Sunday, November 9, 2014

വിധി എന്നൊന്നില്ല .മുൻകൂട്ടി എഴുതി വച്ച ഒരു തിരക്കഥയല്ല ജീവിതം .ദെയിവം എന്ന ശക്തിക്ക് പോലും അറിയില്ല അതിന്റെ സ്വപ്നലോകത്ത് അത് അടുത്തത് എന്ത് ചെയ്യുമെന്ന്.കാരണം അത് പ്രവർത്തിക്കുന്നത് പോലെ തോന്നിക്കുന്നത് ഓരോ നിമിഷത്തിലുമത്രെ .പക്ഷെ എന്നിട്ടും ചിലർ അതിന്റെ ഉദ്ദേശം ഇന്നതാണ് അത് ഇതാണ് മറ്റെതാണ്.അതിനെ ഇങ്ങനെ ആരാധിചില്ലെങ്കിൽ അത് ഇങ്ങനെ ശാപം ചൊരിയും.എന്ന് പോകുന്നു ഉപദേശങ്ങൾ..... ദുര്ബല ഹൃദയർ അതിൽ വീണ് പൊകുകയും കുട്ടികൾക്ക് വിശപ്പടക്കാൻ വെച്ചിരുന്ന അധ്വാനിച്ച കാശ് വെറുതെ ഈ പാപനിർമർജകർക്ക് നല്കുകയും ചെയ്യുന്നു.എന്തൊക്കെ ചെയ്താലും ഇനി തന്റെ കര്മ്മഫലം അനുഭവിക്കാതിരിക്കുകയുമില്ല താനും . ദുഖങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപെടാൻ മറ്റൊരു ശക്തിയുടെ മേല കെട്ടിവക്കാൻ നോക്കുന്നവർ കരുതിയിരിക്കുക.സ്വന്തം പ്രവര്ത്തികളുടെ കര്മാബന്ധങ്ങളെ പഠിച്ചു വർത്തമാന കര്മ്മങ്ങളുടെ ശുദ്ധീകരണത്തിലൂടെ ഭാവിയിലെ ഫലങ്ങളെ ശോഭ നമാക്കാനുള്ള അമൂല്യമായ അവസരങ്ങളാണ് നിങ്ങൾ പാഴാക്കുന്നത്.അതിനാല നമുക്ക് വര്ത്തമാന ഫലങ്ങളെ കഴിവതും മെച്ചപ്പെടുത്താൻ ശ്രമിക്കാം. അത് അത്മീയഭാവിയൊ ഭൌതിക ഭാവിയോ എന്തുമാകട്ടെ, ഭാവി തന്നെ ശരിയായിക്കോളുമെന്നതിൽ തർക്കമില്ലതന്നെ.

No comments:

Post a Comment