തന്ത്ര എന്നവാക്കിന്റെ അർഥം സങ്കേതം ടെക്നോളജി എന്നൊക്കെയാണ്.ഒരു ടെക്നോളജി എന്ന് പറയുമ്പോൾ അത് എനിക്കും നിങ്ങൾക്കും ആർക്കും പ്രവർത്തിക മായിരിക്കണം.അങ്ങനെ പ്രവർത്തികമകുന്ന 112 മെഡിറ്റെ ഷനുകളാണ് 'വിജ്ഞാൻ ഭൈരവ തന്ത്ര'യിൽ ഉള്ളത്.ശിവൻ ദേവിക്ക് ഉപദേശിച്ചു കൊടുക്കുന്നതായിട്ടാണ് ഇത് അവതരിപ്പിക്കുന്നത്.5000 വർഷം മുൻപാണ് ഇത് പുറംലോകം അറിയുന്നതെന്ന് കരുതപ്പെടുന്നു.ഈ പ്രപഞ്ചത്തിന്റെ അർഥം അറിയാനുള്ള ആകാംക്ഷ അടക്കാൻ കഴിയാതെ ദേവി ശിവനോട്കാ രണം ചോദിക്കുന്നു.ആ ആഗ്രഹം കണ്ട് ശിവൻ പറഞ്ഞുകൊടുക്കുന്നതാണ് 'വിജ്ഞാൻ ഭൈരവ തന്ത്ര'.ശ്രദ്ധിക്കുക, എന്താണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത.ഇവിടെ ശിവൻ ചോദ്യത്തിനു മറുപടിയായി നല്കുന്നത് കുറെ വേദാന്തങ്ങൾ അല്ല ,തിയറികൾ അല്ല, വിശുദ്ധ ഗ്രന്ഥത്തിലെ ഉദ്ധരണികൾ കൊണ്ടുവന്നുള്ള ഉരുണ്ടുകളി അല്ല.ഏതെങ്കിലും പ്രവാചകന്റെയോ അവതാര പുരുഷന്റെയോ വാക്കുകള അല്ല. കുറെ തത്വങ്ങൾ അല്ല. പ്രായോഗികമായി പരിവര്ത്തനം ചെയ്യാങ്കഴിവുള്ള ശ്വസനം ശ്രധിക്കുന്നതുപോലുള്ള 112 ടെക്നിക്കുകൾ ആണ് എന്നത് ശ്രദ്ധേയമാണ്.അതിൽനിന്നും ഉറപ്പാണ് ചോദ്യം ചോദിച്ചയാളിന്റെ അനുഭവങ്ങൾക്കാണ്,മാറ്റത്തിനാണ് ഉത്തരം പറയുന്നയാൾ പ്രാധാന്യം കൊടുക്കുന്നതെന്ന്.അതുകൊണ്ടാണ് ഇതിനെ സയന്സ് എന്ന് വിളിക്കേണ്ടി വരുന്നത്.ഓരോന്നും ഒന്നിനൊന് ഗംഭീരമാണ്.പ്രായോഗികമാണ്.ഈ 112 എണ്ണത്തിൽ എതുവേണ മെങ്കിലും നമുക്ക് തെരഞ്ഞെടുക്കാം.പക്ഷെ ഇതിൽ ഓരോന്നും ചെയ്യുന്നതിന് മുൻപ് മാനസികമായി എടുക്കേണ്ട ചില മുന്നൊരുക്കങ്ങൾ ഉണ്ട്.അതിനു വേണ്ടിയാണ് നാം എല്ലാ താന്ത്രിക പരമ്പര്യങ്ങളിലെയും പ്രധാനപ്പെട്ട ഘട്ടമായ 'നിർമനം' കൊണ്ടുവരാൻ ശ്രമിക്കേണ്ടത്.
മാനസികമായ താത്പര്യം പൂര്ണമായി ഇല്ലാതെ മേല്പറഞ്ഞ ധ്യാനങ്ങൾ ചെയ്യാൻ ഇറങ്ങിയാൽ രണ്ടാം ദിവസം ബോറടിച്ചു പണി മതിയാക്കും. അതിനാൽ ആദ്യം നമുക്ക് ഇതിൽ താത്പര്യം ഉണ്ടാകണം.അതിന് ആദ്യം നമ്മുടെ യുക്തിയെയും ബുദ്ധിയെയും ത്രപ്തിപ്പെടുത്തി മാത്രം മുന്നോട്ടു പോയില്ലെങ്കിൽ താത്പര്യം നഷ്ടപ്പെട്ടെക്കാം .ആദ്യമായി നാം ചെയ്യേണ്ടത് മനസ്സിനെ ഉപയോഗിച്ച് തന്നെ മനസ്സിനെ നിശബ്ദമാക്കുക എന്നതാണ്. അവിടെ വിജയിച്ചാൽ നാം തന്ത്രയുടെ ആനന്ദ ബോധ ലോകത്തേക്ക് പ്രവേശിക്കുകയായി.
.jpg)

മനസ്സിനെ ഉപയോഗിച്ച് തന്നെ മനസ്സിനെ നിശബ്ദമാക്കുക എന്നാല്‍ വ്യക്തമാക്കാമോ ?? ആളുകള്‍ കൂടിയേടത്തു ഇരിക്കുമ്പോള്‍ അവരോടു സംസാരിക്കുമ്പോള്‍ പോലും ഒരു നിശബ്ദത അല്ലെങ്കില്‍ മറ്റൊരു ലോകം കൂടെയുണ്ടെന്ന് എപ്പോഴും തോന്നാറുണ്ട് അതാണോ ??? എനിക്ക് ധ്യാനം എന്താണെന്ന് പോലും ശരിക്ക് അറിയില്ല എന്ന് തോന്നിയിട്ടുണ്ട് ... കണ്ണടച്ച് മൌനമായ് ഇരിക്കും കുറെ നേരം ഇരുട്ട് .... പിന്നെ പല നിറങ്ങള്‍ അവസാനം വയലറ്റ് നിറം ...... ഇങ്ങനെയാണ് എന്റെ ധ്യാനം ... ഇതാണോ ശരി ????
ReplyDelete