Friday, May 9, 2014


തന്ത്രയുടെത് തികച്ചും യാതാർധ്യ ത്തിലൂന്നിയ ഒരു കാഴ്ചപ്പാടാണ് .അതിനു നമ്മുടെ കാഴ്ചപ്പാടുകളെ ത്രിപ്തിപ്പെടുത്താനാകില്ല.കാരണം അതുനിലനില്ക്കുന്നത് നമ്മുടെ കാഴ്ച്ചപ്പാടുകളെ ഇല്ലായ്മ ചെയ്യുവാനത്രേ.അതിനാൽ നമ്മുടെ ആശയങ്ങളുമായി യോജിക്കുന്നുണ്ടോ എന്ന് നോക്കി ഇതിനെ അംഗീകരിക്കുവാൻ കഴിയില്ല. നമ്മുടെ പരിമിതമായ അറിവ് വെച്ച് ഇതിനെ അളക്കാൻ കഴിയില്ല. ഇത്ന മ്മുടെ അറിവിനേക്കാൾ വലുപ്പമുള്ള ,അറി വിനപ്പുറ മുള്ള താണ്.ഇത് നമ്മുടെതന്നെ സൃഷ്ടിയുമായി ബന്ധപ്പെട്ട രഹസ്യമാണ്.ഇത് സത്യം മാത്രം പറയുന്നു.സയൻസ് എപ്പോഴും അങ്ങനെയാണല്ലോ.തന്ത്ര നോക്കുന്നില്ല നിങ്ങൾ ഒരു ഹിന്ദുവോ,ക്രിസ്ത്യനോ എന്ന്.അത് നമ്മുടെ ചോദ്യത്തിനു മറുപടിയായി ചില സങ്കേതങ്ങൾ മാത്രം തരുന്നു.അനുഭവിക്കുവാനായി.പരീക്ഷിച്ചു നോക്കുവാനായി.ആകെ വേണ്ടത് അറിയപ്പെടാത്തതിലേക്ക് പോകുവാനുള്ള ത്രില്ലിംഗ് ആയ ഒരു കൊച്ചുകുട്ടിയുടെ മനസ്സാണ്.സത്യസന്ധത ആണ് ഏറ്റവും പ്രധാനം.അവനവനോടുള്ള സത്യസന്ധത. ഉദാഹരണം, നാം ഒരു ക്രിസ്ത്യാനിയോ ഹിന്ദുവോ,മുസ്ലിമോ ആകട്ടെ,അടിയിൽ നാം ഒരു മനുഷ്യനാണ്.അതാണ്‌ സത്യം.പിന്നെ ഒരു പക്ഷേയും ഇല്ല.ബാക്കിയെല്ലാം പിന്നെ.ഇത്തരത്തിലുള്ള സത്യത്തിന്റെ വെട്ടൊന്ന് തുണ്ടംരണ്ട് എന്ന രീതിമാത്രമേ ഇവിടെ നടക്കുകയുള്ളു.നിങ്ങൾ ഒരു മനുഷ്യനാണ്.ഈസത്യം അംഗീകരിക്കുന്നവർ ഉറച്ചു നില്ക്കണം.ഉളളിൽ .അത് നിങ്ങൾ മാത്രം അറിഞ്ഞാൽ മതി.പുറത്ത് നിങ്ങൾക്കൊരു വര്‍ഗീയവാദിയാകാം,ഒരു ബിസിനസ് കാരനാകാം.അത് നിങ്ങളുടെ ഭൗതീകമായ വിഷയം.നിങ്ങളുടെ നിലനിൽപ്പിന്റെ വിഷയം.പക്ഷെ തന്ത്ര എന്നാ സയൻസിനെ മനസ്സിലാക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ നാം സ്വയം പറ്റിക്കാൻ പാടില്ല.ഇന്നുമുതൽ അവനവനോട് സത്യം മാത്രമേ പറയു എന്ന് സ്വയം ശപഥം ചെയ്യണം.പുറത്ത് പലപ്പോഴും കള്ളം പറഞ്ഞെ പറ്റു .കാരണം ഈലോകം അത്രക്കും കള്ളം നിറഞ്ഞതാണ്‌.മറ്റുള്ളവർക്ക് കള്ളത്തരത്തിന്റെ ഭാഷയെ മനസ്സിലാവു.നിങ്ങളുടെ ഭാര്യക്കോ,ഭർത്താവിനോ നിങ്ങൾ അവരെ മനസ്സിലാക്കി ചെയ്തുകൊടുക്കുന്ന പല സേവനങ്ങളും തിരിച്ചറിയാൻ കഴിയില്ല.അവർ കാണുകയില്ല.പക്ഷെ നിങ്ങൾ കള്ളമാണെ ന്നറിഞ്ഞുകൊണ്ട് പറയുക,അവരാണ് ലോകത്തേറ്റവും സൗന്ദര്യം ഉള്ളവരെന്നും,കഴിവുള്ളവരെന്നും .അന്ന് നിങ്ങൾക്ക് ഊണിനു പഴപ്രഥമൻ ഉണ്ടാവും.ആളുകൾക്ക് കള്ളങ്ങൾ മതി.കേൾക്കാനാഗ്രഹിക്കുന്ന മനോഹരമായ നുണകൾ.നാം ആദ്യം പഠിക്കേണ്ടത് പുറത്ത് നല്ല നുണകൾ ഇതുപോലെ പറഞ്ഞുകൊണ്ട് അകത്തു 100% സത്യസന്ധത നിലനിർത്തുവാനാണ് അങ്ങനെ നുണകളുടെ ഈ ലോകത്തുനിന്നും സ്വയം രക്ഷപെടാനാണ്.ആ 100% ഉള്ളിലെ സത്യസന്ധത ഉണ്ടെങ്കിൽ തന്ത്ര പഠിക്കാനുള്ള ആദ്യത്തെ ഗുണം നമ്മിലുണ്ടായിക്കഴിഞ്ഞു..

No comments:

Post a Comment