തന്ത്ര ഒരേസമയം ഏറ്റവും പഴയതും അതേസമയം പുതിയതും ആകുന്നു.ഇനിയും 1000 വര്ഷം കഴിഞ്ഞാലും ഇതു പുതിയതായിതന്നെ നിലനില്ക്കും.മനസ്സിനെ ഉപയോഗിച്ച് മനസ്സിനെ നിശബ്ദമാക്കുക എന്ന് പറയുമ്പോൾ അത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.നമ്മുടെ ശത്രു പുറത്തല്ല.അവനെപ്പോഴും അകത്തു തന്നെയാണ്.നമ്മെ എ പ്പോഴും തെറ്റായി നയിച്ചുകൊണ്ടിരിക്കുന്ന അവനെ ഒതുക്കെണ്ടാതാണ്.എങ്ങനെ?
മനസ്സിനെ ഒതുക്കാൻ മനസ്സിന്റെ തന്നെ ഭാഗമായ ബുദ്ധിയെ ഉപയോഗിക്കുക.മനസ്സിന്റെ ഘടന തിരിച്ചറിയുക.അവന്റെ സ്വഭാവം തിരിച്ചറിയുക.നമ്മുട ശത്രുവിന്റെ ദൗർബല്യങ്ങൾ തിരിച്ചറിയുക.അവനെപ്പോഴും അവന്റെ സന്തത സഹചാരിയായ യുക്തിയെ ആണ് നമുക്കെതിരായ യുദ്ധത്തിൽ വലംകയ്യായി ഉപയോഗിക്കുക.നാം ചില ജെയിംസ് ബോണ്ട് സിനിമകളിലെ പോലെ അവന്റെ വലംകയ്യെതന്നെ അവനെതിരായി ഉപയോഗിക്കുക എന്നുള്ളതാണ്.യുക്തി ഉപയോഗിച്ച് തന്നെ യുക്തിയെ തകർക്കുകയാണ് വേണ്ടത് അതോടെ അവൻ പൂർണമായും തകരും.അതായത് മനസ്സിന് അല്ലെങ്കിൽ യുക്തിക്ക് വേണ്ടത് എപ്പോഴും യുക്തിതന്നെയാണല്ലോ.നാം ചെയ്യേണ്ടത് യുക്തിയെ അല്ലെങ്കിൽ മനസ്സിനെ തകർക്കാനുള്ള യുക്തി,കാരണം വ്യക്തമായി മനസ്സിന് തന്നെ കൊടുക്കുക .അപ്പോൾ മനസ്സിന് നിലനിൽക്കാൻ പറ്റാതെ വരും.അവൻ നിശബ്ദമാകും .
ആദ്യമായി നമ്മുടെ സന്തത സഹചാരിയായ നമ്മുടെ ഈ സ്വന്തം മനസ്സിനെ മനസ്സിലാക്കുക ,മനസ്സ് നമുക്കൊരു ബാധ്യതയാണെന്ന്.അത് യുക്തിപൂർവം ആയിരിക്കുകയും വേണം.സത്യമായിരിക്കുകയും വേണം.
മനസ്സ് എന്നാൽ ചിന്തകൾ ആണല്ലോ.ചിന്തകള് അനാവശ്യമാണെന്ന് ചിന്തകളെതന്നെ ബോധ്യപ്പെടുത്തുക. നാം ഒന്ന് സമാധാനമായി,ശാന്തമായി നിവർന്നു കണ്ണടച്ച് ഇരുന്ന് ആലോചിക്കുക.ചിന്തിക്കാനുള്ളതെല്ലാം ചിന്തിക്കുക.നമ്മുടെ ഭാവികാര്യങ്ങളെല്ലാം ചിന്തിക്കുക.
അപ്പോൾ നമുക്ക് മനസ്സിലാകും നമുക്ക് ഒരുപാടൊന്നും ചിന്തിക്കാനില്ല എന്നാ സത്യം. മിക്കവാറും നമുക്ക് ചിന്തിക്കാനുള്ളത് ഭാവികാലമായിരിക്കും.ഇനി എന്തായിരിക്കും എന്റെ ഭാവി?അത് കൂടിവന്നാൽ 10 മിനിറ്റിൽ കൂടുതലൊന്നും ചിന്തിക്കാൻ ഉണ്ടാകില്ലല്ലോ.എല്ലാം ചിന്തിക്കുക.ഒന്നും ബാക്കി വെക്കാതെ .പിന്നീട് മനസ്സ് എന്ന യന്ത്രം പ്രവർ ത്തിക്കേണ്ട ആവശ്യമില്ലല്ലോ.പിന്നീട് നാം ബാത്രൂമിൽ പോകുമ്പോഴും കഴിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ഒക്കെ മനസ്സ് പ്രവര്ത്തിപ്പിക്കാതെ ഇരുന്നാൽ ചിന്തകളിലൂടെ പാഴായി പോകുന്ന ഭീമമായ എനർജി സംരക്ഷിക്കാനും അത് സ്രഷ്ടിപരമായ രീതിയിൽ ഉപയൂഗിച്ച് വ ൻ നേട്ടമുണ്ടാക്കാൻ കഴിയുകയും ചെയ്യും എന്നുള്ളതിൽ തര്ക്കമില്ല.കാരണം ചിന്തിക്കാനാണ് ഏ റ്റവും ഊർജം വേണ്ടത്.ചിന്തിച്ചു ചിന്തിച്ച് ആളുകളുടെ മുടി നരക്കാറു ണ്ടല്ലോ,മെലിയാറു ണ്ടല്ലോ .അതിനാൽ ആ ഊർജത്തെ ഇനിമുത്തൽ ഞാൻ നഷ്ടപ്പെടുത്താൻ തയാറല്ല എന്ന് പ്രതിജ്ഞ ചെയ്യാൻ തയാരാറാ വേണ്ടത് ആവശ്യമാണ്.അപ്പോൾ മാത്രമേ നമുക്ക് ഈ ഊർജത്തെ പരിവര്ത്തനം ചെയ്തു ആത്മീയൊർജമാക്കി മാറ്റി ഉയര്ത്തിവിടാൻ കഴിയുകയുള്ളൂ.അപ്പോൾ നാം തന്ത്രയുടെ,സ്വാതന്ത്ര്യത്തിന്റെ ആദ്യ പടിയിൽ കാൽ വെച്ചുകഴിഞ്ഞു.
Pls share maximum..

No comments:
Post a Comment