തന്ത്ര പഠിക്കുവാൻ പോകുന്നയളോട് അത് ചോദിക്കുന്നില്ല നിങ്ങൾ എത് മതക്കരനാണ് ? അല്ലെങ്കിൽ ഏതു ജാതിക്കാരൻ ആണ് എന്ന്.മറിച്ച് ചോദിക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ്.
1.നിങ്ങൾ സത്യ സന്ധൻ ആണോ?
2.നിങ്ങൾ ലോകത്തിന്റെയും നിങ്ങളുടെയും സത്യം അറിയാൻ ആത്മാർത്ഥമായി ആഗ്രഹമുള്ളവനാണോ ?3.നിങ്ങൾ ജീവിതത്തിന്റെ അറിയപ്പെടാത്ത തലങ്ങളിലേ ക്ക് സഞ്ചരിക്കുമ്പോൾ ഉണ്ടാവുന്ന ഭയങ്ങളെ, റിസ്കുകളെ നേരിടാൻ തയാറു ള്ളവനാണോ?
4.സ്വയം പ്രരിവർത്തിതനാകുവാൻ ആഗ്രഹമുള്ളവനാണോ ?
5.നിങ്ങൾ നിക്ഷ്പക്ഷമായും പ്രായോഗികമായും ചിന്തിക്കുന്നവനാണോ?.
6.നിങ്ങൾ വിശ്വസങ്ങളേക്കാളും അറിവിനെക്കാളും അനുഭവങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാൻ തയാറുള്ള വ്യക്തിയാണോ?
എന്തിനാണ് ഇത്രയും ചോദ്യങ്ങൾ ?.തന്ത്ര ഒരു ശാസ്ത്രമാണ്.നിങ്ങൾ മാത്തമാറ്റിക്സ് പഠിക്കുവാൻ പോകുമ്പോളും ഇതൊക്കെ ആവശ്യമാണല്ലോ.ഈ ചോദ്യങ്ങൾ സ്വയം ചോദി ച്ചുറപ്പിച്ചു വേണം തുടങ്ങുവാൻ.കാരണം ഈ പാതയിൽ നാം പഠിച്ചതെല്ലാം മറക്കേണ്ടതാണ്.ഒഴിവാക്കേണ്ടതാണ്.ഇവിടെ അറിവ് ഒരു തടസമാണ്.നമ്മുടെ അറിവാണ് നമ്മുടെ വ്യക്തിത്വം അഥവാ ഈഗോ .ഇതിനെ ഒഴിവാക്കേണ്ടി വരും.നശിപ്പിക്കേണ്ടി വരും.ആ സമയത്ത് ഭയം ഉണ്ടാവുക സാധാരണം.പക്ഷെ ഉറച്ചു നില്ക്കുന്നവന്റെതാണ് യഥാർത്ഥ ആത്മീയത.ആദ്യമായി നാം തിരിച്ചറിയേണ്ട വസ്തുത യഥാർത്ഥ ആത്മീയത നാം ഇന്ന് കാണുന്നതൊന്നുമല്ല എന്നുള്ളതാണ്.അതിനൊരു മതമില്ല എന്നുള്ളതാണ് സത്യം.
സത്യസന്ധമായ ആത്മീയത ഒരു സയന്റിഫിക് ആയ ഉള്ളിലേക്കുള്ള അന്വേഷണമാണ്.സയന്സിന് എങ്ങനെയാണ് ഒരു മതമുണ്ടാകുവാൻ കഴിയുക? സയൻസിൽ വിശ്വാസത്തിനു ഒരു പ്രസക്ത്തിയുമില്ല.അതുകൊണ്ടാണ് തന്ത്രയും വിശ്വാസങ്ങൾക്കും അറിവിനും എതിരായി ഇരിക്കുന്നത്..ഇന്നത്തെ മതങ്ങൾ വിശ്വാസങ്ങളിൽ ഊന്നിയതാണല്ലോ.അതിനാൽ ആണ് തന്ത്ര ഇന്നത്തെ യഥാസ്ഥിതികർക്കും സമൂഹത്തിലെ ചില പൊള്ളയായ നാട്യങ്ങൾക്കും എതിരായി തോന്നുന്നത്. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ വരെ വിഷം കൊടുത്തു കൊന്നവരാണ്ഇവർ .സ്വന്തം വിശ്വസത്തിനനുകൂലമായി പറഞ്ഞാൽ മാത്രമേ അവർ അംഗീകരിക്കുകയു ള്ളൂ.സത്യം എപ്പോഴും വിശ്വാസങ്ങൾക്കെതി രായിരുന്നു.സ്വന്തം വിശ്വാസങ്ങൾക്കെതിരായ സത്യം പറഞ്ഞവരെ ഒക്കെ കൊന്നുതള്ളിയ പാരമ്പര്യമാണ് നമുക്കുള്ളത്.സത്യം പറഞ്ഞാൽ ഒരുപക്ഷേ ഞാനും കല്ലെറിയപ്പെട്ടെക്കാം.പല ജാതി മതത്തിൽ പെട്ട സന്യാസിമാരുമായി ഇന്ത്യയുടെ പലയിടത്തും അലഞ്ഞതിനിടയിൽ കിട്ടിയ, ലോകത്ത് രഹസ്യമായി മാത്രം കയ്മാറ്റം ചെയ്യപ്പെട്ടുവന്ന, തന്ത്ര എന്ന 100 % സയന്റിഫിക് ആയ ശാസ്ത്രം പ്രായോഗികമായി തുറക്കുവാൻ ശ്രമിച്ചാൽ നിങ്ങൾ ക്രൂശിക്കുമോ?അതൊരുപക്ഷെ നിങ്ങളുടെ വിശ്വാസങ്ങൾക്കെതിരാണെങ്കിലും സത്യമാണെങ്കിൽ അംഗീകരിക്കുവാൻ തയാറാകുമോ?അങ്ങനെ അംഗീകരിക്കേണ്ടി വന്നാലും സ്നേഹിക്കാൻ നിങ്ങൾ തയാറാണെങ്കിൽ വാക്കുകളിൽ ഒതുങ്ങാത്തതിനെ അൽപമെങ്കിലും വെളിവാക്കാൻ ശ്രമിക്കാം.


No comments:
Post a Comment