ശരീരത്തിനു പുറത്തുള്ള എന്തിൽനിന്നുള്ള സന്തോഷവും നമ്മെ ദുഖത്തിലാഴ്ത്തും .ഒരു ലാപ്ടോപ് സന്തോഷം തരുന്നെങ്കിൽ അത് complaint ആകുമ്പോൾ ദുഖമായി.അത് നാളെ complaint ആകുമെന്ന ഉറപ്പോട്‌കൂടി സന്തോഷിക്കുക.സ്നേഹിക്കുമ്പോൾ ഓർക്കുക ,അവരെ നാളെ വേദനയോടെ പിരിയെണ്ടിവരുമെന്ന് .അപ്പോൾ അവരെ കൂടുതൽ സ്നേഹിക്കാൻ കഴിയും .അവർ പോകുമ്പോൾ (പോയെ പറ്റു )കുറ്റബോധമില്ലാതെ അവരെ യാത്രയാക്കാൻ കഴിയും .ഒരേ ഒരു ആനന്ദമെ ശാശ്വതമായിട്ടുള്ളൂ .അത് നമ്മുടെ ഉള്ളിലെ ആനന്ദമെന്ന സ്തായീഭാവമാണ് .അതിന്റെ ഉറവിടം തിരിച്ചറിഞ്ഞാൽ മരണശേഷവും അത് ഉണ്ടാവുമെന്ന് നാം തിരിച്ചറിയും.പക്ഷെ പഞ്ചെന്ദ്രിയങ്ങളി ലൂടെ സദാ പുറത്തേക്ക് നോക്കികൊണ്ടിരുന്നാൽ എപ്പോഴും ശരീരത്തിനു പുറത്തുള്ള ഈ നയ്മിഷിക സുഖ - ദുഃഖ,ജനന- മരണങ്ങളിൽ പെട്ട് വട്ടം കറങ്ങാം .കാരണം പുരത്തുല്ലതൊക്കെ നമ്മില്നിന്നും അകന്നാണ് സ്ഥിതിചെയ്യുന്നത്.ഒന്നുമായും നമുക്കൊന്നാകാൻ കഴിയില്ല.സെക്സിൽ പോലും ശരീരങ്ങൾ എത്ര ഒട്ടിയാലും അവ രണ്ടായിത്തന്നെ കാണപ്പെടും.അതിനാൽ തന്ത്ര പറയുന്നു ബോധവാനാകുക ,ഉള്ളിലേക്ക് നോക്കുക,അവിടെ എല്ലാ ദുഃഖത്തിനും ആനന്ദമാകുന്ന ശാശ്വത പരിഹാരമുണ്ട്.

No comments:
Post a Comment