ക ഠിനമായ ദുഃഖം വരുമ്പോൾ അതിനെ വ്യക്തമായി വിശകലനം ചെയ്‌താൽ അതില്നിന്നു രക്ഷപെടാൻ നമുക്ക്കഴിയും.ദുഃഖം മിക്കപ്പോഴും സത്യത്തോടുള്ള അവഗണ നയാണ് .സത്യത്തെ അവഗണിക്കുന്നവർ ഒരുപാട്ക കര്മ്മബന്ധങ്ങളും അനുഭവിക്കുമല്ലോ.അതായത് നമ്മുടെ സബ്കോന്ഷ്യസ്സ് മൈന്ടിലെ ഏതെങ്കിലും ഒരു ആശയം ആയിരിക്കും ആ ദുഖത്തിന് കാരണം.ഉദാഹരണം ഒരാള് മരിക്കുമ്പോൾ വിഷമം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? നമ്മുടെ വേണ്ടപ്പെട്ടവർ മരിക്കാൻ പാടില്ല എന്നോരാശയം അടിയിലുണ്ട്. കള്ളമാണ്.മനു ഷ്യരായാൽ മരിച്ചേ പറ്റു എന്ന സത്യത്തിനോടു മുഖം തിരിച്ചിരിക്കുന്നു.ആ സത്യം അംഗീകരിക്കാനുള്ള മടിയാണ് ആ ദുഖത്തിന് കാരണം.ഇതുപോലെ ഏതു ദുഖങ്ങ ൾക്കും കാരണമായി അടിയിൽ ഒരു ആശയം ഉള്ളതായി കാണാം .അതിനെ,അതിലെ കള്ളവും സത്യവും അന്വേഷിച്ചു കണ്ടെത്തി സത്യത്തിൽ മനസ്സിനെ കഷ്ടപ്പെട്ട് ഉറപ്പിച്ചു നിരുത്തിയാലാൽ ആദ്യത്തെ ദുഃഖം മാറി ആനന്ദം തുടങ്ങുന്നത് അറിയാൻ സാധിക്കും.കാരണം സത്യം പലപ്പോഴും നമ്മുടെ ആശയങ്ങളെ മയിന്ടു ചെയ്യുന്നില്ല.വിജയവും.

No comments:
Post a Comment