Saturday, September 13, 2014



(21) പ്രായോഗിക സന്യാസ ടിപ്സ് 2014 ..........അപൂർവമായി മാത്രം മനുഷ്യൻ അവന്റെ അകത്തേക്ക് നോക്കുന്നു .അകം പുറം എന്ന തോന്നൽ പോലും മനുഷ്യന്റെ വ്യക്തിത്വത്തിനുള്ളതാണ് .സത്യത്തിനുള്ളതല്ല.ഈ വ്യക്തിത്വം അലിഞ്ഞു തീരുമ്പോൾ പിന്നെ അവശേഷിക്കുന്ന ബോധം എന്നത് പൊതുവായി മാത്രം ഉള്ളതാണ്.അത് വ്യക്തിപരമായി മാത്രം ഒന്നിനെയും കാണുന്നില്ല.സത്യലോകം എന്നത് നമ്മുടെ വ്യക്തിത്വത്തിൽ നിന്നും നമ്മുടെ ബോധം പുറത്തേക്ക് നോക്കുമ്പോൾ കാണുന്നതല്ല.അത് നമ്മുടെ ബോധം പുറത്തുനിന്നും അകത്തേക്ക് നോക്കുമ്പോൾ കാണുന്നതാണ്.അതറിയുവാൻ ഒരു ധ്യാനമിതാ.ഒരു കുപ്പി വെള്ളം എടുക്കുക.നാം ആ വെള്ളമാണെന്നു സങ്കൽപ്പിക്കുക .ശേഷം അതിനെ നമ്മളാ യിക്കണ്ടുകൊണ്ടുതന്നെ കുടിക്കുക.അത് തൊണ്ടയിലൂടെ ഇറങ്ങുന്നത് അനുഭവിക്കുമ്പോൾ അത് നമ്മലാണെന്ന് കരുതുക.അതിനെ സംബന്ധിച്ചു അകം,പുറം എന്നൊന്നുമില്ലെന്നു തിരിച്ചറിയാം.അതിനെ സംബന്ധിച്ച ആ ലോകമാണ് അഥവാ പുറത്തുള്ള ലോകമാണ് സത്യം എന്ന് ചിന്തിച്ചാൽ സത്യലോകം വേഗം വെളിവാകുന്നതാണ് .ഈഗോ അലിഞ്ഞുതീരുന്നതിന്റെ ചെറിയ വേദനയും അതിനോടൊപ്പമുള്ള മഹത്തായ,അതിയായ ആനന്ദവും തുടങ്ങുകയാണ്..കാരണം നാം ഇവിടെയുണ്ടാവുന്നതിനു മുൻപുതന്നെ പുറംലോകം ഇവിടെ ഉണ്ടായിരുന്നു.അല്പായുസ്സികളായ നമ്മൾ നാളെയില്ലാതാകുംപോഴും പുറംലോകം ഇവിടെ ഉണ്ടാവും.ആ സത്യം തിരിച്ചറിഞ്ഞു അനുഭവിക്കുമ്പൊൾ നാം നമ്മുടെ വ്യക്തിത്വം എന്ന 'സമ്യക്കിനെ' ന്യസിച്ചവനാകുന്നു.പ്രായോഗിക സന്യാസിയാകുന്നു.എപ്പോഴും ആനന്ദവാനാകുന്നു .

sree

pls like,share&pramot

https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks

https://www.facebook.com/groups/806243926077220/

No comments:

Post a Comment