Wednesday, May 7, 2014


ഏകാന്തതയെ ഭയക്കുന്നവരാണ് നമ്മിൽ അധികം പേരും.ഒരുദിവസം കേബിൾ ടി.വി.കട്ടായാൽ നമ്മിൽ പലർക്കും താങ്ങാൻ പറ്റില്ല.കാരണം നാം എന്തിലെങ്കിലും എന്കേജ് ആയി ഇരുന്നില്ലെങ്കിൽ നമ്മുടെ മനസ്സ് അകത്തേക്ക് യാത്രചെയ്യാൻ തുടങ്ങും.അവിടെ നമ്മെ കാത്ത് നമ്മുടെ വെറുക്കപ്പെട്ട ഭൂതകാലം ഉണ്ട്.അല്ലെങ്കിൽ ഗൃഹാതുരത്വം.ദുഃഖങ്ങൾ,പശ്ചാത്താപം,ദേഷ്യങ്ങൾ,കുറ്റബോധം .. അങ്ങനെ പലതും.അത് കാണുമ്പോൾ നാം ഭയത്തോടെ പുറംലോകത്തെ ഒരു ശത്രുവിനെ എങ്കിലും കൂട്ടിനു തിരക്കും.അടിയിലെ യാതാർധ്യങ്ങളെ മറന്നു പുറത്തെ കള്ളത്തരങ്ങളെ കൂട്ടുപിടിക്കും. സ്വയം പറ്റിക്കും .ഭൂരിപക്ഷവും യതാർധത്തിൽ ജീവിക്കുന്നില്ല.ജീവിക്കുന്നതുപൊലെ അഭിനയിക്കുകമാത്രം ചെയ്യുന്നു. നാം ഒരു താന്ത്രികൻ ആവുമ്പോൾ ആദ്യം ചെയ്യേണ്ടത്.ഈ ഏകാന്തതയിലെ ഉള്ളിലേക്കുള്ള യാത്രയെ ഭയക്കാതിരിക്കുക എന്നതാണ്.കാരണം അത് നമ്മുടെതന്നെ ഉള്ളിലുള്ളതാണ് . സസന്തോഷം സ്വാഗതം ചെയ്യുക.മേൽപറഞ്ഞ എല്ലാ വികാരങ്ങളിലൂടെയും പോകുക.അവ മുന്പെന്നോ അനുഭവിച്ചു തീർക്കാതിരുന്നതിനാലാണ് അവിടെ ശേഖരിക്കപ്പെട്ടിരിക്കുന്നത്.അവയെ മടികൂടാതെ എടുത്തു പോസ്ട്ട്മാർ ട്ടം നടത്തുക.അവയെല്ലാം ഒഴിഞ്ഞു കഴിയുമ്പോൾ അടിയിലെ ബോധം ആനന്ദമായി ഉയർന്നു വരാൻ തുടങ്ങും.നാം ഏകാനാണെ ങ്കിൽ സന്തോഷിക്കാൻ നാം മാത്രം തീരുമാനിച്ചാൽ മതിയാകും.മറ്റൊരാളുള്ളപ്പോൾ അയാളും കൂടി തീരുമാനിക്കണം.ഏകാന്തതയെ മനസ്സിലാക്കുമ്പോൾ ആ ഏകാന്തതയിൽ ഏകാന്തത ആനന്ദമാണ് എന്ന് നാം തിരിച്ചറിയും. സ്വയം പരീക്ഷിച്ചു നോക്കുക.ശാന്തമായി ഇരുന്ന ശേഷം വർത്തമാന കാലത്തെ ധ്യാനിക്കുക . ശ്വാസം എടുത്തു വിട്ടശേഷം ആ നിശബ്ദതയിൽ നമ്മുടെ മനസ്സിലെ വർഷങ്ങളായി കിടക്കുന്ന ഏറ്റവും ഭാരമുള്ള .എപ്പോഴും ചിന്തിക്കാൻ മടിക്കുന്ന ഒരു ചിന്ത തിരഞ്ഞെടുക്കുക.അതിന്റെ എല്ലാ വശവും ആലോചിക്കുക.നന്നായി ആഴത്തിൽ അനുഭവിക്കുക.ദുഃഖം ആണെങ്കിൽ ആഴത്തിൽ ദുഖിക്കുക.നിഷ്കളങ്കമായി കരയുക മാത്രം ചെയ്യുക.അതിൽ 100% സത്യസന്ധമായി ഒരു പൊസിറ്റിവ് കണ്ടെത്തുക.കുറ്റബോധം ആണെങ്കിൽ കഴിയുന്ന പരിഹാരം ചെയ്യുക. അതിനു ശേഷം അല്പം ഭാരം കുറഞ്ഞതായി മനസ്സിലാക്കാം.ആ അടിസ്ഥാന സന്തോഷത്തിനെ അല്പംനുകരാം.മനസ്സിനെ നിശബ്ദമാക്കാൻ ഉപബോധ മനസ്സിലെ ഈ കൂട്ടിവേക്കലുകൾ എല്ലാം കഴുകിക്കളയേണ്ടത് അത്യാവശ്യമാണ്.ഇല്ലെങ്കിൽ അവ തരംകിട്ടുമ്പോളൊക്കെ പോങ്ങിവന്നുകൊണ്ടിരിക്കും.അവയെ സ്വതന്ത്രമാക്കുക.അങ്ങനെ നാം സ്വതന്ത്രമാകുക.നമ്മുടെ ചിന്തകള് കുറച്ചു കൊണ്ടുവരുന്നതിന്റെ ആദ്യ ഘട്ടങ്ങൾ തന്ത്ര നല്കാൻ പോകുന്ന ആഘോഷത്തിന്റെ സൂചനകൾ നൽകുന്നു.

No comments:

Post a Comment