Tuesday, November 4, 2014

(33) പ്രായോഗിക ആത്മീയ ടിപ്സ് 2014 .........ബുദ്ധനെപോലെ ,കൃഷ്ണനെപോലെ ,ക്രിസ്തുവിനെ പോലെ ഒരാളുടെ ജീവിതം എപ്പോഴും മറ്റുള്ളവർക്ക് ഉപയോഗിക്കപ്പെടാൻ വേണ്ടിയാകുന്നു.കാരണം അവർ ഒരിക്കലും അവരുടെ ശരീരവുമായി ചേർന്ന ഒരു വ്യക്തിത്വമല്ലതന്നെ .അവർക്ക് ആ ശരീരവുമായി ബന്ധമില്ല.അവർ പ്രപഞ്ചചശക്തിയുമായി ചേർന്നവരാണ് .അവർ എപ്പോഴും ആ ശക്തി ഉയർന്നുകൊണ്ടിരിക്കുന്ന മറ്റുള്ളവർക്കുവേണ്ടി ലഭ്യമായിക്കൊണ്ടിരിക്കും.അവരെ കയപിടിച്ചുയര്ത്താൻ. ആ സ്ഥാനത്ത് എത്തിച്ചേർന്ന അവർ എല്ലാവരും ഒന്നുതന്നെയാണ്. മനസ്സ് അഥവാ വ്യക്തിത്വം എന്ന് വിളിക്കുന്ന മതിലുകൾ അവരുടെ ശരീരങ്ങൾ ക്കുള്ളിൽ ഇല്ലാത്തതിനാൽ, അഥവാ അവരുടെ ഞാൻ എന്ന ബോധം അവിടെ,വ്യക്തിത്വത്തിൽ നിലനിൽക്കുന്നില്ലത്തതിനാൽ ,ആ ബോധം അഖണ്ട പ്രപഞ്ച ബോധത്തിൽ നിലനിൽക്കുന്നതിനാൽ.ശാരീരികമായി അവരെ കാണുമ്പോൾ അവരുടെ പ്രബോധനങ്ങൾ തീവ്രവാദ സ്വഭാവമുള്ളതായി കാണപ്പെടും.ഒരാൾ മറ്റൊരാളുടെ ശത്രു വിനെപോലെ കാണപ്പെടും.അനുയായികൾ തമ്മിൽ കൊല്ലും.ഉദാ:-എന്നിലൂടെയെ മോക്ഷം കിട്ടു എന്നരീതിയിൽ ക്രിസ്തുവും കൃഷ്ണനും പറഞ്ഞിട്ടുണ്ട്.ഇതിനെ ആ ശരീരവുമായി ബന്ധപ്പെടുത്തി കാണുമ്പോൾ ഇവർതമ്മിൽ നല്ലൊരു യുദ്ധത്തിനുള്ള വകയുണ്ട്.പരസ്പരം ശത്രുക്കൾ ആയി.എന്നാൽ അവർ ഒന്നായിരിക്കുന്ന ബോധമണ്ടലത്തിൽ നിന്ന് കാര്യങ്ങളെ നോക്കുമ്പോൾ പുറത്തുള്ള എല്ലാ ബ്രയിൻവാഷ് ടിമുകളും ശത്രുക്കളും, ഇവരെ പോലുള്ളവർ എല്ലാവരും ഒരു രക്ഷാ വാതിലായും കാണപ്പെടും.അവിടെ അവർ ഒന്നാകും.മനുഷ്യരും.നാം പരിഷ്ക്രിതാരാണെങ്കിൽ പുരാതന ഭാരതത്തിലെതുപോലുള്ള ( ബുദ്ധ ,ജയ്ന, ഹിന്ദു )ഇത്തരത്തിലുള്ള ഏകോപിപ്പിച്ചുള്ള ഒരു അടിയന്തിര മത വിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വരേണ്ടതാകുന്നു. അല്ലെങ്കിൽ നമ്മുടെ വരും തലമുറ ഉണ്ടെങ്കിൽ അവർ പഠിക്കുന്നത് വിഡികളായ പിതാക്കളുടെ മതയുധങ്ങളുടെ ചരിത്രമായിരിക്കും.
like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:

Post a Comment