Tuesday, April 22, 2014


മനസ്സിനെ ഉപയോഗിച്ച് തന്നെ മനസ്സിനെ നിശബ്ദമാക്കുക എന്നാല്‍ വ്യക്തമാക്കാമോ ?? ആളുകള്‍ കൂടിയേടത്തു ഇരിക്കുമ്പോള്‍ അവരോടു സംസാരിക്കുമ്പോള്‍ പോലും ഒരു നിശബ്ദത അല്ലെങ്കില്‍ മറ്റൊരു ലോകം കൂടെയുണ്ടെന്ന് എപ്പോഴും തോന്നാറുണ്ട് അതാണോ ??? എനിക്ക് ധ്യാനം എന്താണെന്ന് പോലും ശരിക്ക് അറിയില്ല എന്ന് തോന്നിയിട്ടുണ്ട് ... കണ്ണടച്ച് മൌനമായ്‌ ഇരിക്കും കുറെ നേരം ഇരുട്ട് .... പിന്നെ പല നിറങ്ങള്‍ അവസാനം വയലറ്റ്‌ നിറം ...... ഇങ്ങനെയാണ് എന്റെ ധ്യാനം ... ഇതാണോ ശരി ????--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------............... ഇന്ന് ലോകത്ത് ഏറെ തെറ്റിധരിക്കപ്പെട്ട ഒരു വാക്കാണ്‌ ധ്യാനം.അറിയില്ല എന്ന വാക്കു ഉപയോഗിക്കാൻ കാണിച്ച ധീരതയെ വണങ്ങുന്നു.ആദ്യം പറഞ്ഞത് സത്യമാണ്.ആൾ ക്കൂട്ടത്തിലെ ആഴത്തിലുള്ള നിശബ്ദത ബോധമാണ്.അതിനെ 24 മണിക്കൂറും ഉയർത്തി നിർത്താൻ കഴിയുന്ന അവസ്ഥയാണ് ധ്യാനം. പ ക്ഷെ ബോധം അതുണ്ടെന്നു പോലും തൊന്നിക്കാത്തതരത്തിൽ ജന്മങ്ങളായിമറഞ്ഞു കിടക്കുകയാണ്. ചിന്തകളില്ലാതെ വർത്തമാനത്തിൽ വർത്തിക്കുന്നതാണ് ധ്യാനം എന്ന് വേണമെങ്കിൽ പറയാം .യധാർധത്തിൽ ധ്യാനം നമ്മൾ ചെയ്യുന്ന ഒരു പ്രക്രിയ അല്ല.നമുക്ക് ധ്യാനിക്കാൻ സാധിക്കില്ല.കാരണം അത് തന്നെ സംഭവിക്കുന്ന ഒന്നാണ്.അതാണ്‌ ക്രിസ്തു പറയുന്നത്'സ്വർഗരാജ്യം പുളിച്ച മാവുപോലെയാണെന്ന്.അത് തന്നെ പതഞ്ഞു പൊങ്ങി വരുമല്ലോ.ഒരുവൻ വിത്തുവിതച്ചു കാത്തിരിക്കുമ്പോൾ തന്നെ ആ വിത്ത് വളര്ന്നു മരമാകുവാൻ ആ കർഷകൻ ഒന്നും ചെയ്യുന്നില്ല എന്നും ക്രിസ്തു പറയുന്നു. ഉദ്ദേശ്യം ഇതാണ് നമുക്ക് ധ്യാനിക്കാൻ ഉള്ള നിലമൊരുക്കി കാത്തിരിക്കുവാനെ സാധിക്കു.ഇന്നുള്ള എല്ലാ ധ്യാനങ്ങളും ആ നിലമോരുക്കൽ മാത്രമാണ്‌ചെയ്യുന്നത് . ധ്യാനം എന്നാൽ ആനന്ദമാണ്.അത് സുഖമല്ല.സുഖത്തിനു ദുഖമാകാൻ കഴിയും.സുഖത്തിനു കാരണമുണ്ടാകും .ആനന്ദം അങ്ങനെയല്ല.അത് ശയ്ശവാവസ്ഥയിൽ എപ്പോഴും നമ്മോടൊപ്പമുണ്ട്.അത് നമ്മുടെ അടിസ്ഥാനമാണ്. അതിനു വളരാൻ വളമിട്ടുകോടുത്താൽ അത് വളരാൻ തുടങ്ങും.ആ വളർച്ച യാണ് ധ്യാനം. ധ്യാനം തന്നെ സംഭവിക്കുന്നതാണ് .തന്ത്ര അത് സംഭവിക്കുവാനുള്ള തടസം മാറ്റുന്നു എന്ന് മാത്രം.കണ്ണടച്ചു മൗനമായി ഇരിക്കുമ്പോൾ നമ്മുടെ വായ്‌ ഒന്നും സംസാരിക്കുന്നില്ലെങ്കിലും മനസ്സ് പൂർവാധികം ശക്തിയായി സംസാരിക്കുവാൻ തുടങ്ങുന്നു.പിന്നെന്തു ധ്യാനം?കണ്ണടച്ചു ധ്യാനിക്കുമ്പോൾ നാം കാണുന്നതെല്ലാം ഉപബോധ മനസ്സിന്റെ ഭ്രാന്തുകൾ ആണ്.ഒരുപക്ഷെ നിറങ്ങൾ മാത്രമല്ല അവിടെ ഒരു കൃഷ്ണനെയോ യേശുവിനെയോ ഒക്കെ ശരിക്കും കണ്ടേക്കാം.പക്ഷെ ഈശ്വരന് നിറമോ രൂപമോ ഇല്ല.അല്ലെങ്കിൽ ഈ കാണുന്ന പ്രപഞ്ചമാണ്‌ ഈശ്വരൻ .അതിനാൽ കണ്ണടച്ചു ധ്യാനിച്ചാൽ ഈ പണി എപ്പോൾ നിറുത്തി എന്ന് നോക്കിയാ മതി.മനസ്സ് കൊണ്ടു മനസ്സിനെ നിശബ്ദ മാക്കാതെ ഒരു പണിയും നടക്കില്ല.അത് എങ്ങനെയെന്നു വിശദമായി പറയാനുള്ളതാണ്.അടുത്ത പോസ്റ്റുകളിൽ പറയാൻ പോകുന്നു.അല്ലെങ്കിൽ നാം ബ്രഹ്മ സാക്ഷാത്കാരത്തിന് മരണത്തെക്കാൾ പ്രാധാന്യം നല്കുന്നവനായിരിക്കണം.അപ്പോൾ വാത്മീകിയെപോലെ 'മരാ മരാ' ജപിച്ചാലും മതി .മനസ്സ് നിശബ്ദമായി കഴിയുമ്പോൾ വേണമെങ്കിൽ മാത്രം കണ്ണടച്ചു ധ്യാനി ക്കാം .പക്ഷെ രാജയോഗധ്യാനങ്ങളും താന്ത്രിക ക്രീയയു ടെ പ്രധാനപ്പെട്ട രഹസ്യ ധ്യാനങ്ങളും ഒക്കെ ത്തന്നെ കണ്ണ് തുറന്നുള്ള വയാണ്.കാരണം ഈ ലോകം കണ്ടുകോണ്ടിരിക്കുമ്പോൾ ചിന്ത അത്രയും കുറച്ചേ ഉപദ്രവിക്കുകയുള്ളൂ .കണ്ണടച്ചിരിക്കുമ്പോൾ നാം എന്തിൽനിന്നോ ന്നോ അകന്നു രണ്ടായി പോകുന്നു.എന്തിനെയോ തിരസ്കരിച്ചു യുദ്ധം ചെയ്യുന്നു.തന്ത്ര ഒന്നാകലിന്റെ താണ്.അകവും പുറവും ഒന്നാകുന്നു.മനോഹരമായ ഈ ലോകം കാണാൻ വേണ്ടിയാണ് ഈശ്വരൻ കണ്ണ് നല്കിയത്.അത് അടക്കുവാനും തുറക്കുവാനുമുള്ളതാണ് .അകത്തും പുറത്തുമുള്ള ആ ലോകങ്ങളുടെ ഊർജങ്ങളുടെ ഒന്നാകലിലൂടെ തന്ത്ര നമ്മെ യാതാ ഥാർത്ധ്യ ലോകത്തേക്ക് കൊണ്ടുവരുന്നു.ധ്യാനത്മകമായി,അനായാസമായി, ലളിതമായി.ശാന്തമായി .ആനന്ദകരമായി. please shre maximum for others.

No comments:

Post a Comment