിന്റെ ഇടത്തുഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. ഇ.ക്യു.പ്രതിനിധീകരിക്കുന്ന വലതു ഭാഗം ആണ് വികാരങ്ങളെയും കലയെയും സങ്കല്പങ്ങളെയും ഒക്കെ കാണിക്കുന്നത്.എന്നാൽ ഇപ്പോൾ സയൻസ് പറയുന്നത് ഒരാളുടെ കഴിവ് കണക്കാക്കേണ്ടത് അയാളുടെ 'മിഡ് ബ്രെയിൻ' നിന്റെ കഴിവ് നോക്കിയാകണം എന്നാണ്.അതായത് വികാരങ്ങളെയും പ്രയൊഗികതയെയും ബാലൻസ് ചെയ്യാനുള്ള കഴിവ് പ്രദാനം ചെയ്യുന്ന തലച്ചോറിന്റെ ഇടതു വലതു ഭാഗങ്ങൾക്ക് നടുവിലുള്ള ഭാഗം.ഈ ഭാഗം അത്ഭുതങ്ങളായ കഴിവുകൾ നല്കുന്ന ഒരു വാതിലാണ്.തന്ത്ര പറയുന്ന 'ശിവശക്തി സംയോഗം മോക്ഷം'. എന്ന അവസ്ഥ യിൽ എത്തുമ്പോൾ നാം നിൽക്കുന്നതും മേൽ പറഞ്ഞ മിഡ് ബ്രെയിൻ സ്ഥാനത്ത് ആയിരിക്കും.അവിടെയാണ് പരമാനന്ദം കുടികൊള്ളുന്ന ആ അതിബോധതലം.
ഇപ്പോൾ നാം ഒന്നുകിൽ റയിറ്റ്ബ്രെയിനിൽ ആണ് അല്ലെങ്കിൽ ലെഫ്റ്റ് ബ്രെയിനിൽ ആണ്. ഇതിനിടക്ക് നില്ക്കാൻ കഴിയാത്തതാണ് മനുഷ്യന്റെ പ്രശ്നം.പക്ഷെ സത്യം ഇതിനു രണ്ടിനും ഇടക്കാണ്.നമ്മുടെ ബോധാതലം വളരുമ്പോൾ നാം ഈ മധ്യത്തിലേക്ക് വരുന്നു.ഇതിനു നേരെയാണ്പുരികങ്ങൾക്ക് നടുവിലുള്ള ഭ്രൂമധ്യം അഥവാ ത്രിക്കണ്‍ എന്നൊക്കെ പറയുന്ന ഭാഗം.അപ്പോൾ നാം സ്വതന്ത്രനാകുന്നു. നല്ലതിനും ചീത്തക്കും ഇടയിൽ നിൽക്കുമ്പോൾ അവ രണ്ടിൽനിന്നും നാം സ്വതന്ത്രരാകുന്നു.കാരണം നമുക്ക് എപ്പോഴും നല്ലതാകാൻ കഴിയില്ല.എ പ്പോഴും ചീത്തയും ആകാൻ കഴിയില്ല.പക്ഷെ നാം നല്ലതാകാൻ ശ്രമിക്കുമ്പോൾ നമ്മിലെ ചീത്ത പ്രതികാരം ചെയ്യും.അതുപോലെ തിരിച്ചും.സ്വാർഥത ക്കുവേണ്ടി അത്യാവശ്യത്തിനു ഒരാളെ സഹായിച്ചില്ല. അയാള് മരിച്ചുപോയി. അപ്പോൾ കുറ്റബോധത്തിൽ നാം നല്ലതാകാൻ വേണ്ടി മറ്റൊരാളെ സഹായിച്ചു.അയാള് പറ്റിച്ചിട്ടു പോയി.ഇതിനിടക്ക് നില്ക്കാൻ കഴിഞ്ഞാൽ ജീവിതം അനായാസേന ഒഴുകുകയില്ലേ?ഒഴുക്കിൽ ഒഴുകി വരുന്ന ഒരു പുഷ്പം ഒഴുകാൻ വേണ്ടി ഒരു എഫർട്ടും ഇടുന്നില്ല.അത് അനായാസേന സമുദ്രത്തിൽ വന്നുചേരുന്നു .ആ പുഷ്പം ഒന്നും ആഗ്രഹിക്കുന്നില്ല.നല്ലതും ചീത്തയും ശ്രദ്ധിക്കുന്നില്ല.ആനന്ദത്തോടെ ഒഴുകുക മാത്രം.അതിനെ തടയാൻ ആർക്കും ശക്തി ഉണ്ടാകില്ല.കാരണം ആ ഒഴുക്ക് പുഷ്പത്തിന്റെ മിടുക്കിൽ സംഭവിക്കുന്നതല്ല. അത് എത്തെണ്ടിടത്ത് എത്തുന്നു.അതാണ് മോക്ഷം.അതാണ് ഗീതയിൽ പറയുന്ന മാധ്യമ മാർഗം .അല്ലാതെ മോക്ഷം മരിക്കുമ്പോൾ മറ്റാരോ തരുന്ന ഒരു പാരിതോഷികം അല്ലത്രെ .മോക്ഷം എന്ന വാക്കിന്റെ അർഥം സ്വാതന്ത്ര്യം എന്നത്രെ.തന്ത്ര അർത്ഥ മാക്കുന്നതും ഈ സ്വാതന്ത്ര്യമാണ്.

No comments:
Post a Comment