Sunday, August 3, 2014



2014 ലെ യഥാർത്ഥ ഗുരുവിന്റെ ലക്ഷണങ്ങൾ.............
അവരുടെ അടുത്തിരിക്കുമ്പോൾ മൗ നത്തിലൂടെ ബോധത്തിന്റെ വ്യ്ബ്രെഷൻ കയ്മാറ്റം ചെയ്യപ്പെടുന്നു."ഗുരോസ്തു മൌനം വ്യാഖ്യാനം."അടുത്തിരിക്കുമ്പോൾ ,സംസാരിക്കുമ്പോൾ ആഹ്ലാദം ഉയരുന്നു.സ്വാതന്ത്ര്യം വർധിക്കുന്നു .ബോധം ഉയരുന്നു. കൂടുതൽ അവരിലേക്ക്‌ വലിച്ചടുപ്പിക്കുന്ന ഊർജം അനുഭവിക്കുന്നു.ഓരോനിമിഷവും നാം മാറിക്കൊണ്ടിരിക്കും .നാം ചെറുതാകുന്നു. ഇല്ലാതാകുന്നു.സ്വയം അഹം നഷ്ടപ്പെടുന്നു.ചിലർക്ക് ഭയം വരുന്നു.മരണഭയം .കാരണം ഓരോ ഗുരുവും വ്യക്തിത്വത്തിന്റെ അന്തകരാണ് .നമ്മുടെ ബോധത്തിനെ ഉണർത്താൻ അവർക്ക് നമ്മുടെ മനസ്സിനെ ,വ്യക്തിത്വത്തെ നശിപ്പിക്കെണ്ടിവരും.ഗുരു എന്നാ വാക്കിനു മരണം എന്നും ,ഇരുട്ടെന്നുമൊക്കെ അർത്ഥമുള്ളത് അതുകൊണ്ടാണ്.100% സത്യം പറയുന്നവരായതിനാൽ പുറമേ അഹംകാരികളും ക്രൂരരുമാ യി കാണപ്പെടുമെങ്കിലും അടിയിൽ അവർ കരുണാ മയരായിരിക്കും.സർ വോപരി സ്നേഹമുള്ള വരായിരിക്കും.അവർ ഒരിക്കലും നമ്മുടെ മനസ്സിലെ ഗുരുസങ്കല്പ്പങ്ങളെ ത്രിപ്തിപ്പെടുത്തില്ല.ഒരു ഗുരു ഇങ്ങനെയൊക്കെ യായിരിക്കണം എന്ന് കുറെ ചിന്തകൾ നമ്മുടെ മനസ്സിലുണ്ടെങ്കിൽ അവയെ ത്രിപ്തിപ്പെടുത്തില്ല.ഉദാ:-ഗുരു എന്നാൽ ഇത്ര പ്രായം,കാവി പുതച്ച സ്നേഹത്തോടെ മാത്രം സംസാരിക്കുന്നവനാണ് നമ്മുടെ മനസ്സിലെങ്കിൽ.റ്റീഷർട്ട് ,ബര്മൂട ഇടുന്നതാണ് അയാൾക്കിഷ്ടമെങ്കിൽ അയാള് ആ രീതി മാറ്റി നമ്മെ ഉപയോഗിക്കാൻ വേണ്ടി 1000 വര്ഷം മുൻപുള്ള കാവി ഇടുകയില്ല.നമ്മെ സുഖിപ്പിക്കാന്വേണ്ടി പഞ്ചാര വാക്കുകള മോഴിയില്ല.കാരണം നമ്മില്നിന്നും ഗുരു എന്ന അംഗീകാരം പോലും അവർ ആഗ്രഹിക്കുന്നില്ല.അത്രയ്ക്ക് സ്നേഹമാണ വർക്ക് സത്യത്തിനോട്‌ നയിസര്ഗികതയോട്, സ്വാഭാവികതയോട്.അവർ എലാത്തിന്റെയും മധ്യത്തിൽ നിലകൊള്ളുന്നു. അവർ മറ്റു മനുഷ്യരെപോലെ വ്യത്യസ്തരായിരിക്കില്ല.പ്രപന്ച്ചത്തിലെ സർവച്ചരാച്ചരങ്ങളിൽനിന്നും ,പുറമേ ഒരുരീതിയിലും വ്യത്യസ്തരായി കാണ പ്പെടില്ല.കാരണം ബുദ്ധ ത്വം എന്നത് പ്രകൃതിയുടെ ആ സാധാരണത്വവുമായി ലയിച്ചു ചേരലത്രേ ..അവർ നമ്മില്നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. സംസാരിക്കുമ്പോൾ ഒരേ ഒരുഉദ്ദേശ മെ ഉണ്ടാകു.അദ്ദേഹത്തിലുള്ള ബോധം നമ്മിലും അനുഭവിക്കണം .അദ്ദേഹം പറയുന്നതു അനുഭവത്തിൽനിന്നുള്ള സ്വന്തം വാക്കുകളായിരിക്കും. അവ എന്തെങ്കിലും കാണാതെ പഠിപ്പിക്കാൻ വേണ്ടിയായിരിക്കില്ല,എന്തെങ്കിലും അനുഭവിപ്പിക്കാൻ വേണ്ടിയായിരിക്കും.ഒരു യഥാര്ത ഗുരു ഒരിക്കലും കൊമൻസെൻസിനെ ഒഴിവാക്കി അന്ധമായിവിശ്വസിക്കാൻ പറയില്ല.കാരണം കൊമൻസെൻസിനെ ഉയര്ത്തിക്കൊണ്ടേ ബോധം വര്ധിപ്പിക്കാൻ കഴിയു എന്നദ്ദെ ഹത്തിനറിയാം. അയാളുടെ കണ്ണുകളിൽ ഞാൻ ഉയർന്നവൻ എന്നരീതിയിൽ നമ്മോടു പുച്ഛം ഉണ്ടായിരിക്കുകയില്ല.അദ്ദേഹം നമ്മുടെ ഉള്ളിലുള്ള ബോധത്തിനെയും ബഹുമാനിക്കുന്നവനായിരിക്കും. തന്നെ ആരാധിക്കാൻ പറയില്ല.അദ്ദേഹം നമുക്കൊരിക്കലും ഒരു വിശ്വാസ പ്രണാമം നല്കില്ല.അയാൾ ആരുടേയും പാപം എടുത്തു പുണ്യം, ,അനുഗ്രഹം തരാൻ മെനക്കെടില്ല.അയാൾ വർത്തമാനത്തിൽ(പ്രസന്റ് ) കഴിയുന്നവനായിരിക്കും.ശുദ്ധ ബോധമായ ഒരു ഗുരു.എല്ലാത്തിൽനിന്നും സ്വതന്ത്രരത്രേ.ശിഷ്യരുടെ ആരാധന നല്കുന്ന പരിലാളന സുഖത്തെപോലും നിസ്സാരമായി വേണ്ടെന്നു വെയ്ക്കാനുള്ള ശുധത്വം അദ്ദേഹത്ത്തിലുണ്ടാകും .യഥാർത്ഥ ഗുരുവിനെ തിരിച്ചറിയാൻ തന്നെ ബുദ്ദിമുട്ടാണ് .കാരണം അവർ ആനന്ദ വാഹകരായ ,സാധാരണക്കാരിൽ അസാധാരനക്കാരായ, സാധാരണക്കാരത്രേ.ഒരു പക്ഷെ നമ്മുടെ ഇടയിൽ എന്നും നമ്മുടെ കണ്മുന്നിൽ ജീവിക്കുന്നുണ്ടാകാം.സാധാരണക്കാരനായി.പ്രപഞ്ചവുമായി ലയിച്ചു ചേർന്ന്.
Pls liken prmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl
https://www.facebook.com/groups/806243926077220/

Pls liken prmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl

No comments:

Post a Comment