Sunday, November 2, 2014

(30) പ്രായോഗിക ആത്മീയ ടിപ്സ് 2014 .........ദെയിവം , അതൊരിക്കലും നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നില്ല . എപ്പോഴും അത് വളരെ ലളിതമാണ്.പ്രപഞ്ചത്തിൽ എല്ലാം ലളിതമാണ്.മരങ്ങളും പക്ഷികളും മൃഗങ്ങളും അരുവിയും ഒക്കെ ലളിതമാണ്.മനുഷ്യനൊഴിച്ചു ബാക്കിയെല്ലാം ലളിതമാണ്.മനുഷ്യൻ സ്വയം അവനെ സങ്കീർണ നാക്കുന്നു.അവന്റെ ആശയക്കുഴപ്പങ്ങളും ടെൻഷനും അവൻതന്നെ സ്രിഷ്ടിച്ചവയാണ്.മനുഷ്യൻ മാത്രമേ സങ്കല്പ്പത്ത്തിലൂടെ ഒരു സൃഷ്ടാവിനെ സൃഷ്ടിച്ചും 100000 കണക്കിന് പുസ്തകങ്ങളും മതങ്ങളും ആരാധനാ ചിട്ടകളും സൃഷ്ടിച്ചു ദെയിവത്തെ ഇത്തരത്തിൽ സങ്കീർണമാക്കിയിട്ടുള്ളൂ .എന്നിട്ടതിന്റെ പേരിൽ പരസ്പരം കൂട്ടക്കൊല നടത്തുന്നുള്ളൂ.മറ്റുള്ളവർ തരുന്ന ആശയമായ, സങ്കൽപ്പത്തിൽ ഊഹിച്ചു സൃഷ്‌ടിച്ച ഒരു ഒരു ദെയിവത്തെ എത്ര വിശ്വസിച്ചുറ പ്പിച്ചാലും മരണത്തിനു മുൻപ് ഒരിക്കൽ അതിനെ നിഷേധിക്കെണ്ടിവരുമെന്നുറ പ്പ് .ഇവിടെ ഒരു പ്രധാനപ്പെട്ട ആശയം പറയുവാൻ ആഗ്രഹിക്കുന്നു. നാം ജനിച്ചകുടുംബത്ത്തിലെ മതത്ത്തിനെയാകുമല്ലോ,ആചാരത്തെയാകുമല്ലോ നാം പിന്തുടരുന്നത്. ഒരു ദ്വീപിൽ മനുഷ്യനായി ഒരു ഗർഭിണിയായ യുവതിമാത്രമേ ഉണ്ടായിരുന്നുള്ളൂ.പ്രസവിച്ച ഉടനെ അവരെ പുലിപിടിച്ചു കൊന്നു എന്ന് കരുതുക.ആ കുട്ടി വളർന്നു വലുതാകുമ്പോൾ അവൻ ദെയിവത്തെ ഏതു മതത്തിൽ നിന്ന് തേടുമോ അതാണ്‌ യഥാർത്ഥ ആത്മീയ അന്വേഷണത്തിന്റെ വഴി.ശരിയല്ലേ? ദെയിവം നമ്മോടൊപ്പം ഭൂമിയിലേക്ക് ഒരു പുരോഹിതനെയും അയക്കുന്നില്ലല്ലോ.നാമോരോരുത്തരുമാണ് ആ കുട്ടിയെങ്കിൽ നമുക്കൊന്നിന്റെയും ഭാഗമായി അന്വേഷിക്കാൻ കഴിയില്ല.തികച്ചും ലളിതമായും സത്യസന്ധമായും സ്വാഭാവികമായും മുൻവി ധികളില്ലാതെയും നാം ദെയിവത്തെ തേടും.അവിടെ നമ്മുടെ ബോധത്തെ ഒരു ഗുരുവിന്റെയും മതനെതാവിന്റെയും പുരോഹിതന്റെയും പരിശുദ്ധ പുസ്തകങ്ങളുടെയും മുന്നില് അടിയറവെയ്ക്കില്ല .അവന്റെ ബോധപരമായ മാറ്റത്തിന്റെ പ്രാധാന്യത്തിനും മുകളിലായി അവൻ ആരെയും പ്രതിഷ്ടിക്കുന്നില്ല.അവനെ ആർക്കെങ്കിലും പഠിക്കാൻ ഉള്ള പുസ്തകങ്ങളും പാണ്ടിത്യമഹിമയും പറഞ്ഞു ഭയപ്പെടുത്താൻ കഴിയില്ല .കാരണം ഒരു മതമുള്ളവൻ പരിമിതനാണ്.അവനു മറ്റു മതങ്ങളെ അറിയാനുള്ള ഭാഗ്യമില്ല,സ്വാതന്ത്രിയമില്ല. കഴിവുമില്ല.മതക്കാരനെ സംബന്ധിച്ചു ആത്മീയത ഏറ്റവും വലിയ അടിമത്തമാണ്‌.അത് അവനു കാണാതെ പഠിക്കാനുള്ള എന്നാൽ പഠി ച്ചു തീരാത്ത കുറച്ചു പുസ്തകങ്ങൾ ,മറ്റുള്ള മനുഷ്യരുടെ ഭാഷയിലുള്ള പുസ്തകങ്ങൾ മാത്രമാണ്.സ്വയം ബോധ പ്രാപ്തി നേടാനുള്ള കരുത്തുമായിട്ടാണ് ദെയിവം എല്ലാ മനുഷ്യരെയും ജനിപ്പിക്കുന്നത്.മതമില്ലാത്തവൻ സ്വതന്ത്രനാണ്.അവനെ സംബന്ധിച്ചിടത്തോളം ആത്മീയത സ്വാതന്ത്രിയമാണ്.അത് പ്രപഞ്ചത്തോളം പരന്നു കിടക്കുന്നു.അത് അവനു അനുഭവിക്കാനുള്ളതാണ്.കാണാതെ പഠിക്കാനുള്ള തല്ല . മനുഷ്യനിലെ മൃഗത്തെ ഉണർത്താതെ നിലനിറുത്താൻ മാത്രം മതം ഉപയോഗിക്കാം .അത്രമാത്രം.മതക്കാരൻ സങ്കൽപ്പിച്ചു വിശ്വസിക്കുന്നു.മതമില്ലാതെ തിരയുന്നവൻ അനുഭവിച്ചറിയുന്നു.മതക്കാരൻ നിർജീവങ്ങളായ പുസ്തകങ്ങളെ കാണാതെ പഠിച്ചു അവയെ ആരാധിക്കുന്നു.മതക്കാരന്റെ മതം കുറച്ചു പേർക്ക് മാത്രം ഉപയോഗിക്കുവാൻ കഴിയുന്നതാണ്.എന്നാൽ ഫ്രീ സീക്കറെ സംബന്ധിച്ച് ആത്മീയ പരമായ വളർച്ചയുടെ ഓരോ ഘട്ടവും എല്ലാ മനുഷ്യർക്കും ബാധകമാണ്. മതമില്ലാതെ തിരയുന്നവൻ പ്രപഞ്ചത്തെ നിരീക്ഷിച്ചു അനുഭവിക്കാൻ, സ്വയം പരീക്ഷിക്കുവാൻ പുസ്തകങ്ങൾക്കോ എഴുത്തുകാരനോ പ്രാധാന്യം കൊടുക്കാതെ അവയിലെ വാക്കുകളെ മറ്റു സയൻസ് പുസ്തകങ്ങളെ പോലെതന്നെ ഉപയോഗിക്കുന്നു. അങ്ങനെയുള്ള പ്രായോഗിക സന്യാസിയായ സ്വതന്ത്രന് സ്വർഗരാജ്യം ലഭിക്കുന്നു .കാരണം അവനിൽ മാത്രമേ സ്വാതന്ത്രിയത്ത്തിന്റെ ആനന്ദം,അഥവാ മോക്ഷത്തിന്റെ ആഹ്ലാദം എ പ്പോഴും പുതിയ പുതിയ അനുഭവങ്ങളിലൂടെ വലുതായിക്കൊണ്ടിരിക്കുന്നുള്ളൂ .like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:

Post a Comment