മരണം കാണുന്ന ധ്യാനത്തിന്റെ പ്രത്യേകത വലുതാണ് .എന്നാൽ ഉറങ്ങിക്കിടക്കുന്നയാളിൽ ബോധം ഉണ്ട്.അയാളെ കാണുമ്പോളും നമ്മുടെ ഉള്ളിൽ അറിയാം അയാൾ നാളെ എഴുന്നെൽക്കുമെന്ന് .ഉപബോധ മനസ്സിലുള്ള വ്യക്തിത്വത്തെയാണ് നശിപ്പിക്കേണ്ടത്.വ്യക്തിത്വം ഇവിടെ സ്തിരതാമസമാക്കാമെന്നു വിശ്വസിക്കുന്നു.അതിനുള്ള ഷോക്ക് ട്രീട്മെന്റാണ് ഇതു.കാരണം മരിച്ചയാളിനുമുന്പിൽ ,ആ സത്യത്തിനു മുൻപിൽ ഈ ലോകം സത്യമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഉപബോധ മനസ്സിന് ഒരു ഉപായം പറഞ്ഞും നമ്മുടെ ബോധത്തിനെ പറ്റിക്കാൻ കഴിയില്ല.ആ സത്യവുമായി താദാത്മ്യ പ്പെട്ടിരിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്തത തന്നെ അതിനുദാഹരണം.അത് അപ്പോൾ നമ്മുടെ മരണം അനുഭവിക്കാൻ തുടങ്ങും.നമ്മളൊരു സംയക്കായി ന്യസിക്കുന്നവനാകും.അതായത് യഥാർത്ഥ സന്യാസി ആയി തുടങ്ങും.അവിടെ കളി കാര്യമാവും.കാരണം യഥാർത്ഥ ആത്മീയത പാണ്ടിത്യത്ത്തിന്റെ ശർദിക്കലല്ല തന്നെ .അതൊരു ചലഞ്ചാണ് .അതൊരു സമൂല മാറ്റമാണ്.നമ്മുടെ മരണം തന്നെയാണ് .വ്യക്തിത്വത്തിന്റെ മരണം. ഈ ഗോയുടെ മരണം.നമ്മള്ക്ക് മാറ്റമുണ്ടാക്കാത്ത, നമ്മുടെ ജീവിതം കൂടുതൽ മനോഹരമാക്കാത്ത ഒരു ആത്മീയതയ്ക്കും ഇവിടെ സ്ഥാനമില്ലല്ലോ?അതിനു ആദ്യം നാം സത്യം കഴിയുന്നത്ര രീതിയിൽ അനുഭവിക്കെണ്ടിയിരിക്കുന്ന്നു.കള്ള വുമായി അത്രയും നാം സ്വരചെർചയിലാണ് .അറിയാത്ത സത്യത്തെക്കാൾ പരിചയമുള്ള കള്ളമാണ് നമുക്കിഷ്ടം.അവിടെനിന്നും ഓടിയോളിക്കാതെ മുഴുവൻ സമയവും ഒരിക്കലെങ്കിലും അവിടെ ധ്യാനിക്കുക.പ്രായോഗികമായി ചെയ്തു നോക്കുന്നതിനു പ്രാധാന്യം ഉണ്ടായി വരണം .അല്ലെ?.അതിനു വേണ്ടിയാവണം ബുദ്ധൻ അപ്രകാരം ശിഷ്യരോട് പറഞ്ഞത്.

No comments:
Post a Comment