സൈക്കോളജി ഇന്നും കടന്നുചെല്ലാത്ത ലോകത്തേക്കാണ് തന്ത്ര നിങ്ങളെ സ്വാഗതം ചെയ്യുന്നത്.തന്ത്ര എന്നാൽ നാട്ടിൽ ചെയ്യുന്ന 'തന്ത്രം' അല്ല.പൂജകൾ അല്ല .യഥാർത്ഥ തന്ത്ര അറിയാവുന്നവർ ഇവിടെ ഉണ്ടോ എന്ന് പോലും സംശയമാണ്.അറിയാമെങ്കിൽതന്നെ അവർ അത് രഹസ്യമാക്കി വെക്കും.അത് എന്നും അങ്ങനെ ആയിരുന്നു.യുറോപ്പിലും മറ്റും തന്ത്ര ചെയ്തിരുന്ന സ്ത്രീകളെ വിച്ചെസ് അഥവാ ദുർമന്ത്രവാദികൾ എന്ന് വിളിച്ച് കൊന്നു തള്ളി. സൂഫികളിൽ ഇതു ചെയ്തവരെയും കൊന്നു.ഇവിടെയും സ്ഥിതി അങ്ങനെഒക്കെ ആയിരുന്നു.അതാണ് പണ്ട് തന്ത്ര ചെയ്തിരുന്ന നമ്പൂതിരി ഇല്ലങ്ങളിൽ ഒരു ചൊല്ലുണ്ട്.'അകത്തു കാണുന്നത് പുറത്തു പറയരുത് എന്ന്.ഇത്ന രഹസ്യമായി പോകുവാൻ കാരണം അതാണ്.നമ്മുടെ ഏറക്കുറെ എല്ലാ പ്രശ്നങ്ങള്ക്കും ഉള്ള പരിഹാരം തന്ത്രയിൽ ഉണ്ട്.തന്ത്ര പഠിക്കുന്നതോടെ ജീവിതം ഒരു ആഘോഷം ആക്കുവാൻ നമുക്ക് സാധിക്കുന്നു.നമ്മുടെ സിദ്ധികൾ വർ ദ്ധിക്കുന്നു. ശക്തി വർദ്ധിക്കുന്നു . പ്രപഞ്ചത്തിന്റെയും ജനന മരണ ചക്രങ്ങളുടെയും കാരണം ബുക്കുകളിലൂടെ അല്ലാതെ സ്വയം അനുഭവിച്ചറിയാൻ കഴിയുന്നു.തന്ത്ര പറയുന്നത് ഏതൊരാൾക്കും ഒരു ക്രിസ്തുവോ കൃഷ്ണനോ ആകാൻ കഴിയുമെന്നാണ്.അതിന് സ്വന്തം ജയ് വ രഹസ്യങ്ങളിലേക്ക് മടികൂടാതെ ഇറങ്ങേണ്ടി വരും.
തന്ത്ര യുടെ അത്ഭുതകരമായ ലോകത്തേക്കു സ്വാഗതം .

No comments:
Post a Comment