Monday, May 12, 2014


Hapy budhapoornima......... ഇന്ന് ബുദ്ധപൂർണിമ.ഒരു മനുഷ്യന് ലോകത്തത്തിൽ എത്തിച്ചേരാവുന്ന ഏറ്റവും ഉയർന്ന അവസ്ഥയിൽ അദ്ദേഹം എത്തിച്ചേർന്ന ദിനം.അവിടെനിന്ന് ആ മനുഷ്യൻ പറഞ്ഞു,'ഇത് നിങ്ങൾക്കോരോരുത്തർക്കും സാധ്യമാണ്'.അതുതന്നെയാണ് അദ്ദേഹത്തിൻറെ പ്രത്യേകതയും.അതായത് അദ്ദേഹം തന്നെ ഒരു അവതാരമാക്കി അവതരിപ്പിക്കാതെ സ്വയം ഒരു മനുഷ്യനായിത്തന്നെ അവതരിപ്പിച്ചു.അത് ബാക്കിയുള്ള മനുഷ്യർക്ക്‌ 'തനിക്കും ഇത് പറ്റും എന്ന ധയ് ര്യം നല്കി.അതിന്റ്റെ ഫലമായി അത് നിരവധി രാജ്യങ്ങളിലേക്ക് തന്നെ പടർന്നു പിടിച്ചു.ശത്രുക്കളായി ഇല്ലാതാക്കാൻ വന്ന നിരവധി രാജാക്കന്മാർ കുറ്റബോധത്തോടെ സ്വയം ഏറ്റെടുത്തു പ്രചരിപ്പിച്ചു.അതുവരെ പ്രത്യേക ജന്മങ്ങൾക്കും അവതാരങ്ങൾക്കും മാത്രം സാധ്യമായിരുന്ന ബോധോദയം അഥവാ ബ്രഹ്മജ്ഞാനം ഏവര്ക്കും സാധ്യമാണെന്നു തെളിവായി.ലോകത്ത് ആയിരക്കണക്കിന് പേര്ക്ക് ബോധോദയം ലഭിച്ചു .അതിനു തെളിവാണ് ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന ബുദ്ധ ക്ഷേത്രങ്ങൾ .അതെ. അതെ ധയ് ര്യമാണ് ബൗധതന്ത്രയിലൂടെ നമുക്ക് ലഭിക്കുന്നതും.

No comments:

Post a Comment