Friday, August 1, 2014



ആത്മീയത എന്നതു ഒരുപുരോഗതി അല്ല എന്ന് പറയുന്നവരോട് ..................അങ്ങനെ നിങ്ങൾ പറയുന്നതു പുറം ലോകത്തെ വച്ചിട്ടാണ്.കാരണം നിങ്ങൾ നിലകൊള്ളുന്നത് ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ഇന്ഫർമെഷനുകളിലൂടെ മാത്രം അറിയുന്ന, (ആ സന്ദേശങ്ങൾ ലഭിക്കാതായാൽ ലോകവുമായുള്ള ബന്ധവും നിലച്ചു.ലോകം അനുഭവവേദ്യമല്ലാതായി.) ഉറങ്ങുന്പോൾ ,മരിക്കുമ്പോൾ നമുക്കന്യമാകുന്ന പക്കാ പുറംലോകത്തിന്റെ പ്രതിനിധിയായിട്ടാണ്. പക്ഷെ ഓർക്കുക ,.നിങ്ങള്ക്കൊരു അകം ലോകവുമുണ്ട് .നിങ്ങൾ ഉറങ്ങുമ്പോൾ,മരിക്കുമ്പോൾ എത്തിച്ചേരുന്ന ലോകം. അന്നേ ഭാരതീയർ അവിടെ എത്തിയിരുന്നു.സിന്ദു നദീ തടത്തിൽ നിന്നും ധ്യാനിക്കുന്ന യോഗിയുടെ ശില്പ്പം ലഭിച്ചിട്ടുണ്ട്.അന്നും ഇന്നും ഒരേ അനുഭവങ്ങൾ ലോകത്തിന്റെ പലഭാഗത്തുള്ളവർക്ക് പല കാലഘ ട്ടങ്ങളിൽ അനുഭവപ്പെടുന്നെങ്കിൽ തീര്ച്ചയായും അതിലെന്തെങ്കിലും കാര്യമുണ്ടോ ?എന്നു കൊമൻസെൻസിൽ ചിന്തിക്കാൻ പല യുക്തിയഭ്യാസികൾക്കും കഴിയുന്നില്ല..അകം ലോകത്തിനെക്കുറിച്ച് പഠിക്കാത്തവർക്ക് അതിനെ ഊഹിക്കാനേ കഴിയു.അതുകൊണ്ട് അവർക്ക് തോന്നുന്നതാണ് അവ പുരോഗതിയല്ലെന്നു .അവ ശാസ്ത്രങ്ങളാ ണ്കാരണം ഉപനിഷത്തിൽ പറയുന്നതുപോലെ നിങ്ങൾ ചെയ്‌താൽ നിങ്ങള്ക്കും ആ പുരോഗതി സംഭവിക്കുന്നു. 2+2=4 .പക്ഷെ അറിഞ്ഞ അറിവുവെച്ച് എല്ലാം അറിയാമെന്നു നടിക്കുന്ന മനുഷ്യൻ ഒരുപാട് ഭൌതികമായി പുരോഗതി പ്രാപിച്ചു.എന്നാൽ ഇന്നും അവന്റെ ഉള്ളില ഒരു മാറ്റവും ഇല്ലാതെ തുടരുന്നു.ലോകത്തൊരു ശാസ്ത്രജ്ഞരും മുന്വിധിയോടെ ഒന്നിനെയും സമീപിക്കുന്നില്ല.അതെ അത്യാഗ്രഹം ,അഹങ്കാരം ,ആത്മഹത്യ,ഞരമ്പുരോഗങ്ങൾ,ഉള്ളിലെന്തു മഹത്വമാണ് മനുഷ്യനു ഉണ്ടായിട്ടുള്ളത് .ആത്മഹത്യകളുടെ എണ്ണം കൂടിയതോ? മരണം എല്ലാവര്ക്കും സംഭവിക്കുന്നു. മനുഷ്യന് അകവശം എന്നൊരു ഭാഗം ഉണ്ടെന്നു തിരിച്ചറിയാതിരിക്കുമ്പോൾ ,ഉണ്ടെങ്കിൽ അതറി യണം എന്ന് ആഗ്രഹമില്ലാതിരിക്കുംപോൾ ,അതിനെക്കുറിച്ചു സംസാരിച്ചിട്ടു കാര്യമില്ല.വെറുതെ മനുവിനെയുംപുരാണ കഥകളെയും പിടിച്ചു വലിച്ചു കൊണ്ടുവന്നു വാദിക്കുമ്പോൾ നിങ്ങള്ക്ക് നഷ്ടപ്പെടുന്നത് പുതിയത് അന്വേഷിക്കുവാനുള്ള, അറിയുവാനുള്ള അവസരമാണ്.ഇനി എല്ലാം അറിഞ്ഞു കഴിഞ്ഞെന്നാണെങ്കിൽ പുതിയ ലോകത്തെ ഏ വും വലിയ ശാസ്ത്രജ്ഞർ പോലും എല്ലാം പറയുന്നത് "ഇങ്ങനെയാകാം" എന്നാണെന്ന് ഓർക്കുക ."ഇങ്ങനെയാണ്" എന്നല്ല.

pls like

https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl  

No comments:

Post a Comment