ഈ ബ്ലോഗ് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി .... തന്ത്രയെപറ്റി കൂടുതല്‍ അറിയാനും പ്രാവര്‍ത്തികമാക്കാനും ഇത് സഹായിക്കും എന്ന് വിശ്വസിക്കട്ടെ ... ഒരു ഗുരു ഇല്ല ... അങ്ങനെ വേണമെന്ന് തോന്നിയിട്ടില്ല .... ആ വിശ്വാസം യു.ജി.കൃഷ്ണമൂര്‍ത്തിയെ വായിച്ചപ്പോള്‍ കൂടുതല്‍ ദൃഡമാവുകയും ചെയ്തു ... സ്ഥിരമായ് ധ്യാനം ഒന്നും ഇല്ല .... ഒരു ദിവസം രാത്രി ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടുണര്‍ന്നു ... കുറെ നേരം സ്വപ്നം ആലോചിച്ചു കിടന്നു ... അതിനു ശേഷം കന്നടച്ചപ്പോള്‍ ഒരു വൃത്തത്തിനുള്ളില്‍ ഒരു ബിന്ദു തെളിഞ്ഞു വന്നു .... ധ്യാനിക്കുമ്പോ പലയിടത്തെക്ക് ചിന്തകള്‍ പോകുമായിരുന്നു ... പക്ഷെ അന്ന് മാത്രം വല്ലാത്ത സുഖം അനുഭവിച്ചു .... എനിക്ക് അനുഭവിക്കണം ... അത് തീവ്രമായ ആഗ്രഹമാണ് .... എന്നെ സഹായിക്കുമോ??? പുസ്തകങ്ങള്‍ വായിച്ചുള്ള അറിവ് മാത്രമേ ഉള്ളു .... ഓം നമ: ശിവായ .................
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
തന്ത്ര നിങ്ങൾക്കു തരാൻ ശ്രമിക്കുന്നതും ഈ ആനന്ദത്തിന്റെ തന്നെ വളർച്ചയാണ്.ബുദ്ധൻ പറയുന്നു.'ആ പാതയിൽ നിങ്ങൾ ഒറ്റയ്ക്ക് തന്നെ ഒരു മദയാനയെ പോലെ പോകുക.കൂട്ടത്തിൽ ആരെയെങ്കിലും കണ്ടുമുട്ടിയാൽ അവരെ കേൾക്കുക.വീണ്ടും മുന്നോട്ടു ഒറ്റയ്ക്ക് തന്നെ പോകുക'എന്ന്. അതെ ആ പാതയിൽ 'താവോയിൽ' നാം ഒറ്റക്കുതന്നെ പോയെ മതിയാകു.നമ്മുടെ ജോലി നാം തന്നെ ചെയ്തു തീർക്കണം .സഹായങ്ങൾ മാത്രം വാങ്ങിയാൽ മതി.മറ്റൊരാല്ക്കും ഒരു ഗുരുവിനും നമുക്ക് ബോധോദയം നല്കാൻ സാധിക്കില്ല.അതിനു നാം തന്നെ ശ്രമിക്കേണ്ടതാണ്. നമുക്ക് മുൻപെ നടന്നവരുടെ ചില 'ടിപ്പ്സ്' ഉപയോഗിക്കുന്നത് മറ്റെതു ശാസ്ത്രത്തെയും പോലെ ആത്മീയതയിലും പ്രവർത്തികമാക്കാം എന്ന് മാത്രം. ജെ.കൃഷ്ണമൂർത്തി ഒരു ഗുരുവും ആവശ്യമില്ല എന്ന് പറയുമ്പോളും അദ്ദേഹം അർത്ഥമാക്കുന്നത് അന്ധമായി തന്നെക്കാൾ ,തന്റെ സാമാന്യ ബുദ്ധിക്കും ബോധത്തിനും മേലെ ആരെയും പ്രതിഷ്ടിക്കരുത് എന്നാണ്.എന്നുകരുതി നാം സത്സംഗം ഉപേക്ഷിക്കരുതല്ലോ.കാരണം സദ്സംഗത്തിലൂടെ മാത്രമേ മനസ്സിന്റെ അതി സൂഷ്മമായ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ സാധിക്കുകയുള്ളൂ .കാരണം,പുറമേനിന്നും ഒരു ഊർജംകൊണ്ട് നമ്മുടെ മനസ്സാകുന്ന ഊർജത്തിന്റെ അനിയന്ത്രിതമായ വളർച്ചയെ തടഞ്ഞു സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.ഇല്ലെങ്കിൽ നമ്മുടെ മനസ്സ് കരുതും ഞാൻ ചിന്തിക്കുന്നതെല്ലാം വളരെ ശരിയാണെന്ന്.ആാ ചിന്ത കൂടിക്കൂടി മറ്റുള്ളവർ തെറ്റാണെന്ന് ചിന്തിച്ചു തുടങ്ങും.ആ തോന്നൽ കൂടിക്കൂടി അവരെ ഒക്കെ ഉപദേശിക്കാൻ തുടങ്ങും.ക്രമേണ അവരുടെ വെറുപ്പും ഉപദ്രവവും സമ്പാദിക്കും.വീണ്ടും മനസ്സ് നമ്മെ ചതിച്ചു കഴിഞ്ഞല്ലോ. ഇവയെയാണ് കർമബന്ധങ്ങൾ എന്ന ഉപനിഷദ് ഋഷിമാർ വിളിച്ചത്. 'സദ്സംഗം ' ഏറ്റവും പ്രധാനം.എന്താണ് സദ്സംഗം ?നല്ലകൂട്ടുകെട്ട്.സ്കൂളിൽ അമ്മ പറയാറില്ലേ നല്ല കുട്ടികളുമായി കൂട്ട് കൂടണം എന്ന്.അതെ'ബൊധമുള്ളവരുമായി കൂട്ടുകൂടണം.അപ്പോൾ നമ്മുടെ ബോധവും വർധിക്കുന്നു.നല്ല സംഗം നല്ല ഫലം നല്കുന്നു.സത്സംഗം എന്നത് ഒരു നല്ല ബുക്കോ,വീഡിയൊയൊ,നല്ല പ്രസംഗമോ,ബ്ലോഗോ അങ്ങനെ എന്ത് വേണമെങ്കിലും ആകാം.ബോധവർധനവിനുള്ള എന്തും സദ്സംഗങ്ങൾ ആണ്.മനസ്സിനെ ഇല്ലായ്മ ചെയ്യുവാൻ,ബോധം വർദ്ധിപ്പിക്കുവാൻ എന്നും അൽപനേരം സദ്സംഗ ത്തിലായിരുന്നാൽ ആ പ്രവർത്തി നമ്മുടെ എല്ലാം ഉള്ളിലുള്ള ഗുരുവിനെ കണ്ടെത്തിത്തരും.പുറത്തുള്ള ഗുരുക്കന്മാരും ചെയ്യുന്നത് ഈ ഗുരുവിനെ കണ്ടെത്തി നൽകലാണ് .ക്രമേണ ആ ബോധം ആനന്ദത്തൊടോപ്പം വളർന്നു വളർന്നു ഈ പ്രപഞ്ച ത്തോള മാകുമ്പോൾ നിങ്ങളും പറയും.ഞാനും ഒരു താന്ത്രീകനാനെന്നു.ഒരു ബുദ്ധനാണെന്ന് .

thank u sir... ജെ കൃഷ്ണമൂര്‍ത്തി അല്ല യു ജി കൃഷ്ണമൂര്‍ത്തി ആണ് കേട്ടോ ...http://en.wikipedia.org/wiki/U._G._Krishnamurti
ReplyDeletesorry. i know Uppaluri Gopala Krishnamurti also.I thought Jiddu Krishnamurti
ReplyDeletesorry menaka.