Saturday, May 17, 2014


ലോകത്ത് ബുദ്ധമതം നല്കിയ മഹത്തായ സംഭാവനയാണ് സെൻ.ബോധോദയത്തിന്റെ വേഗതയാർന്ന  പാത.സെന്നിലെ  പ്രശസ്തമായ ഒരു ചൊല്ലാണ് ഇത്.
Mountains are Mountains
The famous saying of Ch'ing-yüan Wei-hsin (Seigen Ishin):
老僧三十年前未參禪時、見山是山、見水是水、及至後夾親見知識、有箇入處、見山不是山、見水不是水、而今得箇體歇處、依然見山秪是山、見水秪是水 (The Way of Zen 220 k)
Before I had studied Zen for thirty years, I saw mountains as mountains, and waters as waters. When I arrived at a more intimate knowledge, I came to the point where I saw that mountains are not mountains, and waters are not waters. But now that I have got its very substance I am at rest. For it's just that I see mountains once again as mountains, and waters once again as waters. 13
13 Ch'uan Teng Lu, 22. (The Way of Zen 126) (Essays in Zen Buddhism – First Series 24)

അതായത് ഞാൻ സെൻ  പഠിക്കുന്നതിനു മുൻപ്  30 വർഷം പർവതങ്ങൾ പർവതങ്ങളും  വെള്ളം വെറും വെള്ളവുമായിരുന്നു. എന്നാൽ ഞാൻ സെൻ പഠിച്ചു  കൊണ്ടിരുന്നപ്പോൾ  പർവതങ്ങൾ പർവതങ്ങളും  വെള്ളം വെറും വെള്ളവുമല്ലാതായി.എന്നാൽ ഞാൻ പഠിച്ചു കഴിഞ്ഞപ്പോൾ  വീണ്ടും പർവതങ്ങൾ പർവതങ്ങളും  വെള്ളം  വെള്ളവുമായി മാറി.

ആദ്യം നാം പർവതങ്ങളെയും  നദികളെയും ഒക്കെ ശ്രദ്ധിക്കില്ല.കാരണം അവയെ നമുക്കറിയാം എന്നുള്ള  മുൻവിധി.പക്ഷെ ലോകത്ത് ഒരു മരം പോലെ ആ ഒന്നേ ഉള്ളു.ഓരോ മരവും വ്യത്യസ്തങ്ങളാണ്.പക്ഷെ മരങ്ങളെയും പുഴകളെയും ഒന്നും നാം ശ്രദ്ധിക്കാറില്ല.എല്ലാകാര്യത്തിലും ഈ മുൻവിധി  ഉണ്ട്. കാരണം നാം ഭൂതത്തിലും ഭാവിയിലുമുളള  ചിന്തകളിലാണ്.വർത്തമാന കാലത്തിലല്ല.ലോകത്തിന്റെ വ്യത്യസ്തത ആസ്വദിക്കാൻ കഴിയുന്നില്ല.ഒരു കുട്ടിക്ക് ഇവ ആസ്വദിക്കാൻ കഴിയും.അവൻ വർത്തമാനകാലത്തിലാണ്. ആനന്ദത്തിലാണ്.നാം സെൻ  പഠിക്കുമ്പോൾ, വർത്തമാനകാലത്തിൽ നില്ക്കുവാൻ സാധിക്കുമ്പോൾ നാം കൂടുതൽ പ്രകൃതിയെ ശ്രദ്ധിക്കാൻ തുടങ്ങും, അന്വേഷിക്കാൻ തുടങ്ങും.അപ്പോൾ കാണുന്ന ആ വ്യത്യസ്തത നാം മനസ്സിലാക്കി ആസ്വദിക്കാൻ തുടങ്ങും.നാം വീണ്ടും ഒരു കുട്ടിയെ പോലെ ആകുംഅപ്പോൾ അവ വ്യത്യസ്തങ്ങളായി കാണപ്പെടും.എന്നാൽ ബോധോദയത്തിന് ശേഷം ഇവയെല്ലാം നിരീക്ഷിക്കുന്ന ആ അഹംബോധം അഥവാ വ്യക്തിത്വം ഇല്ലാതാകുമ്പോൾ അഥവാ  ഈ പർവതങ്ങളെ കുറിച്ച് ചോദ്യം ചോദിക്കുന്ന മനസ്സും ഇല്ലാതാകുമ്പോൾ  നാം അവയുടെ ഒക്കെ ത്തന്നെ ഒരുഭാഗമാണെന്നു തിരിച്ചറിയുമ്പോൾ അവയെ പ്രത്യേകമായി കാണാതെ തന്റെ തന്നെ ഭാഗമായി അറിയുന്നു.അപ്പോൾ അവയിൽ പ്രത്യേകമായി ശ്രദ്ധിക്കാതാകുന്നു.അവ വീണ്ടും പർവ തങ്ങളും വെള്ളവുമായി മാറുന്നു.അവ അങ്ങേ അറ്റം ദെയ് വവുമായി ,പ്രകൃതിയുമായി ലയിച്ചു കിടക്കുന്നതായി,മിഴിവുറ്റതായി,സ്വാഭാവികമായി  കാണപ്പെടുന്നു.പക്ഷെ  അപ്പോഴേക്കും നാം മാറിക്കഴിഞ്ഞിരിക്കും .


No comments:

Post a Comment