Tuesday, July 1, 2014

പൂച്ച .അതിന്റെ മുഖത്ത്  നോക്കിനില്ക്കാൻ രസമാണ്.അല്പനിമിഷം കഴിഞ്ഞാൽ നമുക്കൊരു നാണം തോന്നും.(ചിലർക്ക്).കാരണം അതിന്  ആ നാണം ഇല്ലാത്തതുകൊണ്ടുതന്നെ.അതിനു നമ്മളെക്കാൾ എന്തൊക്കെയോ  അറിവുള്ളതുപോലെ കാണപ്പെടും .എന്തുകൊണ്ട് നമുക്കാ നാണം ഉണ്ടാകുന്നു?. നാം ഒരുപാട് കള്ളങ്ങളിൽ  ജീവിക്കുന്നതുകൊണ്ടു തന്നെ. ഏറ്റവും വലിയ കള്ളം നമ്മുടെ വ്യക്തിത്വം തന്നെയാണ്. നമ്മുടെ  കള്ളത്തരങ്ങൾ ആത്  അറിഞ്ഞെക്കുമോ എന്നാ ഒരു ഭയം അടിയിലുണ്ട്.അതിനാലാണ് നാം മുഖം തിരിക്കുന്നത് .അതിന് ആ ഭയം ഇല്ലാത്തത്,  അതിന്  കള്ളം എന്താണെന്ന് അറിയുകപോലും ചെയ്യാത്തതിനാലാണ് .അതെ സത്യസന്ധത ധയ്‌രി യം  തരുന്നു. അറിയാത്തതിനെ അറിഞ്ഞുതുടങ്ങുംപോളുണ്ടാകുന്ന ഭയം.അറിഞ്ഞത് നഷ്ടപ്പെടുംപോളുണ്ടാകുന്ന ഭയം.അതിനെ മറികടക്കാൻ  സത്യസന്ധതയിൽനിന്നുള്ള ധയ്‌രിയം എന്ന ആയുധം മാത്രമേ ഉള്ളൂ .അതുണ്ടെങ്കിൽ പേടിക്കാതെ  ഈശ്വരനിലേക്കുള്ള വഴിയെ നടക്കാം.ശരിയല്ലേ?

No comments:

Post a Comment