(31) പ്രായോഗിക ആത്മീയ ടിപ്സ് 2014 .........സ്നേഹം സത്യസന്ധത യാണ്.ദെയിവമാണ് .അത് നമ്മെ പ്രപഞ്ചത്തിലെ മറ്റുള്ളവയുമായി ഒന്നാക്കി മാറ്റുന്നു.അതൊരിക്കലും ഒരു പ്രകടനമല്ല.അത് മറ്റുള്ളവരോടുള്ള പരിഗണനയാണ്.അത് സെക്സ് അല്ല.അത് രണ്ടു വ്യക്തിത്വങ്ങളുടെ അഭാവമാണ്.അതിൽ മനുഷ്യൻ പരിവർത്തനം ചെയ്യപ്പെടുന്നു.അത് ഒരു വ്യക്തിയോടുള്ളതല്ല ,എല്ലാത്തിനോടുമുള്ള ഒരു സ്തായീ ഭാവമാണ്.എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാനമാണ് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ദാഹം.അത് ഒന്നാകാനുള്ള, പൂർണതക്കുവേണ്ടിയുള്ള, മോക്ഷത്തിനു വേണ്ടിയുള്ള ദാഹമാണ്.അത്മീയ ദാഹമാണ്.പക്ഷെ അത് പ്രപഞ്ചം മുഴുവൻ ആദ്യമേതന്നെ നിറഞ്ഞിരിക്കുന്നു.ചുറ്റുമുള്ള ആ സ്നേഹത്തെ അറിയാൻ കഴിയുന്നില്ല എന്നേയുള്ളു.ചിന്തകൾ മൂലം അതുമായുള്ള ബന്ധം അറ്റ് പോയിരിക്കുന്നു.ചിന്തകളിൽ കഴിയുന്നവർക്ക് അൽപമെങ്കിലും മനസ്സിലാകുന്നത് അങ്ങനെയുള്ളവരുടെ ഭാഷയാണ്.അതുകൊണ്ടാണ് മനുഷ്യർ മനുഷ്യരിൽനിന്നും സ്നേഹത്തിനു വേണ്ടി പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്.പക്ഷെ ചിന്തകളുടെ ലോകത്ത് ജീവിക്കുന്നവരിൽനിന്നും അത് പ്രതീക്ഷിക്കുന്നതു ആനമണ്ടത്തരമാണ്. കാര്യം കാണാൻ അവർ അഭിനയിക്കുമായിരിക്കും.സത്യമില്ല.ചിന്തകളുടെ അഭാവമാണ് സ്നേഹം.ഞാൻ നിങ്ങളെ സ്നേഹിക്കുമ്പോൾ മിണ്ടാതെ ആശ്ലേഷിക്കുകയും കയ്പിടിക്കുകയും മാത്രം ചെയ്യുന്നു.ഒന്നും ചിന്തിക്കില്ല.അതിനാൽ ചിന്തകളും സംസാരവും ഇല്ലാത്തിടത്തെ സ്നേഹം ഉണ്ടാവു.മനുഷ്യര് വളർത്തു മൃഗങ്ങളെ ഇത്രയും സ്നേഹിക്കുന്നത് അതുകൊണ്ടല്ലേ?. ഇവിടെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണെന്ന് കരുതുന്ന 'ഒറ്റപ്പെടൽ' മനുഷ്യന് അനുഗ്രഹമായി മാറുന്നത്.സ്നേഹം വേണമെങ്കിൽ നാം പ്രകൃതിയിലേക്ക് തിരിയണം.അവിടെ അത് ആവോളമുണ്ട്.തിരിച്ചറിയാൻ ഉള്ള സംവേദനക്ഷമത ധ്യാനത്തിലൂടെ നേടണമെന്ന് മാത്രം.അതുകൊണ്ടാണ് സന്യാസിമാർ വനങ്ങളെ സ്നേഹിക്കുന്നത്.'സെൻ' ബുദ്ധന്മാർ മുളങ്കാടുകളെ സ്നേഹിക്കുന്നത്.അങ്ങനെയുള്ളവൻ സ്നേഹത്തെ അഥവാ ദെയിവത്തെ അറിയുന്ന പ്രായോഗികനായ ആത്മീയനായിരിക്കും.
like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/
like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/
No comments:
Post a Comment