ജീവിതവിജയത്തിന്റെ പാതയിൽ നമ്മെ മുന്നോട്ടുനയിക്കുവാൻ നാം ചെയ്യേണ്ടുന്നത് ഇടയ്ക്കിടയ്ക്ക് നമ്മുടെ ഭൂതകാലം ഇല്ലാതാക്കുക എന്നതാണ്.അപ്പോൾ ഭാവി കാലവും ഇല്ലാതായിക്കൊളും . പർവതാരോഹകർക്കിടയിൽ ഒരു ചൊല്ലുണ്ട്, 'പർവതത്തിന്റെ ഉയരത്ത്തെക്കാൾ ഷൂവിന്റെ ഇടയിൽ കുടുങ്ങിയ മണൽതരികൾ ആണ് നമ്മുടെ ഭാരവും ബുദ്ധിമുട്ടും കൂട്ടുന്നത് 'എന്ന്.ജീവിതവിജയത്ത്തിനും ഇതുതന്നെയാണ് ടെക്നിക്ക്.ഇടയ്ക്കിടയ്ക്ക് നമ്മുടെ ഭൂതകാലം കഴുകിക്കളയുക.ഒരു ധ്യാനം ഇതാ.ഒരു പേപ്പറിൽ ഭൂതകാലത്തെ പ്രയാസമുണ്ടാക്കുന്ന മുഴുവൻ എഴുതുക.ശേഷം അത് കത്തിക്കുക.ശാന്തമായി വർത്തമാനത്തിൽ കണ്ണും തുറന്നിരിക്കുക.രിസൽത്റ്റ് കമന്റ് ചെയ്യുക.നമ്മുടെ ശക്തിയെ പരിമിതപ്പെടുത്തുന്നത് നമ്മുടെ വ്യക്തിത്വം തന്നെയാണ് . അനന്തമായ ബോധവുമായി ഒന്നാകുന്നതിൽ നിന്നും നമ്മെ തടയുന്നതും ഇതുതന്നെയാണ്.നമ്മുടെ വ്യക്തിത്വം പ്രവർത്തിക്കുന്നത് ഒന്നുകിൽ ഭാവിയെ മുൻനിർത്തിയോ അല്ലെങ്കിൽ ഭൂതത്തെ മുൻനിർത്തിയോ ആണ്.ഇതുരണ്ടും യഥാർത്ഥ ത്തിൽ ഇല്ലാത്തതാണ്.അതിനു ഒരിക്കലും വർത്തമാനത്തിൽ, സത്യത്തിൽ ആകുവാൻ കഴിയില്ല.കാരണം വ്യക്തിത്വം എന്നാൽ ചിന്തകളുടെ കൂട്ടമാണല്ലോ.ചിന്തകൾ ഒന്നുകിൽ ഭൂതകാലത്തിലോ ഭാവിയിലോ ആണ്.അവയ്ക്ക് വർത്തമാനത്തിൽ ആകുവാൻ കഴിയില്ല.ചിന്തകൾ നമ്മെ പരിമിതപ്പെടുത്തുന്നു.നാം വർത്തമാനത്തിൽ പ്രവേശിക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത ആഹ്ലാദം ഉയര്ന്നു വരുവാൻ തുടങ്ങും.യഥാർത്ഥ ധ്യാനത്തിന്റെ ആഹ്ലാദം,കുട്ടിക്കാലത്തിന്റെ ആഹ്ലാദം .സംശയമുണ്ടെങ്കിൽ പരീക്ഷിക്കു.ചിന്തകൾ ഇല്ലാതെ തുടരുവാൻ ശ്രമിക്കുക.നാം ഒരുവ്യക്തിത്വവും ഇല്ലാത്ത ഒരു കുട്ടിയായതായി സങ്കല്പ്പിക്കുക.ശേഷം ഏതെങ്കിലും ചിന്ത ആവശ്യമില്ലാത്ത പ്രവർത്തിയിൽ മുഴുകുക.ആ ആഹ്ലാദം ഉയര്ന്നു വരുന്നത് നമുക്കറിയാൻ സാധിക്കും.

No comments:
Post a Comment