(16 ) പ്രായോഗിക സന്യാസ ടിപ്സ് 2014 ...........പ്രായോഗിക സന്യാസം .ഈ കാലഘട്ടത്തിൽ പ്രയോഗിക്കാൻ കഴിയുന്ന,മനസ്സിലാക്കാൻ കഴിയുന്ന സന്യാസം.കാലാകാലങ്ങളിൽ ഒരിക്കലും മാറ്റമില്ലാതെ തുടരുന്ന സത്യത്തിനെ അനുഭവിക്കാൻ വേണ്ടി ഒരുപാട് മാറിപ്പോയ നമുക്ക് മാറ്റമില്ലാതതിനെ അറിയുവാൻ കാലത്തിനനുസരിച്ചുള്ള വിശ്വാസ പ്രമാണങ്ങളുടെ മാറ്റം ആവശ്യമായി വരുന്നു. നാരദ പരിവ്രാജകൊപനിഷത്ത്തിലും മറ്റും വിശദമായി സന്യാസരീതികൽ പറയുന്നുണ്ട് .പക്ഷെ ഇത് ഈ രീതിയിൽ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകത ഇന്നില്ല.ഗ്രിഹസ്തനായിരുന്ന വസിഷ്ടനാണ് ഏ റ്റവും വലിയ സന്യാസി എന്ന് സനാതനധർമ്മം തന്നെ പറയു ന്നു. യഥാര്ത സന്യാസം സംഭവിക്കേണ്ടത് മനസ്സിലാണ് എന്ന് ഗീതയിൽ ഉൾപ്പടെ ലോകമതങ്ങൾ എല്ലാംതന്നെ പറയുന്നു.ഇന്ന് നമുക്ക് നിക്ഷ്പക്ഷമായി ,ലോകത്തിലെ എല്ലാ മാര്ഗങ്ങളെയും ഉൾപ്പെടുത്തി, അവയിലെ കാലത്തിന്റെതായ കുഴപ്പങ്ങൾ മാറ്റിയെടുത്ത്, അകക്കാമ്പ് മാത്രമെടുത്ത് കൂട്ടിയിണക്കി വേഗം ഫലം ലഭിക്കുന്ന പുതിയ മാർഗങ്ങൾ വികസിപ്പിക്കാനാവും.ഇത് സയന്സിന്റെ എല്ലാ മേഘലകളിലും പ്രകടമാണ്.അതുപോലെതന്നെയാണ് ആത്മീയതയിലും...ഇന്ത്യയിൽ മാത്രമേ യഥാർത്ഥ ആത്മീയ അന്വേഷണം ഉണ്ടായിരുന്നുള്ളുവെന്ന് പറയാൻ ഒരിക്കലും സാധിക്കില്ലല്ലോ. അപ്പോൾ ഈ എളുപ്പവഴികൾ ശരിയാണോ എന്നെങ്ങനെ അറിയും?.നാം നമുടെ ബോധ ഗുരുവിനെ മാത്രം ആശ്രയിക്കുക.പരീക്ഷിച്ചു നോക്കുക.അനുഭവങ്ങൾ ,മാറ്റങ്ങൾ ആരംഭിക്കുന്നുവെങ്കിൽ, നാം കൂടുതൽ വേഗത്തിൽ ആനന്ദവാന്മാർ ആകുന്നുണ്ടെങ്കിൽ,നാം കൂടുതൽ വേഗത്തിൽ സ്വതന്ത്രരാകുന്നുവെങ്കിൽ,നമ്മുടെ ബോധം ഉയരുകയും,കഴിവുകൾ വര്ധിക്കുകയും,അനുഭൂതികൾ ഉണ്ടായിത്തുടങ്ങു ചെയ്യുന്നുവെങ്കിൽ നാം ആത്മബോധത്തിന്റെ ശരിയായ പാതയിൽ തന്നെയാണ്.sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/
No comments:
Post a Comment