(20) പ്രായോഗിക സന്യാസ ടിപ്സ് 2014 ..........ജീവിതം കുഴഞ്ഞുമറിഞ്ഞതായും കടംകഥ യായും ഒരു വലിയ പ്രതിസന്ധിയായും തോന്നുന്നത് അതിനെ അറിയാതിരിക്കുന്നവർക്കാണ് .പ്രതിസന്ധിയിൽ പെട്ട ഒരുവൻ തീരുമാനങ്ങളെടുക്കാൻ എപ്പോഴും സംശയിക്കുന്നു .അവർ എന്ത് ചെയ്യണം? അവർ ജീവിതത്തെ മനസ്സിലാക്കി പ്രശ്നങ്ങളെ നേരിടുന്നതിനായി 'കാലം' കൃത്യമാക്കുക മാത്രമേ വേണ്ടു . ഒന്നുകിൽ പ്രശ്നങ്ങൾ സ്വയം പരിഹരിക്കപ്പെടുകയോ അല്ലെങ്കിൽ പ്രശ്നങ്ങളായി കാണപ്പെടുന്നവ പ്രശ്നങ്ങളല്ലെന്നു തിരിച്ചറിയുകയോ ചെയ്യും. അതായത് നമ്മുടെ മനസ്സ് അയതാർധ്യമായ ഭൂതത്തിലോ ഭാവിയിലോ നിലനിൽക്കുമ്പോൾ ആ തെറ്റിന്റെ ഫലമായി നമ്മെ കര്മ്മ ബന്ധങ്ങൾ പിന്തുടരുന്നു.ഇവയെ ആണ് പ്രശ്നങ്ങള എന്നുവിളിക്കുന്നത്. ഇവയെ ഒഴിവാക്കുവാൻ നാം മാധ്യമമാർഗത്ത്തിൽ ,അതായത് വര്ത്തമാനകാലത്തിൽ നിലനിൽക്കുമ്പോൾ അയതാര്ത്യങ്ങളായ ഭൂത ഭാവികളെ അടിസ്ഥാനമാകിയുള്ള തീരുമാനങ്ങൾ നാം ഒഴിവാക്കിത്തുടങ്ങുന്നു.അതായത് സത്യമായ, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന വര്ത്തമാന കാലത്തിൽ നിന്നുകൊണ്ട് നാം കാര്യങ്ങൾ ചെയ്യുവാൻ തുടങ്ങും. അത് കൊണ്ടുതന്നെ അയാൾ എ പ്പോഴും സത്യത്തിൽ ആയിരിക്കുകയും ചെയ്യും. അയാളും അയാളുടെ വാക്കുകളും പ്രവർത്തിയും കര്മ്മ ബന്ധങ്ങളില്ലാത്ത വർത്തമാനസത്യത്തിൽ അതിഷ്ടിതമായതിനാൽ കാലം, അഥവാ സമയം എന്നത് അവിടെയില്ലാതെ യാകുന്നു.ബോധം മാത്രം അവശേഷിക്കുന്നു.കര്മ്മങ്ങുടെ നിശ്ചയത്തിനുള്ള,തീരുമാനമെടുക്കാനുളള ഉത്തരവാദിത്തം അ യഥാർത്ഥ ഭൂതഭാവികളുടെ സൃഷ്ടാവായ മനസ്സിൽനിന്നുമാറി അദ്വയിതത്തിന്റെ ബോധ കേന്ദ്രത്തിലേക്ക് മാറുന്നു. അഥവാ വ്യക്തി എന്ന അയതാർധ്യത്തിൽനിന്നും പ്രപഞ്ച യാതാർധ്യത്തിലേക്ക് മാറുന്നു.അങ്ങനെ 'സർവ' കര്മ്മ ബന്ധങ്ങളെ 'ന്യസിച്ച' അവൻ ജീവിതം ആഘോഷമാക്കുന്ന ആനന്ദവാനായ പ്രായോഗിക സന്യാസി യാണ്.sree
pls like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/
pls like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/
No comments:
Post a Comment