Saturday, November 1, 2014

(29) പ്രായോഗിക സന്യാസ ടിപ്സ് 2014 .........യഥാർത്ഥ ആത്മീയ പാതയിൽ ആശയക്കുഴപ്പങ്ങളിൽ പെടുമ്പോൾ പാത ശരിയാക്കുവാനുള്ള ചില ടിപ്സുകൾ .ചില മാനദണ്ഡങ്ങൾ.തുടർച്ച .........
5) അറിവുകളെ നിഷേധിക്കൽ.
സ്വന്തം അറിവുകളെ ഇടയ്ക്കിടയ്ക്ക് നിഷേധിക്കുന്നവൻ പാതയിൽ വിജയിക്കുന്നു.തന്റെ അറിവുകൾ പ്രദർശിപ്പിക്കുവാൻ ലഭിക്കുന ഒരവസരവും മനസ്സ് കളയുകയില്ല.കാരണം അവനു മറ്റുള്ളവരുടെ ശ്രദ്ധ ആകര്ഷിച്ച്ച്ചുകൊണ്ടിരിക്കണം .അങ്ങനെയാനവാൻ വലുതായി നമ്മെ നിയന്ത്രിച്ച്ച്ചുകൊണ്ടിരിക്കുന്നത്.അനവസരത്തിലും,കേൾവിക്കാരെ നോക്കാതെയുമൊക്കെ അവൻ ശർദി ച്ച്കൊണ്ടിരിക്കും .പറയാനുള്ള വെമ്പൽ അവനു തടുക്കുവാൻ കഴിയില്ല.ആരുമല്ലാതെ ഒന്നുമല്ലാതെ ആകാൻ പരിശിലിക്കലാണ് യഥാർത്ഥത്തിൽ പ്രായോഗികമായി സന്യസിക്കുന്നവൻ അഥവാ ധ്യാനിക്കുന്നവൻ ചെയ്യുന്നത്. തന്നെ തന്നെ നോക്കി ചിരിക്കും,പരിഹസിക്കും.സ്വയം പലപ്പോഴും മണ്ടനായി തിരിച്ചറിയും.സാധ്യമായ എല്ലാരീതിയിലും സ്വന്തം ഈഗോയെ ഇകഴ്ത്തും.അതൊരിക്കലും സ്വയം നിന്ദയല്ല.സ്വന്തം ബോധത്തെ അഹംബൊധത്തിൽ നിന്നും സംരക്ഷിക്കലാണ്.മറ്റുള്ള വർ ഈഗോ നിലനിൽക്കുന്നതിനാൽ അലറിവിളിച്ചു, പരിഭ്രാന്തിയോടെ, അബോധത്തിൽ,വീണ്ടും ഇവിടെ ജീവിക്കാനുള്ള അറിവുകൾ നൽകുന്ന ആഗ്രഹവുമായി മരണത്തിലേക്ക് പോകുമ്പോൾ, മുൻപു പറഞ്ഞവർ പൂർണമായി ജീവിതത്തെ അനുഭവിച്ചു , പതുക്കെ, മനോഹരമായി, ശാന്തമായി, ആനന്ദത്തോടെ,ഒന്നും ബാക്കി വെക്കാതെ ,ഇവിടേയ്ക്ക് തിരിച്ചുവരെണ്ടാത്ത രീതിയിൽ മരണത്തെ അറിയുന്നു.അതുതന്നെയാകുന്നു മോക്ഷവും,സ്വാതന്ത്രിയവും.
like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:

Post a Comment