തന്ത്രയുടെ ലോകത്തേക്ക് സ്വാഗതം ..
1.ലോകത്തിലുള്ള നെഗറ്റീവ് പോസിറ്റീവ് ഊർജങ്ങളുടെ സങ്കലനത്തിലൂടെ മനസ്സിനെ ഇല്ലാതാക്കുക .
ഒന്നാമത്തേതും ബുദ്ധിമുട്ടുള്ളതുമായ ഘട്ടം ഇതാണ്.ഇത് കഴിഞ്ഞ ശേഷം അടുത്ത ഘട്ടങ്ങളിലേക്കു പോകാം.എല്ലാ ആത്മീയ പുസ്തകങ്ങളും ഗുരുക്കന്മാരും ഒരുകാര്യത്തിൽ യോജിക്കുന്നവരാണ്.മനസ്സിന്റെ നിയന്ത്രണം.എല്ലാ ധ്യാനത്തിലും അത് പ്രധാനമാണ്.ഒരുകാര്യം ശ്രമിച്ചുനോക്കാം .ഒരുമിനിറ്റ് വാച്ചിൽ നോക്കി ചിന്ത വരാതെ ഇരിക്കാൻ ശ്രമിച്ചുനോക്കിയിട്ട് എന്ത് തോന്നുന്നുവെന്ന് കമൻറ് ചെയ്യു. ധ്യാനിക്കാൻ തുടങ്ങുമ്പോൾ പ്രായോഗികമായി അതിനു കഴിയുന്നില്ലെന്ന് മാത്രം.ചിന്തയില്ലാത്ത മനസ്സ് വേണമെന്നു പറയുമ്പോൾ ചിന്ത കൂടുതൽ ശക്തമാകുന്നതായി കാണാം.മാത്രമല്ല ചിന്തയില്ല എന്നു ചിന്തിക്കുന്നതും ഒരു ചിന്ത യാണല്ലോ.മനസ്സിന്റെ നിയന്ത്രണം എങ്ങനെ സാധ്യമാകും? അത് സാധ്യമാകുമ്പോൾ ഒരാളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു.നാം ജീവിതത്തിന്റെ ആനന്ദമെന്താണെന്നറിയുന്നു.24 മണിക്കൂറും പ്രവർത്തി ക്കുന്ന ഈ മനസ്സ് നമ്മുടെ ഊർജത്തിന്റെ സിംഹഭാഗവും കാർന്നു തിന്നുന്നു.കുട്ടിയായിരുന്നപ്പോൾ തൊഴിലാളി ആയിരുന്ന മനസ്സ് ഇന്നൊരു മുതലാളിയാണ്.അവനെ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല.അവൻ നമ്മെ എങ്ങൊട്ടെക്കൊക്കെയൊ വലിച്ചുകൊണ്ട് പോയി ബുദ്ധിമുട്ടിക്കുന്നു.കടുത്ത ഡിപ്രഷൻ നല്കുന്നു.മഹാ രോഗികളാക്കുന്നു.ആത്മഹത്യ നല്കുന്നു.അവനെ കീഴട ക്കിയാൽ നാം ജീവിതവിജയം നേടിയവനായി .ഗുണകരമായതെല്ലാം നമ്മിലെക്കുവന്നു ചേരുന്നു.
പാശ്ചാത്യ സയ്ക്കോളജി പറയുന്നത് 'മനസ്സിന് രോഗം വരും' എന്നാണെങ്കിൽ ഭാരതീയ ദർശനം പറയുന്നു.മനുഷ്യന് ബാധിക്കുന്ന രോഗമാണ് മനസ്സ്. അതെ കുട്ടിയായിരുന്നപ്പോൾ നമുക്ക് ഒരു മനസ്സില്ലായിരുന്നു.നാം ശുദ്ധ ബോധം മാത്രമായിരുന്നു.അന്ന് എപ്പോഴും നാം വർത്തമാന കാലത്തിൽ വലിയ ആനന്ദത്തിൽ ആയിരുന്നു.24 മണിക്കൂറും കളിക്കാനുള്ള ശക്തി നമുക്കുണ്ടായിരുന്നു.ഒരു കുട്ടി ജനിക്കുമ്പോൾ ഉള്ള ആ ശുദ്ധ ബോധത്തിൽ പതുക്കെ പതുക്കെ അനുഭവിക്കുന്ന സംഭവങ്ങൾ റിക്കാർഡ് ചെയ്യപ്പെടാൻ തുടങ്ങി. ആ റിക്കാർഡ് ചെയ്യപ്പെട്ട ആശയങ്ങൾ ച്ചേർന്നു ഒരു വ്യക്തിത്വം ആയി.ആ ഭൂതകാലത്തിലുള്ള വ്യക്തിത്വത്തിൽ നിന്ന് നിന്ന് ഭാവികാലം സങ്കല്പിക്കാൻ നാം പഠിച്ചു.പിന്നീട് ഈ ഭൂതവും ഭാവിയും മാത്രമായി ജീവിതം മാറി. യഥാർത്ഥത്തിലുള്ള വർത്തമാനകാലം നമുക്ക് നഷ്ടപ്പെട്ടു.തന്ത്ര പോലുള്ള ധ്യാനങ്ങൾ ചെയ്യുന്നത് നമ്മെ അന്ന്നഷ്ടപ്പെട്ട, നിഷ്കളങ്കമായ ആനന്ദത്തിന്റെ, ആ യാഥാർധ്യ ലോകത്തേക്ക്, ഈശ്വരന്റെ ലോകത്തേക്ക്തിരിച്ചു കൊണ്ടുവരിക എന്നതാണ്.അപ്പോൾ ദെയ്‍വം തന്റെ ബാക്കി ജോലി തുടങ്ങുന്നു.ആ വര്ത്തമാനപാതയിൽ ഒന്ന് വീണുകിട്ടിയാൽ പിന്നെയെല്ലാം താനേ സംഭവിക്കാൻ തുടങ്ങുന്നു.ഒന്നും സംസാരിക്കേണ്ട ആവശ്യമില്ല .കാരണം അനുഭവങ്ങൾ തുടങ്ങിക്കഴിഞ്ഞു .തന്ത്ര നമ്മെ തള്ളി ഇടാൻ നോക്കുന്നതും ആ പാതയിലേക്കാണ്.മനസ്സും കാലവും ഒന്നും കടന്നു വരാത്ത ആ വർത്ത മാനത്തിന്റെ പാതയിൽ.

ഈ ബ്ലോഗ് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി .... തന്ത്രയെപറ്റി കൂടുതല്‍ അറിയാനും പ്രാവര്‍ത്തികമാക്കാനും ഇത് സഹായിക്കും എന്ന് വിശ്വസിക്കട്ടെ ... ഒരു ഗുരു ഇല്ല ... അങ്ങനെ വേണമെന്ന് തോന്നിയിട്ടില്ല .... ആ വിശ്വാസം യു.ജി.കൃഷ്ണമൂര്‍ത്തിയെ വായിച്ചപ്പോള്‍ കൂടുതല്‍ ദൃഡമാവുകയും ചെയ്തു ... സ്ഥിരമായ് ധ്യാനം ഒന്നും ഇല്ല .... ഒരു ദിവസം രാത്രി ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടുണര്‍ന്നു ... കുറെ നേരം സ്വപ്നം ആലോചിച്ചു കിടന്നു ... അതിനു ശേഷം കന്നടച്ചപ്പോള്‍ ഒരു വൃത്തത്തിനുള്ളില്‍ ഒരു ബിന്ദു തെളിഞ്ഞു വന്നു .... ധ്യാനിക്കുമ്പോ പലയിടത്തെക്ക് ചിന്തകള്‍ പോകുമായിരുന്നു ... പക്ഷെ അന്ന് മാത്രം വല്ലാത്ത സുഖം അനുഭവിച്ചു .... എനിക്ക് അനുഭവിക്കണം ... അത് തീവ്രമായ ആഗ്രഹമാണ് .... എന്നെ സഹായിക്കുമോ??? പുസ്തകങ്ങള്‍ വായിച്ചുള്ള അറിവ് മാത്രമേ ഉള്ളു .... ഓം നമ: ശിവായ .................
ReplyDeleteMenaka,
ReplyDeleteread the answe in next page (top).