Thursday, June 26, 2014



ഞാൻ എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചിന്തിക്കുന്നു എന്ന് ശ്രദ്ധിക്കാൻ കഴിവുള്ളവർ വളരെ കുറവാണ്.എനിക്ക് ദുഃഖം വരുന്നു,സന്തോഷം വരുന്നു,അസൂയ വരുന്നു എന്നല്ലാതെ എന്തുകൊണ്ടിവ വരുന്നു എന്ന് ചിന്തിക്കുമ്പോൾ നാം തിരിച്ചറിയാൻ തുടങ്ങും നാം തന്നെ ഉണ്ടാക്കുന്ന കർമബന്ധങ്ങളേ പറ്റി .നമ്മുടെ ഉള്ളിലുള്ള ഇവയെ പഠിച്ചില്ലെങ്കിൽ അവയാരിക്കും നമ്മുടെ പ്രവര്ത്തി തീരുമാനിക്കുന്നത് .നാം അവയുടെ അടിമ.ഒരു നിറ തോക്കുമായി നില്ക്കുന്ന കുരങ്ങന്റെ അവസ്ഥയാകും ഉണ്ടാകുക.മറ്റുള്ളവരെയും അവസാനം തന്നെ തന്നെയും വെടിവെക്കും .എന്നാൽ ഞാൻ എന്തുകൊണ്ടിങ്ങനെ ചിന്തിക്കുന്നു എന്ന് ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യ മുള്ള ഏക ജീവിയാണ് മനുഷ്യൻ.അങ്ങനെ ചിന്തിക്കുമ്പോൾ നാം നമ്മുടെ വികാരങ്ങളുടെയും ചിന്തകളുടെയും രാജാവായിമാറും .കർ മ ബന്ധങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ളവനായി മാറും.അവന്റെ വിധിയും വിജയവും

പരാജയവും അവൻ തന്നെ തീരുമാനിക്കും.

No comments:

Post a Comment