Tuesday, August 19, 2014

(4 ) സന്യാസ ടിപ്സ്2014 ... കൃഷ്ണൻ ഭൗതികമായി ഒന്നും ഉപേക്ഷിക്കാത്ത ഊർധ്വകാമനായ സന്യാസിയാണ്, ബുദ്ധൻ അവസാനം അത് ലഭിക്കാൻ ഭൗതികമായിഒന്നും ഉപേക്ഷിക്കെണ്ടിയിരുന്നില്ല എന്ന് പറഞ്ഞിരുന്നു.ശ്രി രാമനു ബോധപ്രപ്തിനല്കിയ വസിഷ്ടൻ ഗ്രിഹസ്തനായിരുന്നു.ഭൗതികമായിഒന്നും ഉപേക്ഷിച്ചിരുന്നില്ല.ശ്രിരാമനും ഗ്രിഹസ്തനായിരുന്നു.ഭൗതികമായിഒന്നും ഉപേക്ഷിച്ചിരുന്നില്ല.ഇവിടെ നമ്മുടെ വീട്ടിൽജീവിചുകൊന്ദു തന്റെ കര്മങ്ങളെ കൂടുതൽ മനോഹരമായി ചെയ്യാൻ കഴിയുന്ന,ചെയ്യേണ്ട ഒന്നാണ് സന്യാസം എന്നാണു ഇതൊക്കെ വ്യക്തമായി, ശങ്കക്കിടയില്ലാതെ തെളിയിക്കുന്നത്.അതെ,അത് മാനസീകമായി മാത്രം ബന്ധങ്ങളെ ഉപേക്ഷിക്കലാണ്.ബോധപൂർവം കര്മബന്ധങ്ങളെയും അവയുടെ ഫലങ്ങളെ യും ഉപേക്ഷിക്കലാണ്.മനസ്സിനെയും ചിന്തകളെയും ഉപേക്ഷിക്കലാണ് .അതൊരു പരിശിലനമാണ്.ആ 'രീതി ' പഠിക്കണമെന്നുമാത്രമെയുള്ളൂ .എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു തോന്നുന്നത് ഈഗോയ്ക്കാണ്. ചെയ്‌താൽ പോര നമ്മുടെ മനസ്സിലെ സന്യാസിയുടെ രൂപത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ അന്വേഷിക്കുംപോളേ സൃഷ്ടാവ് വെളിവാകു എന്നത് കരുതുന്നു.നമ്മുടെ ഇഗോയിലും താഴെയായി കാണുന്നു.ആനമണ്ടത്തരം.കാരണം സൃഷ്ടാവ് നമ്മുടെ സങ്കല്പ്പങ്ങളേ ക്കാളും വലിയവനായതിനാൽ അവൻ നമ്മുടെ സങ്കല്പ്പങ്ങളെ ഗൗ നിക്കുന്നില്ല.നമ്മൾ അവന്റെ സങ്കല്പ്പങ്ങളെ യത്രേ അറിയാൻ ശ്രമിക്കേണ്ടത്. അവന്റെ സങ്കൽപ്പങ്ങൾ മറ്റൊന്നുമല്ല,നമ്മുടെ ഇപ്പോഴത്തെ ഈ ജീവിതം തന്നെയാണ്.ഇതിനെ അറിഞ്ഞാൽ അവന്റെ സങ്കല്പ്പത്തെ അറിഞ്ഞുകഴിഞ്ഞു.ആ വാതിൽ ഇവിടെയാണ്‌.ഈ ജീവിതത്തിൽ.ഇതിനെ നിഷേധിക്കുന്ന എല്ലാം വഴിതെറ്റലാണ്. ഇവിടെയാണ്‌ ,ഇവിടെത്തന്നെയാണ് ആ അനന്ത ബോധാനന്ദം കുടികൊള്ളുന്നത്,ആ സ്നേഹസ്വരൂപൻ മറഞ്ഞിരിക്കുന്നത്.sree.
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:

Post a Comment