മരണം കാണാൻ കിട്ടുന്ന ഒരവസരവും കളയാൻ പാടില്ല.കാരണം ഒരാൾ ജീവിതത്തിൽ സത്യസന്ധനാകുന്നത് അതായത് സത്യം പറയാതെ പറയുന്നത് അപ്പോളാണ്. ഡെഡ് ബോഡി ഒരുപാട് സത്യങ്ങൾ വ്യക്തമാക്കിത്തരും.യുധിഷ്ടി രൻ യക്ഷന് മറുപടി നല്കി 'ദിവസവും ആളുകള് മരിക്കുന്നുവെങ്കിലും നാം മരിക്കുമെന്ന് ഒരിക്കലും നമുക്ക് തോന്നുന്നില്ല..ഇതാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം' .സന്തുഷ്ടനായ യക്ഷൻ സഹോദരന്മാരെ(പാണ്ഡവരെ ) ജീവിപ്പിച്ചു നല്കി.
മരണം കാണുമ്പോൾ നാം സഹതാപിക്കാതെ,എനിക്ക് വന്നില്ലല്ലോ എന്ന് സന്തോഷിക്കാതെ ശ്രദ്ധിക്കുക.അതെ ,അത് നമ്മളാണ് ആ കിടക്കുന്നത്. നമ്മുടെ തന്നെ ഒരുഭാഗമാണ്..ഈ ലോകത്തിന്റെ ഭാഗം.ഉണ്ടാകുകയും ഇല്ലാതാകുകയും ചെയ്യുന്നതുപോലെ രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടും സ്ഥിരതയില്ലാത്ത അസത്യമായ മായാലോകം.ഇതിനോക്കെയുള്ളിൽ , വരികയും പോകുന്നതിനും ഉള്ളിൽ സ്ഥിരമായ എന്തോ ഒന്നുണ്ടല്ലോ.അതിനാണ് ഞാൻ മരിക്കില്ലെന്ന തോന്നല ഉള്ളത് .അതിനെ വേര്തിരിച്ചരിയാൻ ഉള്ളിലേക്ക് ശ്രദ്ധിച്ചു താരതമ്യം ചെയ്തു ധ്യാനിച്ച് മനസ്സിലാക്കാൻ കിട്ടുന്ന വലിയ അവസരമാണ് മരണം.ഓരോ മരണത്തിലും ധ്യാനിക്കുക.ആ സമയത്തുള്ള ശാന്തതയും അറിയുക.ആ ശരീരവുമായി ഒന്നായികണ്ട് അതല്ലാത്തതിനെ തിരിച്ചറിയാം .ബുദ്ധൻ ശിഷ്യന്മാരെ ശ്മശാനത്തിൽ വിടുമായിരുന്നു.ചിത കത്തുന്നത് ഇതുപോലെ കാണാൻ .ഈ ധ്യാനത്തിലൂടെ നമ്മുടെ എല്ലാ ദുഃഖങ്ങളും നിസ്സാരമാണെന്നു തിരിച്ചറിയാം.ശാന്തരാകാം
.

No comments:
Post a Comment