Wednesday, September 3, 2014

(18 ) പ്രായോഗിക സന്യാസ ടിപ്സ് 2014 ..........ഒരു പുഷ്പം പുഴയിലെ ശക്തമായ ഒഴുക്കിലും അതിനോട് എതിരിടാതെ ശാന്തമായി ലക്ഷ്യമായ സമുദ്രത്തിൽ താനേ വന്നുചേരുന്നു.അത് നമ്മേപോലെ പ്രപഞ്ചത്തിന്റെ ഒഴുക്കിനെതിരായി ഭാവി പ്ലാൻ ചെയ്യുന്നില്ല .അതിനാൽ തന്നെ അവക്ക്മൊഹഭങ്ങങ്ങളുമില്ല.പ്രപഞ്ചം തീരുമാനിക്കുന്നതെന്തൊ അതാണ്‌ അതിന്റെയും ലക്ഷ്യം . അത് എളുപ്പമാണ് .അതിനൊരു മനസ്സുണ്ടെങ്കിൽ അത് ആനന്ദം കൊണ്ട് നിറഞ്ഞതായിരിക്കും.കാരണം ലക്ഷ്യവും ലക്ഷ്യപ്രപ്തിയും അതാതു നിമിഷത്തിൽ പൂർത്തിയാകുന്നു .എല്ലാ മനുഷ്യരും പോകുന്നത് ഒരിട ത്തെക്കാണ് . മരണത്തിലേക്ക്. ഒരു വ്യത്യാസവുമില്ല.എങ്കിൽ പിന്നെ എന്തിനു കരഞ്ഞുകൊണ്ട്‌ പോകണം? നമ്മുടെ ലക്ഷ്യങ്ങൾ ഭാരം കൂട്ടും.അതിനാൽ പ്രപഞ്ചത്തിന്റെ ,സൃഷ്ടാവിന്റെ ലക്ഷ്യങ്ങൾ ക്കനുസരിച്ചു, കർമ്മങ്ങൾ ഫലത്തിൽ ആസക്തിയില്ലാതെ ചെയ്യുന്നവൻ ജീവിതത്തിന്റെ ഒഴുക്കിനനുസരിച്ചു ആനന്ദത്തോടെ നീങ്ങുന്നു.അവനെ നമുക്ക് '2014 ലെ പ്രായോഗിക സന്യാസി' എന്ന് വിളിക്കാം .അവനെ സംബന്ധിച്ചു ജീവിതം ഒരു ഉത്തരം കിട്ടാത്ത ചോദ്യമല്ല.നരകമല്ല.കാരണം ചോദ്യം ചോദിക്കുവാൻ അവിടെ ഭാവിയെകുറിച്ചു ചിന്തിക്കുന്നവനായി ആരുംതന്നെയില്ല.അവൻ സ്വയം ഉത്തരം മാത്രമാകുന്നു.ജീവിതം എന്ന വാക്ക് അവനെ സംബന്ധിച്ചു 'ആനന്ദം' എന്ന വാക്കിന്റെ മറ്റൊരു പേരാകുന്നു. കാരണം അവൻ അടുത്ത നിമിഷത്തിന്റെ കെ ട്ടുപാടുകളിൽനിന്നുപോലും സ്വതന്ത്രനാണ്.sree
pls like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:

Post a Comment